ദൂരെ ഒരാൾ – 4 1

ഞാൻ കണ്ണുകൾ തുടച്ചു..

” എടാ…. ഞാൻ…… ”

അവൾക്കും വാക്കുകൾ ഇല്ല…

” മതി… വേണ്ട … വാ പോകാം ഇനി നിന്നാൽ എന്റെ എനിക്ക് ഭ്രാന്ത് പിടിക്കും….ആരും ഒന്നും അറിയരുത് … ”

അവൾഇല്ല എന്നു തലയിട്ടി… അപ്പോ നിങ്ങള് ചോദിക്കും ഇത്രക്ക് അഞ്ജുവിന്റെ കാര്യത്തിൽ സീരിയസ് ആണെകിൽ ഞാൻ എന്തിന് ശ്രീയെ നോക്കി എന്ന്.. പുറകെ നടന്നു ശല്യപെടുത്തിയപ്പോ ഇടക് എപ്പോളോ പറഞ്ഞു പോയതാണ്.. പിന്നീട് അവൾ എന്നെ പഴയ ഓർമകളിൽ നിന്നും എന്നെ ഇങ്ങനെ ആക്കാൻ ഒരുപാട് പങ്കുവഹിച്ചു… അതൊക്കെയായിട്ടിക്കും ഇടക്ക് ഇടക്ക് കാണുമ്പോ എനിക്കെട്ട് കിട്ടുന്നത്… ഹി ഹി… ഹി

അവിടെ നിന്നും ഞങ്ങൾ ഇറങ്ങി ഇടക്ക് ഗൗരി സംസാരിക്കാൻ വരുമെങ്കിലും ഞാൻ അത് ഗൗനിക്കാതെ നിന്നു.

” എടാ…. അത് ശെരിയാകില്ലെടാ… ഞാൻ നിന്നെക്കാളും മുത്തതാണ്… മാരേജ് കഴിഞ്ഞ പെണ്ണാണ്… നിന്റെ വീട്ടുകാർ ഒന്നും… വേണ്ട ഇത് വേണ്ടടാ… “
അവൾ വീട്ടിലോട്ട് കേറുന്നതിനു മുൻപ് തിരിച്ചു വന്ന് എന്നോടായി പറഞ്ഞു. ഞാൻ അത് ശ്രദിക്കാതെ വണ്ടി എടുത്തു.. വീട്ടിൽ കേറി

” എന്താടാ നിന്റെ മുഖം വല്ലാതെ ഇരിക്കണേ… ”

ഞാൻ കേറിവരുന്നത് കണ്ട് അമ്മായി ചോദിച്ചു… ഞാൻ ഒന്ന് ചിരിച്ചിട്ട് റൂമിലേക്ക് പോയി..

” എന്താ എന്റെ ഏട്ടന് പറ്റിയെ… എന്നോട് പറയ്… ഏട്ടന്റെ കുഞ്ഞുല്ലേ ചോയിക്കണേ… ”

എന്റെ മുഖം ഒന്ന് വടിയാൽ അമ്മക്കും അവൾക്കും പെട്ടന്ന് മനസിലാകും… അമ്മ ഉമ്മറത്തു ഇല്ലായിരുന്നു ഇല്ലേൽ ഇങ്ങ് വന്നേനെ..

” ഒന്നും ഇല്ലടാ… മോള് താഴേക്ക് പോയിക്കോ… ഏട്ടൻ ഇപ്പോ വരാം… ”

ഞാൻ അവളുടെ മുടിയിൽ തലോടികൊണ്ട് അവിടെ നിന്നും എണ്ണിറ്റ്..

” ഏട്ടാ…. ”

ഞാൻ തിരിഞ്ഞു നോക്കി

” ഏട്ടൻ അഞ്ചു ചേച്ചിയെ കുറിച്ച് ഓർത്തോ… ”

ഞാൻ അവളെ തന്നെ നോക്കി നിനക്ക് എങ്ങനെ മനസിലായി എന്ന അർത്ഥത്തിൽ

” എന്റെ ഏട്ടനെ ഞാൻ ഇന്നലെ അല്ലലോ കാണാൻ തുടങിയെ.”

