മന്ദാരക്കനവ് – 6അടിപൊളി  

 

“എന്ത് കയ്യിലിരിപ്പ്…?”

 

“എന്ത് കയ്യിലിരിപ്പെന്നോ…നീ ഞാനുമായി മല്ലയുദ്ധം പിടിച്ചതൊന്നും നിനക്ക് ഓർമയില്ലേ…കാണില്ല എനിക്കറിയാം…”

 

“അത് പിന്നെ പുസ്തകം വാങ്ങിക്കാൻ വേണ്ടിയല്ലായിരുന്നോ…”

 

“എന്ന് കരുതി അടി ഇട്ടാണോ നീ വാങ്ങിക്കുന്നത്…?”

 

“ഞാൻ എവിടെ അടിയിട്ടു…കയ്യിൽ നിന്ന് പുസ്തകം വാങ്ങാൻ വേണ്ടി കൈയിൽ പിടിച്ചതാണോ അടി ഇട്ടത്…”

 

“അയ്യോ അത്രയേ ഉള്ളായിരുന്നോ…പാവം…”

 

“ആഹാ…ചേച്ചി കൂടുതൽ ഒന്നും പറയേണ്ടാ…ചേച്ചിയും ഒട്ടും മോശം ഒന്നും അല്ലായിരുന്നു…എന്നെ എന്തൊക്കെ ചെയ്തു…ഞാൻ തിരിച്ച് ഒന്നും ചെയ്യാഞ്ഞത് എൻ്റെ നല്ല മനസ്സ്…”

 

“ഓ…നിൻ്റെ നല്ല മനസ്സിനെ പറ്റി ഒന്നും പറയണ്ട…എൻ്റെ കാല് ഞെരുക്കി വെച്ചവനല്ലേ നീ…”

 

“പിന്നെ എന്നെ തൊഴിക്കാൻ വന്നാൽ ഞാൻ എന്ത് ചെയ്യണം…പിടിച്ച് ഉമ്മ വെക്കണോ…”

 

“തൊഴിക്കാനോ…എടാ ചെക്കാ കള്ളം പറയരുത് കേട്ടോ…ഞാൻ എപ്പോഴാ നിന്നെ തൊഴിക്കാൻ വന്നത്…”

 

“ആർക്കാ ഇപ്പോ ഓർമയില്ലാത്തതെന്ന് മനസ്സിലായല്ലോ…?”

 

“ഞാൻ എൻ്റെ കാലിട്ടടിച്ച് നിന്നെ താഴെ ഇറക്കാൻ നോക്കിയതാ അല്ലാതെ തൊഴിക്കാൻ ഒന്നും ഞാൻ വന്നില്ലാ…”

 

“ഓ സമ്മതിച്ചു…അപ്പോ പിന്നെ ഞാൻ അത് തടയാൻ വേണ്ടി കാല് കൂട്ടിപ്പിടിച്ചു അത്രതന്നെ…”

 

“അല്ലെങ്കിൽ തന്നെ ഞാൻ നിന്നെ ഒന്ന് തള്ളിയാലോ ചവിട്ടിയാലോ നിനക്ക് എന്ത് പറ്റാനാ…നിന്നെപ്പോലെയാണോ ഞാൻ…?”

 

“അല്ലാ…അതെനിക്ക് മനസ്സിലായി കുറച്ച് മനസാക്ഷി കുറവുള്ള കൂട്ടത്തിൽ ആണെന്ന്…ഞാൻ ചേച്ചിക്ക് ഒന്നും പറ്റരുത് വേദനിക്കരുത് എന്ന് വിചാരിച്ച് നിന്നപ്പോൾ എന്നെ വേദനിപ്പിക്കാൻ നോക്കി ദുഷ്ട്ടത്തി…”

 

“നീയാ ദുഷ്ടൻ…പോടാ അവിടുന്ന്…”

 

“അതൊന്നും പോരാഞ്ഞ് എന്നെ മാനം കെടുത്താനും കൂടി നോക്കി…”

 

“ഹഹഹ…നിന്നെ ഞാൻ എന്തോന്ന്…ഹഹഹ…എടാ ചെക്കാ…ഹഹഹ…അയ്യോ…ടാ ഇതൊന്നും പോയി ആരോടും പറഞ്ഞെക്കരുത് കേട്ടോ…ഹമ്മേ…അവനെ ഞാൻ മാനം കെടുത്താൻ നോക്കി പോലും…”

 

ആര്യൻ അത് ശാലിനിയെ കളിയാക്കാൻ വേണ്ടി പറഞ്ഞതാണെങ്കിലും അത് പറഞ്ഞത് ശാലിനിയോട് ആണെന്ന് അവന് ഉടനെ തന്നെ അവളുടെ പ്രതികരണം കണ്ടപ്പോൾ ബോധ്യമായി. അവളെ കളിയാക്കാൻ ഉപയോഗിച്ച കാര്യം തന്നെ അവൾ അവനെ തളർത്താൻ വേണ്ടി ഉപയോഗിച്ചു. അത് ആര്യന് വേണ്ടായിരുന്നു എന്ന് തോന്നിപ്പോയി.

