മുറിവേറ്റ മനസ്സുകൾ – 1 4അടിപൊളി  

ആദ്യ സംഗമം കഴിഞ്ഞ് ആഴ്ച്ചകളായിരുന്നു. ചന്തു അവധി കഴിഞ്ഞ് തിരികെ കോളേജിലേക്കു പോയിട്ട് നാളുകളായിരുന്നു. ചേച്ചി അവധി ദിനങ്ങളിൽ എന്നെ സന്ദർശിച്ചിരുന്നു…

ൻ്റെ കൂട്ടുകാരി പത്മിനി ബോംബേലാണ്. കെട്ട്യോൻ കിരൺ ഐറ്റി സോഫ്റ്റ് വെയർ ഫീൽഡിലാണ്. നിയ്യ് അങ്ങോട്ടു പോണം. വേറെയേതെങ്കിലും ബിസിനസ് വേണമെങ്കിലും അവിടെച്ചെയ്യാം….

ൻ്റെ പെണ്ണിനെ വിട്ട് പോവാൻ വയ്യ…ഞാൻ ചേച്ചിയെ വരിഞ്ഞുമുറുക്കി…

കുട്ടാ! എൻ്റെ

നിറഞ്ഞുതുടങ്ങിയ കണ്ണുകളിൽ ചേച്ചി അമർത്തിയുമ്മവെച്ചു… ഞാനെന്നും നിന്നോടൊപ്പം കാണും…

അവിടുന്നങ്ങോട്ടുള്ള ജീവിതം ചുരുക്കിപ്പറഞ്ഞാൽ സംഭവബഹുലമായിരുന്നു. ഞാൻ മുംബൈയിലെത്തി കിരണിനെക്കണ്ടു. മാന്യൻ. നല്ല മനുഷ്യൻ. അന്നൊക്കെ നമ്മുടെ രാജ്യത്ത് ഐറ്റീ കമ്പനികളിൽ കേറിപ്പറ്റാൻ എഞ്ചിനീയറിങ്ങ് ഡിഗ്രി… പറ്റുമെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ വേണമായിരുന്നു. കിരണെൻ്റെ താല്പര്യങ്ങളെപ്പറ്റി അന്വേഷിച്ചു. കൈ കൊണ്ടു പണിയെടുക്കാൻ എനിക്കിഷ്ട്ടമാണെന്നറിഞ്ഞപ്പോൾ ആ മുഖത്തൊരു മന്ദഹാസം വിടർന്നു..

അങ്ങിനെയാണ് ഞാൻ മുളുണ്ടിലെ ഒരു കമ്പനിയിൽ മെഷീനിസ്റ്റ് ട്രെയിനിയായി ചേർന്നത്. രണ്ടു കൊല്ലം മരിച്ചു പണിയെടുത്തു. ഒപ്പം കിരണിൻ്റെ സഹായത്തോടെ പല കോണ്ടാക്റ്റുകളും സംഘടിപ്പിച്ചു. ഒരു സിന്ധിയുടെ ധനസഹായത്തോടെ ചെറിയൊരു മെഷീൻഷോപ്പു തുടങ്ങി… അപ്പഴാണ് ജോലി ചെയ്യുന്നതിൻ്റേം സ്വന്തമായി ബിസിനസ്സു ചെയ്യുന്നതിൻ്റേം വ്യത്യാസം മനസ്സിലായത്. ഇരുപത്തിനാലു മണിക്കൂറും ഞാൻ ഓൺകോളിലാണ്…

നാലു വർഷം. ബിസിനസ്സ് പടർന്നു പന്തലിച്ചു… മൂന്നു ഷോപ്പായി. ഇത്തിരി പ്രായമുള്ള നായിക്ക് സാബ്… ഈ ഫീൽഡിൽ നല്ല തഴക്കമുള്ളയാൾ..ബിസിനസ്സിൻ്റെ ദൈനം ദിന ചുമതല സാബിനെ ഏൽപ്പിച്ചു. എൻ്റെ മേജർ ചുമതല വർക്കു പിടിക്കുന്നതായി… അതായത് മാർക്കറ്റിങ്ങും സെയിത്സും.

അപ്പോഴാണ് കിരൺ വഴി മറ്റൊരു ദിശ… ഇപ്പോഴത്തെ പണിയോടൊപ്പം ഒന്നിച്ചു സഞ്ചരിക്കാവുന്നവ.. എൻ്റെ മുന്നിൽ തുറന്നത്.

രവീ! നിനക്ക് ബിൽ ഗേറ്റ്സിനെ അറിയാല്ലോ! ഒരു ഗരാജീന്നാണ് കൂട്ടുകാരോടൊപ്പം ഇപ്പോക്കാണുന്ന മൈക്രോസോഫ്റ്റ് പടുത്തുയർത്തിയത്. എൻ്റെയൊരു സുഹൃത്തിൻ്റെ മോനുണ്ട്. എഞ്ചിനീയറിങ്ങ് പഠിച്ചിറങ്ങിയതാണ്. നാട്ടിലെന്തേലും ചെയ്യണമെന്നാണാഗ്രഹം. നിങ്ങളൊന്നു മീറ്റു ചെയ്യ്.

അങ്ങിനെയാണ് ഞാൻ അതുൾ ദേശ്മുഖിനെ പരിചയപ്പെടുന്നത്. മിടുക്കൻ ചെക്കൻ. അന്നെനിക്ക് ഇരുപത്തിനാലാണ് പ്രായം. അവന് ഇരുപത്തൊന്നും. തന്ത മുനിസിപ്പാലിറ്റിയിൽ ഡെപ്യൂട്ടി കമ്മീഷണറാണ്. മുടിഞ്ഞ കാശ്. ചെക്കൻ വിജെറ്റീയിൽ നിന്നും പാസ്സൗട്ടു ചെയ്തതാണ്.

കമ്പ്യൂട്ടർ സയൻസിൽ. സ്വന്തമായി എന്തെങ്കിലും ചെയ്യണം. തന്തപ്പടി മൂന്നുകൊല്ലം അനുവദിച്ചുകൊടുത്തു. എൻ്റെ ഓഫീസിൻ്റെ അടുത്തുള്ള രണ്ടുമുറികൾ ഞാൻ ലീസിനെടുത്തിരുന്നു. അവിടെ അതുലിൻ്റെ സ്വപ്നവും എൻ്റെയൊരാശയും ഒത്തു ചേർന്നു. അങ്ങനെയാണ് ഞങ്ങൾ സോഫ്റ്റ്വെയർ ഡെവലപ്പ്മെൻ്റിലേക്കെത്തിയത്. പതിയെ അതുലിൻ്റെ മൂന്നു കൂട്ടുകാരും ചേർന്നു. ഞാൻ മറന്നുതുടങ്ങിയിരുന്ന കഴിവുകൾ തുടച്ചു മിനുക്കി. ധാരാളം അപ്ഡേറ്റു ചെയ്യേണ്ട ഫീൽഡാണ്. അക്കാലത്തും. ആദ്യത്തെ ഒന്നരക്കൊല്ലം ഒറ്റപ്പൈസ കിട്ടിയില്ല. മറിച്ച് നല്ല ചിലവും.

ജീവിതത്തിലെ ആദ്യത്തെ കനത്ത മണ്ടത്തരം. കല്ല്യാണം. മലയാളിപ്പെണ്ണു തന്നെ. വിവാഹമോചനം കഴിഞ്ഞത്. എന്നേക്കാളും പത്തു വയസ്സിനു മൂത്തത്. സിറ്റി ബാങ്കിൽ ജോലി.

എന്തു കണ്ടിട്ടാണ് പത്മിനിയെന്നെ കെട്ടിയതെന്ന് ഇതുവരേം പിടികിട്ടിയില്ല! അവളുടെ മൊലേം ഒരു തരം സോഫിസ്റ്റിക്കേറ്റഡ് ലുക്കും എന്നിലൊളിഞ്ഞിരുന്ന ഒരു കോൻഫിഡൻസ് ഇല്ലായ്മയെ ഒരു പരിധി വരെ അകറ്റി നിർത്തി.

എന്നാലും സുന്ദരമായി ആംഗലേയം മൊഴിയുന്ന, സിങ്കപ്പൂരിലും ലണ്ടനിലും യൂഎസ്സിലുമൊക്കെ യാത്ര ചെയ്യുന്ന അവളുടെ ലോകത്തുള്ളവർ എനിക്കന്യമായിരുന്നു. അഞ്ചുവർഷം! മെല്ലെ അവളുടെ എന്നോടുള്ള നേരിയ പുച്ഛം കവിഞ്ഞൊഴുകിത്തുടങ്ങി. എണ്ണ പുരണ്ട കവറോളും അഴുക്കു കയറിയ നഖങ്ങളും ഒരു പരുക്കൻ ലുക്കും!

Leave a Reply

Your email address will not be published. Required fields are marked *