മന്ദാരക്കനവ് – 6 3അടിപൊളി  

 

“എങ്ങനെ…?”

 

“ചേച്ചി അല്ലേ പറഞ്ഞത് അയാളുടെ ശബ്ദം ഇവിടെ വരെ കേൾക്കാമെന്ന് ബഹളം വെക്കുമ്പോ…ഹഹഹ…”

 

“പോടാ…ഹഹ…”

 

“ഹയ്യോ!…വെറുതെ വഴക്കിട്ട് തൊണ്ട കളഞ്ഞു…”

 

“എൻ്റെ തൊണ്ടയ്ക്ക് ഒന്നും പറ്റിയില്ല…”

 

“അതുകൊണ്ട് ഇനിയും വഴക്കിടാൻ ഉദ്ദേശ്യം വല്ലതുമുണ്ടോ…?”

 

“പോടാ അവിടുന്ന്…”

 

“ഉണ്ടെങ്കിൽ പറയണം ഞാൻ പോയേക്കാം…”

 

“വേണ്ട പോവണ്ടാ…”

 

“ഹാ അങ്ങനെ മര്യാദക്ക് വാ…”

 

“ഉവ്വേ…”

 

“അയാളെ പറ്റി സുഹറിത്തയും എന്നോട് പറഞ്ഞു…കേട്ടപ്പോ സത്യം പറഞ്ഞാൽ അവരെയോർത്ത് കഷ്ട്ടം തോന്നി…”

 

“ഹാ പറഞ്ഞിട്ടെന്താ കാര്യം…അതിൻ്റെ വിധി…ഇങ്ങനെ ഒരാൾ ഉള്ളതിലും നല്ലത് ഇല്ലാതിരിക്കുന്നത് തന്നെയാ…”

 

“ഞാൻ ചേച്ചിയോട് ഒരു കാര്യം ചോദിക്കട്ടെ…വിഷമം ആകുവാണെങ്കിൽ പറയേണ്ട…”

 

“എന്താടാ…?”

 

“ഒന്നും തോന്നരുത്…”

 

“ഇല്ല നീ ചോദിക്ക്…”

 

“ചേച്ചി ഇനി ഒരു വിവാഹത്തെ പറ്റി ആലോചിക്കുന്നുണ്ടോ?”

 

“എന്താ അങ്ങനെ ചോദിച്ചത്?”

 

“ചേച്ചി ചെറുപ്പം അല്ലേ…അതുകൊണ്ട് തന്നെ മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കില്ലേ…”

 

ആര്യൻ്റെ ചോദ്യം കേട്ട് ലിയ ഒരു നിമിഷം മൗനമായി ഇരുന്നെങ്കിലും തുടർന്നു.

 

“നീ പറഞ്ഞത് ശരിയാ…ചേട്ടൻ പോയി ഒരു വർഷം കഴിഞ്ഞപ്പോഴേക്കും വീട്ടുകാരും ബന്ധുക്കളും ഒക്കെ ഇതിനെ പറ്റി എന്നോട് സംസാരിച്ചിരുന്നു…പക്ഷേ എനിക്ക് ഇനി മറ്റൊരു വിവാഹം വേണ്ടാ എന്ന് തന്നെ ഞാൻ ഉറച്ച് നിന്നു…ഒരു ജോലി ഉള്ളതുകൊണ്ട് എനിക്ക് മറ്റാരെയും ആശ്രയിക്കേണ്ടല്ലോ…അതുകൊണ്ട് പിന്നെ പതിയെ അവരും അതിനെ പറ്റി പറയാതെയായി…ഞാൻ സമ്മതിക്കില്ലെന്നറിയാം…”

 

“മ്മ്…എന്നാലും ഒരു തുണ വേണമെന്ന് എപ്പോഴെങ്കിലും തോന്നിയാൽ…”

 

“അത് തോന്നിയാൽ അല്ലേ…അപ്പോ നോക്കാം…പിന്നെ കൂട്ടിന് എനിക്ക് എൻ്റെ മോൻ ഉണ്ടല്ലോ അവൻ മതി എനിക്ക്…പിന്നെ ചേട്ടൻ്റെ ഓർമകളും…അതുകൊണ്ട് തന്നെ ഞാൻ തൃപ്തയാണ്…”

 

“മ്മ്…മോൻ അച്ഛനെ മിസ്സ് ചെയ്യുന്നുണ്ടോ…?”

