“ഹഹഹ… എടാ ദുഷ്ടാ നീ എന്നെ കൊല്ലുമോ? നിന്റെ കൂടെ നടക്കുന്നത് സൂക്ഷിക്കണമല്ലേ” എന്റെ ഉരത്തിൽ മെല്ലെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു.
ഞങ്ങൾ സംസാരിച്ചു ഫുഡ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലത്തിന്റെ ഗേറ്റിൽ എത്തി.
“മിഷേൽ നിനക്ക് എന്ത് ഭക്ഷണമാണ് ഇഷ്ടമുള്ളത് എന്നെനിക്കറിയില്ല. അത് കൊണ്ട് ഞാൻ കരുതി ഇവിടെ വരാം എന്ന്. നിനക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം, നമുക്ക് പല ഫുഡ് ട്രൈ ചെയ്യാം. എന്ത് പറയുന്നു? ഇതാണ് സർപ്രൈസ് എന്ന് ഞാൻ പറഞ്ഞത്. ഇത് നിനക്ക് ഓക്കേ ആണെന്ന് കരുതുന്നു. ഇനി അഥവാ നിനക്കിത് ഇഷ്ടമല്ലെങ്കിൽ ധാ തൊട്ടടുത്ത് ഒരു മെക്സിക്കൻ റെസ്റ്റോറന്റ് ഉണ്ട്. നമുക്കവിടെ പോവാം.” എന്റെ മനസ്സിലുള്ള ഓപ്ഷൻ ഞാൻ പറഞ്ഞു.
“വൗ… അടിപൊളി. എനിക്ക് ഭയങ്കര ഇഷ്ടമാ ഫുഡ് ഫെസ്റ്റിവൽ, പല തരാം ഫുഡ് ട്രൈ ചെയ്യാനും ഇഷ്ടമാ… നിന്റെ ഐഡിയ ഏതായാലും തകർത്തു. ഇന്ന് ഞാൻ കഴിച്ചു ഒരു വഴിയാകും. നമ്മുടെ ഓഫീസിൽ കൂടി വീർപ്പു മുട്ടിയാ നടക്കുന്നത്. ഇത് പോലുള്ള സ്ഥലങ്ങളിൽ എന്ത് ഫ്രീയാ… പെട്ടന്ന് വാ, എനിക്ക് എല്ലാം ട്രൈ ചെയ്യാൻ കൊതിയായി.” അവൾ എന്റെ കയ്യും പിടിച്ചു കൊണ്ട് ഫുഡ് സ്റ്റാളുകളുടെ ഇടയിലേക്ക് കയറി.
ഏതായാലും എന്റെ ഐഡിയ ഏറ്റു. ഇവളും കുറച്ചു ഫ്രീക്ഔട്ട് ടൈപ് ആണെന്ന് തോന്നുന്നു എന്നെ പോലെ. എനിക്കും ആ ഓഫീസിൽ വലിയ വീർപ്പുമുട്ടലാണ്. വേറൊന്നുമല്ല ഈ ഡ്രസിങ് തന്നെ, “ഇപ്പൊ എന്നെ കണ്ടാ ഒരു പ്രോസ്റ്റിട്യൂട്ടിവ് ലൂക്കില്ലേ ചേട്ടാ” എന്ന് ബിന്ദു പണിക്കർ പറഞ്ഞ പോലെ ഓഫീസിൽ എക്സിക്യൂട്ടീവ് സ്റ്റൈൽ കമ്പൽസറി ആണ്. ജോലി കഴിഞ്ഞു വീട്ടിൽ ചെന്ന് ഡ്രെസ്സൂരി മുണ്ടുക്കുമ്പോ ആണ് ആകെ ഒരു സമാധാനം. ഞങ്ങൾ അങ്ങനെ ഓരോ സ്റ്റാളിന്റെ അടുത്തൂടെ നടന്നു എന്തൊക്കെയുണ്ട് എന്ന് നോക്കി. ആദ്യം ചൈനീസ് ആണ് ട്രൈ ചെയ്തത്. ഷ്രിമ്പ്സ് ഡമ്പ്ലിങ് നല്ല ടേസ്റ്റി ആയിരുന്നു. അത് കഴിഞ്ഞിട്ട് ഞങ്ങൾ അടുത്ത സ്റ്റാളിൽ എത്തി. അത് ആഫ്രിക്കൻ ഫുഡ് ആയിരുന്നു. ഗ്രിൽഡ് ബീഫ്. ആഹ് സംഭവം കിടു. അങ്ങനെ പലതരം സ്റ്റാളിൽ കയറി ഇറങ്ങി കഴിച്ചു കഴിഞ്ഞു ഒരു മണിക്കൂർ ആയപ്പോ ഞങ്ങൾക്ക് നടക്കാൻ മേലാത്ത അവസ്ഥയായി. ഇതിന്റെ ഇടയ്ക്ക് ഞങ്ങൾ ഞങ്ങളുടെ വീടിനെ കുറിച്ച് സംസാരിച്ചു, ഹോബ്ബികളെ കുറിച്ച് സംസാരിച്ചു. അങ്ങനെ പലതും. നല്ല ഒരു റിലേഷൻ അവളുമായി ഉണ്ടാക്കിയെടുക്കാൻ സാധിച്ചു.