” ഒന്നും ഇല്ലടാ ഞാൻ ഇപ്പോ വരാം മോള് ചെല്ല്… ഇല്ലേൽ ആ ഗാംഗ കേറി വരും. ”

” മം, എന്തായാലും എല്ലാം മാറ്റി ഉഷാർ ആയി വേണം താഴേക്കു വരാൻ… കേട്ടല്ലോ… ”

ഞാൻ തലകുലുക്കി… തിരിഞ്ഞു നടന്ന അവൾ പെട്ടെന്ന് തിരിച്ചു വന്നു.

” ഏട്ടന് ഗാംഗയേച്ചിയെ ഇഷ്ടം ആണോ.. ”

പെരുവിരൽ കടിച്ചുകൊണ്ട് എന്നോട് വളരെ കാര്യമായി ചോദിച്ചു

” എനിക്ക് അങ്ങനെ ഇഷ്ടകൊറവൊന്നും ഇല്ല. എന്താ മോളെ ”

” അല്ല ഒരു കല്യാണകാര്യം ഇങ്ങനെ ഇവിടെ നടക്കണുണ്ടെ… അതാ ചോയിച്ചേ… ”

” നിനക്ക് എന്താ… എനിക്ക് വേറെ പണിയില്ലേ… ”

” അങ്ങനെ ആണേൽ കുഴപ്പമില്ല… അതിനെ എന്റെ ഏട്ടത്തിയായി കാണാൻ ഒന്നും എനിക്ക് പറ്റില്ല പറഞ്ഞേകാം.. ”

അവൾ കുറച്ച് ഇഷ്ടക്കേടോടെ ആണ് അത് പറഞ്ഞത്.

” എന്റെ മോൾക് ഇഷ്ടം ഇല്ലാത്ത ആരെയും ഏട്ടൻ കെട്ടില്ല… പിന്നെ ഏട്ടന് ഒരാളെ ഇഷ്ടം ആണ്… “
ചെറിയ ഒരു നാണത്തോടെയാണ് ഞാൻ അത് പറഞ്ഞത്… വീട്ടുകാർക്ക് എതിർപ്പ് ഉണ്ടങ്കിൽ ഒരാളെങ്കിലും വേണ്ടേ സപ്പോർട്ടിനു കുടുംബത്ത്

” ആയ്യോാ… എന്റെ ഏട്ടന് നാണം..ശോ ഇങ്ങോട്ട് നോക്കിയേ…. ആട്ടെ…. ആരാ എന്റെ ഏട്ടത്തിയമ്മ.. ”

അവൾ എന്റെ മുഖം ബലമായി ഉയർത്തികൊണ്ട് ചോദിച്ചു

” അതൊക്കെ എന്റെ മോള് അറിയും സമയം പോലെ ആള് ഇപ്പോളും അടുത്തിട്ടില്ല… പിന്നേ…. ”

” ഞാൻ ഒന്ന് നിർത്തി…..

” പിന്നെ.”

” മോള്… ആള് ആരാണെന്നു അറിയുമ്പോ ഏട്ടനെ വെറുക്കരുത്… കേട്ടല്ലോ ”

ഞാൻ ഒരു മുൻ‌കൂർ ജാമ്യം എടുത്ത്… ആവശ്യം വന്നാലോ…

” എന്റെ ഏട്ടൻ കൊണ്ട് വരണത് ആരായാലും എനിക്ക് ഒക്കെയാണ്.. ഈ പിശാച് ഒഴികെ.”

എനിക്കും ചിരിവന്നു…അങ്ങനെ അത് കഴിഞ്ഞു

” എന്താണ് ഏട്ടനും അനിയത്തിയും തമ്മിൽ ഒരു ഗൂഢാലോചന ”

റൂമിലേക്കു കേറിവന്നുകൊണ്ട് ഗംഗ ചോദിച്ചു. ഞങ്ങൾ രണ്ടാളും ഒന്ന് ഞെട്ടി കെട്ടിട്ടുണ്ടാകുമോ .

” ഞങ്ങൾ ചുമ്മാ ഓരോന്ന് പറഞ്ഞു ഇരിന്നതാ…. ”

ഒരു വെപ്രാളത്തോടെ കുഞ്ചു അവൾക് നേരെ ഇരുന്ന്

” എന്നെ കുറിച്ചാണോ.??.. ആണോ കുഞ്ചു..?. ”

ഞങ്ങടെ കൂടെ ബെഡിൽ ഇരുന്ന് കൊണ്ട് കുറച്ചു ഗൗരവത്തിലായി ചോദ്യം

Leave a Reply

Your email address will not be published. Required fields are marked *