Related Posts
: ഇവനോ….? അതിലെ ആളെ കണ്ട് ഞാൻ തേല്ലോന്ന് ഞെട്ടി.
: ആരാടാ അത്….?
ആ വിളിയാണ് എന്നെ പഴയ ഓർമകളിൽ നിന്ന് മോചിപ്പിച്ചത്.
:ചേച്ചി ഇത് അവൻ ആണ്…..?
ഇത് അവനാണ് ചേച്ചി…. .
“ആര് ”
ഒന്നും മനസിലാകാതെ ചോരയിൽ കുളിച്ചുകിടക്കുന്ന അവനെ നോക്കി അവൾ എന്നോട് ചോദിച്ചു.
” അവൻ ആ ശ്രീയുടെ ഹസ്ബൻഡ് ”
” ആരായാലും വാ പിടിക്ക് നമ്മക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാം. ഇപ്പൊത്തന്നെ ചോര ഒരുപാട് പോയിട്ടുണ്ട്,”
ഞാൻ കാറിൽ കിടന്ന അവന്റെ ഫോൺ കണ്ടു അതും എടുത്ത് അവനെ പൊക്കി എണ്ണിപ്പിച്ചു. ആരും വരാത്ത വഴിയായത് കൊണ്ടും മറ്റൊരു വണ്ടിക്ക് വേണ്ടി ഞാൻ നോക്കിനിന്നില്ല അവനേ ഞങ്ങളുടെ ഇടയിൽ ഇരുത്തി ബൈക്ക് ഞാൻ പറപ്പിച്ചു. അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടെ I C U ൽ കയറ്റി…
” ചേച്ചി നിൽക്കേ ഞാൻ ഒന്ന് ഫോൺ ചെയ്തിട്ട് വരാം ”
അവൾ ശെരിയെന്ന രീതിയിൽ തല ആട്ടി, നേരം വെളുക്കുന്നെ ഉള്ളു.. ഞാൻ അവന്റെ ഫോൺ എടുത്ത് അതിൽ WIFE എന്ന കോൺടാക്ട് ൽ കാൾ ചെയ്തു രണ്ടു റിങ് കഴിഞ്ഞപ്പോ കാൾ എടുത്ത്..
” ഹലോ…. എന്താ വിനു ”
ഉറക്കചടപ്പോടെ ആണ് അവൾ ഫോൺ എടുത്തത്.
” ഇത് വിനു അല്ല, വിനുവിന് ഒരു ആക്‌സിഡന്റ് പെട്ടന്ന് സിറ്റി ഹോസ്പിറ്റലിൽ വരണം ”
മറ്റൊന്നും കേൾക്കാതെ ഞാൻ കാൾ കട്ട് ചെയ്തു. ഞാൻ ചേച്ചിയുടെ അടുത്തേക് നടന്നു അപ്പോളും ആ ഫോൺ അടിക്കുന്നുണ്ടായിരുന്നു ചേച്ചി കാൾ അറ്റൻഡ് ചെയ്ത് എന്തൊക്കയോ പറഞ്ഞു. ഞങ്ങൾക് രണ്ടാൾക്കും നല്ല ഷീണം ഉണ്ടായിരുന്നു ഞങ്ങൾ പോയി കോഫി ഒക്കെ കുടിച്ചു .നേരം 3 മണിയോടെ ആയപ്പോ അവർ വന്നു.. അവിടെ എന്നെ അവൾ (ശ്രീ ) കണ്ടപ്പോ ഒരു അങ്കലാപ്പ് എന്നെ ഒന്ന് തുറിച്ചു നോക്കിട്ട് അകത്തേക്ക് കേറി.
” ശെടാ ആ പെണ്ണിന്റ നോട്ടം കണ്ടാൽ തോന്നും നീയാണ് അവനെ വണ്ടി ഇടിച്ചതെന്നു.. ”
അവളുടെ നോട്ടം ഇഷ്ടപ്പെടാത്ത ഗൗരി ക്ക് ദെഷ്യം ഇരച്ചു കേറി. അപ്പോളേക്കും അവളും അവളുടെ അമ്മായിഅച്ഛൻ ആണെന്ന് തോന്നുന്നു ഒരാളും കൂടെ എന്റെ അടുത്തേക് വന്നു..
