ധ്രുവചൈതന്യം 2
Druvachaithannyam Part 2 | Author : Nishinoya
[ Previous Part ] [ www.kambi.pw ]
ചിരിച്ച് ചിരിച്ച് മനുഷ്യന്റെ വായുടെ കവ കീറി. ഈ അടുത്ത് എന്നും ചുണ്ടുകൾ തമ്മിൽ അടുക്കും എന്ന് തോന്നുന്നില്ല. പരിചയം ഉള്ളതും ഇല്ലാത്തതുമായ ആരൊക്കെയോ വരുന്നു ഫോട്ടോ എടുക്കുന്നു പോവുന്നു. മനുഷ്യന് വിശന്നിട്ടു വയ്യ ഏത് കല്യാണത്തിന് പോയാലും ആദ്യ പന്തിക്കു ചോർ കഴിക്കുന്ന ഞാൻ ആണ്.
ഇന്ന് അത് പറ്റില്ലല്ലോ സ്വന്തം കല്യാണം ആയിപോയില്ലേ 😁. 1,2 മണിക്കൂർ ഫോട്ടോ എടുപ്പ് ചടങ്ങിന് ശേഷം ചോർ കഴിക്കാൻ വിളി വന്നു . സത്യം പറഞ്ഞാൽ ഞാൻ ഇറങ്ങി ഓടുകയായിരുന്നു. പിന്നെ അവിടെ പോസ്റ്റ് ആയി. എന്നും കഴിക്കുന്നപോലെ കഴിക്കാൻ പറ്റില്ലല്ലോ cameraman വന്നു ഓരോരുത്തരെ ഓരോ ഇടങ്ങളിൽ പ്രതിഷ്ഠിച്ചു.
എനിക്ക് എതിർ വശത്തു ഇരുന്നത് ചേട്ടനും ചേച്ചിയുമാണ്. അങ്ങനെ എന്റെ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം ചോറും പരിപ്പും വന്നു ആർത്തിയോടെ ആദ്യത്തെ ഉരുള വായിൽ വയ്ക്കാൻ എടുത്തതും ഒരു ശബ്ദം അവിടെ മുഴങ്ങി.
“… എന്താടാ കാണിക്കുന്നത്…”ചേച്ചി എന്നെ നോക്കി ഇരിക്ക
ദൈവമേ ഇനി ഇത് എനിക്ക് കഴിക്കാൻ ഉള്ളത് അല്ലെ എന്റെ ആദ്യ കല്യാണം ആയോണ്ട് അറിഞ്ഞൂടാല്ലോ അതും ചിന്തിച്ചു സംശയത്തോടെ ചേച്ചിയെ നോക്കി.
“… ഒരു ഉരുള ആ കൊച്ചിന് കൊടുക്കടാ ചെറുക്കാ…”അതും പറഞ്ഞു ഒരു ആക്കിയ ചിരി.
ഇവർ എന്റെ ഏട്ടത്തി അല്ല എന്റെ അന്തക ആണ്. ചുറ്റുപാടും കണ്ണോട്ടിച്ചു നോക്കിയപ്പോ എല്ലാരും എന്നെ നോക്കി ഇരിക്കയാ
“… Bro അത് വളരെ നന്നായിരിക്കും…”അതും പറഞ്ഞു camera കണ്ണുകൾ എന്നിലേക്ക് ഫോക്കസ് ചെയ്തു.
പെട്ടു conformation കിട്ടിയ സ്ഥിതിക്ക് ചെയ്യാതെ വേറെ നിവർത്തി ഇല്ല. പിന്നെ ഒന്നും നോക്കിയില്ല ഞാൻ ആസ്വദിച്ചു കഴിക്കാൻ എടുത്ത ആ ഉരുള അവൾക്കായി നീട്ടി. എന്റെ കൈകൾ വിറക്കുന്നുണ്ടോ അതോ തോന്നൽ ആണോ..? അധികം വൈകാതെ അതിനുള്ള ഉത്തരം കിട്ടി.
“… എന്ത് പറ്റിയട 2എണ്ണം അടിക്കണോ..? കൈയൊക്കെ വിറക്കുന്നുണ്ടല്ലോ…”അതും പറഞ്ഞു ചേട്ടൻ ഒരു ചിരി. അതിനു ഏറ്റുപിടിച്ചു എല്ലാരും ചിരിച്ചു
കെട്ടിയോനും കെട്ടിയോളും മത്സരിച്ച് ഇറങ്ങിയേക്ക മനുഷ്യനെ നാണം കെടുത്താൻ. ഞാൻ ഇടം കണ്ണിട്ടു ചൈതന്യയെ നോക്കി അവളും ചെറുതായ് ചിരിക്കുന്നുണ്ട്. പിന്നെ ഞാൻ ആരെയും നോക്കിയില്ല ഒരു കടന്നാക്രമണം ആയിരുന്നു.അതിനുസിച്ചു കറികളും ചോറും തീർന്നോണ്ട് ഇരുന്നു പിന്നെ രണ്ടാമതും ചോറും കൂട്ടിനു സാമ്പാറും എത്തി ബോണസ് ആയി ചേട്ടന്റെ കൗണ്ടറും
“… ആ മുരിങ്ങക്കോൽ നല്ലതുപോലെ കഴിച്ചോടാ ഉപയോഗം വരും…”
ഇങ്ങേര് ഇത് കഴിക്കാനും സമ്മതിക്കില്ല മൂഡ് പോയി മൂഡ് പോയി.അട പായസം എത്തിയതോടെ എന്റെ ആ ചളിപ്പ് അങ്ങ് മാറി. പഴത്തിന്റെ തുണി ഉരിഞ്ഞു അടക്ക് കൂട്ടി കൊടുത്ത് അത് മൊത്തം അകത്തു ആക്കി. പിന്നെ ബോളി വന്നു സേമിയം വന്നു കടലവന്നു. ഒരു തുള്ളി പോലും പാഴാക്കാതെ മൊത്തവും കഴിച്ചു. ഇച്ചിരി ചോറും പുളിശ്ശേരിയും രസവും മോരും കൂട്ടി ഒരു പിടി പിടിച്ചു. അവസാനം ഇഞ്ചി അച്ചാറും തൊട്ട് നാവിൽ വച്ചപ്പോ ഒരു ആശ്വാസം.
ആഹാ കുറെ നാളായി നല്ലൊരു സദ്യ കഴിച്ചിട്ട്. ഒരു ചെറിയ മയക്കം കൂടി ആയ അന്തസ് ഇപ്പൊ നിങ്ങൾക് മനസിലായി കാണുമല്ലോ ഞാൻ ഏത് നാട്ടുകാരൻ ആണെന്ന് 😉.
ചൈതന്യയും വാനനപടയും സാരി മാറാൻ എന്നും പറഞ്ഞു പോയി.ഞാൻ പിന്നെ പാറുവും ടീമിന്റെ കൂടെ ഹാളിൽ ഒരു സൈഡ് പിടിച്ചു
“…congrats അളിയാ. നിന്നെകുറിച് ഞാൻ ഇത്രയും കരുതിയില്ല ഇത് എങ്ങനെ ഒപ്പിച് അളിയാ…”അമൽ എന്നെ അങ്ങ് പൊക്കി
“… നമുക്ക് ഉള്ളത് ആണെങ്കിൽ അത് നമ്മളെ തേടി വരും അളിയാ…”ആ ഒരു ഫിലോസഫിയും പറഞ്ഞു ഞാൻ അങ്ങ് നെളിഞ്ഞ് ഇരുന്നു.
“… അളിയാ ഞാൻ ഉടനെ പോവും കേട്ട…”വളരെ വിഷമത്തോടെ മനു അത് പറഞ്ഞത്
“… നീ എവിട പോണു…”ഒരു സംശയത്തോടെ ഞാൻ അവനെ നോക്കി
“… ഞാൻ പറഞ്ഞില്ലായിരുന്നോ ചേട്ടൻ ജർമ്മനിയിൽ എനിക്ക് ഒരു വിസ നോക്കുന്നുണ്ടെന്നു. അത് ഏറെകുറെ ശരിയായിട്ടുണ്ട് ഉടനെ പോവേണ്ടി വരും…” എല്ലാരും ഒന്ന് ഡെസ്പ് ആയി
