” എന്താ കാര്യം….? ഫോൺ നോക്കിയില്ല ചേച്ചി ”
” നാളെ നമ്മക്ക് എല്ലാർക്കും കൂടെ ഒരു ബിസിനസ് യാത്ര ഉണ്ടെന്നു അഞ്ചു ദിവസത്തേക്ക് ”
ഞാൻ ഒന്ന് ഞെട്ടി…
” എല്ലാരുവോ….. അപ്പോ ആ എലിസബത്തും ഉണ്ടോ ഈശ്വര…. ”
ഗൗരി ഞാൻ പറയുന്നതും കേട്ട് ചിരിച്ചു…. ഗംഗ ആരാ ഈ എലിസബത്ത് എന്നൊരു ഭാവത്തോടെ ഞങ്ങളുടെ സംസാരം വീക്ഷിക്കുന്നു.
” അല്ല ആരാ ഈ എലിസബത്ത് …..??? “
മുഖത്തു തോന്നിക്കുക മാത്രല്ല അത് പുറത്തേക്കും വന്നു
” അത് ഇവന്റെ ഗേൾഫ്രണ്ട് ആണ് ”
ചിരിച്ചുകൊണ്ട് എന്നെ നോക്കി ഗൗരി പറഞ്ഞു
തുലച്ചു….. തീർന്ന് ഞാൻ തീർന്നു…
” ഏയ്യ്….. ഗേൾഫ്രിണ്ടോ…???? ”
അവൾ കത്തുന്ന കണ്ണുകളുമായി എന്നെ നോക്കി… ഞാൻ വെറുതെ ഗൗരിയെയും. പറഞ്ഞത് അബദ്ധം ആയല്ലോ എന്ന് ഒരു മുഖഭാവം
” ഏയ്യ്….. പോടീ ചേച്ചി…. ചുമ്മാ ആവശ്യം ഇല്ലതെ ഓരോന്ന് വിളിച്ച് പറയരുത്…. അവര് ഞങ്ങളുടെ മാഡം ആണ്… എന്റെ ഹെഡ് ”
ഉള്ള ശ്വാസം എടുത്ത് അത്രേം പറഞ്ഞു ഒപ്പിച്ചു
” അഹ്…ഗംഗേ ഞങ്ങളുടെ മാഡം ആണ് ഞാൻ ഒരു കളിക്ക് പറഞ്ഞേയാ…. ”
ചെറിയ ഒരു ഭയത്തോടെയാണ് അവൾ പറഞ്ഞത്
അവളുടെ കളി…ഇയ്യോ എന്റെ നല്ലജീവൻ അങ്ങ് പോയി ( ഞാൻ മനസ്സിൽ ഓർത്ത് )
” പറഞ്ഞത് നന്നായി ഇല്ലേൽ ടൂർനു വരാൻ ഇങ്ങേരു കാണില്ലായിരുന്നു ”
എന്റെ നേരെ ആ കത്തുന്ന കണ്ണുകൾ വീണ്ടും ഒന്ന് എറിഞ്ഞു
” അയെന്നാ… ”
ഗംഗയുടെ ഉദ്ദേശം ഒന്നും ഈ പാവം അറിഞ്ഞിട്ടില്ലാലോ…
” അഹ് ഇപ്പോ അങ്ങനെ ഒക്കെയാ… ”
എന്റെ കൈയുടെ ഇടയിലൂടെ കൈ ഇട്ട് ചേർന്ന് നിന്നുകൊണ്ട് അവൾ ഗൗരിയുടെ നേരെ നിന്നു.. എനിക്ക് ആ നിൽപ്പ് എന്തോ വിമ്മിട്ടം ഉള്ളപോലെ തോന്നി. ആട് സിനിമയിൽ ജയസൂര്യ ആട്ടിൻ കാട്ടം കഴിക്കുമ്പോൾ ഉള്ള ഒരു മുഖഭാവം ആയിരുന്നു എനിക്ക് അപ്പോ. ഗൗരി എന്നെയും ഗംഗയെയും മാറിമാറി നോക്കി…. ആ കണ്ണുകൾ അവസാനം എന്നിൽ വന്നു നിന്നു…
ഞാൻ എന്തോ മാങ്ങതൊലി പറയാൻ ആണ്…. ഒന്നും ഇല്ലായേച്ചി ഈ കൊച്ചുമൈരിനു വട്ടാണ് എന്ന് പറഞ്ഞാലോ…. അല്ലേൽ വേണ്ട കുറച്ചു ടെൻഷൻ അടിക്കട്ടെ പണ്ട് എന്നെ കൊറേ വെള്ളം കുടുപ്പിച്ചതല്ലേ…. അനുഭവിക്ക്.. ഹും.