ഠപ്പേ……
ഒരടി ആയിരുന്നു… വീണ്ടും എന്നെ അവൾ തല്ലി.ഞാൻ എന്താ ദൈവമേ ഇവളുടെ ചെണ്ടയാണോ .. ശേഷം… അവൾ തുടർന്നു
” പൂർവ്വവൈരാഗ്യം മനസ്സിൽ വച്ചു എന്റെ ഭർത്താവിനെ കൊന്നിട്ട് എന്നെ വീണ്ടും കിട്ടും എന്നോർത്തണോ ”
അവൾ നിന്ന് ചീറി, ഈ മൈലാഞ്ചി മോൾ എന്തൊക്കയാണോ പറയുന്നേ.. ഇവൾ ആര് മിയ കാലിഫയോ വീണ്ടും കിട്ടാൻ ഓരോ അച്ചിലൂക്കി വണങ്ങൾ … ഇത്തവണ എന്റെ സകല നിയന്ത്രണവും തെറ്റി. അവിടെ നിന്നവരുടെ എല്ലാം വാ പൊളിഞ്ഞു….ഒറ്റ അടി എന്റെ ശക്തി മുഴുവനും ആ ഒരു അടിയിൽ ഉണ്ടായിരുന്നു വെച്ചു പോയി എന്നൊന്നും പറയാൻ പറ്റില്ല തെറിച്ചു വിഴുക ആയിരുന്നു അവൾ.
5 മിനിറ്റ് കഴിഞ്ഞാണ് അവൾക് ബോധം വന്നത് കണ്ണ് തുറന്നു ചുറ്റും നോക്കി ആരൊക്കയോ തന്നെ താങ്ങിട്ടുണ്ടെന്നു മനസിലായപ്പോ ഞാൻ അവളെ അടിച്ചതാണേന്ന് മനസിലായ മുഖഭവത്തോടെ ഏണിക്കുന്നു. ഞാൻ ആ പുന്നാരമോൾ എണ്ണിക്കാൻ നോക്കി നില്കുവായിരുന്നു.ചേച്ചി കണ്ടത് വിശ്വസിക്കാൻ പറ്റാത്തത് പോലെ ഒറ്റ നിൽപ്പ്.ഇവൾക്ക് ഇതേ ഉള്ളോ..
” എടി മറ്റേമോളെ ഇന്നലെ നീ കുറെ പറഞ്ഞു ഞാൻ മിണ്ടാതെ നിന്നു എന്നും കരുതി ഞാൻ വെറും ഉണ്ണാക്കൻ ആണെന്ന് നീ കരുതണ്ട.. പിന്നെ നീ പറഞ്ഞ നിന്റെ കെട്ടിയോൻ അവനെ എനിക്ക് എന്തേലും ചെയ്യാൻ ആയിരുന്നെങ്കിൽ അന്നേ അകയിരുന്നു ഇപ്പോ റോഡിൽ ബോധം ഇല്ലാതെ കിടന്നതുകൊണ്ട് കൊണ്ടുവന്നു അത്ര ഉള്ളു. പിന്നെ ഇതും പറഞ്ഞു നിന്റെ അടുത്ത് വരാൻ മാത്രം ചെറ്റ അല്ല ഈ സന്ദീപ്.. പൈസ കൊടുത്ത് പോയാലും നിന്റെ….., അവളുടെ ഒരു.. ആരുടെയോ വാക്ക് കേട്ട് എന്നെ തെറ്റിധരിച്ച നിന്നെ എനിക്ക് വേണ്ടടി പുല്ലേ ബോധം വരുമ്പോ അവനോട്…. നിന്റെ ഭർത്താവിനോട് തന്നെ ചോദിച്ചു നോക്ക് അന്ന് ആരാ ആ പെണ്ണിന്റ…. അവൻ പറയും…നിന്നെ ഇപ്പോ എനിക്ക് കാണുന്നതേ അറപ്പാണ്… തുഫ്……
ഇത്രയും പറഞ്ഞപ്പോ എന്തോ ഒരു മനസുഖം.ആ നായിന്റെ മോളുടെ മുഖം ഒന്നും നോക്കാൻ പോയില്ല. ഞാൻ അവിടുന്നു തിരിച്ചു നടന്നു ആരെയും നോക്കില്ല. പാർക്കിംഗ് ചെന്ന് വണ്ടി എടുത്ത് ചേച്ചി ഓടി വരുന്നത് കണ്ട് ഞാൻ ആക്‌സിലറ്റർ തിരിച്ചു. പിന്നീട് ഒന്നും മിണ്ടില്ല അവൾ എന്നോട് കുറച്ച് അകന്നായി ഇരുപ്പ് ഞാൻ അതൊന്നും ശ്രദിക്കാതെ വണ്ടി എടുത്തു.
