Related Posts
“ഡാ…..”
ജെറിയുടെ ഉച്ചത്തിലുള്ള വിളിയാണ് എന്നെ സ്വാബോധത്തിലേക്ക് കൊണ്ടുവന്നത്
നോക്കുമ്പോൾ അക്ഷര ബോധം മറഞ്ഞു കിടക്കുകയാണ് സൗമ്യ മിസ് എവിടുന്നോ ഓടി വന്നു അവളെ എഴുന്നേല്പിക്കാൻ ശ്രമിക്കുന്നുണ്ട് കൂടി നിന്നവർ എല്ലാം എന്നെ നോക്കി എന്തൊക്കെയോ പറയുന്നു .. ജെറി ഓടി എന്റെ അടുക്കൽ എത്തി
“ടാ എന്ന പരിപാടിആണ് കാണിച്ചത് ഇത്രേം ആൾകാർ നിൽക്കുമ്പോൾ … നീ വന്നേ”
അവൻഎന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് നടന്നു
“വേണ്ട … പോ. . എന്ത് ഉണ്ടായാലും എനിക്ക് ഒരു കുഴപ്പവും ഇല്ല നീ വേണേൽ പോ”
ഞാൻ ജെറിയുടെ കൈ തട്ടി മാറ്റി പറഞ്ഞു
ജെറി എന്ത് ചെയ്യണം ന്ന് അറിയാതെ നിൽക്ക്വാണ്
“കിരണേ നീ…. നീ എന്താ ഈ കാണിച്ചത് ഇവൾക്ക് ബോധം വരുന്നില്ല…”
കുറെ അവളെ കുലുക്കി വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാത്ത കണ്ട് സൗമ്യ മിസ് ചൂടായിക്കൊണ്ട് എന്റെ നേരെ എണീറ്റ് വന്നു
ഞാൻ ഒന്ന് പതറി
“അവൾക്ക് അത് കിട്ടേണ്ടത് തന്നെ ആണ് മിസ് അതിനു അവനെ എന്ത് ചെയ്താലും കൂടെ എന്റെ പേര് കൂടെ എഴുതിക്കോ എനിക്ക് ഒരു കുഴപ്പവും ഇല്ല ”
ജെറി ടീച്ചറുടെ മുന്നിൽ കേറി നിന്നു
“നിന്നെ …. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാടാ ഞാൻ പ്രിൻസിപ്പൾ നെ കാണട്ടെ ”
മിസ് അതും പറഞ്ഞു പ്രിൻസിപ്പാൾ റൂമിലേക്ക് വേഗത്തിൽ നടന്നു
അതിന് ഇടക്ക് അക്ഷരയെ ആരൊക്കെയോ എടുത്ത് എക്സിബിഷൻ ന്റെ ഭാഗമായി ഉണ്ടായിരുന്ന മെഡിക്കൽ ക്ലിനിക്കിലേക്ക് കൊണ്ടു പോയി
“ടാ കൊപ്പേ നീ എന്ത് അടിയാടാ അടിച്ചത് … അവളുടെ തല പൊങ്ങുമോ ഇനി “
ജെറി എന്റെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു
സ്ഥലകലാബോധത്തിലേക്ക് ഞാൻ തിരിച്ചു വന്നത് അപ്പോഴാണ്
“ടാ ജെറി ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തതാടാ .. നീ കണ്ടില്ലേ അവൾ ചെയ്തത് അമ്മക്ക് വല്ലതും പറ്റിയിരുന്നെലോ”
“ആ കോപ്പ് ..നീ വാ ഇനി ഇവിടെ നിൽകണ്ട വാ ”
ഞങ്ങളെ തന്നെ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുടെ ഇടയിൽ നിന്ന് ജെറി എന്നെയും കൊണ്ട് പുറത്തേക്ക് നടന്നു .. ഹാളിൽ നിന്ന് ഇറങ്ങിയ ഞങ്ങൾ ക്യാന്റീനിൽ പോയ് ഇരുന്നു.
