ദൂരെ ഒരാൾ – 4 1

” അന്ന് ഞങ്ങളുടെ കോളേജിൽ സെന്റ് ഓഫ്‌ ആയിരുന്നു…. അതിന്റെ തലേന്ന് അവൾ എന്നെ വിളിച്ചിരുന്നു പെണ്ണിന് അവസാന ദിവസം ഇടാൻ വെള്ളനിറത്തിലുള്ള അനാർക്കലി ഡിസൈൻ ഉള്ള ഡ്രസ്സ്‌ വേണം അല്ലാതെ അവൾ വരില്ല എന്ന്… ”

ഞാൻ ചായക്കപ്പ് എടുത്ത് ചുണ്ടോട് ചേർത്ത്…

” എന്നിട്ട് നീ വാങ്ങിച്ചോ അത്..”

ചായ ഒരിറക്ക് കുടിച്ചിട്ട് മറു ചോദ്യം

“ആഹ് ഹ പറയാം പറയാം, അങ്ങനെ ആ വൈകുന്നേരം കേറാവുന്ന തുണികടകളിൽ എല്ലാം കേറി നോ രെക്ഷ.. അവസാനം എന്തോ ഭാഗ്യത്തിന് ഒരു ടെസ്റ്റിൽസ്ൽ ഒറ്റ പിസ് ഉണ്ടായിരുന്നു അതും അവളുടെ കറക്റ്റ് അളവിൽ,, അത് തന്നെ വാങ്ങി ഹോസ്റ്റലിൽ കൊണ്ട് പോയി കൊടുത്ത്… അന്നേരം ആ മുഖം ഒന്ന് കാണണം എന്റെ ചേച്ചിയെ…. നിലവത്തു ചന്ദ്രൻ ഉദിച്ചപോലെ ആയിരുന്നു ആ മുഖം.”
ഞാൻ ശ്വാസം ഒന്ന് എടുത്ത്

” പിറ്റേന്ന് കോളേജിലെ അവസാന ദിവസം ഞാൻ അവൾക്കായി പാർക്കിംഗ് വെയിറ്റ് ചെയ്തു…. തുവെള്ള നിറത്തിൽ ഉള്ള ആ ഡ്രസ്സ്അവളുടെ സൗദര്യം ഇരട്ടിയാക്കിയത് പോലെ എനിക്ക് തോന്നി.. കുഞ്ഞി കണ്ണുകളും നീളൻ മൂക്കും എപ്പോളും കുസൃതി ഒളിപ്പിക്കുന്ന പനിനീർ ചുണ്ടുകളും. മുട്ടോളം ഉള്ള ആ കർകൂന്തലും എല്ലാം എല്ലാം അവളെ സൗന്ദര്യത്തിന്റെ മറ്റൊരു തലത്തിൽ എത്തിച്ചു എന്ന് വേണേൽ പറയാം. ഞാൻ അങ്ങനെ നിന്ന് പോയി ആ വരവിൽ, അവൾ അടുത്ത് വന്നതൊന്നും ഞാൻ അറിഞ്ഞില്ല ഇടുപ്പിൽ ഒരു വേദന അനുഭവപ്പെട്ടപ്പോൾ ആണ് അവൾ അടുത്ത് വന്നു എന്ന് എനിക്ക് മനസിലായെ.. ”

“മോനെ ഇനി വല്ലതും വേണോ….. ”

കടയിലെ ചേട്ടൻ ആണ്

” വേണ്ടെട്ടാ… കുറച്ചൂടെ ഇരുന്നിട്ട് ഞങ്ങൾ ഇറങ്ങും… ”

ഞാൻ പുള്ളിക്ക് ഉള്ള പൈസയും കൊടുത്ത് അവിടെ തന്നെ ഇരുന്ന്

” ശേ നല്ല രസത്തിൽ വരുവായിരുന്നു.. കളഞ്ഞു…. എന്നിട്ട് നീ ബാക്കി പറ.. ”

ചേച്ചി കഥ പകുതിയിൽ മുറിഞ്ഞതിന്റെ ദെഷ്യത്തിൽ താടിക്ക് കൈയും കൊടുത്ത് എന്നെ നോക്കി അങ്ങനെ ഇരുന്നു

” അങ്ങനെ അവളോട് കുറെ സംസാരിച്ചു അവളുടെ പരിഭവങ്ങളും എല്ലാം എന്റെ ദേഹത്ത് തീർത്തു… ഞങ്ങൾ പതിയെ ഒരു ഷാർജ ഷേക്ക്‌ കുടിക്കാൻ ആയി വെളിയിൽ ഇറങ്ങി… പുള്ളി അതിന്റെ മെയിൻ ആൾ ആണ് അതിൽ ആരോ കൈവേഷം കൊടുത്തിട്ടുണ്ട്.

