ദോഷം പറയരുതല്ലോ! പൊതിക്കാനും വായിലെടുക്കാനും അവൾ കേമിയായിരുന്നു. നക്കുന്നതിൽ എന്നെ അവളൊരെക്സ്പെർട്ടാക്കി.
അഞ്ചുവർഷത്തിനകം സമ്പാദ്യത്തിൻ്റെ ഭൂരിഭാഗവും അവളുടെ പേർക്കാക്കി. എൻ്റെ ബിസിനസ്സിൻ്റെ പാതി, പിന്നെ ഫ്ലാറ്റ്… ഡിവോർസിൻ്റെ അവസാനം അവളുടേതായി.. ഞാനെല്ലാം വിറ്റു പെറുക്കി ഒരു കുഞ്ഞി ഫ്ലാറ്റിലേക്കൊതുങ്ങി. തമ്മിലിനി ഒരു ബാദ്ധ്യതയുമില്ലെന്ന് ഞങ്ങൾ ഉടമ്പടിയിലൊപ്പിട്ടിരുന്നു. ഞാൻ തകർന്നു പോയി. ആരുമില്ലാത്തവൻ ഏതെങ്കിലും കര പയറ്റാൻ ശ്രമിക്കുമ്പോൾ വൻതിരവന്ന് നടുക്കടലിലേക്ക് എടുത്തെറിയപ്പെട്ട അനുഭവം.
അതുൾ എൻ്റെ പാർട്ട്ണറാണ് കൈ
പിടിച്ചു കര കയറ്റിയത്.
അവൾക്കറിയാത്ത രഹസ്യം. ഞങ്ങടെ സോഫ്റ്റ്വെയർ കമ്പനി മെല്ലെ പച്ചപിടിച്ചു.. രണ്ടു പ്രോഡക്റ്റുകൾ. മൂന്നു വർഷം കിണഞ്ഞു പണിതു.
രവീ. അഞ്ചാം വർഷം അതുൽ പറഞ്ഞു. ഒരു വലിയ ക്രാഷു വരുമെന്നു തോന്നുന്നു. ഒരു ഗട്ട് ഫീലിങ്ങ്. നമ്മുടെ കമ്പനി വിറ്റാലോ? പിന്നെ ഓൾഡ് മാൻ ഈസ് പെസ്റ്ററിങ്ങ് ഫോർ ഹയർ സ്റ്റഡീസ്.
പത്തുകോടി നികുതി കഴിഞ്ഞ് ഇന്ത്യൻ മണിയിൽ. സിങ്കപ്പൂരിൽ രണ്ടു മില്ല്യൺ ഡോളർ നിക്ഷേപം. എൻ്റെ പേരിൽ.
നാട്ടിലേക്കു പോന്നു. ഗ്രാമത്തിൽ രണ്ടേക്കർ പുരയിടം. നടുമുറ്റമുള്ള ധാരാളം കാറ്റു കയറുന്ന ബേക്കർ സ്റ്റൈൽ വീട്. മോളിൽ വിശാലമായ ഒറ്റ മുറി. ബാൽക്കണി.
ഇവിടെയാണ് ഞാനിപ്പോൾ ധ്യാനത്തിൽ.
സാറേ! ഈ പെണ്ണുമ്പിള്ള! സുന്ദരിയല്ലായിരുന്നേൽ ഒഴിവാക്കാൻ ശ്രമിച്ചേനേ.
എന്താണ് പെണ്ണേ! മനുഷേനെ സ്വൈരമായി വിടാമ്പറ്റില്ലേ? ഞാൻ മൃദുവായി പറഞ്ഞു.
നല്ല കഥ! അവളിതാ എളിക്കു കയ്യും കൊടുത്ത് നിക്കുന്നു. നമ്പ്യാര് സാറാ പറഞ്ഞു വിട്ടത്. ഈ മൊതലിനെ ജീവനോടെ വെച്ചേക്കണേന്ന്. എണീറ്റാട്ടെ. ഒരു മണിക്കൂറായി ഈയുള്ളവൾ അടുക്കളേല് കെടന്ന് മെനക്കെട്ടത്! ദേ ഇവള് എൻ്റെ കയ്യിൽപ്പിടിച്ചു വലിക്കുന്നു! നല്ല ശക്തിയാണ് പെമ്പ്രന്നോർക്ക്!
