ദൂരെ ഒരാൾ – 4 1

.വീട്ടിൽ വന്നപ്പോൾ രാവിലെ 5:30 ആയി ഞാൻ ചേച്ചിയെ വീട്ടിൽ വിട്ടിട്ടു അവിടുന്നു ഒരു ചായയും കുടിച്ചു.അവിടെ ഗോവിന്ദ് ചേച്ചിയുടെ അനിയൻ അവൻ ഉണ്ടായിരുന്നു. അവർ 4 മണിയോടെ എണ്ണിക്കും. നേരെ വീട്ടിലോട്ട് വണ്ടി പോർച്ചിൽ കേറ്റി നിർത്തി വേറെ ഒരു കാർ മുറ്റത്തുണ്ട്, ആ നേരം വെളുക്കട്ടെ എന്നിട്ട് ആലോചികം. ഞാൻ സിറ്റ് ഔട്ട്‌ ൽ സ്ഥാനം പിടിച്ച് ഒന്ന് കിടന്നു…

ആരുടെയൊക്കയോ ചിരി കാതിൽ പതിച്ചാണ് ഞാൻ എണ്ണിക്കുന്നത്

” എന്തൊരു ഒറക്കമാ ഏട്ടാ ദേ ആരൊക്കെയാ വന്നേക്കുന്നതെന്നു നോക്കിയേ… ”

കുഞ്ചു ആയിരുന്നു അത് എന്ന് എനിക്ക് മനസിലായി പാതി ബോദത്തോടെ ഞാൻ കണ്ണുകൾ തുറന്നു ഞാൻ ഒന്ന് ഞെട്ടാതെ ഇരുന്നില്ല..

” നീ ഇത് എന്ത് നോക്കികിടക്കുവാ ചെക്കാ, വന്നു കിടക്കുന്നത് കണ്ടില്ലേ…. എണ്ണിറ്റ് പോടാ ”

അമ്മ എന്നെ പിടിച്ച് എണ്ണിപ്പിച്ചു ഞാൻ പല്ലും കടിച്ചു എണ്ണിറ്റ് അത് കണ്ടപ്പോ അവിടെ എല്ലാരിടേം ചുണ്ടിൽ ചിരി.

” അമ്മാവൻ ഇപ്പോ വന്നു ”

നിലത്തു വച്ച എന്റെ ബാഗ് എടുത്തുകൊണ്ടു ഞാൻ ചോദിച്ചു.

” ഞങ്ങളു ഇന്നലെ പകല് ഇങ്ങ് പോണു, അതെങ്ങനാ ഇവിടെ ഒരാൾക്കു ഇരുന്നിട്ട് ഇരുപ്പൊറാകുന്നില്ലലോ… ”

അമ്മാവൻ പറഞ്ഞു നിർത്തിപ്പോ ഞാൻ അവളെ ഒന്ന് നോക്കി. രാവിലെ കുളിയൊക്കെ കഴിഞ്ഞു ചുരിദാർ ആണ് വേഷം. എന്താ ആ മുഖത്തിന്റ ഒരു ഐശ്വര്യം അതിന് കണ്ണുകിട്ടാതെ ഇരിക്കാൻ ചുണ്ടിന്റെ അവിടെ ചെറിയയൊരു മറുകും. ഈ പെണ്ണ് അങ്ങ് വളർന്നു പോയല്ലോ..

” അഹ് നീ എന്താടാ അവളെ ഇങ്ങനെ നോക്കാൻ … ഇവിടെ ഞങ്ങളും നിൽപ്പുന്ടെ “
ഞാൻ അവളെ തന്നെ നോക്കുന്നത് കണ്ട് അമ്മായി ചിരിച്ചുകൊണ്ട് അത്രയും പറഞ്ഞു.. അതുടെ ആയപ്പോ അവളുടെ മുഖത്തു രക്തം ഇരച്ചു കേറി തൊട്ടാൽ ചോര പൊടിയും എന്ന നിലക്ക് ആയി.

” ഏയ്‌ ഞാൻ വെറുതെ… ഇവള് ആളു വളർന്ന് പോയല്ലോ…. എന്തൊക്കെ ഉണ്ട് ഗംഗേ ”

അവൾ ഒന്നും മിണ്ടാതെ അകത്തേക്ക് ഒറ്റ ഓട്ടം.. ഇവൾക്ക് ഇത് എന്ത് പറ്റി. അത് കണ്ട് ചിരിക്കാൻ കുറെ എണ്ണങ്ങൾ.

