“കാണും.”
“അപ്പൊ പിന്നെ ഇനി എന്താ പരുപാടി? തിരിച്ചു പോവ്വാണോ?” അവളെ അടുത്തേയ്ക്ക് വലിച്ചു കൊണ്ട് ചോദിച്ചു.
“അയ്യോ സമയം പോയതറിഞ്ഞില്ല എനിക്ക് ഒന്നരയാവുമ്പോ തിരിച്ചു ഓഫീസിൽ ചെല്ലണം. നമുക്ക് തിരിച്ചു പോയാലോ?”
“ശരി, എന്ന പോവാം.” ഞങ്ങൾ മുൻപോട്ടു നടന്നു. അങ്ങനെ നടന്ന വഴിക്കാണ് അവൾ എന്റെ കയ്യിൽ പിടിച്ചിരിക്കുകയായിരുന്നു എന്ന കാര്യം അവൾ മനസ്സിലാക്കിയത് എന്ന് തോന്നുന്നു. പെട്ടന്ന് കൈ വിട്ടു കൊണ്ട് അവൾ ചോദിച്ചു. “ഓഹ് സോറി, ഞാൻ ഇത്രയും നേരം നിന്റെ കൈ പിടിച്ചു കൊണ്ട് നടന്നത് അറിഞ്ഞില്ല. ഒന്നും തോന്നരുതേ”
“കമ്മോൺ, നീ ഒരിക്കലും വിടരുതേ എന്നായിരുന്നു എന്റെ പ്രാർത്ഥന”
“ജിത്തൂ… വേണ്ട… നീ ലിമിറ്റ് കടക്കുന്നു.” ഒരു വിരൽ ചൂണ്ടി താക്കീതു പോലെ എന്നാൽ ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കിൽ എന്നോട് ക്ഷമിക്ക്. എന്റെ മനസ്സിൽ തോന്നിയതാ ഞാൻ പറഞ്ഞത്. എനിക്ക് മനസ്സിൽ ഒന്ന് വെച്ച് കൊണ്ട് വേറെ രീതിയിൽ പെരുമാറാൻ അറിയില്ല.” അവളുടെ കണ്ണുകളിൽ നോക്കി അങ്ങനെ പറഞ്ഞപ്പോ അവളുടെ കണ്ണിൽ മിന്നിമറഞ്ഞ ആ തിളക്കത്തിന്റെ അർത്ഥമെന്താ? അറിയില്ല… ഞാൻ വീണ്ടും മുൻപിലേക്ക് നടന്നു. പിന്നെ എന്ത് കൊണ്ടോ തിരിച്ചു ഓഫീസിൽ ചെന്നത് വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല. ഓഫീസിലെ ലിഫ്റ്റിൽ കേറി 12 ഫ്ലോർ കുത്തി. ലിഫ്റ്റ് പതിയെ മുകളിലേയ്ക്ക് ചലിച്ചു.
“ഇന്നത്തെ നിന്റെ ടൈം ഞാൻ വേസ്റ്റ് ചെയ്തില്ല എന്ന് കരുതുന്നു.” അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്ന് കൊണ്ട് ഞാൻ പറഞ്ഞു.
“ഒരിക്കലുമില്ല, ഞാൻ നിന്റെ കൂടെ ശരിക്കും എന്ജോയ് ചെയ്തു. നിനക്ക് ഇന്ന് വൈകുന്നേരം എന്താ പ്ലാൻ? ഇന്ന് വെള്ളിയാഴ്ച അല്ലെ? പുറത്തു പോവുന്നുണ്ടോ?”
ഞാൻ ഇതെന്താ കേട്ടെ? ഇവൾ എന്നോട് ഇങ്ങോട്ടു ചോദിക്കുന്നു. ഇനി എന്ത് പരുപാടി ഉണ്ടെങ്കിലും ഇന്നത് മാറ്റി വെച്ചിരിക്കുന്നു.
“നിനക്ക് വേണ്ടി എപ്പഴും എനിക്ക് സമയമുണ്ട്. ഞാൻ എപ്പോഴാ നിന്നെ പിക്ക് ചെയ്യേണ്ടത്?”
“എന്നാൽ നമുക്ക് വൈകുന്നേരം ഒരുമിച്ചു ഓഫീസിൽ നിന്നിറങ്ങിയാലോ? എന്നെ വീട്ടിൽ കൊണ്ടാക്കിയിട്ടു നീ ഒന്ന് ഫ്രഷ് ആയി വരുമ്പോഴേക്കും ഞാൻ റെഡി ആയിട്ട് നിൽക്കാം. എന്ത് പറയുന്നു?”
“ഷുവർ… നമുക്ക് ഒരുമിച്ചിറങ്ങാം. ഞാൻ ഒരു 5:30യ്ക്ക് ഇറങ്ങും. അന്നേരം പോയാലോ?”
“ഓക്കേ എന്നാൽ നമുക്ക് വീണ്ടും ഈ ലിഫ്റ്റിൽ വെച്ച് കാണാം എന്താ?”
“ഓക്കേ… എന്നാൽ ശരി, ബൈ നല്ല ഒരു ആഫ്റ്റർനൂൺ നിനക്ക് വിഷ് ചെയ്യുന്നു.”
“താങ്ക്യൂ… നിനക്കും” എന്നും പറഞ്ഞു കൊണ്ട് ഹഗ് ചെയ്തു. ഇവിടെ പരിചയക്കാര് തമ്മിൽ കാണുമ്പോഴും ബൈ പറയുമ്പോഴും ഹഗ് ചെയ്ത് കവിളിൽ കവിൾ ചേർത്ത് ഉമ്മ കൊടുക്കുന്നത് നോർമൽ ആണ്. അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിലേയ്ക്ക് മാറിയതിന്റെ സിമ്പൽ.
ഞങ്ങൾ വീണ്ടും എതിർ ദിശയിലേക്ക് നടന്നു നീങ്ങി. ഞാൻ വീണ്ടും അവളെ തിരിഞ്ഞു നോക്കി. അവൾ എന്നെയും. കൈ പകുതി പൊക്കി ഒരു ചെറിയ റ്റാറ്റാ രീതിയിൽ വീശി കാണിച്ചു. അവൾ എനിക്കും… ഏതായാലും ഇന്നത്തെ ലഞ്ച് ശരിക്കും ആസ്വദിച്ചു. എന്റെ മനസ്സിലുള്ള ഇഷ്ടം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ അവൾ മനസ്സിലാക്കിയിട്ടുണ്ട് ഉറപ്പ്. ഇന്ന് വൈകിട്ടത്തെ കാര്യം എന്തായി തീരുമോ. ഏതായാലും കാത്തിരിക്കാം.
“നീ എന്താ ചെയ്യണേ?” പെട്ടന്ന് ഇൻസ്റ്റന്റ് മെസ്സഞ്ചറിൽ ഒരു സന്ദേശം. അവളാണ്. ഒരു സ്മൈലി ഇട്ടു കൊണ്ട് തിരിച്ചു ടൈപ്പ് ചെയ്തു.
“ഒരു പ്രൊജക്റ്റ് റിപ്പോർട്ട് എഴുതിക്കൊണ്ടിരിക്കുന്നു. നീയോ?”
“എനിക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ല. ഇന്ന് കുറച്ചു ഫ്രീയാണ്. താങ്ക്യൂ ജിത്തു ഇന്നത്തെ ലഞ്ച് ടൈം ഞാൻ ശരിക്കും എന്ജോയ് ചെയ്തു. നിന്റെ ഫ്രണ്ട്ഷിപ്പ് ഞാൻ ആഗ്രഹിക്കുന്നു.”
“ശരിക്കും. നിന്റെ ഈ മെസ്സേജ് എനിക്ക് ഒരുപാട് സന്തോഷം തരുന്നു. നിന്റെ സാമീപ്യം ഞാൻ ഹൃദയം കൊണ്ട് ആഗ്രഹിക്കുന്നു.”