ഭംഗിയുള്ള മേശമേൽ ഒരു സദ്യ തന്നെ! പുട്ട്. കടല. പപ്പടം. മുട്ട പൊരിച്ചത്. രണ്ടു ഫ്ലാസ്ക്കുകൾ. നാവിൽ വെള്ളമൂറി.
ആ… വിജയമ്മയുമിരുന്നാൽ ഞാൻ കഴിക്കാം. കട്ടായം പറഞ്ഞു.
സാറേ! അവൾ പരുങ്ങി.
ഇങ്ങോട്ടിരുന്നാട്ടെ. ഒറ്റവലിക്ക് ഞാനവളെ എൻ്റെ ഇടതു വശത്ത് ഭംഗിയുള്ള, വീതിയുള്ള ബെഞ്ചിലേക്കു വലിച്ചിരുത്തി. അവളമ്പരന്നു. പിന്നെ റിലാക്സ്ഡായി.
അവളെനിക്കും അവൾക്കും ഭക്ഷണം വിളമ്പി. നമ്പ്യാർ സാററിയണ്ട. ഞാനീ മൊതലിൻ്റെയൊപ്പമാണ്
ആഹാരം കഴിക്കണതെന്ന്. നുള്ളിത്തിന്നുകൊണ്ട് അവൾ പറഞ്ഞു.
എന്താടീ ഒപ്പമിരുന്നാല്! കുണ്ടി തേഞ്ഞുപോവുമോ? ഞാൻ ബെഞ്ചിൻ്റെ പിന്നിലേക്കു തള്ളി നിന്ന കുണ്ടിക്കാഞ്ഞൊരടി കൊടുത്തു.
ആഹ്! ഈ സാറ്! അവൾ കുണ്ടി തിരുമ്മി. ആ മുഖത്തൊരു പുഞ്ചിരി വന്നു മാഞ്ഞു…
ഏതായാലും ചാപ്പാടും കഴിഞ്ഞ് അടുത്ത ബീഡിക്കു തീപ്പറ്റിച്ച് പേപ്പറു നോക്കി.
ഞാൻ പോവാണേ! ഉച്ചയ്ക്കലത്തത് ഒണ്ടാക്കീട്ടൊണ്ട്. കഴിച്ചിട്ട് ബാക്കി ഫ്രിഡ്ജിൽ വെച്ചേക്കണേ! അവൾ ഒഴുകിയകന്നു. മെലിഞ്ഞ പെണ്ണാണേലും കുണ്ടി വല്ല്യതാണ്. മൊലേം. നാടൻ സ്ത്രീ. ഒരു ജാഡയുമില്ല. പിന്നെ എന്താണേലും മുഖത്തുനോക്കിപ്പറയും.
ഇവിടെ വന്നിട്ട് ആറു മാസമായി. അമ്പലക്കുളത്തിൽ കാലത്തെണീറ്റാൽ പോയി നീന്തിക്കുളിക്കും. ഇല്ലെങ്കിൽ വീട്ടിൽ. ഭക്ഷണം കഴിഞ്ഞാൽ തൊടിയിലൂടങ്ങനെ നടക്കും. കൈവിരലുകളിൽ ആവശ്യമില്ലാത്ത പിരുപിരുപ്പു കേറുമ്പം കൈക്കോട്ടെടുക്കും.
തെങ്ങിനു തടമിടൽ, വാഴക്കന്നു പിരിച്ചുവെക്കൽ. എൻ്റെ വാഴത്തോട്ടം സ്വന്തമായി നട്ടുവളർത്തിയതാണ്!
കുഴിയെടുത്ത് ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി എന്നിവ ഇട്ട് നിറയ്ക്കുക. കന്ന് നേരെ നിറുത്തി നടുക. ഇത്രേയുള്ളു സങ്ങതി!
അങ്ങനെ ജീവിതം സുന്ദര സുരഭിലമായി പുരോഗമിക്കുമ്പോഴാണ് ആദ്യത്തെ റോഡ്ബ്ലോക്ക്… പൊടിയരിക്കഞ്ഞിയിൽ കല്ലുകടി…
സാവിത്രീമേനോൻ! നാട്ടുകാരുടെ സാവിത്രിയമ്മ! നാല്പത്തിരണ്ടു വയസ്സ്. ദുഷ്ട മനസ്സായതോണ്ട് ഒറ്റ മുടിയും നരച്ചിട്ടില്ല. ആറു മാസം മോൻ്റെയൊപ്പം മലേഷ്യയിലായിരുന്നു. എൻ്റെ അയൽപ്പക്കം.