ഞാൻ ഒന്നും മിണ്ടില്ല…. അല്ലേൽ ഈ വെടലയോട് എന്ത് പറയാൻ കേൾക്കാൻ നില്കുന്നത് ആണെകിൽ മുതിപാഴും .
” ഞങ്ങൾ കല്യാണം കഴിക്കാൻ പോവാ…. അല്ലേട്ടാ… “
ഗൗരി ഒന്ന് ഞെട്ടി… ഒന്ന് പതറിയോ അവൾ. എപ്പോളേക്കും അവൾ എന്നെ നോക്കി അവളെക്കാളും രണ്ടുമടങ്ങു അതികം ഞെട്ടിനിൽക്കുവായിരുന്നു ഞാൻ….
” ആണോ…. നന്ദു….??? ”
മുഖത്തെ അധി പുറത്തുകാട്ടാതെ പരുക്കൻ ആയി ചോദിച്ചു നിർത്തി
” ചേച്ചിക്കും ബോധം പോയോ.. ഇവൾക്ക് വട്ടാ… ”
ഉള്ളബോധത്തിൽ എനിക്ക് അത്ര പറയാൻ പറ്റിയുള്ളൂ… ഇവളുടെ തന്തേടെ തന്തേ രണ്ട് പറയട്ടെ എന്ന് ഓർത്തെയാ.. പിന്നെ അത് എന്റെ മുത്തച്ഛൻ ആണല്ലോ എന്ന് ഓർത്ത് വേണ്ടന്ന് വെച്ച്.. ആരും ഇല്ലേ ദൈവമേ ഈ പെണ്ണിനെ വിളിച്ചോണ്ട് പോകാൻ
” ഒരു വട്ടും ഇല്ല. എല്ലാരും എല്ലാം തീരുമാനിച്ചു.. ”
അവൾ കടുപ്പിച്ചു തന്നെയാണ് അത് ചോദിച്ചത്
” ആര് തീരുമാനിച്ചു…. ആ തീരുമാനിച്ചവര് അങ്ങനെ നിൽക്കത്തെ ഉള്ളു.”
” എടാ നീ ദേഷ്യപ്പെടാതെ…”
ഗൗരി എന്നെ ഒന്ന് സമാധാനിപ്പിക്കാൻ ആയി പറഞ്ഞു
” അല്ലേച്ചി കുറെയായി…. മനുഷ്യന് സ്വര്യം തരില്ല എന്ന് വെച്ചാ… ”
അപ്പോളാണ് ചേച്ചി കാണുകൊണ്ട് ഓരോന്ന് കാണിച്ചേ ഞാൻ അങ്ങോട്ട് നോക്കി അവൾ വിങ്ങി ഇപ്പോ പൊട്ടും എന്നാ നിലക്കാ, അത് കണ്ടപ്പോ എനിക്ക് സങ്കടം ആയി
” ഇയ്യോ ഏട്ടന്റെ വാവ കരയുവാണോ… ”
ഞാൻ അവളെ കളിപ്പിക്കാൻ ആയി നോക്കി തൊളിൽ കൈവച്ചു എന്റെ കൈ തട്ടി മാറ്റി അവൾ
” കൈ എടുക്ക്… എ …ന്നെ തൊടണ്ട…. ”
അവൾ വിങ്ങിപ്പൊട്ടി. എനിക്കും എന്തോപോലെ ആയി
“അയ്യേ… വല്യപിള്ളാര് ഇങ്ങനെ കരയാ വേണ്ടേ… ശേ നാണക്കേട്… കണ്ടോ ചേച്ചി ഞാൻ പറഞ്ഞില്ലേ ഞങ്ങളുടെ കാന്താരി ഒരു പാവം ആ. ഈ കാണുന്ന ഗൗരവം ഒക്കെ ഉള്ളെച്ചി പാവം ആണ് പെണ്ണ് ”
ഞാൻ അവളെ എന്നോട് അടുപ്പിച്ചു ചേച്ചിയെ ഒരു കണ്ണടച്ച് കാണിച്ചു ചേച്ചിയോടായി പറഞ്ഞു… അവിടേം ചിരി.. എന്തായാലും ആള് ഒന്ന് തണുത്തിട്ടുണ്ട്.