 

“അച്ഛൻ ആയിരുന്നു അവനെല്ലാം…എന്നേക്കാൾ ഇഷ്ട്ടം അവന് അച്ഛനോട് ആയിരുന്നു എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്…ആദ്യമൊക്കെ നല്ല സങ്കടം ഉണ്ടായിരുന്നു…അധികം ആരോടും മിണ്ടാതെയായി…പിന്നെ പതിയെ പതിയെ എല്ലാം മാറി വന്നു…ഇപ്പോഴും മാറി വരുന്നു…കാലം മായ്ക്കാത്ത മുറിവുകൾ ഇല്ലല്ലോ…”

 

“അതേ…” ആര്യൻ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു.

 

“എന്താ നീ ഇപ്പോ ഇങ്ങനെ ചോദിക്കാൻ…?”

 

“ഏയ്…വെറുതെ…”

 

“നിനക്കെന്താ എന്നെ കെട്ടിച്ചു വിടാൻ വെല്ല ഉദ്ദേശ്യവും ഉണ്ടോ…?”

 

“ഏയ്…ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ…”

 

“അതോ നിനക്കെന്നെ കെട്ടാൻ ആണോ…?”

 

അപ്രതീക്ഷിതമായുള്ള ലിയയുടെ ആ ചോദ്യം കേട്ട് ആര്യൻ ഒന്ന് ഞെട്ടി. അവളുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു ചോദ്യം അവൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

 

ആര്യൻ കിളി പോയി ഇരിക്കുന്നത് കണ്ട ലിയ അവനെ നോക്കി പൊട്ടിച്ചിരിച്ചു.

 

“ഹഹഹഹ…എടാ പൊട്ടാ…ഹഹ…ഞാൻ ചുമ്മാ ചോദിച്ചതാ…”

 

“മ്മ് നല്ലതാ…ഒന്ന് പോയെ ചേച്ചീ…”

 

“എന്നാലും എൻ്റെ ആര്യാ…നിൻ്റെ അപ്പോഴത്തെ ഇരുപ്പ് ഒന്ന് കാണേണ്ടത് തന്നെയായിരുന്നു…ഹഹഹ”

 

“മതി കിണിച്ചത്…വലിയ തമാശ ആണെന്നാ വിചാരം…”

 

“അയ്യോ…ശരി…ഞാൻ കിണി നിർത്തി…അം…”

 

ആര്യൻ ഒന്നും മിണ്ടാതെ ഇരുന്നു.

 

“ടാ ഞാൻ വെറുതെ പറഞ്ഞതാ…നീ അത് വിട്ടേക്ക്…”

 

“മ്മ്…” ആര്യൻ ലിയയെ നോക്കി ഒന്ന് ചിരിച്ചു.

 

“അത് പറഞ്ഞപ്പോഴാ…വീട്ടിൽ ചെന്നപ്പോ അമ്മ കല്ല്യാണക്കാര്യം വല്ലോം പറഞ്ഞോടാ…”

 

“ആരുടെ…?”

 

“നിൻ്റെ അല്ലാതാരുടെയാ…”

 

“പിന്നെ കല്ല്യാണം…ഒന്ന് പോയെ ചേച്ചീ…”

 

“എന്താടാ ചെക്കാ…സർക്കാർ ജോലിക്കാർക്ക് നല്ല ഡിമാൻഡ് ആണെടാ…ഇപ്പോഴേ നോക്കി തുടങ്ങിക്കോ നീ…”

Leave a Reply

Your email address will not be published. Required fields are marked *