മന്ദാരക്കനവ് – 6അടിപൊളി  

 

രാജൻ അവളുടെ സാരി തറയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് സുഹറയുടെ കൈകളിൽ പിടിച്ച് പൊക്കിയെടുത്തുകൊണ്ട് വീണ്ടും അവളെ മാറി മാറി തല്ലി രസിച്ചു.

 

“അവളുടെ ഒരു നാണവും മാനവും…ത്ഫൂ…”

 

എന്നാൽ ഇനിയും അതൊക്കെ കണ്ടുകൊണ്ട് ഒന്നും പ്രതികരിക്കാതെ നിൽക്കുവാൻ ആര്യന് സാധിക്കുമായിരുന്നില്ല. അവൻ രണ്ടുംകൽപ്പിച്ച് രാജൻ്റെ നേർക്ക് നീങ്ങി.

 

രാജൻ അവളെ തല്ലാൻ കൈകൾ വീണ്ടും വീശിയതും പുറകിൽ നിന്നും ആര്യൻ അവൻ്റെ കൈയിൽ കയറിപ്പിടിച്ചതും ഒന്നിച്ചായിരുന്നു.

 

രാജൻ ഒരുനിമിഷം തൻ്റെ കൈയിൽ കയറി പിടിക്കാൻ ധൈര്യം കാട്ടിയവനെ തിരിഞ്ഞ് നോക്കിയതും അവൻ്റെ കണ്ണുകളിൽ കൂടുതൽ രൗദ്ര ഭാവം നിറഞ്ഞു നിന്നു. അത് ആര്യനും ശ്രദ്ധിച്ചു.

 

രാജൻ മറുകൈ കൊണ്ട് ആര്യനെ തല്ലാൻ കൈ ഓങ്ങിയെങ്കിലും കൈ പൊങ്ങിയപ്പോഴേക്കും ആര്യൻ രാജൻ്റെ നെഞ്ചിൽ റണ്ടുകൈയും ചേർത്ത് ഒന്ന് തള്ളിയതും രാജൻ പിന്നിലേക്ക് തെറിച്ച് തറയിൽ വീണു.

 

അതുകണ്ടു നിന്ന പലരുടെയും മുഖത്ത് ഒരു ആശ്ചര്യ ഭാവം നിറഞ്ഞു. പലരിലും അമ്പരപ്പുണ്ടായി. ചിലരിൽ രാജൻ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ഉള്ള ആവേശം ഉണ്ടായപ്പോൾ മറ്റുചിലരിൽ അതൊരു ഭീതി ഉണർത്തി.

 

ആര്യൻ തറയിൽ കിടന്ന സുഹറയുടെ സാരി എടുത്ത് അതവളുടെ കൈയിൽ കൊടുത്തു. സുഹറ അതുവാങ്ങി മാറ് മറച്ചുകൊണ്ട് കരച്ചിൽ തുടർന്നു.

 

ഈ സമയം രാജൻ ചാടി എഴുന്നേറ്റ് വീണ്ടും ആര്യന് നേരെ കൈ വീശി വന്നു. ഇത്തവണ ആര്യൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്നെ രാജൻ്റെ അടി ആര്യൻ്റെ പുറത്ത് പതിഞ്ഞു. ആര്യൻ താഴേക്ക് മുഴുവനായി വീണില്ലെങ്കിലും ഒരു മുട്ടിൽ കുത്തി നിന്നു.

 

പെട്ടെന്ന് തന്നെ ആര്യൻ ചാടി എഴുന്നേറ്റ് തിരിച്ച് അവൻ്റെ നേർക്ക് ചെല്ലാൻ തുടങ്ങിയപ്പോഴേക്കും ലിയ അവിടേക്ക് ഓടി എത്തുകയും ആര്യൻ്റെ കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തു.

 

“ആര്യാ…വേണ്ടാ…വാ പോകാം…വരാനാ പറഞ്ഞത്…” ലിയ ആര്യനോട് കേണു.

