മന്ദാരക്കനവ് – 6 Likeഅടിപൊളി  

മന്ദാരക്കനവ് 6

Mandarakanavu Part 6 | Author : Aegon Targaryen

[ Previous Part ] [ www.kambi.pw ]


(ആദ്യം തന്നെ ഈ ഭാഗം തരാൻ വൈകിയതിന് എൻ്റെ എല്ലാ പ്രിയപ്പെട്ട വായനക്കാരോടും ഒരു ക്ഷമ ചോദിക്കുന്നു…)

(കഴിഞ്ഞ അഞ്ച് ഭാഗങ്ങളിൽ നാലെണ്ണവും 1M അടുത്ത് വ്യൂസ്, തുടർച്ചയായ രണ്ട് ഭാഗങ്ങൾക്ക് 1000+ ലൈക്സ്…നിങ്ങള് തന്ന ഈ പിന്തുണയാണ് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾക്കിടയിലും ഈ ഭാഗം എഴുതാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ. നന്ദി മാത്രം.)


 

ആര്യൻ കുളിച്ചുകൊണ്ടിരുന്നപ്പോൾ അവൻ്റെ വീട്ടിലേക്ക് എത്തിയ ശാലിനി പെട്ടെന്ന് കണ്ണിൽപ്പെട്ടൊരു പുസ്തകം എടുത്തുകൊണ്ട് അവിടെ നിന്നും പോയി. കുളി കഴിഞ്ഞിറങ്ങിയ ആര്യൻ മുറിയിലെത്തിയപ്പോൾ ആണ് ശാലിനി “ദി കമ്പനി ഓഫ് വുമെൺ” എന്ന അവളൊരിക്കലും കാണാൻ പാടില്ലെന്ന് താൻ വിചാരിച്ച അതേ പുസ്തകം തന്നെയാണ് കൃത്യമായി എടുത്തോണ്ട് പോയിരിക്കുന്നതെന്ന സത്യം ആര്യൻ തിരിച്ചറിഞ്ഞത്.

 

(തുടർന്ന് വായിക്കുക…)


 

ആ പുസ്തകം ശാലിനി വായിച്ചാൽ തന്നെ പറ്റി എന്ത് വിചാരിക്കും എന്ന വ്യാകുലചിന്ത ആര്യനിൽ ഉണ്ടായി. അവളുടെ വീട്ടിലേക്ക് പോയി അത് തിരികെ വാങ്ങിക്കൊണ്ട് വന്നാലോ എന്ന് അവൻ ചിന്തിച്ചു. ഒടുവിൽ അത് തന്നെ ചെയ്യാം എന്ന് മനസ്സിലുറപ്പിച്ച് ആര്യൻ ശാലിനിയുടെ വീട്ടിലേക്ക് പോയി.

 

വീട്ടിലെത്തിയ ആര്യൻ തിണ്ണയിൽ ഇരുന്ന് നാമം ജപിക്കുന്ന അമ്മയേയും അമ്മൂട്ടിയേയും കണ്ട് “നടക്കട്ടെ…” എന്ന് ആംഗ്യം കാണിച്ചുകൊണ്ട് ഒന്ന് നോക്കി ചിരിച്ച ശേഷം അകത്തേക്ക് കയറി. ശാലിനി മുറിയിൽ ആയിരിക്കും എന്ന് ഊഹിച്ചുകൊണ്ട് അവൻ മുറി ലക്ഷ്യമാക്കി നടന്നു.

 

വിചാരിച്ചതുപോലെ അവൾ മുറിയിൽ തന്നെ ഉണ്ടായിരുന്നു. ആര്യൻ നോക്കുമ്പോൾ ശാലിനി കട്ടിലിൽ കാലു കയറ്റി വച്ചുകൊണ്ട് അവിടുന്ന് എടുത്തുകൊണ്ട് വന്ന പുസ്തകം വായിക്കുന്നതാണ് കണ്ടത്. അപ്പോഴേക്കും വായിക്കാനും തുടങ്ങിയോ എന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് അവൻ വാതിലിനു വെളിയിൽ നിന്ന് ശാലിനി കേൾക്കാൻ എന്ന വണ്ണം ഒന്ന് ചുമച്ചു.

 

“ആഹാ നീയോ…എന്താടാ?”

 

“ചേച്ചി ഏത് പുസ്തകമാ എടുത്തത് അവിടെ നിന്ന്?”

 

“ദേ ഇത്…” ശാലിനി പുസ്തകം എടുത്ത് അവൻ്റെ നേരെ നീട്ടി അതിൻ്റെ പുറംതാള് കാണിച്ചുകൊടുത്തു.

