മന്ദാരക്കനവ് – 6അടിപൊളി  

 

“അതുകൊണ്ട് ഇനിയും വഴക്കിടാൻ ഉദ്ദേശ്യം വല്ലതുമുണ്ടോ…?”

 

“പോടാ അവിടുന്ന്…”

 

“ഉണ്ടെങ്കിൽ പറയണം ഞാൻ പോയേക്കാം…”

 

“വേണ്ട പോവണ്ടാ…”

 

“ഹാ അങ്ങനെ മര്യാദക്ക് വാ…”

 

“ഉവ്വേ…”

 

“അയാളെ പറ്റി സുഹറിത്തയും എന്നോട് പറഞ്ഞു…കേട്ടപ്പോ സത്യം പറഞ്ഞാൽ അവരെയോർത്ത് കഷ്ട്ടം തോന്നി…”

 

“ഹാ പറഞ്ഞിട്ടെന്താ കാര്യം…അതിൻ്റെ വിധി…ഇങ്ങനെ ഒരാൾ ഉള്ളതിലും നല്ലത് ഇല്ലാതിരിക്കുന്നത് തന്നെയാ…”

 

“ഞാൻ ചേച്ചിയോട് ഒരു കാര്യം ചോദിക്കട്ടെ…വിഷമം ആകുവാണെങ്കിൽ പറയേണ്ട…”

 

“എന്താടാ…?”

 

“ഒന്നും തോന്നരുത്…”

 

“ഇല്ല നീ ചോദിക്ക്…”

 

“ചേച്ചി ഇനി ഒരു വിവാഹത്തെ പറ്റി ആലോചിക്കുന്നുണ്ടോ?”

 

“എന്താ അങ്ങനെ ചോദിച്ചത്?”

 

“ചേച്ചി ചെറുപ്പം അല്ലേ…അതുകൊണ്ട് തന്നെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കില്ലേ…”

 

ആര്യൻ്റെ ചോദ്യം കേട്ട് ലിയ ഒരു നിമിഷം മൗനമായി ഇരുന്നെങ്കിലും തുടർന്നു.

 

“നീ പറഞ്ഞത് ശരിയാ…ചേട്ടൻ പോയി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും വീട്ടുകാരും ബന്ധുക്കളും ഒക്കെ ഇതിനെ പറ്റി എന്നോട് സംസാരിച്ചിരുന്നു…പക്ഷേ എനിക്ക് ഇനി മറ്റൊരു വിവാഹം വേണ്ടാ എന്ന് തന്നെ ഞാൻ ഉറച്ച് നിന്നു…ഒരു ജോലി ഉള്ളതുകൊണ്ട് എനിക്ക് മറ്റാരെയും ആശ്രയിക്കേണ്ടല്ലോ…അതുകൊണ്ട് പിന്നെ പതിയെ അവരും അതിനെ പറ്റി പറയാതെയായി…ഞാൻ സമ്മതിക്കില്ലെന്നറിയാം…”

 

“മ്മ്…എന്നാലും ഒരു തുണ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയാൽ…”

 

“അത് തോന്നിയാൽ അല്ലേ…അപ്പോ നോക്കാം…പിന്നെ കൂട്ടിന് എനിക്ക് എൻ്റെ മോൻ ഉണ്ടല്ലോ അവൻ മതി എനിക്ക്…പിന്നെ ചേട്ടൻ്റെ ഓർമകളും…അതുകൊണ്ട് തന്നെ ഞാൻ തൃപ്തയാണ്…”

 

“മ്മ്…മോൻ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടോ…?”

 

“അച്ഛൻ ആയിരുന്നു അവനെല്ലാം…എന്നേക്കാൾ ഇഷ്ട്ടം അവന് അച്ഛനോട് ആയിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ആദ്യമൊക്കെ നല്ല സങ്കടം ഉണ്ടായിരുന്നു…അധികം ആരോടും മിണ്ടാതെയായി…പിന്നെ പതിയെ പതിയെ എല്ലാം മാറി വന്നു…ഇപ്പോഴും മാറി വരുന്നു…കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…”

 

“അതേ…” ആര്യൻ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു.

 

“എന്താ നീ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…?”

 

“ഏയ്…വെറുതെ…”

 

“നിനക്കെന്താ എന്നെ കെട്ടിച്ചു വിടാൻ വെല്ല ഉദ്ദേശ്യവും ഉണ്ടോ…?”

 

“ഏയ്…ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ…”

 

“അതോ നിനക്കെന്നെ കെട്ടാൻ ആണോ…?”