 

എന്നാൽ അപ്പോഴേക്കും രാജൻ ആര്യൻ്റെ യൂണിഫോമിൻ്റെ കോളറിൽ കയറിപ്പിടിച്ചു. ലിയ പേടിച്ച് ഉടനെ തന്നെ പിന്നിലേക്ക് മാറി.

 

“നായിൻ്റെ മോനെ…എൻ്റെ ദേഹത്ത് കൈ വെക്കാനും മാത്രം ആയോ നീ…” രാജൻ ആര്യൻ്റെ കണ്ണിൽ നോക്കി അലറി.

 

ആര്യനും രാജൻ്റെ കോളറിൽ കയറിപ്പിടിച്ചു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും ആയി. “ആര്യാ വേണ്ടടാ…” എന്നെല്ലാം ലിയ പറയുന്നുണ്ട്. ആളുകൾ എല്ലാവരും ഞെട്ടലിൽ തന്നെ നിന്നു.

 

എന്നാൽ ഈ സമയം വീടിനുള്ളിലേക്ക് കയറിപ്പോയ സുഹറ തിരികെ വന്ന് അവളുടെ കൈയിൽ കരുതിയ അമ്പതിൻ്റെയും നൂറിൻ്റെയും കുറച്ച് നോട്ടുകൾ രാജൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

 

“ദാ കിടക്കുന്നു നിങ്ങൾക്ക് വേണ്ട പണം…കൊണ്ടുപോ…കൊണ്ടുപോയി കുടിച്ച് നശിക്ക്…” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.

 

അതുകണ്ട രാജൻ ആര്യൻ്റെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ച് താഴെ ചിതറിക്കിടന്ന നോട്ടുകൾ വാരി എടുത്തു.

 

“തൽക്കാലത്തേക്ക് ഇത് മതി…പക്ഷേ ഇതുകൊണ്ട് ഞാൻ പോകുമെന്ന് നീ വിചാരിക്കേണ്ട മൈരേ…അവളുടെ ഭിക്ഷ…ത്ഫൂ…”

 

ലിയ വീണ്ടും ആര്യൻ്റെ അടുത്തേക്ക് ചെന്നുകൊണ്ട് “വാ പോകാം…വരാനാ പറഞ്ഞത്” എന്നൊക്കെ പറഞ്ഞ് അവൻ്റെ കൈയിൽ പിടിച്ച് വലിച്ചു.

 

ഈ സമയം രാജൻ ലിയയെ അവൻ്റെ കഴുകൻ കണ്ണുകൾകൊണ്ട് നോക്കുന്നത് ശ്രദ്ധിച്ച ആര്യൻ അവൻ്റെ കൈകളുടെ മുഷ്ടി ചുരുട്ടിയെങ്കിലും ലിയയുടെ കെഞ്ചിയുള്ള വിളികൾ അവനെ കൂടുതൽ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.

 

ലിയ അവനെ വലിച്ചുകൊണ്ട് നടന്നു. ആര്യൻ മെല്ലെ പിറകിലേക്ക് ഓരോ അടികൾ വച്ചുകൊണ്ട് രാജനെ ക്രോധത്താൽ നോക്കി. തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അവൻ സുഹറയുടെ മുഖത്തും ഒരുനോക്ക് നോക്കി. സുഹറ കലങ്ങിയ കണ്ണുകളാൽ ആര്യനെ നോക്കി നിൽക്കുകയായിരുന്നു. അത്രയും വേദന സഹിച്ച് കണ്ണുനീർ പൊഴിക്കുമ്പോഴും അവളുടെ മുഖത്ത് ആര്യനോടുള്ള കടപ്പാട് നിറഞ്ഞു നിന്നിരുന്നു.