 

“അത് ഞാൻ വായിച്ചുകൊണ്ടിരിക്കുന്നതാ ഇങ്ങ് താ…” ആര്യൻ മുറിക്കുള്ളിലേക്ക് കയറി ശബ്ദം കുറച്ച് കനപ്പിച്ചുകൊണ്ട് പറഞ്ഞു.

 

“ഇതോ…നീ ഇതിൽ അടയാളം ഒന്നും വച്ചിട്ടില്ലല്ലോ അതിന്…” പുസ്തക താളുകൾ മറിച്ചു നോക്കിക്കൊണ്ടാണ് ശാലിനി അത് പറഞ്ഞത്.

 

“അടയാളം വെച്ചെങ്കിലേ വായിക്കുന്നതാവുള്ളോ…?” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ അവൾടെ കൈയിൽ നിന്നും പുസ്തകം തട്ടിപ്പറിക്കാൻ കൈ നീട്ടി.

 

“ആഹാ…നീ അല്ലേ പറഞ്ഞത് ഏത് വേണെങ്കിലും നോക്കി എടുത്തോളാൻ എന്നിട്ടിപ്പോ ചൂടാവുന്നോ…?” ശാലിനി പുസ്തകം അവൻ്റെ കൈയിൽ അകപ്പെടുന്നതിന് മുൻപ് തന്നെ വെട്ടിച്ച് മാറ്റിക്കൊണ്ട് അവനോട് ചോദിച്ചു.

 

“അത് പിന്നെ ഈ പുസ്തകം ഞാൻ വായിച്ച് കഴിഞ്ഞ് മാറ്റിവെച്ചു എന്നോർത്തല്ലെ പറഞ്ഞത്…”

 

“ഏഹ്…വായിച്ച് കഴിഞ്ഞ് മാറ്റിവെച്ചന്നോ…അപ്പോ നീ വായിച്ചോണ്ടിരിക്കുന്നതാണെന്ന് പറഞ്ഞതോ…?”

 

ശാലിനിയുടെ ആ ചോദ്യം കേട്ടപ്പോഴാണ് അവൻ പറഞ്ഞ മണ്ടത്തരത്തെപ്പറ്റി ആര്യന് ബോധമുണ്ടായത്. ഇനി എന്ത് പറയണം എന്നറിയാതെ അവൻ ഒരു നിമിഷം പകച്ചു നിന്നു. അവൻ മറ്റെന്തെങ്കിലും കള്ളം പറയാൻ ആലോചിക്കുന്നതിന് മുൻപ് തന്നെ ശാലിനി അവളുടെ നയം വ്യക്തമാക്കി.

 

“ഇനി ഞാൻ ഇത് വായിച്ച് കഴിഞ്ഞേ തരുന്നുള്ളൂ നീ പോയി കേസ് കൊടുക്ക് നിൻ്റെ പുസ്തകം കട്ടൂ എന്ന് പറഞ്ഞ്…” ശാലിനി സ്വരം അൽപ്പം കടുപ്പിച്ചു.

 

“ചേച്ചീ ദേ തരുന്നുണ്ടോ…ഞാൻ വേറെ ഒരെണ്ണം എടുത്തുകൊണ്ട് തരാം…”

 

“വേണ്ട മോനെ…ചേച്ചിക്ക് ഇത് മതി…”

 

“ചേച്ചീ പ്ലീസ് അതിങ്ങു താ…” ആര്യൻ കെഞ്ചി.

 

“എന്തോ…ഇങ്ങനെ ആയിരുന്നില്ലല്ലോ നീ ഇതുവരെ പറഞ്ഞത്…ആദ്യമേ നീ മര്യാദക്ക് ചോദിച്ചിരുന്നെങ്കിൽ ഞാൻ തന്നേനേം…അപ്പോ അവൻ്റെ ഒരു ആജ്ഞാപിക്കൽ…”

 

“സോറി ചേച്ചീ അറിയാതെ പറഞ്ഞുപോയതാ…ചേച്ചി ആ ബുക്ക് ഇങ്ങു താ…”

 

“ഇല്ലെടാ…തരില്ല…”

 

“ഇങ്ങനെ വാശി പിടിക്കല്ലേ…”

 

“പിടിക്കും…എനിക്ക് അടിക്കടി മൂഡ് മാറുവാണെന്ന് നീ തന്നെ അല്ലേ നാഴികക്ക് നാൽപ്പതുവട്ടം പറയുന്നത്…ഇനിയിപ്പോ അതുകൊണ്ട് തന്നെയാണ് ഈ വാശിയെന്ന് നീ കൂട്ടിക്കോ…”

 

“ശ്ശേ എന്തൊരു കഷ്‌ട്ടമാ ഇത്…”

 

“ഹാ കുറച്ച് കഷ്ട്ടം തന്നെയാ…അല്ലാ ഇത് ഞാൻ വായിക്കുന്നതിന് നിനക്കെന്തെങ്കിലും കുഴപ്പമുണ്ടോ?”