 

അപ്രതീക്ഷിതമായുള്ള ലിയയുടെ ആ ചോദ്യം കേട്ട് ആര്യൻ ഒന്ന് ഞെട്ടി. അവളുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു ചോദ്യം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

 

ആര്യൻ കിളി പോയി ഇരിക്കുന്നത് കണ്ട ലിയ അവനെ നോക്കി പൊട്ടിച്ചിരിച്ചു.

 

“ഹഹഹഹ…എടാ പൊട്ടാ…ഹഹ…ഞാൻ ചുമ്മാ ചോദിച്ചതാ…”

 

“മ്മ് നല്ലതാ…ഒന്ന് പോയെ ചേച്ചീ…”

 

“എന്നാലും എൻ്റെ ആര്യാ…നിൻ്റെ അപ്പോഴത്തെ ഇരുപ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…ഹഹഹ”

 

“മതി കിണിച്ചത്…വലിയ തമാശ ആണെന്നാ വിചാരം…”

 

“അയ്യോ…ശരി…ഞാൻ കിണി നിർത്തി…അം…”

 

ആര്യൻ ഒന്നും മിണ്ടാതെ ഇരുന്നു.

 

“ടാ ഞാൻ വെറുതെ പറഞ്ഞതാ…നീ അത് വിട്ടേക്ക്…”

 

“മ്മ്…” ആര്യൻ ലിയയെ നോക്കി ഒന്ന് ചിരിച്ചു.

 

“അത് പറഞ്ഞപ്പോഴാ…വീട്ടിൽ ചെന്നപ്പോ അമ്മ കല്ല്യാണക്കാര്യം വല്ലോം പറഞ്ഞോടാ…”

 

“ആരുടെ…?”

 

“നിൻ്റെ അല്ലാതാരുടെയാ…”

 

“പിന്നെ കല്ല്യാണം…ഒന്ന് പോയെ ചേച്ചീ…”

 

“എന്താടാ ചെക്കാ…സർക്കാർ ജോലിക്കാർക്ക് നല്ല ഡിമാൻഡ് ആണെടാ…ഇപ്പോഴേ നോക്കി തുടങ്ങിക്കോ നീ…”

 

“പിന്നേ…ഒരു അഞ്ച് കൊല്ലത്തേക്ക് ഒരു കല്ല്യാണവും ഇല്ല…”

 

“അപ്പോഴേക്ക് മോന് എത്ര വയസ്സാകുമെന്നാ വിചാരം…അഞ്ച് വർഷം കഴിഞ്ഞാൽ നിനക്ക് മുപ്പത് വയസ്സല്ലേ…”

 

“ഹാ അത് മതി…എനിക്ക് വയ്യ അതിന് മുന്നേ കെട്ടി പിള്ളേരും ആയി…അയ്യോ ഓർക്കാൻ കൂടി വയ്യാ…”

 

“മ്മ്…ഇങ്ങനൊക്കെ മോൻ ഇപ്പോ പറയും…ആർക്കറിയാം ആരെയെങ്കിലും കണ്ട് വെച്ചിട്ടുണ്ടോ എന്ന്…”

 

“തൽക്കാലം ആരെയും കണ്ട് വച്ചിട്ടില്ല…കണ്ട് പിടിക്കുമ്പോൾ അറിയിക്കാം കേട്ടോ…”

 

“മ്മ്…അവസാനം നോക്കുമ്പോൾ ആരെയും കിട്ടാതെ വരരുത്…ഹഹഹ…”

 

“ഒരു കാര്യം ചെയ്യാം…അങ്ങനെ ആരെയും കിട്ടാതെ വന്നാൽ ചേച്ചിയെ അങ്ങ് കെട്ടിയേക്കാം എന്താ പോരെ…അല്ലപിന്നെ…ഒന്ന് പോയെ ചേച്ചി…”

 

“ഓഹൊ…നിനക്ക് ഇങ്ങനെ തമാശ പറയാം അല്ലേ…ഞാൻ പറഞ്ഞാലേ ഉള്ളൂ കുഴപ്പം…”

 

“ഹാ തമാശ അല്ലന്നേ…ചേച്ചിക്ക് എന്തായാലും കെട്ടാൻ പ്ലാൻ ഇല്ല…ഒരു അഞ്ച് വർഷം കഴിഞ്ഞ് ചേച്ചി പറഞ്ഞ പോലെ എനിക്ക് പെണ്ണ് കിട്ടിയില്ലെങ്കിൽ ഞാൻ ചേച്ചിയെ കാണാൻ വരാം…ഇനി അന്ന് ചേച്ചിയുടെ മനസ്സ് മാറിയാലോ…അപ്പോ എനിക്ക് മുപ്പത് വയസ്സ് ചേച്ചിക്ക് മുപ്പത്തിയോമ്പത് വയസ്സ്…ചെറുക്കന് പെണ്ണിനേക്കാളും ഒമ്പത് വയസ്സ് വത്യാസം ഒന്നും എനിക്ക് കുഴപ്പമില്ല…സച്ചിനും അഞ്ജലിയും പോലും അഞ്ച് വയസ്സ് വത്യാസം ഇല്ലേ…അമ്മയെ ഒക്കെ ഞാൻ പറഞ്ഞ് സമ്മതിപ്പിച്ചോളാം…എന്താ പോരെ…?”

