ദൂരെ ഒരാൾ – 4 1

‘ പെട്ടന്ന്…..’

” നിന്നെ ഒരിക്കൽ ഞാൻ കൊണ്ട് പോകും ഇന്നുവേണ്ടിന്നു വേണ്ടോമലലെ… ”

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി അമ്മ കറി തവിയും ആയി ബാക്കി പാടികൊണ്ട് കൈയിൽ താളം പിടിക്കുന്നു ഒരു കള്ളച്ചിരിയുണ്ട് മുഖത്തു… ഞാൻ അങ്ങ് ഇല്ലാണ്ടായി വേഗം ഞാൻ ഫോൺ കട്ട്‌ ആക്കി. ഫോണിൽ കൂടെ ഒരു പൊട്ടിച്ചിരി എനിക്ക് കേൾകാം ….

” ആര്യൻ അവന് നാളെ ഓഫീസിൽ ഒരു പ്രോഗ്രാംനു പാട്ടു സെലക്ട്‌ ചെയുവായിരുന്നു…. അമ്മ എപ്പോ വന്നു…. ”

ഞാൻ ആ ചമ്മിയ മുഖത്തോടെ തന്നെ ചോദിച്ചു വീണടത് കിടന്നു ഉരുളുക എന്നത് നമ്മക്ക് ഒരു വിഷയം അല്ലലോ…

” ഞാൻ വന്നിട്ട് പത്തു അമ്പത് കൊല്ലം ആയി.. ആര്യ…അല്ല..ഓ സോറി ആര്യന് പാട്ടൊക്കെ പടികൊടുത്തോ എന്റെ മോൻ ”

അതേ ആക്കിയ ചിരിയോടെ തള്ള എന്നെ നൈസ് ആയി വാരി ഞാൻ ഒന്നും മിണ്ടാതെ ബൈക്കിൽ കേറി…
” പാടില്ല പാടില്ല നമ്മെ നമ്മൾ പാടെ…. ഘഹ്…. മാറന്നൊന്നും ചെയ്തുകൂടാ.”

തിരിഞ്ഞു ഉള്ളിലേക്ക് കയറുന്നതിന് ഒപ്പം ബാക്കിയും പാടി ഇടക്ക് ഒന്ന് അർത്ഥം വച്ചുള്ള ചൊമയും ചുമച്ചു അകത്തേക്ക് കേറി പോയി.. ഞാൻ ഒരു ചിരിയോടെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…..ഈ അമ്മ……

അപ്പോളേക്കും ചാടിത്തുള്ളി ഗാംഗ അങ്ങോട്ട് എത്തി വന്നപാടെ വണ്ടിയുടെ താക്കോൽ ഊരി എടുത്തു..

” നീ ഇത് എന്തോ കാണിക്കുവാടി പെണ്ണെ.. താക്കോൽ ഇങ്ങ് തന്നെ… ”

ഞാൻ അവളോട് കുറച്ച് മുഖം കറുപ്പിച്ചു തന്നെ പറഞ്ഞു. എവിടെ ഒരു കൂസലും ഇല്ല

” ഞാനും വരണുണ്ട്… ”

” ഞാൻ ചുമ്മാ ഇറങ്ങിയതാ…. എങ്ങും പോവല്ല ”

” ഞാനും അതേ…. ഒരു മിനിറ്റ് ഞാൻ ഈ ഡ്രസ്സ്‌ ഒന്ന് മാറീട്ടുവരാം ”

എന്നും പറഞ്ഞു അവൾ അകത്തേക്ക് ഓടി… ഞാനും അകത്തേക്കു കേറി അമ്മാവന്റെ കൂടെ ഇരുന്നു…

” നീ പോയില്ലേ…. എങ്ങോട്ടോ പോകാൻ നിന്നിട്ട്….? ”

എന്നെ ഒന്ന് അടിമുടി നോക്കി അമ്മാവൻ ചോദിച്ചു..

” ഞാൻ ഇറങ്ങാൻ നേരംആണ് അവളും വരുണ്ട് എന്ന് പറഞ്ഞെ… ”

പുള്ളി ഒന്ന് ചിരിച്ചു വീണ്ടും ടീവിയിലേക്ക് ശ്രദ്ധ ചെലുത്തി കുട്ടത്തിൽ ഞാനും.