 

“ഹേയ്…എനി…എനിക്കെന്ത് കുഴപ്പം…” ആര്യൻ അവൻ്റെ ഉള്ളിലെ വിഷമം പുറത്ത് കാണിക്കാതെ വിക്കി പറഞ്ഞു.

 

“പിന്നെ നിനക്കെന്തിനാ വായിച്ച് കഴിഞ്ഞ ഈ പുസ്തകം?” അവൻ്റെ പരുങ്ങൽ കണ്ട് ശാലിനി വീണ്ടും കുത്തി ചോദിച്ചു.

 

“അതിന് ഞാൻ വായിച്ച് കഴിഞ്ഞെന്ന് ആരാ പറഞ്ഞത്?”

 

“നീ അല്ലേ പറഞ്ഞത് വായിച്ച് കഴിഞ്ഞ് മാറ്റി വെച്ചെന്ന് ഓർത്താ പറഞ്ഞതെന്ന്…”

 

“ഞാൻ അങ്ങനെ അല്ലാ ഉദ്ദേശിച്ചത്…ഞാൻ വായിച്ച് കഴിഞ്ഞ അത്രയും വായിച്ച് കഴിഞ്ഞിട്ട് മാറ്റി വെച്ചെന്ന് ഓർത്ത് പറഞ്ഞതാ എന്നാണ് പറഞ്ഞത്…”

 

“എന്തോന്നാ?… എന്തോന്നായെന്തോന്നാ…?” ആര്യൻ പറഞ്ഞത് വ്യക്തമാകാതെ അവൾ വീണ്ടും ചോദിച്ചു.

 

“അതായത് ഞാൻ അത് മുഴുവൻ വായിച്ച് തീർന്നില്ല…അതാ ഉദ്ദേശിച്ചത്…”

 

“ഇനി നീ ഇത് വായിച്ച് തീർന്നെങ്കിലും ശരി ഇല്ലെങ്കിലും ശരി ഞാൻ വായിച്ച് കഴിഞ്ഞിട്ടേ നിനക്ക് തരുന്നുള്ളൂ…അല്ലെങ്കിൽ നീ എൻ്റെ മൂഡ് മാറുമ്പോ വാ ഇപ്പോ പോ…”

 

“ചേച്ചിടെ മൂഡ് മാറാതിരിക്കാനാ ഞാൻ അത് ചോദിക്കുന്നത്…” ആര്യൻ പയ്യെ അവനോടെന്ന പോലെ പിറുപിറുത്തു.

 

“എന്തുവാ പറഞ്ഞത്…?” അവൻ പറഞ്ഞത് ശാലിനി വ്യക്തമായി കേട്ടില്ല.

 

“ചേച്ചീടെ മൂഡ് മാറുന്നത് വരെ എനിക്ക് വെയിറ്റ് ചെയ്യാൻ സമയമില്ലാന്ന്…”

 

“എങ്കിൽ എൻ്റെ മോൻ വായിക്കണ്ട കേട്ടോ…”

 

“ആഹാ എങ്കിൽ അത് വാങ്ങാൻ പറ്റുമോന്ന് ഞാൻ ഒന്ന് നോക്കട്ടെ…?” ആര്യൻ അവൻ്റെ കൈലി മടക്കിക്കുത്തി.

 

“അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ നീ വാങ്ങി കാണിക്ക്…”

 

“ഹാ ഞാൻ വാങ്ങും…”

 

“മ്മ് നീ വാങ്ങും…ബുക്കല്ലാ…എൻ്റെ കയ്യീന്ന് വാങ്ങിക്കും…”

 

“ഓഹോ എങ്കിൽ അതൊന്ന് കണ്ടിട്ട് തന്നെ…”

 

ആര്യൻ മെല്ലെ ശാലിനിയുടെ അരികിലേക്ക് അടുത്തു. ശാലിനി അവൻ അരികിലേക്ക് വരുംതോറും കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ നിരങ്ങി പുറകിലേക്ക് നീങ്ങി. ഒടുവിൽ അവൾ കട്ടിലിൻ്റെ ചട്ടക്കൂടിൽ പുറം തട്ടി നിന്നു. ഇനി പുറകിലേക്ക് നീങ്ങാൻ സ്ഥലം ഇല്ലെന്ന് മനസ്സിലായ ശാലിനി ഒന്ന് നിശബ്ദയായി അവനെ നോക്കി ഇരുന്ന ശേഷം സ്വരം ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *