മുറിവേറ്റ മനസ്സുകൾ – 1 4അടിപൊളി  

ഒരു ചിരി പൊട്ടി! മല്ലികപ്പെണ്ണ്! മൊത്തം കൊളമാക്കും! നോക്കിയപ്പോ വിജയമ്മ ചിരി കടിച്ചമർത്തുന്നു.

ഡാ!

ചേച്ചി കൈ വിടുവിച്ചു. നല്ല മൃദുലമായ കൈപ്പത്തിയായിരുന്നു. നീണ്ട വിരലെൻ്റെ ചെവിക്കു പിടിച്ചു ഞെരടി. കുറ്റം പറയരുതല്ലോ! നല്ല നോവായിരുന്നു.

നിന്നെപ്പോലത്തെ കൊറേ തെമ്മാടികളെ ഞാൻ നെലയ്ക്കു നിർത്തീട്ടൊണ്ട്. ഇനീം ഈ വക തോന്ന്യാസം കാട്ടിയാല്!

ഭീഷണി മുഴക്കീട്ട് താടക നടന്നു.

മല്ലികേം വിജയമ്മേം തള്ളക്കോഴികളെപ്പോലെ കൊക്കിക്കൊണ്ട് എൻ്റെ ചുറ്റിലും പ്രദക്ഷിണം വെച്ചു. മേലാസകലം പുരണ്ടിരുന്ന അഴുക്കും പൊടിയും കൊതുമ്പലിൻ്റെ കഷണങ്ങളുമെല്ലാം അവർ തുടച്ചു… എടുത്തു കളഞ്ഞു…

കണ്ടില്ലേ മോളേ! ശരീരത്തിനേപ്പറ്റി ഒരു കരുതലുമില്ലാത്ത മനുഷ്യൻ! വിജയമ്മ പരാതിപ്പെട്ടു.

സാരമില്ല. ഏട്ടനല്ലേ! മല്ലിക മന്ദഹസിച്ചു. ഏട്ടൻ! ഇതുവരെ ഒരു കൂടപ്പിറപ്പ് ഉണ്ടായിട്ടില്ല. കണ്ണു നിറയല്ലേ എന്നു പ്രാർത്ഥിച്ചുപോയി!

പെമ്പിള്ളാരേ! ഞാമ്പോയി കുളിച്ചോട്ടെ. നിങ്ങളുടെ കരുതലിനും അന്വേഷണങ്ങൾക്കും നന്ദി! ഞാൻ സ്കൂട്ടായി.

പണ്ട് വയറു കായുമ്പോൾ അടുത്തുള്ള പൊളിയാറായ അമ്പലത്തിലെ പൂജാരി തന്നിരുന്ന പടലച്ചോറിൻ്റെ രുചിയും ആമ്പലുകൾ വിരിഞ്ഞു നിന്ന പഴയ കുളത്തിൽ നീന്തിയതിൻ്റേമൊക്കെ ഓർമ്മയിലാവണം, അടുത്തുള്ള അമ്പലത്തിലെ വിശാലമായ ചിറയിലേക്കാണ് ഞാമ്പോയത്. ഏതോ ഉറവ കാരണം നല്ല തെളിവെള്ളമുള്ള ചിറയാണ്. അരമണിക്കൂറു നീന്തിയപ്പോൾ പേശികളും മനസ്സുമയഞ്ഞു.

വീട്ടിലേക്കു നടന്നപ്പോഴാണ് കഠിനമായ വിശപ്പു ബാധിച്ചത്! നേരേ ചെന്ന് വിജയമ്മയൊണ്ടാക്കിയ ചാപ്പാടു വിഴുങ്ങാൻ ആർത്തിപിടിച്ചു നടപ്പായിരുന്നു.

വീടിൻ്റെ പടികേറുന്നതിനു മുന്നേ ഒരു വിളി. ഏട്ടാ! നോക്കിയപ്പോ മല്ലിക!

എന്താടീ? ഞാൻ തിരിഞ്ഞു.

കുഞ്ഞമ്മ ബ്രേക്ക്ഫാസ്റ്റിനു വരാമ്പറഞ്ഞു.

മോളൂ! തമ്പുരാട്ടിയോട് നാളെയാവാന്നു പറയ്! നല്ല വിശപ്പ്. നല്ല ക്ഷീണം. ഞാൻ തൊഴുതു.