 

“എന്തോന്ന് ഇത്ര ചിരിക്കാൻ…പിന്നെ എൻ്റെ തുണി അഴിച്ചിട്ട് ഓടിയത് എന്തിനാ…”

 

“അല്ലാതെ പിന്നെ നിന്നെ ഞാൻ മലർത്തി അടിച്ചിട്ട് ഓടണമായിരുന്നോ…അന്നേരം എനിക്ക് രക്ഷപ്പെടാൻ ഒരു മാർഗം എൻ്റെ ബുദ്ധി ഉപയോഗിച്ച് ഞാൻ കണ്ടെത്തി അതങ്ങ് ചെയ്തു…മാനം കെടുത്തി പോലും…ഹഹ…”

 

“മതി…ഒരുപാടങ് കളിയാക്കല്ലേ…”

 

“പിന്നെ ഓരോന്ന് പറയുന്നത് കേട്ടാൽ എങ്ങനെ കളിയാക്കാതെ ഇരിക്കും…”

 

“ഞാൻ കളിയാക്കുമ്പോഴും ഇങ്ങനെ കിണിച്ചോണ്ട് തന്നെ നിക്കണം…”

 

“നീ കളിയാക്കിക്കോ…വേണ്ടാന്ന് ഞാൻ പറഞ്ഞോ ശെടാ…അല്ലേൽ തന്നെ നീ ഇപ്പോ എന്തോ പറഞ്ഞ് കളിയാക്കാനാ…ഞാൻ നിന്നെ മാനം കെടുത്താൻ നോക്കിയെന്ന് പറഞ്ഞോ…ഹഹഹ…”

 

“ദേ ചേച്ചീ…നിർത്തിക്കോ കേട്ടോ…”

 

“എന്താ കളിയാക്കണ്ടെ നിനക്ക്…എന്നോട് പോലും പിടിച്ച് നിന്ന് ജയിക്കാൻ പറ്റാതെ പോയല്ലോടാ നിനക്ക്…വലിയ ശക്തിമാൻ ആണെന്നാ പറച്ചില്…ഹഹ…”

 

അതുകൂടി കേട്ടപ്പോൾ എങ്ങനെയെങ്കിലും ശാലിനിയുടെ വാ അടപ്പിക്കണം എന്ന വാശിയിലായി ആര്യൻ. അവൻ പിന്നെ ഒന്നും ചിന്തിക്കാതെ പെട്ടെന്ന് വായിൽ തോന്നിയത് പറയാൻ തുടങ്ങി.

 

“ആഹാ അത്രക്കായോ…ചേച്ചി ജയിച്ചത് ബുദ്ധി ഉപയോഗിച്ചിട്ടാണെന്നാണോ വിചാരിച്ചേക്കുന്നത്…എങ്കിൽ കേട്ടോ…വെല്ലപ്പോഴും കക്ഷം ഒക്കെ ഒന്ന് വടിക്കുന്നത് നന്നായിരിക്കും…എന്തുവാ അവിടെ കാടോ…അവിടുന്ന് ചേച്ചീടെ വിയർപ്പിൻ്റെ നാറ്റം അടിച്ചിട്ട് എനിക്ക് ബോധക്കേട് വരുമെന്നായപ്പോ ഞാൻ തന്നെ ഒന്ന് അയഞ്ഞു തന്നതാ…അതുകൊണ്ടാ ചേച്ചി ജയിച്ചത് അല്ലാതെ ബുദ്ധി കാണിച്ചിട്ടല്ലാ…അയ്യോ വലിയ ഒരു ബുദ്ധിമതി വന്നിരിക്കുന്നു…ഹഹഹ…ചിലപ്പോ അതും ഒരു ബുദ്ധി ആയിരിക്കും അല്ലേ…ഹഹഹഹ…”

 

ആര്യൻ അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു. പക്ഷേ അത് പതിയെ കുറഞ്ഞു വന്നു ഇല്ലാതെയായി. അതിൻ്റെ കാരണം ശാലിനി നടത്തം നിർത്തി അനങ്ങാതെ നിന്നതാണ്. ശാലിനിയുടെ മുഖത്തെ ഭാവമാറ്റം ആര്യൻ ശ്രദ്ധിച്ചു. അത് ദേഷ്യമാണോ സങ്കടമാണോ ചമ്മൽ ആണോ എന്ന് മാത്രം അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എല്ലാം കൂടി കലർന്നൊരു ഭാവം ആയിട്ടാണ് അവന് തോന്നിയത്.

