മന്ദാരക്കനവ് – 6 3അടിപൊളി  

 

ശാലിനി കുറച്ച് കൂടി പിന്നിലേക്ക് നീങ്ങാൻ ശ്രമിച്ചെങ്കിലും ഇനി അവൾക്ക് പുറകിലേക്ക് നീങ്ങാൻ പറ്റില്ലെന്ന് അവൾ തിരിച്ചറിഞ്ഞു. അപ്പോഴേക്കും ആര്യൻ അവളുടെ വലതുകൈയിൽ പിടുത്തമിട്ടു. “വിടെടാ…പോ…” എന്ന് പറഞ്ഞുകൊണ്ട് അവൾ പുസ്തകം ഇടതുകൈയിലേക്ക് മാറ്റിക്കൊണ്ട് വലതുകൈ ഉപയോഗിച്ച് അവനെ എതിർത്തുനിൽക്കാൻ ശ്രമിച്ചു. പക്ഷേ ആര്യൻ്റെ കരുത്തിന് മുന്നിൽ അവൾക്ക് ഒരുപാട് നേരം പിടിച്ച് നിൽക്കാൻ ആവില്ലെന്ന സത്യം ശാലിനി തിരിച്ചറിഞ്ഞു.

 

തന്നോട് എതിർത്ത് നിൽക്കുംതോറും ശാലിനി ആകെ വിയർത്ത് അവളുടെ കക്ഷം നനഞ്ഞു കുതിർന്നിരിക്കുകയാണെന്ന് ആര്യന് അവളുടെ നൈറ്റിക്ക് പുറത്തുകൂടെ പടർന്നിരിക്കുന്ന നനവ് കണ്ടപ്പോൾ മനസ്സിലായി. കൂടാതെ അവൾ കൈ ഉയർത്തി വെച്ചേക്കുന്നതിനാൽ കക്ഷത്തിലെ രോമങ്ങൾ നാലഞ്ചെണ്ണം പുറത്തേക്ക് കാണപ്പെടുകയും ചെയ്തു.

 

അങ്ങനെ ഒരുകാൽ മാത്രം കട്ടിലിൽ വച്ചുകൊണ്ട് ആര്യന് അവളുടെ കൈയിൽ നിന്നും ബുക്ക് വാങ്ങിയെടുക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലായതോടെ ആര്യൻ അവൻ്റെ വലതുകാൽ ശാലിനിയുടെ ഇടതുകാലിന് അപ്പുറം വച്ചുകൊണ്ട് കട്ടിലിലേക്ക് കയറി അവൻ്റെ ഇടതുകാൽ ശാലിനിയുടെ വലതുകാലിന് സമീപവും വച്ച് അവളുടെ കാലുകൾക്ക് കുറുകെ മുട്ട് കുത്തി നിന്നു.

 

ഇതിനിടയിൽ എല്ലാം അവൾ അവനോട് വിടാനും പോകാനും എല്ലാം പറയുന്നുണ്ടെങ്കിലും അവനതൊന്നും കാര്യമാക്കിയില്ല. മാത്രവുമല്ല ആരും ആരെയും വേദനിപ്പിക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത് എന്ന് അവർ രണ്ടുപേരുടെ ഉള്ളിലും ഉണ്ടായിരുന്നു. അതിനാൽ തന്നെ ഇരുവരും മുഖത്ത് ചിരി വിടർത്തിക്കൊണ്ട് തന്നെയാണ് ഈ താമശകൾ എല്ലാം കാണിക്കുന്നതും.

 

ശാലിനി അവളുടെ കാലുകൾ ഇട്ടിളക്കി ആര്യൻ്റെ കാലുകളിൽ തട്ടിച്ച് അവനെ വീഴ്ത്താനും കട്ടിലിൽ നിന്നും ഇറക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. ആര്യന് അവൻ്റെ ബാലൻസ് തെറ്റുന്നുണ്ടെങ്കിലും അവനെ വീഴ്ത്താൻ പോണ ശക്തിയൊന്നും അവളുടെ കാലുകൾക്കില്ലായിരുന്നു. എങ്കിലും ശാലിനി പരിശ്രമിച്ചുകൊണ്ടേ ഇരുന്നു. അതിനിടയിൽ എപ്പോഴോ അവൾ പോലുമറിയാതെ അവളുടെ നൈറ്റിയും പാവാടയും അവളുടെ മുട്ടിനു തൊട്ടു താഴെ വരെ പൊങ്ങി കയറിയിരുന്നു. ഒടുവിൽ ആര്യൻ അവളുടെ കാലുകളെ നിയന്ത്രിച്ചു വയ്ക്കാൻ അവൻ്റെ കാൽമുട്ടുകൾ അവളുടെ കാലിനോട് ചേർത്ത് മുറുക്കി വെച്ചുകൊണ്ട് അവൻ്റെ കാൽപാദം അവളുടെ കാൽപാദങ്ങൾക്ക് മുകളിൽ വെച്ചമർത്തി.