ഞാൻ അവരോടു കുറച്ചൂടെ സംസാരിച്ചു ഇരിന്നിട്ട് നേരെ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി. എന്തൊരു ആശ്വാസം. ഫോൺ എടുത്തു വൈകിട്ട് ചേച്ചിയോട് ഒന്ന് കാണണം എന്നും ഒരു മെസ്സേജ് ഇട്ടു.

അപ്പോളാണ് ഡോർ തുറന്നു കൈയിൽ ചായയും ആയി അവൾ അകത്തേക്ക് വരുന്നത് എന്നെ കണ്ട് കണ്ണ് മിഴിച്ചു ഒറ്റ നിൽപ്പ്. ഞാൻ സ്വയം ഒന്ന് നോക്കി ഒരു ഷോർട്സ് മാത്രം ആണ് എന്റെ വേഷം. എന്റെ ശരീരം കണ്ട് കണ്ണ് തള്ളിപ്പോയതാണോ..

ഞാൻ ഒരു ചിരിയോടെ അവളുടെ അടുത്തേക് നടന്നു ചായ ഗ്ലാസ്സ് വാങ്ങി മേശയിൽ വെച്ചു , അവൾ ആ നിൽപ്പ് തന്നെ ഞാൻ അടുത്ത് എത്തിയപ്പോ അവളുടെ ഹൃദയം ഇടിക്കുന്ന സ്വരം എനിക്ക് ഇവിടെ നിന്നു കേൾകാം..

” എന്താ മോളെ… ”

ഞാൻ അവളെത്തന്നെ നോക്കി നിന്നു… എന്തൊരു വശ്യത. പെട്ടന്ന് ആ മുഖത്തു നാണം ചേക്കേറി.

” എന്താടാ എന്തായാലും പറഞ്ഞോ ”

” നന്ദുവേട്ടൻ ആളാകെ മാറിപ്പോയി, മീശയും താടിയും പിന്നെ….ശരീരവും ഒക്കെ വെച്ച് അടിപൊളി ആയി ”

അവൾ തെല്ലൊരു നാണത്തോടെയാണ് അത് പറഞ്ഞത്. ഞാൻ ഒന്ന് ചിരിച്ചു

“നിന്റെ പടുത്തം ഒക്കെ എങ്ങനെ പോണു”

കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ചികികൊണ്ട് ഞാൻ ചോദിച്ചു.

” ഓ അതൊക്കെ അങ്ങനെ നടക്കുന്നു… ”

വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ പറഞ്ഞു.

” ദേ നല്ലോണം പഠിച്ചാലേ നല്ല ചെക്കമ്മാരെ കിട്ടു. “
പെട്ടെന്ന് അവളുടെ മുഖം മാറി. എന്നിൽ നിന്ന് എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടത് പോലെ.

” ഞാൻ എന്തിനാ പേടിക്കുന്നെ എനിക്ക് നന്ദുവേട്ടൻ ഉണ്ടല്ലോ… ”

അവൾ ആ ഒരു മുഖഭാവത്തോടെ തന്നെ പറഞ്ഞു നിർത്തി. ഓ അപ്പോ അങ്ങനെ ആണ് കാര്യങ്ങൾ.

” നിനക്ക് വട്ടുണ്ടോ ഗംഗേ, വല്ലോം പഠിച്ചു നല്ല ഒരു ചെറുക്കനെ കെട്ടാൻ നോക്ക് ”

അവൾ പെട്ടന്ന് തന്നെ എന്നോട് ചോദിച്ചു

” ഏട്ടന് വല്ല പ്രമവും ഉണ്ടോ.. ”

“…………ഉണ്ടെങ്കിൽ ”

പറഞ്ഞു തീർന്നതും അവളുടെ കൈ എന്റെ കഴുത്തിൽ വീണു ഞാൻ ബെഡിലേക്കു വെച്ചുപോയി അവൾ എന്റെ നെഞ്ചത്ത് കേറി ഇരുന്നു. ഓ കുറച്ചുമുന്നേ പാവം പോലെ ഇരുന്നവളാണോ ഇത്… ദൈവമേ എന്നെ കാത്തോണേ.

Leave a Reply

Your email address will not be published. Required fields are marked *