” പോവാം ”

എന്നും പറഞ്ഞു അവൾ പടി ഇറങ്ങി വന്നു… ഒരു ബ്ലാക്ക് ലൂസ് ടി ഷർട്ടും ബ്ലൂവിൽ വൈറ്റ് ഷെഡ് ഉള്ള ജെൻസും അതിന് മാച്ച് ചെയുന്ന വൈറ്റ് ഷൂസും.. മുഖത്തു ഒരു കുഞ്ഞു പൊട്ടും കണ്ണുകൾ കാജൽ കൊണ്ട് എഴുതിട്ടുണ്ട്… ആ കണ്ണിനു വല്ലാത്ത വശ്യത… മാറിടങ്ങൾ രണ്ടും തുളുമ്പി നിൽക്കുന്നു ഒന്നിന് അഴകായി മറ്റൊന്ന്… ഞാൻ നോക്കി നിന്ന് പോയി… ആ നോട്ടം അവൾ ശ്രദിച്ചു എന്ന് എനിക്ക് മനസിലായപ്പോ ഞാൻ നോട്ടം പിൻ വലിച്ചു.

” ഹാ ഇങ്ങനെ നോക്കാതെ മനുഷ്യാ… എന്റെ ചോര വരെ ഊറ്റി എടുക്കുവോ… ”

എന്റെ ചെവിയിൽ ഞാൻ മാത്രം കേൾക്കാൻ പാകത്തിന് അവൾ അത് പറഞ്ഞപ്പോ എനിക്ക് എന്ത് പറയണം എന്ന് അറിയാതെ തല താഴ്ത്തി ഞാൻ വെളിയിലേക്ക് നടന്നു…
” ഏട്ടന് വിഷമം ആയോ… ഞാൻ ചുമ്മാ പറഞ്ഞതല്ലേ… ”

ഞാൻ താക്കോലും വാങ്ങി വണ്ടി എടുത്തു അവൾ കേറുന്ന കുട്ടത്തിൽ പറഞ്ഞു

” സോറി… ഞാൻ അറിയാതെ… ”

ഞാൻ ഒന്ന് തപ്പി.

” അഹ്… വണ്ടി എടുക്ക് ”

ഞാൻ വണ്ടി എടുത്തു… മിറ്റത്തെ ആയവള്ളിയിൽ തുണി വിരിക്കുന്ന ഗൗരി ഞങ്ങളെ നോക്കി നിൽക്കുന്നു. ഗംഗ കൈ വീശി കാണിക്കുന്നു അതിന് മറുപടിയെന്നോണം അവൾ ചിരിച്ചു.

ഞാൻ വണ്ടി നേരെ മൈൻറോഡിലോട്ട് കേറ്റി…

” നിനക്ക് എങ്ങോട്ടേക്കാ പോകണ്ടേ… ”

ഞാൻ വണ്ടി സ്ലോ ആക്കികൊണ്ട് ചോദിച്ചു

” ഏട്ടൻ എങ്ങോട്ടേക്കാ ”

“ഞാൻ ചായകുടിക്കാൻ ”

” എന്നാൽ ഞാനും ചായകുടിക്കാൻ.. ”

പിന്നേ ഒന്നും മിണ്ടില്ല ഞാൻ സിരമായി ചായകുടിക്കുന്ന കടയിലേക്ക് കേറി… ഞങ്ങൾ ചായയൊക്കെ കുടിച്ചു … അവൾ എന്നോട് നിർത്താതെ സംസാരിച്ചോണ്ട് ഇരുന്നു.ഞാൻ എല്ലാത്തിനും തലകുലുക്കി കേട്ട്.. തിരിച്ചു വീട്ടിലോട്ട് വണ്ടിവിട്ടു…

” എവിടെ പോയി രണ്ടും കൂടെ… ”

വീട്ടിലോട്ട് ഉള്ള വഴിയേ കേറിയപ്പോ ഗൗരി ഞങ്ങളോടായ് ചോദിച്ചു… കൈയിൽ സഞ്ചി ഒക്കെ ഉണ്ട്..

” ഓ ഇവൾക്ക് ചായ കുടിക്കണം എന്ന് അതിന് പോയതാ ”

” അല്ല ഗൗരിയേച്ചി എവിടെ പോവാ ഈ സഞ്ചിയൊക്കെയായി ”

Leave a Reply

Your email address will not be published. Required fields are marked *