” ഏയ്യ് അല്ലേച്ചി… ഞങ്ങളു ചുമ്മാ എന്റെ പഠിപ്പിന്റെ കാര്യം പറയുവായിരുന്നു… ”
” ആണോ എന്നാൽ കുഴപ്പമില്ല …. അല്ല ഏട്ടന്റെ മുഖത്തു എന്താ ഒരു വല്ലായിമ… തലവേദന ആണോ.”
എന്റെ മുഖത്തേക്ക് കാര്യം ആയി നോക്കികൊണ്ട് അവൾ തിരക്കി… അതിന് കുഞ്ചു ആണ് മറുപടി കൊടുത്തത്.
” അത്… അതിപ്പിന്നെ ഏട്ടന് ഇന്നലത്തെ ഉറക്കം ശെരിയാകാഞ്ഞിട്ടാ… കിടന്നോ ഏട്ടാ… ഞങ്ങളു പിന്നെ വരാം ”
എന്നെ രക്ഷിക്കാൻ ആയി എന്റെ മോള് തന്നെ വേണ്ടി വന്നു.. പക്ഷെ എന്റെ വിധി നേരത്തെ ദൈവം എഴുതിയിരുന്നു…
” ഞങ്ങളല്ല നീ..!!!.. നീ താഴേക്ക് പൊയ്ക്കോ… ഞാൻ പിന്നെ അങ്ങോട്ട് വന്നേക്കാം… ”
എന്നും പറഞ്ഞു ഗംഗ അവളെ പുറത്തേക്കു തള്ളി. കുഞ്ചു എന്നെ നോക്കി പിന്നീട് എന്തൊക്കയോ പിറുപിറുത് താഴേക്ക് പോയി..
” നല്ല വേദന ഉണ്ടോ..??”
നെറ്റിയിൽ വിരലുകൾ ഓടിച്ചു കൊണ്ട് അവൾ ചോദിച്ചു.
” അഹ് ചെറുതായി ”
ഞാൻ അവളെ ഒന്ന് പാളിനോക്കികൊണ്ട് പറഞ്ഞൊപ്പിച്ചു.
” ആണോ… എന്നാ ആ കൈ ഒന്ന് നീട്ടിക്കെ.”
ഞാൻ കൈ അവള്കുനേരെ നീട്ടി…
“” ഇയ്യോ……… “”
ഒറ്റക്കടി തെണ്ടി…. ഓ മൈ…. നല്ലജീവൻ അങ്ങ് പോയി.
” നീ എന്തോ…. കാണിക്കുവാടി… ”
വായിൽ വന്ന തെറി വിഴുങ്ങികൊണ്ട് ഞാൻ അവളുടെ നേരെ ചാടി
” ഇത് എന്നോട് തലവേദന ഉണ്ടെന്നു കള്ളം പറഞ്ഞതിന് ”
ഞാൻ ഒന്നും മിണ്ടില്ല… അവള് കടിച്ച കൈയിൽ പതിയെ തടവി.. പെട്ടെന്ന് അവൾ അവളുടെ ചൂണ്ടുവിരൽ എന്റെ നെഞ്ചിൽ കുത്തി.. ഞാൻ ഇത് ഇപ്പോ എന്താ എന്ന രീതിയിൽ അവളെ നോക്കി…
” നിങ്ങളും ആ ഗൗരിയും കൂടെ എവിടെ പോയതാ…. ”
ആ നിങ്ങള് വിളിയിൽ എന്തൊക്കയോ വശപെശക് ഉള്ളതുപോലെ…..
ദൈവമേ സ്വപ്നം കാണിച്ചത് മൊത്തം സത്യമാകുവാണല്ലോ…!!!
” ഞങ്ങൾക് കുറച്ച് പേർസണൽ കാര്യം സംസാരിക്കാൻ ഉണ്ടായിരുന്നു. ”
ഞാൻ അവളുടെ വിരലിനെ നോക്കിക്കൊണ്ട് പറഞ്ഞു…
” ഇനി ഒരു പേർസണലും വേണ്ട കേട്ടാലോ… എനിക്ക് അതൊന്നും തീരെ സുഖിക്കുന്നില്ല.. ”
“നിനക്ക് വല്ല വട്ടും ഉണ്ടോ പെണ്ണെ… ”
എനിക്ക് ദേഷ്യം ഇറച്ചുകെരുവായിരുന്നു
പെട്ടന്ന് കതകു തുറക്കുന്ന ശബ്ദം കേട്ട് ഞങ്ങൾ അങ്ങോട്ട് നോക്കി
” എന്തോന്നാ പിള്ളേരെ ഇത്… രണ്ടിനും നാണവൊന്നും ഇല്ലേ… ”
അങ്ങോട്ട് കേറിവന്ന അമ്മായി ഞങ്ങളെ നോക്കി പറഞ്ഞു അവൾ പെട്ടെന്ന് എന്റെ മേത്തുന്നു എണ്ണിറ്റു.
” അത് പിന്നെ അമ്മേ… നന്ദുവേട്ടന് തലവേദന… അതാ…വിക്സ് തേക്കാൻ…” അവൾ നിന്ന് തത്തികളിച്ചു… എനിക്ക് പിന്നെ നേരത്തെ ഗ്യാസ് പോയി…
” മം രണ്ടും താഴോട്ട് പോയെ… താഴെ എല്ലാരും അന്വേഷിക്കുന്നുണ്ട് ”
ഒരു ആക്കിയ ചിരിയോടെ അമ്മായി അത് പറഞ്ഞപ്പോ ഞാൻ നിന്ന് ഒരുക്കുക ആയിരുന്നു.. ഉള്ള മാനവും കപ്പലുകേറ്റി വിട്ട്
ഞങ്ങൾ താഴേക്ക് ചെന്നു .. കുറച്ച് നേരം അവിടെ ഇരുന്നിട്ട്.. പിന്നെ വെളിയിലേക്ക് എന്നേം കൊണ്ട് ആ മാരണം നടന്നു.
” ഏട്ടന് എന്തോ മസിലാ.. ജിമ്മിൽ പോകുന്നുണ്ടോ ഇപ്പോളും.. ”
എന്റെ കൈയിൽ ഒക്കെ പിടിച്ചുനോക്കിക്കൊണ്ട് അവൾ എന്നോട് ചോദിച്ചു.
” അഹ് ഇടക്ക്, നേരത്തെ എന്നും പോകുവായിരുന്നു ഇപ്പോ സമയം ഇല്ലാലോ ”
” ഒരു ദിവസം എന്റെ കോളേജിൽ ഏട്ടൻ ഒന്ന് വരണേ… ”
” എന്തിന്… ”
ഞാൻ ചെറിയ അമ്പരപ്പോടെ ചോദിച്ചു
” ഏയ് വേറെ ഒന്നും അല്ല ചുമ്മാ ഷോ ഇറക്കവല്ലോ ”
” ഒരു ഷോയും ഇല്ല,, നീ നിന്റെ പാട് നോക്കി പോയെ പെണ്ണെ .. ”
അല്പം അരിശത്തോടെ ഞാൻ പറഞ്ഞു മുന്നോട്ട് നീങ്ങി പെട്ടന്ന് ഞാൻ നിന്ന് ചേച്ചി…
” അല്ല ചേച്ചി ഇത് എങ്ങോട്ടേക്കാ ”
പുറകിൽ നിന്ന് വരുന്ന ഗാംഗ എന്നെ ഒന്ന് തുറിച്ചു നോക്കിക്കൊണ്ട് ഗൗരിയോടായി ചോദിച്ചു
” ഞാൻ… ഇവനെ…… ഒന്ന് കാണാൻ ”
വിക്കി വിക്കി പറഞ്ഞൊപ്പിച്ചു
” അല്ല ഇപ്പോ എന്തിനാ ഏട്ടനെ കാണുന്നെ… ”
കുറച്ചു ഇഷ്ടക്കേടോടെയാണ് അത് ഗൗരിയോട് ചോദിച്ചത്
” ഹ നീ ചുമ്മാ ഇരി ഗംഗേ… എന്താ ചേച്ചി..? ”
ചേച്ചി അവളെ ഒന്ന് നോക്കിട്ട് എന്നോട് സംസാരിക്കാൻ തുടങ്ങി എന്റെ മുഖത്തു നോക്കാൻ ഒരു വല്ലായിമ ഉള്ളപോലെ
” എടാ ശാരി വിളിച്ചു നിന്നെ വിളിച്ചിട്ട് കിട്ടണില്ല പോലും… ”