ഏട്ടാ! നേരിട്ടങ്ങു പറഞ്ഞാ മതി. ഞാമ്പറഞ്ഞാലൊന്നും ഹെഡ്മിസ്റ്റ്രസ്സു കേൾക്കത്തില്ല. പിന്നിങ്ങോട്ടു വരും. വേണോ ഏട്ടാ?

ശരി ശരി. ദാ

വരുന്നു.

അലക്കിവെളുപ്പിച്ച ഒറ്റ മുണ്ടും വെള്ള അരക്കയ്യൻ ഷർട്ടുമണിഞ്ഞു. വരാന്തയിലവൾ!

ആ കണ്ണുകൾ വിടർന്നു. അതാ! കുറ്റിത്താടിയിലവൾ വിരലോട്ടുന്നു! ഒരു മനുഷ്യൻ്റെ പേർസണൽ സ്പേസിനെപ്പറ്റി അവൾക്കൊരു ബോധവുമില്ല.

ഏട്ടൻ ഈ താടിയൊക്കെ ഷേവു ചെയ്താൽ ഇതിലും ഭങ്ങീണ്ടാവും! എൻ്റെ കയ്യിൽപ്പിടിച്ചു നടത്തുമ്പഴാണ് അവളുടെ വാചകം.

ഡീ. ഞാൻ നടന്നോളാം. ഓടിപ്പോവാനൊന്നും പോണില്ല. നീ കൈ വിട്ടേ!

ഭാഗ്യത്തിന് അവളെന്നെ മോചിപ്പിച്ചു! പിന്നങ്ങോട്ട് സാവിത്രിയമ്മേടെ കോലായിലെത്തണവരെ അനുസ്യൂതമായ വാചകത്തിൻ്റെ കുത്തൊഴുക്ക്. യമുനേടെ എടുത്തു ചാട്ടം, ശാന്തീടെ നിശ്ശബ്ദപ്രേമം, അവളുടെ ബ്രേക്കപ്പ്! ദൈവമേ!

സാവിത്രിയമ്മ. വരൂ വരൂ! പരിഹാസമൊളിഞ്ഞിരുന്ന മധുരമന്ദഹാസം! കാലത്തേ പണിയെടുത്തതല്ലേ! നല്ല വിശപ്പുകാണും!

തൊലിക്കട്ടി തൊലിക്കട്ടി! അതു പിന്നെ ചേച്ചിയൊരു വാക്കു പറഞ്ഞാല് അതൊരു കല്പനയല്ല്യോ!

ഡാ ചെക്കാ! നുള്ളു വേണോ? ആയമ്മയുടെ ഭീഷണി. മല്ലികയുടെ മന്ദഹാസം.

ഏതായാലും ആ ആനച്ചന്തികളുടെ ചലനത്തിലലിഞ്ഞ് ഊണുമേശയിലെത്തിയതറിഞ്ഞില്ല. കൊതിപ്പിക്കുന്ന ഗന്ധം അവിടെപ്പരന്നിരുന്നു.

മല്ലിക പ്ലേറ്റുകൾ നിരത്തി. ചേച്ചി കുഴിഞ്ഞ ചീനിപ്പിഞ്ഞാണങ്ങളുടെ മൂടി തുറന്നു. ഓഹ്! നല്ല സ്വയമ്പൻ കോഴി ഇഷ്ടു! പുട്ട്. കടല. ഒരു ഡബ്ബയിൽ പപ്പടം കാച്ചിയത്.

വായിൽ കപ്പലോടിക്കാമെന്നായി.

കഴിക്കൂ!

ചേച്ചീടെ ചുണ്ടുകളടയുന്നതിനു മുന്നേ ഒരുകഷണം പുട്ടും ചിക്കനും വിളമ്പി കൊഴച്ചൊരു പിടി പിടിച്ചു. കൊല്ലുന്ന രുചിയായിരുന്നു! കമിഴ്ന്നു വീണു. പുട്ട് കോഴി. അടുത്ത റൗണ്ട് പുട്ടും കടലക്കറിയും പപ്പടവും കൂട്ടി. ഇങ്ങനെ അണ്ഡം മുട്ടുന്നതു വരെ കഴിച്ചു. ഓഹ്!

ആക്രാന്തം അടങ്ങിയപ്പോൾ തലയുയർത്തി. രണ്ടു സ്ത്രീജനങ്ങളും എന്നെത്തന്നെ ഉറ്റു നോക്കുന്നു. അവർക്കായി ചാപ്പാട് വിളമ്പീട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *