പേരില്ലാത്ത സ്വപ്നങ്ങളിൽ ലയിച്ചു 2.12
Perillatha Swapnangalil Layichu 2.12 | Author : Malini Krishnan
[ Previous Part ] [ www.kambi.pw ]

രജിസ്റ്റർ മാര്യേജ് കഴിഞ്ഞതും അവർ തിരിച്ചു വീട്ടിലേക്ക് പോവാനായി ഒരുങ്ങി. തിരിച്ച് അങ്ങോട്ടേക്ക് പോവാൻ ആഷികക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല, അവൾ വീട്ടിൽ ഇല്ലാത്ത വിവരം ഇപ്പൊ വീട്ടിൽ ഉള്ളവർ അറിഞ്ഞ് കാണും.
കുറച്ച് നാളായി മിണ്ടാതെ ആയ അവളുടെ വീട്ടുകാർ ഇന്ന് അവളെ ചീത്ത പറയാൻ ആയിട്ട് ആണെകിലും അവളോടും മിണ്ടും. ഹൃതിക്കിനും അവളെ അങ്ങോട്ടേക് അയക്കാതെ നേരെ വീട്ടിലേക്ക് കൊണ്ടുപോവണം എന്നുണ്ടെകിലും, അവൾ അവളുടെ വീട്ടുകാരെ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കും എന്ന ഒരു ശതമാനം സാധ്യത മുന്നിൽ കണ്ട് അവൻ സ്വയം തടഞ്ഞു.
അവളെ വീട്ടിലേക്ക് ആകാൻ പോലും അവൻ പോയില്ല, വരണ്ട എന്ന് ആഷിക പറഞ്ഞു. തന്റെ മൂന്ന് കൂട്ടുകാരികൾക്കൊപ്പം ആയിരുന്നു അവൾ വീട്ടിലേക്ക് പോയത്. വീട്ടിലേക്ക് കേറാൻ നിന്നതും റാഷിക വാതിലിന് മുന്നിൽ കൈവെച്ച് അവളെ ഉള്ളിലേക്ക് കേറാതെ തടഞ്ഞു.
“എവിടെ പോയതായിരുന്നു എടി…” റാഷിക ചോദിച്ചു.
“ഞാൻ എന്റെ സൗകര്യത്തിന് എവിടെ വെന്നെലും പോവും, ഇതൊക്കെ ചോദിക്കാൻ നീ ആറാടി” ആഷിക കടുപ്പിച്ച് തന്നെ അവളോട് ചോദിച്ചു. പേടിച്ച് നില്കും എന്നും അതുകൊണ്ട് തന്നെ മറുപടി ഒന്നും തരില്ല എന്ന് വിചാരിച്ച റാഷികക്ക് തെറ്റി, ഇപ്പൊ അവൾക്ക് ആയിരുന്നു എന്ത് പറയണം എന്ന് അറിയാതത്. റാഷികയുടെ കൈ തട്ടി മാറ്റിയ ശേഷം ആഷിക ഉള്ളിലേക്കു കയറി ചെന്നു.
“ഇങ്ങോട്ടേക്ക് ആടി കേറി വരുന്നത്… ഹേ. ആരുടെ കൂടെ പോയതാടി അസത്തെ നീ” പെട്ടന് അമ്മയുടെ ഒച്ചയും ഉയർന്ന് വന്നു. അമ്മ ആഷികക്ക് നേരെ പാഞ്ഞ് വരുക ആയിരുന്നു.
“എന്തിനാ അമ്മെ ഒന്നും അറിയാത്തത് പോലെ ചോദിക്കുന്നത്. ഇനി അതല്ല എന്റെ വായയിൽ നിന്ന് തന്നെ കേട്ടെ മതിയാവു എന്നാണെകിൽ ഞാൻ പറയാം, ഞാൻ ഹൃതികിനെ കാണാൻ പോയതായിരുന്നു” അഹങ്കാരം കലർന്ന സ്വരത്തോട് കൂടി അവൾ മറുവപ്പടി കൊടുത്തു.
“പെണ്ണെ, എനിക്ക് മേലെ വളർന്നു എന്നൊന്നും ഞാൻ നോക്കില്ല ഒരെണ്ണം അങ്ങ് വെച്ച് തരും” അമ്മ പറഞ്ഞു.
“എന്തിനാ അതൊക്കെ നോക്കുന്നെ, തല്ലിക്കൊ എന്നെ എനിക്ക് ഒരു കുഴപ്പവും ഇല്ല. അല്ലെങ്കിലും നിങ്ങൾ എന്നെ മകൾ ആയിട്ടൊന്നും കാണുന്നില്ലാലോ. തല്ലുകയോ ചീത്ത വിളിക്കുകയോ എന്ത് വേണെകിലും എന്നെ ചെയ്തോ, അതാണ് നിങ്ങൾക്ക് ഒക്കെ സന്തോഷം എങ്കിൽ അങ്ങനെ ആയിക്കോട്ടെ” ആഷിക പറഞ്ഞു. തീർത്തും അപ്രതീക്ഷിതയിട്ടുള്ള അവളുടെ ഈ പെരുമാറ്റം എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി.
“രാത്രി കള്ളന്മാരെ പോലെ ഒളിച്ചും പാത്തും ഇറങ്ങി പോയിട്ട് അഹങ്കാരം കാണിച്ചാൽ ഉണ്ടാലോ. നിന്നോട് അച്ഛൻ പറഞ്ഞതല്ലെ ഇനി അവനെ കാണാൻ പോവരുത് എന്ന്, അയാൾ ദികരിക്കാൻ മാത്രം ഒക്കെ ആയോടി നീ. നിനക്ക് ഞങ്ങളെകാലും ഒക്കെ വലുത് ഏതോ ഒരു പീര ചെക്കൻ ആണ് അല്ലെ” അമ്മ ചോദിച്ചു.
“എന്നെ മനസ്സിലാകാത്തവരുടെയും സ്നേഹിക്കാത്തവരുടെയും ഒക്കെ സ്നേഹം പിടിച്ച് പറ്റാൻ വേണ്ടി നിങ്ങളുടെ ഇഷ്ടത്തിന് നടക്കണ്ട എന്ന് ഞാൻ തീരുമാനിച്ചു” ആഷിക പറഞ്ഞു.
“നിന്റെ ഇഷ്ടത്തിന് അനുസരിച്ച് ഒന്നും ചെയ്യാതെ ഇരിക്കാനൊന്നും ഇവിടെ ആരും ഒരു എതിർപ്പും കാണിച്ചിട്ടില്ല. പക്ഷെ ഇതുപോലെ വീട്ടിൽ ഉള്ള എല്ലാവർക്കും ബുദ്ധിമുട്ട് ഉണ്ടാകുന്ന ഒന്നും നിന്നെ ഞാൻ ചെയ്യാൻ അനുവദിക്കില്ല. എന്റെ ചിലവിൽ എന്റെ കിഴിൽ നീ ജീവിക്കുന്നത് എന്ന് നീ ഓർക്കണം” ഇവരുടെ ഇടയിലേക്ക് പെട്ടന് അച്ഛൻ കേറി വന്ന കൊണ്ട് പറഞ്ഞു.
“നിങ്ങൾക്ക് ഒക്കെ എന്തിനാ ഇത് ഇത്ര വല്യ ബുദ്ധിമുട്ടായി കാണുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല” ആഷിക് ആരെയും നോക്കാതെ പറഞ്ഞു.
“നീ കൂറേ കാലം ആയാളോടി എന്ത് പറഞ്ഞാലും നിന്ന് പൊട്ടൻ കളിക്കുന്നത്. ഞാൻ അറിയാതെ ആ ഹൃതികിനെ ഞാൻ ആണ് എന്ന വ്യാജനെ പുറക്കെ നടന്ന് എന്റെ അടുത്ത് നിന്നും അടിച്ചുമാറ്റിയ ശേഷം ഒന്നും അറിയാത്ത പോലെ ഉള്ള ഒരു കാളി കണ്ടില്ലേ” റാഷിക പറഞ്ഞു.