 

ശാലിനിക്ക് അവളുടെ കാലുകൾ ഇളക്കിയടിക്കുന്നത് പോയിട്ട് ഒന്നനക്കാൻ പോലും ഇനി ആവില്ലെന്ന് അവൾക്ക് ബോധ്യമായി. ആര്യൻ അവളെ നോക്കി താൻ ജയിക്കാൻ പോവുകയാണെന്ന ഭാവത്തിൽ ചിരിച്ചു. അവൻ മുന്നിലേക്കാഞ്ഞുകൊണ്ട് അവളുടെ പുസ്തകം ഇരിക്കുന്ന കൈയിൽ പിടുത്തമിട്ടു. ഇനി തൻ്റെ മുന്നിൽ മറ്റൊരു വഴിയും ഇല്ലെന്ന് മനസ്സിലാക്കിയ ശാലിനി അവസാനത്തെ വഴി എന്ന നിലയ്ക്ക് ഒച്ച ഉണ്ടാക്കി അവനെ പേടിപ്പിച്ച് പിന്തിരിപ്പിക്കാൻ തന്നെ ശ്രമിച്ചു.

 

“ഇപ്പോ കാണിച്ച് തരാമെടാ…” എന്ന് പറഞ്ഞ് അട്ടഹസിച്ചുകൊണ്ട് ശാലിനി “അമ്മേ…” എന്ന് വിളിക്കാൻ തുടങ്ങിയതും ആര്യൻ അവൻ്റെ കൈകൾ അവളുടെ കൈയിൽ നിന്നുമെടുത്ത് ഉടനടി അവളുടെ വായ പൊത്തി. അതിനാൽ അമ്മയുടെ “അ” മാത്രമേ പുറത്തേക്ക് വന്നുള്ളൂ. പക്ഷേ അതിന് വലിയ ശബ്ദവും ഉണ്ടായിരുന്നില്ല.

 

ശാലിനിയുടെ വായിൽ തൻ്റെ വലതുകൈ പൊത്തിപ്പിടിച്ചുകൊണ്ട് ഇടതുകൈ അവളുടെ തലമുടിയിൽ ചേർത്ത് പിടിച്ച് ആര്യൻ അവളെ നോക്കുമ്പോൾ “ആൾക്കാരെ വിളിച്ച് കൂട്ടി എന്നെ കുടുക്കാൻ നോക്കുന്നോ” എന്ന ഒരു ചോദ്യ ഭാവം അവൻ്റെ കണ്ണുകളിലും മുഖത്തും ഉണ്ടായിരുന്നത് ശാലിനി കണ്ടു. അവൾ അത് കണ്ട് ഉള്ളിൽ ചിരിക്കുമ്പോൾ ആര്യൻ അവളുടെ കണ്ണിൽ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

 

പെട്ടെന്ന് ആര്യൻ അവളുടെ വായ പൊത്തിപ്പിടിക്കാൻ വേണ്ടി മുന്നോട്ട് ചാടുന്നതിനിടയിൽ ശാലിനിയുടെ നൈറ്റി അൽപ്പം കൂടി മുകളിലേക്ക് കയറി അവളുടെ മുട്ടിനു മുകളിൽ തുടയുടെ ആരംഭം പ്രദർശിപ്പിച്ചുകൊണ്ടാണ് കിടന്നിരുന്നത്. അവളുടെ ആ നഗ്നമായ തുടയുടെ വശങ്ങളിൽ കാൽമുട്ടുകൾ ചേർത്ത് വെച്ചിരുന്ന ആര്യൻ അത് ഏതാനും നിമിഷങ്ങൾക്ക് ശേഷമാണ് മനസ്സിലാക്കിയത്. അവരുടെ അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉന്തും തള്ളും കഴിഞ്ഞതിനു ശേഷവും ശാലിനിയുടെ ശ്വാസഗതി വളരെ വേഗം തന്നെ ഉയർന്നു താഴുന്നതിൽ നിന്നും അവളും ആ സത്യം മനസ്സിലാക്കിയിരിക്കണം എന്ന തോന്നൽ അവനിലുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *