” സൈഡ് സീറ്റ് വേണം എന്ന് നിർബന്ധം ഉണ്ടോ നിനക്ക്.. ”
വണ്ടി ഓടികൊണ്ട് ഇരുന്നപ്പോൾ ഇടക്ക് എന്നെ നോക്കിയായി മടിച്ചു മടിച്ചു ഒരു ചോദ്യം
ഞാൻ ഒന്നും പറയാതെ അവിടെ നിന്നും എണ്ണിറ്റ് അവൾക് അപ്പുറം ഇരുന്ന്.. വിന്ഡോ സീറ്റ് കിട്ടിയതോടെ അവൾ ഹാപ്പി. ഞാൻ ഇത് അങ്ങോട്ട് ചോദിക്കാൻ ഇരിക്കുവായിരുന്നു ഇടക്ക് രണ്ടെണ്ണം അടിക്കാൻ എപ്പോളും ഇവളെ മാറ്റണ്ടല്ലോ…
” അതേ ഞാൻ ഇപ്പോ വരവേ…. ”
മിഥു ഫോണിൽ മെസ്സേജ് അയച്ചു തുടങ്ങിയാലോ എന്ന്.. പിന്നെ ഇപ്പൊ തുടങ്ങി എന്ന് ചോദിച്ചാ പോരെ…
” എങ്ങോട്ട് പോവാ…. ”
” ഇപ്പോ വരാം ചേച്ചി ”
ഞാൻ കണ്ണ് രണ്ടും ഇറുക്കിടച്ചു കാണിച്ചു ബാക്കിലേക് പോയി… അഹ് ഹ എല്ലാം ഉണ്ടല്ലോ….
” ഇന്നാ അളിയാ…. അടി….!! ”
രാഹുൽ എനിക്ക് നേരെ ഒരു ഗ്ലാസ്സ് നീട്ടി
ഭഗവാനെ.. ഈശ്വര.. നല്ലത് ചെയ്താൽ നല്ലത് കിട്ടണേ….
ഒറ്റവലി 3 എണ്ണം അകത്താക്കി. കുറച്ച് കത്തിയും അടിച്ചു ഞങ്ങൾ തത്കാലം സീറ്റുകളിൽ പോയി ഇരുന്നു… ഞാൻ ചെല്ലുമ്പോ ചേച്ചി വെളിയിലേക്ക് നോക്കി അങ്ങനെ ഇരിപ്പാ…
” അഹ് വന്നോ…….. ”
” മ് ”
ആ മം സീൻ ആയി…..
” നി ഒന്ന് ഉതിക്കെ….??? ”
അഹ്…. ഒത്തു.. സുരാജേട്ടൻ ഹലോ യിൽ പറയുന്ന പോലെ. നമഹ…… ഹ എന്റെ മുക്കിൽ അടിക്കണം… ഹി ഹി…..
” പിന്നെ ഇവിടെ എന്തോന്നാ ചെക്കിങ് നടക്കുന്നോ ഉതാൻ… ”
ഞാൻ പിടിക്കപ്പെടാൻ ആഗ്രഹം ഇല്ലാതെ വളരെ കഷ്ടപ്പെട്ട് നാക്കു കുഴയാതെ അത്രയും പറഞ്ഞു
” നി കുടിച്ചിട്ടുണ്ടോ നന്തു ”
ചുവന്നു തുടുത്ത കണ്ണുകൾ വീണ്ടും എന്റെ നേർക്ക്… ഇയ്യോ പെട്ടോ…
” ഏയ് ഞാനോ .. ഒരിക്കലും ഇല്ല…. ”
അത്രേം ഓർമ്മയുള്ളൂ… പിന്നീട് കണ്ണ് തുറക്കുമ്പോ ഞാൻ ചേച്ചിയുടെ തോളിൽ തല വെച്ച് കിടക്കുവാ… അവളുടെ കൈ എന്റെ തലയിൽ ഇഴയുണ്ട് മുഖം വെളിയിലേക്ക് നോക്കിരിപ്പ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.. ഞാൻ മിണ്ടാൻ പോയില്ലാ കുറച്ചൂടെ കിടക്കട്ടെ പെണ്ണിന്റ ചൂടേറ്റു അവളുടെ ദേഹത്തിന് വല്ലാത്ത വശ്യമായ മണം. പിന്നേം ഞാൻ ഉറക്കത്തിലേക്കു ഒഴുകി ഇറങ്ങി