 

“അത് ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചിയെ കളിയാക്കാൻ അങ്ങനെ ഒന്നും ഇല്ലാ…മായ്ച്ച് കളഞ്ഞേക്ക്…”

 

ആര്യൻ അവളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് പറഞ്ഞു.

 

“അയ്യേ…പോടാ വൃത്തികെട്ടവനേ…നീ ഇങ്ങു വാ ഇനി എന്നോട് മിണ്ടാൻ…നാണം കെട്ടവൻ…പോ എൻ്റെ മുൻപീന്ന്…” എന്നൊക്കെ പറഞ്ഞുകൊണ്ട് ശാലിനി ഉറഞ്ഞുതുള്ളി അവിടെ നിന്നും വേഗം നടന്നുപോയി.

 

ആര്യൻ അവളെ വിളിച്ചെങ്കിലും പുറകെ നടന്നെങ്കിലും ശാലിനി ഒന്ന് നിൽക്കാനോ കേൾക്കാനോ പോലും കൂട്ടാക്കാതെ വീട്ടിലേക്ക് കയറിപ്പോയി. ആര്യൻ കൂടുതൽ പ്രശ്നം ആക്കണ്ടാ എന്ന് കരുതി അവന് അങ്ങനെ പറയാൻ തോന്നിയ ആ സന്ദർഭത്തെ പഴിച്ചുകൊണ്ട് അവൻ്റെ വീട്ടിലേക്ക് നടന്നു.

 

ആര്യൻ ഭക്ഷണം എല്ലാം പാകം ചെയ്ത് ആഹാരം കഴിച്ച ശേഷം റെഡി ആയി ഓഫീസിലേക്ക് പോകാൻ ഇറങ്ങി. ആര്യൻ ഇറങ്ങിയപ്പോൾ തന്നെ ലിയ വരികയും അവൻ അവളെയുംകൊണ്ട് ഓഫീസിലേക്ക് യാത്രയാവുകയും ചെയ്തു.

 

പതിവ് പോലെ തന്നെ അന്നത്തെ ദിവസവും വലിയ ജോലികൾ ഒന്നും ഇല്ലാതെ കടന്നു പോയി. ലിയയെ കൊണ്ടുവിട്ട ശേഷം ആര്യൻ കടയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി. ഒന്ന് കുളിച്ച ശേഷം അവൻ ചായ ഇട്ട് വാങ്ങി വന്ന പഴംപൊരിയിൽ നിന്നും ഒരെണ്ണം എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം ശാലിനിയുടെ വീട്ടിലേക്ക് നടന്നു.

 

മുറ്റത്തേക്ക് കയറിയതും അമ്മു അവനെ കണ്ട് അകത്ത് നിന്നും ഓടി പുറത്തേക്ക് വന്നു. ആര്യൻ ഉടനെ തന്നെ തിണ്ണയിലേക്ക് കയറി അമ്മുവിനെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തിയ ശേഷം കൈയിൽ കരുതിയ പലഹാരങ്ങൾ കൊടുത്തു.

 

“എവിടെയായിരുന്നു ചേട്ടൻ രണ്ട് ദീസം…?”

 

“അത് ചേട്ടന് സുഖം ഇല്ലായിരുന്നു മോളെ…അതാ വരാഞ്ഞത്…”

 

“എന്നിട്ട് അമ്മ പറഞ്ഞത് ചേട്ടൻ വാശി കാണിച്ച് ഇരിക്കുവാണെന്ന് ആണല്ലോ…”

 

“ആഹാ…അമ്മ അങ്ങനെ പറഞ്ഞോ…”

 

“മ്മ്…പറഞ്ഞു…ചേട്ടന് നല്ല അടി കിട്ടാത്തതിൻ്റെ കുറവാണെന്നും പറഞ്ഞു…”

Leave a Reply

Your email address will not be published. Required fields are marked *