“എല്ലാം എടുത്തല്ലോ? നമ്മുക്ക് പോവാം?” ഞാൻ അവളോട് ചോദിച്ചു.
“എന്താ എടുക്കേണ്ടത്?” അവൾ അത്ഭുതഭാവത്തിൽ ചോദിച്ചു.
“നല്ല മൂഡ്, മുത്ത് പൊഴിയുന്നത് പോലുള്ള നിന്റെ ചിരി, പിന്നെ ഇഷ്ടം പോലെ കഴിക്കാനുള്ള ഒരു വയറും.” ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു.
“ഹിഹി അതെല്ലാം എടുത്തിട്ടുണ്ട്.” ഇത്രയും പറഞ്ഞു കൊണ്ട് ചിരിച്ചു കൊണ്ട് അവളെന്റെ കയ്യിൽ തട്ടി.
ആഹാ കൊള്ളാം, അവൾ നല്ല കമ്പനി ആണെന്ന് തോന്നുന്നു. ഇത് മൈന്റൈൻ ചെയ്യണം. എങ്ങനെ എങ്കിലും ഇവളെ വളച്ചെടുക്കണം. ലിഫ്റ്റിന്റെ ഡോർ തുറന്നപ്പോ ജന്റിൽമാൻ ആയ ഞാൻ അവളെ ആദ്യം അകത്തേക്ക് കയറിക്കൊള്ളൂ എന്ന രീതിയിൽ കൈ കാട്ടി. അവൾ ലിഫ്റ്റിൽ കയറി. എന്റെ ദൈവമേ… എന്തൊരു ഷെയ്പ്പാ ഇവളുടെ കുണ്ടിക്ക്… ഹോ… ഞങ്ങൾ താഴേയ്ക്ക് പോയി തുടങ്ങി.
“പറ ജിത്തു നമ്മൾ എവിടെയാ കഴിക്കാൻ പോവുന്നത്?” അവൾ എന്നെ നോക്കി കൊണ്ട് ചോദിച്ചു.
“അത് സർപ്രൈസ് ആണ്. പക്ഷെ എനിക്ക് തോന്നുന്നത് നിന്നെ ഈ കമ്പനിയിൽ നിന്നാരും ഇമ്മാതിരി ഒരു ലഞ്ചിന് കൊണ്ട് പോയി കാണില്ല എന്നാണ്” അവളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു.
“ശരിക്കും? നീ എന്നെ ആകാംക്ഷയുടെ മുൾമുനയിൽ ആണ് നിറുത്തിയിരിക്കുന്നത്.”
“ഒന്നുകിൽ ഇന്നത്തോടെ എന്റെ ഇമേജ് മൊത്തം പോവും, അല്ലെങ്കിൽ നമ്മൾ നല്ല ഫ്രണ്ട്‌സ് ആവും. ഉറപ്പ്… നിനക്ക് നടക്കുന്നതിൽ ബുദ്ധിമുട്ടുണ്ടോ? ഒരു 10 മിനിറ്റ് നടക്കാനുണ്ടാവും.” പുറത്തേക്കിറങ്ങുന്നതോടൊപ്പം ഞാൻ അവളോട് ചോദിച്ചു.
“ഏയ് ഇല്ല. എനിക്ക് ഇഷ്ടമാണ് നടക്കാൻ, ഓഫീസിലോ ഫുൾ ഡേ ഇരിപ്പല്ലേ. നടക്കുന്നത് അത് കൊണ്ട് നല്ലതാണ്.” അവൾ എന്റെ കൂടെ നടന്നു.
ഞങ്ങൾ നടക്കുമ്പോ എതിരെ വരുന്നവരും വണ്ടിയിൽ പോവുന്നവരും എന്ന് വേണ്ട സകല മനുഷ്യരും അവളെ നോക്കുന്നുണ്ടായിരുന്നു.
“മിഷേൽ നിനക്കൊരു കാര്യമറിയുമോ? നീ ഈ സമൂഹത്തിനു പ്രത്യേകിച്ച് ഇവിടുത്തെ ആണുങ്ങൾക്ക് വലിയൊരു അപകടമാണ്” ഞാൻ അവളെ നോക്കി പറഞ്ഞു.
“ഹിഹി അതെന്താ നീ അങ്ങനെ പറഞ്ഞത്?” ചിരിച്ചുകൊണ്ട് അവൾ ചോദിച്ചു.
