ദൂരെ ഒരാൾ – 4 1

എന്ന് ഗംഗ ചോദിച്ചു…

” ഞാൻ റേഷൻ കടയിൽ വരെ… ഈ മാസത്തെ റേഷൻ വന്നിട്ടുണ്ടേ… ”

” അഹ് എന്നാ ചെല്ല്… ഇപ്പോ തന്നെ അവിടെ ഒരുപാട് പേരായി… ”

ഇങ്ങോട്ടു വരുന്ന വഴിക്ക് അങ്ങോട്ട് ചുമ്മാ ഒന്ന് നോക്കിയത് നന്നായി

” ഇയ്യോ എന്നാ ഞാൻ പെട്ടെന്ന് ചെല്ലട്ടെ… ”

ചേച്ചി വേഗം നടക്കാൻ ഒരുങ്ങിയപ്പോ ഞാൻ പുറകിൽ നിന്ന് വിളിച്ച് വൈകിട്ടത്തെ കാര്യം ഓർമിപ്പിച്ചു.. വൈകിട്ട് എന്താ പരുപാടി എന്നൊക്കെ ചോദിച്ചായി ഗംഗയുടെ നടത്തം.

വൈകിട്ട് വീട്ടിൽ നിന്നും ഇറങ്ങി കുഞ്ചുവും അവൾക്കും എന്റെ കൂടെ വന്നേ പറ്റു എന്ന്… അവസാനം കുഞ്ഞുനു ടോപ് വാങ്ങൻ 1000 രൂപയും ഗങ്ങക്ക് നാളെ അവള് പറയുന്നടത് കൊണ്ട് പോകാം എന്നും പറഞ്ഞു.. ആ പ്രശ്നം സ്ലോവ് ആക്കി.
ഞാൻ ചേച്ചിയേം കൂട്ടി ഞങ്ങൾ ഫ്രണ്ട്സ് ഒന്നിച്ചുകൂടുന്ന അമ്മിണിയേച്ചിയുടെ കടയിൽ കേറി പൊറോട്ടയും ബീഫും ഓർഡർ ചെയ്ത് അതും വാങ്ങി കായലിന്റ തീരത്തെ ബെഞ്ചിൽ ഇരുന്നു കഴിക്കാൻ തുടങ്ങി..

” ആഹ്ഹ്ഹ്…. എന്ത് മണം… സഹിക്കാൻ വയ്യാ… ”

ആ ബീഫ് പ്ലേറ്റ് എടുത്ത് ആ മണം ആസ്വദിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.

” അതാണ് ……. നല്ല ബീഫ് വാങ്ങി ചെറിയ പീസ് ആയി കട്ട്‌ ചെയ്ത് .. പാകത്തിന് മുളകും മല്ലിപൊടിയും കുരുമുളക് പൊടിയും ചിക്കൻ മസാലയും അതിൽ കുറച്ച് ഇഞ്ചിയും പച്ചമുളകും ഇട്ട് വരട്ടി എടുത്ത് കുറച്ച് കറിവേപ്പില ഇട്ട്… അതിന്റെ മുകളിൽ കുറച്ച് വെളിച്ചെണ്ണ ഒക്കെ അങ്ങ് ഒഴിച്ച്…. ”

” മതി…. മതി…. ടാ..ഇപ്പോ തന്നെ സഹിക്കാൻ വയ്യാ ഞാൻ ഒന്ന് കഴിച്ചോട്ടെ….”

ഞാൻ തലയാട്ടി അവൾ ആ മൊരിഞ്ഞ ചുടുള്ള പൊറോട്ട കുറച്ച് കീരിയെടുത്തു നെയ് ഇട്ട് വരട്ടിയ ചൂട് പറക്കുന്ന ബീഫിന്റെ ഒരു കഷ്ണംഉം എടുത്ത് മടക്കി വായിലോട്ടു വച്ചു…. അവളുടെ മിഴികൾ അടഞ്ഞു … ചുണ്ടിന്റെ ഒരു കോണിൽ ഒരു ചിരിച്ചു വിരിഞ്ഞു.

” എങ്ങനെ ഉണ്ട്….”

അവളുടെ കഴിപ്പ് കണ്ട് ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.അല്പം നേരം കഴിഞ്ഞു

മറുപടി ആയി അവൾ ഒന്ന് ചിരിച്ചു… അതിൽ ഉണ്ടായിരുന്നു എല്ലാം.