 

“ടാ ടാ…ചെക്കാ…നീ കൊള്ളാലോ…എങ്ങോട്ടാ ഈ കാട് കയറി പോകുന്നത്…”

 

“പിന്നല്ലാതെ കാട് കയറ്റിയേ അടങ്ങൂ എന്ന് വച്ചാൽ ഞാൻ പിന്നെ എന്ത് ചെയ്യണം…”

 

“അപ്പോ നീ എന്നോട് ചോദിച്ചതോ കല്ല്യാണം കഴിക്കുന്നില്ലേ എന്ന്…ഞാൻ ചോദിച്ചതാണോ കുഴപ്പം…”

 

“അതിൽ ഞാൻ ഖേദിക്കുന്നു…”

 

“ഹോ സമ്മതിച്ചു നിന്നേ…നീ കല്ല്യാണം കഴിക്കുകയേ വേണ്ട പോരെ…”

 

“ഹാ അത് വേണേൽ ആലോചിക്കാം…”

 

“ഹോ ഇങ്ങനൊരു ചെക്കൻ…”

 

“അത് വിട്…ഇനി വേറെ എന്തെങ്കിലും സംസാരിക്കാം…”

 

“ഹാ വിട്ടു വിട്ടു…ഇനി ഇതിനെ പറ്റി ഞാൻ നിന്നോട് സംസാരിക്കുന്നതേയില്ല…”

 

“ഹഹ…”

 

അവർ രണ്ടുപേരും വീണ്ടും മറ്റു പല കാര്യങ്ങളും സംസാരിച്ചിരുന്നു. നാല് മണി ആയപ്പോഴേക്കും അവർ ഇറങ്ങാൻ തയ്യാറെടുത്തു. ആര്യൻ ലിയ കാണാതെ അകത്തുപോയി മോളിയുടെ ബ്ലൗസ് എടുത്ത് അവൻ്റെ ബാഗിൽ വച്ചുകൊണ്ട് പുറത്തേക്കിറങ്ങി. ലിയയും അവൻ്റെ ഒപ്പം ഇറങ്ങിയ ശേഷം ആര്യൻ ഓഫീസ് പൂട്ടി ലിയയുമായി സൈക്കിൾ മെല്ലെ ചവിട്ടി.

 

ആദ്യമായാണ് ആര്യനുമായി ലിയ ഇന്ന് സംസാരിച്ചതുപോലെയുള്ള വിഷയങ്ങൾ സംസാരിക്കുന്നത്. അതുകൊണ്ട് തന്നെ അതൊക്കെ അവളുടെ മനസ്സിൽ എവിടെയോ ഉടക്കി നിന്നു. ആര്യൻ ഇല്ലാതെ തനിക്ക് ഓഫീസിൽ ഒരു നിമിഷം പോലും ചിലവഴിക്കാൻ വയ്യ എന്ന നിലയിൽ നിൽക്കുമ്പോളാണ് തമാശക്കാണെങ്കിൽ പോലും തന്നെ കല്ല്യാണം കഴിക്കാം എന്നെല്ലാമുള്ള കാര്യങ്ങൾ ആര്യൻ പറയുന്നത്. താനും തമാശയായി പറഞ്ഞതാണെങ്കിൽ കൂടി അതൊക്കെ താൻ ശരിക്കും ആസ്വദിച്ചിരുന്നു എന്ന് ലിയ മനസ്സിൽ ഓർത്തു. എന്താണ് എനിക്ക് അവനോട് തോന്നുന്നത് എന്ന ചിന്ത ലിയയിൽ ഉടലെടുത്തു. സൈക്കിളിൽ ഇരുന്ന് ഓരോന്ന് ആലോചിച്ച ലിയ അവളുടെ കൈ ആര്യൻ്റെ തോളിൽ നന്നായി അമർത്തി പിടിച്ചിരുന്നു. ഇതൊന്നും അറിയാതെ ആര്യൻ സൈക്കിൾ വേഗത്തിൽ ചവിട്ടി.

Leave a Reply

Your email address will not be published. Required fields are marked *