 

ആര്യൻ ലിയയുടെ ഒപ്പം ഓഫീസിലേക്ക് നടന്നു. നടക്കുമ്പോൾ മുഴുവൻ ആര്യൻ്റെ മനസ്സിൽ രാജൻ്റെ ഭയാനകമായ മുഖം ആയിരുന്നു മനസ്സിൽ. കുറ്റിത്താടി നിറഞ്ഞ, കട്ടി മീശയുള്ള, നെറ്റിയിൽ ഒരു മുറിവിൻ്റെ പാടുള്ള, ബീഡിയുടെ കറ പറ്റിയ പല്ലുകളുള്ള ആർക്കും കണ്ടാൽ പേടി തോന്നിക്കുന്ന ഒരു നീച മുഖം ആയിരുന്നു രാജൻ്റേത്. തന്നെ ആദ്യം കണ്ടപ്പോൾ അയാളുടെ കണ്ണിൽ കണ്ട ആ രൗദ്രത ആദ്യമായി കാണുന്ന ഒരാളോട് തോന്നിയതുപോലെ ആയിരുന്നില്ല എന്ന് ആര്യൻ ഓർത്തു.

 

അവർ ഓഫീസിലേക്ക് കയറിയതും ലിയ അവളുടെ അരിശം മുഴുവൻ അവനെ ശാശിച്ച് തീർക്കാൻ തുടങ്ങി. എന്നാൽ അതൊന്നും ആര്യൻ കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ മനസ്സിൽ അപ്പോഴും രാജൻ്റെ രൂപം ആയിരുന്നു.

 

“ടാ…നീ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ…?”

 

ലിയ അവളുടെ ശബ്ദം കടുപ്പിച്ചപ്പോൾ ആര്യൻ സ്വബോധത്തിലേക്ക് തിരികെ വന്നു.

 

“നിന്നോട് ഒറ്റയ്ക്ക് പോകണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ…എനിക്കറിയാരുന്നു നീ പോയാൽ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്…വെറുതെ ഓരോ അപകടം വിളിച്ച് വരുത്താൻ…”

 

“ചേച്ചി കണ്ടതല്ലേ…അയാള് അവരോട് ചെയ്തതൊക്കെ ആർക്കാ കണ്ടുനിൽക്കാൻ പറ്റുന്നത്…പ്രതികരിക്കാതെ ഇരിക്കാൻ തോന്നിയില്ല…”

 

“ചേച്ചിക്ക് മനസ്സിലായി മോനെ…പക്ഷേ നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും…ഈ നാട്ടിലുള്ളവർ പോലും ഒന്നും ചെയ്യുന്നില്ല…പിന്നെ നമ്മൾ വിചാരിച്ചാൽ എന്ത് കാര്യം…മാത്രമല്ല അയാളെന്ത് ചെയ്യുമെന്ന് പോലും പറയാൻ പറ്റില്ല…വെറുതെ എന്തിനാ ഒരു പ്രശ്നത്തിന് പോണത്…”

 

“വെറുതെ അല്ലല്ലോ ചേച്ചീ…അയാള്…ആ പാവത്തിനെ…”

 

“അറിയാം…ചേച്ചിക്ക് അറിയാം…പക്ഷേ നീ വഴക്കിട്ടതുകൊണ്ട് അയാള് ഇത് നിർത്തുമെന്ന് തോന്നുന്നുണ്ടോ…അതുകൊണ്ടാ ചേച്ചി പറഞ്ഞത്…നിനക്ക് ഒന്നും സംഭവിക്കരുത്…അതിനാ ഞാൻ എതിർത്തത്…”

 

“അറിയാം ചേച്ചീ…എന്നാലും…”

 

“ഒരു എന്നാലും ഇല്ലാ…ചേച്ചിക്ക് വാക്ക് താ…ഇനി ഇതിൻ്റെ പേരിൽ അയാളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ പോവില്ലെന്ന്…”

 

“ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല…അതോർത്ത് ചേച്ചി വിഷമിക്കണ്ട…”

 

“മ്മ്…നമ്മുടെ നാട് പോലുമല്ല…നിൻ്റെ അമ്മ നിന്നെയും കാത്ത് വീട്ടിൽ ഇരിപ്പുണ്ട്…എല്ലാം ഓർമ വേണം…”

 

“മ്മ്…”

 

“നീ അകത്തുപോയി ഇരിക്ക്…ഞാൻ ജോലി തീർത്തിട്ട് വരാം…”

 

“അയാളുടെ ചേച്ചിയെ ചൂഴ്ന്നുള്ള ഒരു നോട്ടവും…” ആര്യൻ അവൻ്റെ അരിശം തീരാതെ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *