എന്റെ ഡോക്ടറൂട്ടി 25
Ente Docterootty Part 25 | Author : Arjun Dev | Previous Parts

“”…അഹ്.! ഇതാര് ചേച്ചിയോ..?? ചേച്ചിയെപ്പൊ വന്നൂ..??”””_ ചമ്മിനാറി പട്ടിത്തീട്ടത്തിൽ ചവിട്ടിനിന്നിട്ടും ഗൗരവംമാറാതെ ഞാൻതിരക്കി…
ശേഷം കയ്യിലിരുന്ന കുഞ്ഞിനോടായി;
“”…തക്കുടൂ… നോക്കിയേ… ഇതാരാവന്നേന്ന്..??
കുഞ്ഞൂന്റമ്മയാ… മോൻചെല്ല്..!!”””_ ന്ന് പറഞ്ഞിട്ട് കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കുനേരേ നീട്ടുവേംചെയ്തു…
അപ്പോഴും വല്ലാത്തൊരുഭാവത്തോടെ എന്റെ മുഖത്തേയ്ക്കുനോക്കി ചേച്ചിയവനെ വാങ്ങുമ്പോൾ പിന്നിൽനിന്നും ചിരിയമർത്താൻ കഷ്ടപ്പെടുകയായ്രുന്നൂ മീനാക്ഷി…
“”…ആഹാ.! നീ തീറ്റയൊക്കെ കഴിഞ്ഞിറങ്ങിയാ..?? ആം.! പിന്നെ ചേച്ചിയോടുപറഞ്ഞാ എറച്ചിചുട്ടുതരും…
ഞാൻ കഴിച്ചിരുന്നു, ഉഫ്.! എന്താടേസ്റ്റെന്നറിയോ..??”””_ ഇവടൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ മീനാക്ഷിയോടു തെറിച്ചശേഷം ഞാൻ തിരിഞ്ഞു ചേച്ചിയെനോക്കി;
“”…പിന്നെ ചേച്ചീ… തക്കുടൂന്
വെശക്കുന്നോന്നൊരു സംശയോണ്ട്… സമയത്തിനെന്തേലും കൊടുത്തേക്കണേ..!!”””_ ന്നൂടെ കൂട്ടിച്ചേർത്തുകൊണ്ട്
പയ്യെ മുങ്ങാൻ തുടങ്ങുമ്പോഴും ചേച്ചി തെറിപറയാതിരുന്നതിലുള്ള ആശ്വാസമായ്രുന്നു മനസ്സിൽ…
“”…മ്മ്മ്.! ഇത്രേങ്കാലം
ഒരുകോഴിയെ
സഹിച്ചാമതിയായ്രുന്നു…
ഇതിപ്പൊ പോന്നേക്കുവാ അടുത്തത്… പോരാത്തേന് അവനുകൂട്ടായൊരു കുട്ടിക്കോഴീം…
അറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇക്കണ്ട കോഴികളെല്ലാങ്കൂടി വന്നിങ്ങനെ ഒത്തുകൂടാൻ ഇതെന്താ കോഴിക്കൂടാ..??”””_
ആരേയും മൈൻഡാക്കാതെ വീട്ടിലേയ്ക്കു വെച്ചുനടക്കുമ്പോഴാണ്
പിന്നിൽനിന്നും ചേച്ചിയുടെയാ ഡയലോഗ്കേട്ടത്…
അപ്പോളിത്രേംനേരം ആശ്വസിച്ചതൊക്കെ
ചുമ്മാതെയാല്ലേ ന്നു മനസ്സിൽപറഞ്ഞു ഞാൻതിരിഞ്ഞു…
“”…അതുപിന്നെ… ഞാൻ… ഞാനാ കൊച്ചിനെക്കണ്ടപ്പോൾ… വെർതേ… പരിചയം… പരിചയമ്പുതുക്കാനായ്ട്ട്…”””_ ഞാൻനിന്ന് വിക്കീതും,
“”…ഓഹോ.! ഈ എല്ലാദിവസോം പരിചയമ്പുതുക്കാൻ അവൾക്കെന്തിന്റെ
ഏനക്കേടാ..??”””_ ന്നും ചോദിച്ച് ചേച്ചി തിരിച്ചടിച്ചു…
അതുകേട്ടതും മീനാക്ഷിയൊറ്റച്ചിരിയായ്രുന്നു…
അതിനവളെയൊന്നു തുറിച്ചുനോക്കി പല്ലിറുമ്മിക്കൊണ്ട് വീട്ടിലേയ്ക്കുനടക്കുമ്പോൾ പിന്നിൽ ചേച്ചിയുടെസ്വരം
കേൾക്കാമായ്രുന്നു;
“”…ദേ… കണ്ണിക്കണ്ടകോഴികളോടെ കറങ്ങിനടന്ന് വീട്ടിനു ചീത്തപ്പേരുണ്ടാക്കിയാ തൂവലുഞാനുരിയും… ആഹ്.! പെമ്പിളേളരെക്കാണാൻ എന്താ ആവേശം..!!”””_ ചേച്ചിയാ തുടർന്നുപറഞ്ഞതെല്ലാം കുഞ്ഞിനോടാണേലും കൊത്തെല്ലാംകിട്ടീതെന്റെ നെഞ്ചത്തിട്ടായ്രുന്നു…
…ഉഫ്.! പോയി.. മാനമ്പോയി.! സമാധാനം.!
…എന്നാലുമാ പെണ്ണുമ്പിള്ള അവൾടെമുന്നിലിട്ടങ്ങനെ പറഞ്ഞുകളഞ്ഞല്ലോ… ഛെ.!
…ആം.! പറയാമ്പറ്റില്ല… മിക്കവാറും അവളുതന്നാവും അവരേം കുത്തിപ്പൊക്കിക്കൊണ്ട് വന്നേ…
…അതെങ്ങനാ… എങ്ങനെ മനുഷ്യന്റെ സമാധാനങ്കളയാന്നു നോക്കിനടക്കുവല്ലേ..??!!
…എല്ലാം പോട്ടേന്നുവെയ്ക്കാം… ഇനിയെങ്ങനാ പെണ്ണിന്റെ നമ്പരൊപ്പിയ്ക്കോന്നാലോചിയ്ക്കുമ്പഴാ…
നാളെമുതല് ചെക്കനേമെടുത്തിറങ്ങിയാ
ആ സൈക്കോത്തള്ള
ആദ്യത്തെയടി കൊച്ചിനിട്ടാവും…
ഒറ്റയ്ക്കിറങ്ങാന്നുവെച്ചാ അവളെന്തുകരുതും..??
ഞാൻ നമ്പരുമേടിയ്ക്കാനായ്ട്ട്തന്നെ വന്നേക്കുവാന്നു ചിന്തിയ്ക്കൂലേ..??
…പിന്നേ… ചിന്തിച്ചാ കോപ്പാണ്… ഒന്നുമറിയാഞ്ഞിട്ടൊന്നുവല്ലല്ലോ അവള് നമ്പരുതരാന്നു പറഞ്ഞേ…
പറഞ്ഞിട്ടുണ്ടേ അവൾടെ വീട്ടിക്കേറിയാണേലും നമ്പരുമേടിച്ചിട്ടേയുള്ളൂ…
സിദ്ധൂനോടാണ് കളി.!
…എന്തായാലും ദൈവമെന്നെ മനുഷ്യനായ്ട്ട്പടച്ചത് ഭാഗ്യം…
വല്ല കാക്കയുമായ്ട്ടായ്രുന്നേൽ ബാക്കിയുള്ളതെല്ലാങ്കൂടി കൂട്ടംകൂടിയിരുന്ന് കൊത്തിപ്പിന്നിയേനെ.!
മനസ്സിലോരോന്നൊക്കെ ചിന്തിച്ച് റൂമിലേയ്ക്കുകേറിയ ഞാൻ കട്ടിലിൽ ചെരിഞ്ഞുകിടക്കുമ്പോൾ താഴെയെന്തൊക്കെയോ പറഞ്ഞ് ആർത്തുചിരിയ്ക്കുവാണ്
മീനാക്ഷിയും ആരതിയേച്ചിയും…
ഇടതടവില്ലാതെയാ ശബ്ദം ചെവിയിലേയ്ക്കിരച്ചു
കേറിയപ്പോൾ കലി സഹിയ്ക്കാതിരുന്നിട്ടുപോലും കടിച്ചുപിടിയ്ക്കുവായ്രുന്നു ഞാൻ…
