മുറിവേറ്റ മനസ്സുകൾ – 1 5അടിപൊളി  

മുറിവേറ്റ മനസ്സുകൾ – 1

[ ഋഷി ]


വർഷങ്ങൾക്കു പിന്നിൽ… ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ജീവിതക്കളരിയിൽ മുറിവുകളോടെ ഒറ്റപ്പെട്ട സമയങ്ങൾ… എങ്കിലും എൻ്റെ പൊന്നമ്മയുടെ ആത്മാവ് എവിടെയോ ഇരുന്ന് എന്നെ അനുഗ്രഹിക്കുന്നതാവാം… ആ നാളുകളിലൂടെ വലിയ പരിക്കുകളില്ലാതെ ഞാൻ കടന്നുപോയത്… മാത്രമല്ല വരണ്ട ഭൂമിയിൽ മഴപെയ്തപോലെ ഞാനും… അന്ന്…

അപ്പോൾ ഒന്നു തിരിഞ്ഞു നോക്കാം… അല്ലേ..

എട്ടുമണിയോടെ ഉറക്കം മുറിഞ്ഞു. മന:പ്പൂർവ്വമല്ല. തലയിലാരോ കൊട്ടുവടികൊണ്ടടിക്കുന്നു. കൺപോളകൾ കഷ്ട്ടപ്പെട്ടു വലിച്ചു തുറന്നു. എന്തു മൈരു ചെയ്യാനാണ്? തിരിഞ്ഞു തുടയിടുക്കിൽ കൈകൾ തിരുകിക്കിടന്നു… മോളിൽ ഫാനിൻ്റെ നേർത്ത കരച്ചിൽ… വീണ്ടും മെല്ലെ കണ്ണുകളടഞ്ഞു…..

സാറേ! സാറേ! മൃദുവായ സ്വരം. ഒന്നെണീറ്റാട്ടെ. ഇവിടമൊക്കെ അടിച്ചു വാരി തൂത്തു തൊടയ്ക്കണ്ടായോ?

സമയമെത്രയായീ വിജയമ്മേ? കണ്ണുകൾ തുറക്കാതെ മുനങ്ങി.

പത്തരയായി സാറേ! ഒന്നെണീറ്റ് വരാന്തേല് ചെന്നിരുന്നാട്ടെ. ബെഡ്ഷീറ്റു മാറ്റണ്ടായോ!

കാപ്പി അനത്തിത്തന്നാല് ഞാനെണീക്കാം… കൊച്ചു പിള്ളാരെപ്പോലെ ഞാൻ ചിണുങ്ങി.

എൻ്റെ സാറേ! ദേ ഇപ്പം ഒരു കട്ടൻ വരാന്തേല് വെച്ചിട്ടാ ഞാൻ വിളിച്ചത്. ആ സ്വരത്തിലൊരു ചിരിയൊളിഞ്ഞിരുന്നു.

ഈ പെണ്ണുമ്പിള്ള മനുഷേനെ സ്വസ്ഥമായി ജീവിക്കാൻ വിടുകേല. ലുങ്കീം വാരിയുടുത്തെണീറ്റപ്പോൾ അവരതാ ഒരു പേപ്പറിൻ്റെ കഷണത്തിൽ ഉമിക്കരിയും ഒപ്പം പച്ചീർക്കിൽ കീറിയതും നീട്ടുന്നു. നാല്പതു കഴിഞ്ഞ കൊലുന്നനെയുള്ള ഭംഗിയുള്ള സ്ത്രീ. ചിരിക്കുമ്പോൾ ആ മുഖമാകെ വിടരുന്നു…

പിന്നിലെ തിണ്ണയിൽ ചെന്നു നിന്ന് പല്ലുതേപ്പും നാക്കുവടിക്കലും കഴിച്ചു. പറമ്പിലെ വാഴക്കൂട്ടങ്ങളിലൂടെ തഴുകി വീശിയ കാറ്റ് നഗ്നമായ നെഞ്ചിലെ രോമക്കാട്ടിൽ തഴുകി… കക്കൂസിൽ ചെന്നു പെടുത്തിട്ട് മുന്നിലെ വരാന്തയിൽ ചൂരൽക്കസേരയിൽ ചെന്നിരുന്നു. മൈര് കാപ്പി തണുത്തോ?

സാറേ! ഇതാ! ആവി പറക്കുന്ന കട്ടൻ കുപ്പിഗ്ലാസിൽ! അതിങ്ങു തന്നാട്ടെ.

വെളുത്ത, കരിവളയിട്ട കൈ, തണുത്ത കാപ്പിക്കപ്പ് എന്നിൽ നിന്നും വാങ്ങി.

ഞാൻ സ്വസ്ഥമായിരുന്ന് കട്ടൻ മൊത്തി. നാടൻ കാപ്പിപ്പൊടി തിളപ്പിച്ചനത്തിയ ക്ലാസിക്ക് കട്ടൻ. ഒരു ദിനേശ് ബീഡിക്കു തീപ്പറ്റിച്ചു. നല്ലൊരു പുകയെടുത്തു.. ആഹ്! എന്തൊരു സുഖം!

ഞാൻ രവി. മുഴുവൻ പേര് രവി നാരായണൻ. ഒണ്ടാക്കിയ തന്ത, അമ്മേം എന്നേം വിട്ടെന്നേ വേറൊരു പെണ്ണിൻ്റൊപ്പം പോയിരുന്നു. അടുക്കളപ്പണീം, കൂലിപ്പണീം, തയ്യലും… അങ്ങനെയമ്മ ചെയ്യാത്ത പണികളില്ല. കാണാൻ തരക്കേടില്ലാത്ത കൊഴുത്ത പെണ്ണായ അമ്മയ്ക്കു ചുറ്റിലും കഴുകന്മാരുടെ കണ്ണുകളുണ്ടായിരുന്നു. എന്നാലും അമ്മ പിടിച്ചു നിന്നു. വർഷങ്ങൾ കഴിഞ്ഞാണ് ഞാനറിഞ്ഞത്… അമ്മ സ്ഥിരം പണിക്കുപോയിരുന്ന പഴയ ജന്മിത്തറവാട്ടിലെ കാരണവരുമായി അങ്ങേരടെ കെട്ടിലമ്മേടെ മൗനാനുവാദത്തോടെയുള്ള അമ്മയുടെ ബന്ധം. അതാണ് ബിഏസ്സ്സീ ഡിഗ്രിയെടുക്കാൻ എന്നെ സഹായിച്ചത്. പഠിച്ചത് ഡിസ്റ്റൻഡ് എഡ്യൂക്കേഷൻ തരുന്ന മദ്രാസ് യൂണിവേർസിറ്റീലും. പിന്നെ സമയം കിട്ടുമ്പോഴൊക്കെ അടുത്തുള്ള റിട്ടയർ കണക്കു പ്രൊഫസർ രാമയ്യർ സാറിൻ്റെ വീട്ടിൽപ്പോവുമായിരുന്നു…

ഏതായാലും പ്രീഡിഗ്രി കഴിഞ്ഞയുടനേ ഞാൻ ഓരോരോ പണിക്കു പോവാൻ തുടങ്ങി. പെയിൻ്റിങ്ങ്, പ്ലംബിങ്ങ്, ഇലക്ട്രിക്ക്പണി, വർക്ക്ഷോപ്പ്. എല്ലായിടത്തും ഹെൽപ്പർ.

അവസാനം രാമയ്യർ സാറിൻ്റെ ശുപാർശയിൽ പുള്ളീടെയൊരകന്ന അനന്തിരവൻ ചെക്കൻ തുടങ്ങിയ സോഫ്റ്റ് വെയർ കമ്പനീല് കേറിപ്പറ്റി. ചെറുകിട പ്രോജക്റ്റുകളായിരുന്നു. എന്നാലും അതാണെൻ്റെ ഭാവി തീരുമാനിച്ചത്. ആ തുടർക്കഥ പിന്നീടാണ്.

ഡിഗ്രി കഴിഞ്ഞ് രണ്ടു വർഷം ഞാൻ നാട്ടിൽത്തന്നെ തുടർന്നു. അമ്മയെ പണിക്കൊന്നും വിട്ടില്ല. സത്യം പറഞ്ഞാൽ തിരിഞ്ഞു നോക്കുമ്പം അതായിരുന്നു ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും അനുഭവിച്ച നാളുകൾ.

Leave a Reply

Your email address will not be published. Required fields are marked *