അല്പം നേരം കഴിഞ്ഞു

” നന്ദുട്ടാ…… ”

ഏറെ സ്നേഹത്തോടെ ഉള്ള വിളി, ഞാൻ തല പൊക്കി ചേച്ചിയെ നോക്കി…

” എടാ നീ എന്നോട് ബാക്കി പറഞ്ഞില്ലല്ലോ… ”

കൈയിൽ ഉണ്ടായിരുന്ന ബീഫിന്റെ മസാല വായിൽ ഇട്ട് നുണഞ്ഞുകൊണ്ട് അവൾ ചോദിച്ചു

” എന്തിന്റെ ആണ് ചേച്ചി.. ”

” അഞ്ജന ”

പെട്ടന്ന് ഞാൻ ശ്വാസം അഞ്ഞുഒന്ന് വലിച്ചു ഞാൻ പോലും അറിയാതെ…

” അതോ…. ”

” അഹ്, ,,, നിനക്ക് ഇഷ്ടം ഉണ്ടേൽ മാത്രം മതി. ”

എന്റെ മുഖംഭാവം കണ്ട് അവൾ മടിച്ചാണ് ചോദിച്ചത്

” ചേച്ചി ഓർക്കണുണ്ടോ പണ്ട് ഞാൻ കോളേജ് കഴിഞ്ഞ് ഇടക്ക് ഡിപ്രെഷൻ സ്റ്റേജിൽ പോയ ഒരു സമയം “
” മം നീ എന്തോ കണ്ട് പേടിച്ചു അല്ലെ… അങ്ങനെ എന്തോ അല്ലെ…?? ”

അവൾ ഒന്ന് ഓർത്തെടുക്കാൻ ഉള്ള രീതിയിൽ

” അങ്ങനെ ആണെന്ന് വേണേൽ പറയാം ”

ഞാൻ ഒരു ബീഫിന്റെ കഷ്ണംഎടുത്ത്

” അതും ഇതും തമ്മിൽ എന്താ ബന്ധം ”

ഞാൻ ഒന്ന് ചിരിച്ചു… അവൾ എന്നെ ഒന്ന് നോക്കി…

” നോക്കണ്ട വട്ടായതല്ല…. ”

” അഹ് നീ മനുഷ്യനെ വട്ടുപിടിപ്പിക്കാതെ… നിന്റെ പ്രണയകഥ പറ. ഞാനും ഒന്ന് കേൾക്കട്ടെ ”

” അവളെ കോളേജിൽ വെച്ച് കണ്ടകാര്യം അറിയാല്ലോ അല്ലെ… പിന്നീട് ഞങ്ങൾ സ്നേഹിക്കുക അല്ലായിരുന്നു ജീവിക്കുവായിരുന്നു… ഇണക്കങ്ങളും പിണകങ്ങളും ആയി.. ”

” മം എന്നിട്ട് നിങ്ങൾ എങ്ങനെയാണ് ബ്രേക്കപ്പ് ആയെ… ”

മനസിലെ ചോദ്യം അവൾ ആവർത്തിച്ചു.

” ചേച്ചി… ജീവിതം അത് നമ്മൾ കരുതുന്നപോലെ ആയിരുനെകിൽ എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട് പലപ്പോളും.. പോയ നിമിഷങ്ങൾ തിരിച്ചു വന്നെകിൽ എന്ന് മോഹിച്ചിട്ടുണ്ട്.. അങ്ങനെ ആയാൽ ജീവിതം ജീവിതമല്ലാതെ ആകും അല്ലെ…

” നീ കിടന്ന് ഫിലോസഫി പറയാതെ കാര്യത്തിലേക്ക് വാ.. ”

ഞാൻ പറയണത് ഇഷ്ടപ്പെടാതെ ചേച്ചി എന്റെ നേർക്ക് ചാടി

” അഹ് ചുടാക്കാതെ പെണ്ണെ ”

ഞാൻ അവളുടെ കവിളിൽ ഒന്ന് കുത്തികൊണ്ട് പറഞ്ഞു

” അഹ്… വിടെടാ… പറയെടാ നന്തു… ”

അവൾ എന്റെ കൈ തട്ടി മാറ്റിട്ട് നിന്ന് ചിണങ്ങി. ഞാൻ ബാക്കി പറയാൻ ആയി അവിടെ നിന്നും എണ്ണിറ്റ് നടന്നു കൂടെ അവളും

Leave a Reply

Your email address will not be published. Required fields are marked *