” നന്തു…. ടാ നന്തുട്ടാ…. ”
ആരോ തട്ടി വിളികേട്ടാണ് ഞാൻ എണീറ്റെ… നോക്കുമ്പോ ഞാൻ ചേച്ചിയുടെ മടിയിൽ ആണ്. ചമ്മി ഞാൻ മുഖം ഉയർത്തി… അപ്പോ വീണ്ടും ചമ്മി ശാരിയും കുറച്ചുപേരും കൂടെ എന്റെ ഉറക്കം നോക്കി ഇരിക്കുന്നു.. ഇതുങ്ങൾക്ക് ഒന്നും ഒറക്കം ഇല്ലേ…
” അച്ചോടാ ചേച്ചിടെ മോൻ എണ്ണിറ്റൊ…. എണ്ണിറ്റ് വാടാ ചെക്കാ…. ഹോട്ടലിൽ എത്തി ”
ശാരി അത് പറഞ്ഞപ്പോ ആണ് ഞാനും അത് ശ്രദിച്ചേ ഹോട്ടൽ എത്തി.. ഞാൻ ചേച്ചിയുടെ മടിയിൽ നിന്നും എണ്ണിറ്റ് എലർക്കും ഒരു ചിരിയും പാസ്സ് ആക്കി വെളിയിൽ ഇറങ്ങി.ഭയങ്കര തലവേദന… മിഥു റീസെപ്ഷനിൽ ഉണ്ട്…
” നന്തു…… ”
എലി ഓടിവരണു….
” എന്താ മാഡം…? ”
” ഞാൻ നുമ്പേ വന്നുനോക്കിയായിരുന്നു താൻ നല്ല ഒറക്കം ആയിരുന്നു… ”
” അത്.. പിന്നെ ഷീണം ഉണ്ടായിരുന്നു മാം അതാ… എനി അർജന്റ്…? ”
” ഏയ്യ് ജസ്റ്റ്… ചോദിച്ചുന്നെ ഉള്ളു എങ്കി ശെരി… ”
ഞാൻ അകത്തേക്ക് കേറി അവിടേം ആൾക്കൂട്ടം.. ഞാൻ കൂടെ വന്ന ജൂനിയർ കൊച്ചിനോട് ചോദിച്ചു അവിടെ 3 റൂമേ ഉള്ളു അപ്പോ ബോയ്സ് ഉം ഗേൾസും കേറിയലും രണ്ട് പേര് അതികം ആണ് രണ്ടു സൈഡിൽ നിന്നും.. അങ്ങനെ ഓരോന്ന് പറഞ്ഞു ഒരു ധരണ യിൽ ശാരി എത്തിച്ചു…
” ഒന്ന് നിർത്ത് … ഞാൻ ഒന്ന് പറയട്ടെ…. ”
എല്ലാരും പരസ്പരം കുഹുകുശുപ്പ് പറയുന്നതിനു ഇടയിൽ അവൾ കേറി.. ഈ സമയത്ത് വേറെ ഹോട്ടലും കിട്ടാൻ പാടാ കിട്ടിയാലും റൂം കാണില്ല..
” ഞാൻ ഒരു ഐഡിയ പറയാം… സന്ദീപും ഗൗരിയും ഒന്നിച്ചു ഒരു റൂമിൽ പോട്ടെ… അവർ ചേച്ചിയും അനിയനും അല്ലെ അപ്പോ കുഴപ്പമില്ല ല്ലോ.. ”
ആദ്യo ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ഓർത്തപ്പോ സന്തോഷം തോന്നി…എല്ലാരും അതിനെ അനുകൂലിച്ചു. ഞാൻ ആ മിഥുനെ നോക്കി കാണുന്നില്ലലോ ഈ ശവം എവിടെ പോയോ….
” കൂട്ടി മാരീഡ് ആണോ…..? ”
ഇത് അവൻ തന്നെ… നടന്നു റിസഫ്ക്ഷനിൽ വന്നപ്പോ ധാ നിൽക്കാണ്.. തെണ്ടി ടുൺ ചെയ്യുവാ…. ഇവന് ഒരണ്ണം ഇല്ലേ ദൈവമെ…. മനുഷ്യൻ ആണെകിൽ വെറുതെ തൂക്കി ഇട്ടോണ്ട് നടക്കുന്നതല്ലാതെ .പേരിന് പോലും.