ഒരു മണിക്കൂർ കഴിഞ്ഞപ്പോ അവൾ എന്റെ കയ്യിൽ തൂങ്ങി പറഞ്ഞു “ജിത്തു എനിക്കിനി ഒരടി എടുത്തു വെക്കാൻ പറ്റില്ല. എന്നെ എടുത്തോണ്ട് പോകാമോ?”
“നിനക്ക് സമ്മതമെങ്കിൽ എന്റെ ആയുസ്സ് മുഴുവൻ ഞാൻ നിന്നെ എടുത്തോണ്ട് നടക്കാൻ തയ്യാറാണ്.” വീണ്ടും എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി ഡയലോഗ് എടുത്തിട്ടു. അവളുടെ കണ്ണുകളിലേയ്ക്ക് നോക്കിയാണ് ഇത് പറഞ്ഞത്. ചിരിച്ചു കൊണ്ടിരുന്ന അവൾ പെട്ടന്ന് കണ്ണിമ വെട്ടാതെ എന്നെ നോക്കി. ഒരു രണ്ടു സെക്കന്റ്. അത്ര മാത്രം. അവൾ “നീ ഭയങ്കര ക്യൂട്ട് ആണ്” എന്ന് പറഞ്ഞു കൊണ്ട് മുൻപിലേക്ക് നടന്നു. പക്ഷെ എന്റെ കയ്യിലെ പിടുത്തം അവൾ വിട്ടിരുന്നില്ല. അത് എന്നെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്.
“നമുക്ക് എന്നാൽ ഒരു കാപ്പി കുടിച്ചാലോ? ഇവിടുള്ളവർക്ക് ഭക്ഷണം കഴിഞ്ഞു ഒരു കാപ്പി കുടി ഉള്ളതല്ലേ. എനിക്ക് പഴ്സണലി വല്യ താല്പര്യമില്ല, പക്ഷെ നിനക്കു താൽപര്യമുണ്ടെങ്കിൽ ഒരു കാപ്പിയാവാം.”
“എനിക്കും ഇഷ്ടമല്ല ഭക്ഷണം കഴിച്ചിട്ട് കാപ്പി കുടിക്കുന്നത്. എന്തിനാ കഴിച്ച ഫുഡിന്റെ ടേസ്റ്റ് വെറുതെ നാവിൽ നിന്ന് കളയുന്നത്?”
ഞാൻ അത്ഭുതത്തോടെ അവളെ നോക്കി.
“എന്താ നീ ഇങ്ങനെ നോക്കുന്നത്?” കയ്യിലെ പിടി വിടാതെ എന്നാൽ ഒരു സ്റ്റെപ് അകലയെക്ക് മാറി നിന്ന് കൊണ്ട് അവൾ ചോദിച്ചു.
“ഹേയ് ഒന്നുമില്ല. ഞാൻ എന്റെ ഓഫീസിലെ ഫ്രണ്ട്സിനോട് പറയുന്ന അതെ ഡയലോഗ്, അത് കേട്ടത് കൊണ്ട് നോക്കിയതാണ്. നമ്മൾ തമ്മിൽ ഒരുപാട് പൊരുത്തങ്ങൾ ഉള്ള പോലെ. അല്ലെ?”