ക്യാന്റീൻ നടത്തുന്ന സേവ്യർ ചേട്ടൻ ഞങ്ങളെ കണ്ടു
“ടാ നിങ്ങൾ ഇത് എങ്ങോട്ട് പോയതാ ഇവിടെ ഫുൾ കുളം ആയേനെ ഇപോ പിന്നേം ആൾ കൂടി വരുന്നുണ്ട് ” പുള്ളി ചോദിച്ചു
ജെറി പുള്ളിയോട് നടന്നത് എല്ലാം പറഞ്ഞു
“മോനെ അമ്മക്ക് ഇപോ കുഴപ്പം ഒന്നും ഇല്ലാലോ ല്ലേ” സേവ്യർ ചേട്ടൻ കിരണ് ന്റെ തോളിൽ കൈയിട്ട് ചോദിച്ചു
“ഇല്ല ചേട്ട ഇപോ കുഴപ്പം ഒന്നും ഇല്ല ഞാൻ അങ്ങോട്ട് പൊക്കോട്ടെ ഇവിടെ ജെറി നിൽക്കും ”
“ആ നീ പൊക്കോ ടാ ഇനി വല്ല പ്രശ്നവും ആവുന്ന മുന്നേ ജെറി ഇവനെ കൊണ്ട് ആക്കിയേക്ക് ”
ഞങ്ങൾ സീനിയർ ചേട്ടന്മാരോട് കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ട് ഇറങ്ങാൻ പോയതും എന്തോ ഫോണ് വന്നു സംസാരിച്ചു നിന്ന സേവ്യർ ചേട്ടൻ പിന്നേം വിളിച്ചു
“ഡാ മക്കളെ ഒന്ന് നിന്നെ”…
ഞങ്ങൾ എന്താ ന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു
“അല്ല …പിന്നെ.. നീ ആ പ്രതാപന്റെ മോളെയാണോ തല്ലിയേ??”
“അ..ക്ഷ..ര ” ജെറി പതിയെ പറഞ്ഞു
” ആ അതു തന്നെ അക്ഷര എന്റ ഈശോയെ എന്ത് പരിപാടിയാണ് നിങ്ങൾ കാണിച്ചത് .. ”
പുള്ളി ഞങ്ങളെ പിടിച്ചു വലിച്ചു ക്യാന്റീൻ ലെ കൗണ്ടറിന് അകത്തേക്ക് മാറ്റി നിർത്തി..
” ടാ…പ്രിൻസിപ്പൽ ഇത് ഇപോ അറിഞ്ഞിട്ടുണ്ടെൽ അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു കാണും അവിടെ അറിഞ്ഞാ പിന്നെ അറിയാലോ അവളുടെ അച്ഛൻ ആരാ ന്ന് ..”
പുള്ളി ഞങ്ങളെ എന്തോ ഭാവത്തിൽ നോക്കി
“ഇല്ല …. ആരാ. അവളുടെ അച്ചന് എന്തോ ജൂവലറി ഒക്കെ അല്ലെ..??” ജെറി മറുപടിയായി ചോദിച്ചു.
“ആ പഷ്ട് … എടാ… പ്രതാപൻ. അയാൾക്ക് ജൂവലറി ഒക്കെ ഒരു മറ ആണെന്നെ ഉള്ളൂ അയാൾ അറിയാതെ ഈ ടൗണിൽ ഒന്നും നടക്കില്ല അതുമല്ല അവളുടെ മേത്ത് കൈ വച്ച നിന്നെ എന്തായാലും അയാളുടെ ടീം തിരക്കി വരും .. അതുകൊണ്ട് സൂക്ഷിക്കുക …അക്ഷര അല്ലാതെ ആർ പറഞ്ഞാലും ഒന്നും കേൾക്കാത്ത മനുഷ്യൻ ആണ് , സ്വന്തം മോളാണ് അയാളുടെ ഒരേ ഒരു വീക്നെസ് അയാൾക്ക് .. ആ അവളെ ആണ് നീ തല്ലി ബോധം കെടുത്തി ഇട്ടിരിക്കുന്നത് കേട്ടല്ലോ”