ഞാൻ ഒന്ന് ചിരിച്ചു.. ഒപ്പം അവളും..

“വെളിയിൽ ഇറങ്ങിയപ്പോ എന്റെ ഫ്രണ്ട് അജു എന്നെ വിളിച്ചു ഞങ്ങൾ അവിടെ നിന്നു… അപ്പോളേക്കും അഞ്ചുന്റെ ഫ്രണ്ട് ഓപ്പോസിറ്റ് നിന്ന് അവളെ വിളിച്ചു.. എന്നോട് ഇപ്പോ വരാം എന്ന് പറഞ്ഞു അവൾ അവളുടെ അടുത്തേക് ഓടി …. എന്റെ ശബ്ദം ഇടറി.. നെഞ്ചിൽ ആരോ കൊളുത്തി പിടിക്കണ പോലെ..

“ചേച്ചി..!!.. ചേച്ചി ഒരാളുടെ പ്രാണൻ പോകുന്നത് കണ്ടിട്ടുണ്ടോ നോക്കി നിന്നിട്ടുണ്ടോ… ആ സമയത്ത് അവരുടെ കണ്ണിൽ അവസാന ജീവൻ നിലക്കുന്നത് കണ്ടിട്ടുണ്ടോ…. ഏഹ്…”
കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകിഇറങ്ങി… അവൾ എണ്ണിറ്റ് എന്റെ അടുത്തേക്ക് വന്ന് എന്നെ മാറോട് ചേർത്തു തലയിൽ തലോടി.. അപ്പോളും എന്റെ മിഴികൾ എന്റെ നിയത്രണത്തിൽ അല്ലാതെ ഒഴുകി.

” അതേ ചേച്ചി…. എന്റെ കൈ യിൽ…..എ ന്റെ ഈ കൈയിൽ കിടന്നാ… അവസാന ശ്വാസം എന്റെ ഈ…. കവിള്കളിൽ തന്നിട്ടാ എന്റെ അഞ്ചു എന്നെ വിട്ട്… എന്നെ വിട്ട് പോയെ…. അവൾ വാശി പിടിച്ചു വാങ്ങിയ ആ വെള്ള ഡ്രെസ്സിൽ എന്റെ പ്രാണന്റെ ചോര നിറഞ്ഞിരുന്നു. എപ്പോളും അവൾ എന്തൊക്കയോ പറയാണുണ്ടായിരുന്നു.. ഞാൻ അങ്ങനെയൊക്കയോ അവളെ എടുത്ത് ഹോസ്പിറ്റലിൽ കൊണ്ട് ചെന്ന് പക്ഷെ……….

എന്റെ പൊന്നിനെ എനിക്ക് സ്നേഹിച്ചു കൊതി തീർന്നിലായിരുന്നു ചേച്ചി… അപ്പോളേക്കും…. ”

ഞാൻ ഗൗരിയെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു… അവളുടെ ചുരുദാർ എന്റെ കണ്ണീരിനാൽ കുതിർന്നു… എന്നെ ആ കൈ അപ്പോളും തലോടുന്നുണ്ടായിരുന്നു.. ഞാൻ കുറച്ച് കഴിഞ്ഞു അവളെ വിട്ട് മാറി…

” അവൾക്കു ശേഷം എന്നെ ഇതേപോലെ സ്നേഹിച്ച ഒരാളെ ഉള്ളു അത് നീയാണ്..നിന്നിൽ ഞാൻ അവളെ കാണുകയായിരുന്നു അതാ അന്ന് എന്റെ ഉള്ളിൽ ഉള്ളത് ഞാൻ നിന്നോട് പറഞ്ഞെ… ”

Leave a Reply

Your email address will not be published. Required fields are marked *