“നീ തന്നെ കാണുന്നില്ലേ, ഈ പോവുന്നവരെല്ലാം നിന്നെ ശ്രദ്ധിക്കുന്നു, അത് വണ്ടിയിൽ പോകുന്നവരും, സൈക്കിളിയിൽ പോകുന്നവരും അങ്ങനെ സകലരും. മിക്കവാറും എല്ലാവരും തന്നെ എന്നെ പ്രാകുന്നുണ്ടാവും. നിന്റെ കൂടെ എന്നെ കണ്ടത് കൊണ്ട്.”
“എന്നെ ശ്രദ്ധിക്കുന്നുണ്ട് എന്നെനിക്കറിയാം. പക്ഷെ ഒരു തരത്തിൽ എനിക്കതിൽ ഒന്നും ചെയ്യാൻ പറ്റില്ല, ഞാൻ നല്ല ബ്യൂട്ടി കോൺഷ്യസ് ആണ്. എവിടെ പോയാലും എനിക്ക് എന്നെ നല്ല പോലെ പ്രെസന്റ് ചെയ്യണം, അതെനിക്ക് നിർബന്ധമാണ്.”
“നിന്നോട് എപ്പഴും ചോദിക്കണം എന്ന് ഞാൻ വിചാരിക്കുന്ന ഒരു കാര്യമുണ്ട്. ഉറപ്പായും ഞാൻ മാത്രമായിരിക്കില്ല നിന്നോട് ചോദിച്ചിട്ടുള്ളത്. നീ എങ്ങനെ നിന്റെ ബോഡി ഇതുപോലെ മൈന്റൈൻ ചെയ്യുന്നു?”
“ശരിയാണ്, ഇത് നീയല്ല ആദ്യമായി ചോദിക്കുന്നത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട്. ഞാൻ വീക്കിലി 4 ഡേയ്സ് എക്സർസൈസ് ചെയ്യും. അതും ഫോക്കസ്ഡ് ആയി. കൈക്ക് വേണ്ടി സെപറേറ്റ്, കാലിന് സെപറേറ്റ് അങ്ങനെ.”
“ഓ.. ഗുഡ്. ഞാനും എപ്പോഴും വിചാരിക്കും എക്സർസൈസ് ചെയ്യാൻ പോണം എന്ന്, പക്ഷെ എന്ത് ചെയ്യാം ഭയങ്കര മടി. ഈ ഒരു കാര്യത്തിൽ ഞാൻ ഭയങ്കര മടിയനാ…”
പോവുന്ന വഴിക്ക് ഒരു റോഡ് ക്രോസ്സ് ചെയ്യുന്ന സ്ഥലം എത്തിയപ്പോ സംസാരത്തിന്റെ ഇടയ്ക്ക് പുറകിലേക്ക് നോക്കാൻ മറന്നു പോയി. ഞങ്ങൾ റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയതും പുറകിൽ നിന്ന് ഒരു സൈക്കിൾ വന്നത് കണ്ടില്ല. പെട്ടന്ന് ആ സൈക്കിൾകാരൻ വെട്ടിച്ചപ്പോ ഞാൻ ഞെട്ടി അവളുടെ കയ്യിൽ പിടിച്ചു പുറകിലേക്ക് വലിച്ചു. അവളും നന്നായി ഒന്ന് ഞെട്ടി.
“ഹോ.. പേടിച്ചു പോയി. സംസാരിച്ചു നടന്നത് കൊണ്ട് കണ്ടില്ല. നീ ഏതായാലും നോക്കിയത് കൊണ്ട് രക്ഷപെട്ടു” അവൾ ഒരു ദീർഘശ്വാസം എടുത്തു കൊണ്ട് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
“സൈക്കിൾ ആയതു കൊണ്ടാ, മോശമല്ലേ സൈക്കിൾ ഇടിച്ചു മരിച്ചു എന്ന് പറയാൻ. വല്ല റോൾസ് റോയ്‌സോ, ബെന്റലെയോ വല്ലതുമായിരുന്നെങ്കിൽ പിന്നെ പോട്ടെന്നു വെച്ചേനെ. അതൊക്കെ ഒരു ജാഡയല്ലേ, റോൾസ് റോയ്സിടിച്ചാ മരിച്ചത് എന്ന് പറയാൻ.” കൂട്ടുകാർക്കിടയിൽ പറയുന്ന ഡയലോഗ് ഇവൾടടുത്തും എടുത്തിട്ടു.
