“ഭർത്താവ് ക്ലാർക്കായിരുന്നു. വലിയ തറവാട്ടുകാരൻ. വീട്ടുകാരാലോചിച്ചു നടത്തിയ ബന്ധമാണ്. പറഞ്ഞിട്ടെന്താ? അയാളൊരു തികഞ്ഞ മദ്യപാനി. രാത്രി വീട്ടിൽ വന്ന് സാവിത്രിയമ്മയെ തല്ലും.
എങ്ങിനെയോ മൂന്നു മക്കളുമായി. അങ്ങേര് മക്കൾക്കുവേണ്ടി ചില്ലിക്കാശ് ചെലവാക്കീട്ടില്ല.
ഒരിക്കൽ മല്ലികയെ പിടിക്കാൻ നോക്കി. സാവിത്രിയമ്മ അന്ന് ഒരു കല്ലുകൊണ്ട് അടിച്ച് തല പൊട്ടിച്ചു. പിന്നെ അയാൾ ബസ്സ് അപകടത്തിൽ മരിച്ചു. നാട്ടുകാർ പറഞ്ഞു — അവള് കൊന്നതാണ്. മകൻ മലേഷ്യയിലേക്ക് ഓടി. പെൺമക്കളെ ഒറ്റയ്ക്ക് വളർത്തി. ഒരു ജന്മിയുടെ മകൻ വന്ന് ‘സഹായിക്കാം’ എന്ന് പറഞ്ഞ് രാത്രി വാതിൽ മുട്ടി. അവർ വാതിൽ തുറന്നില്ല. ആരെയും അടുപ്പിക്കില്ല. ശരീരം നോക്കുന്നവരെയെല്ലാം ഒരേ കണ്ണോടെ കാണും.”
ഞാൻ മിണ്ടാതിരുന്നു.
അതോടെ എന്തായാലും ഞങ്ങളുടെ ബന്ധത്തിൽ ഒരു മാറ്റം വന്നു. ഞാൻ താടകയെ ഇത്തിരി സീരിയസ് ആയി കാണാൻ തുടങ്ങി. എന്തിനാണ് പാവത്തിനെ വെറുതേ ചൊറിയുന്നത്!
കാണുമ്പോഴൊക്കെ ഔപചാരികമായി മന്ദഹസിക്കും. കുറ്റം പറയരുതല്ലോ! ആ ചെഞ്ചുണ്ടിലും ഒരു മന്ദഹാസത്തിൻ്റെ ലാഞ്ചന ഞാൻ പിടിച്ചെടുക്കും. തിരിഞ്ഞു നോക്കുമ്പോൾ എൻ്റെ മനസ്സിലെ ആശയായിരുന്നോ എന്നറിയില്ല, കൂട്ടുകാരേ!
കനത്ത മിന്നലിൽ ഞങ്ങളുടെ ഫ്യൂസടിച്ചുപോയി. രണ്ടുവീടുകളും ഒരേഴു മണിയോടെ അന്ധകാരത്തിലാഴ്ന്നു. ടോർച്ചുമായി ഞാനിറങ്ങി. വീട്ടിലെ ഫ്യൂസ്ബോക്സ് ഓക്കെ. അപ്പോൾ പോസ്റ്റിലെയാണോ?
ഇലക്ട്രിസിറ്റി ബോർഡിൻ്റെയോഫീസിൽ വിളിച്ചു.
സാറേ! സാധാരണ നിങ്ങടെ തെങ്ങീന്നോല വീഴണതാണ് പ്രശ്നം. ഞാനാളെ വിടാം. ഒന്നു സഹായിക്കണം. പിന്നേ… മഴയൊക്കെയല്ലേ ഒന്നു കാര്യമായി സഹായിക്കണേ.
എനിക്കു ചിരി വന്നു. നല്ലൊരു സംഖ്യ കൈമാറിയപ്പോൾ മടലും
ഓലയുമൊക്കെ മാറി. കറൻ്റു വന്നു.
അടുത്ത ദിവസം കൊന്നത്തെങ്ങുകളുടെ ഓല വെട്ടാൻ ഞാൻ കയറി. വലിയ പൊക്കമില്ല. പഴയ കഥ ഓർമ്മയൊള്ളതോണ്ട് വിജയമ്മേം ഞാനും കൂടി കോണിയും താങ്ങി തെങ്ങിൽ ചാരി.
ഓരോന്നായി ഓലകൾ വെട്ടിയിട്ടു. മൂന്നു തെങ്ങുകൾ. വിജയമ്മ സ്ഥലം വിട്ടു.
നാലാമത്തെ തെങ്ങിൽ കേറിയപ്പോൾ! ഡാ ചെക്കാ!
താഴെ സാവിത്രിയമ്മ നിൽക്കുന്നു!
“ഇറങ്ങടാ. ഞാൻ ആളെ വിളിക്കാം.”
എൻ്റേച്ചീ! കറൻ്റു പോവാതെ നോക്കണ്ടേ! അതാണ്.
ശരി ശരി. നീ നേരേ നോക്കിയിറങ്ങടാ!
ഞാൻ ഇറങ്ങിയപ്പോൾ കാല് വഴുതി. അവർ പിടിച്ചു. എന്റെ നെഞ്ച് അവരുടെ മുഴുത്ത മുലകളിൽ തട്ടിയമർന്നു. ഒരു നിമിഷം. പിന്നെ അവർ പിന്നോട്ട് മാറി.
“തൊടരുത്.”
“ഞാൻ തൊട്ടില്ല. വീണതാണ്.”
ആണുങ്ങടെ സ്ഥിരം വാചകം. കവിഞ്ഞൊഴുകുന്ന പുച്ഛം.
“എല്ലാ പുരുഷന്മാരും അങ്ങനെ പറയും.”
എനിക്കു ദേഷ്യം വന്നു.
“എല്ലാ സ്ത്രീകളും ഒരേപോലെയല്ല. എല്ലാ പുരുഷന്മാരും ഒരേപോലെയുമല്ല. നിങ്ങളുടെ ഭർത്താവ് നിങ്ങളെ അടിച്ചു എന്ന് കേട്ടു. പിന്നെ ബന്ധം വഷളായതിന് ഞാനെന്തു ചെയ്യും?”
അവരുടെ കൈ വിറച്ചു. “ആരാണ് പറഞ്ഞത്?”
“വിജയമ്മ. നുണയല്ല.”
സാവിത്രിയമ്മ തിരിഞ്ഞു നടന്നു. ആ ചന്തികൾ കോപത്തിൽ തുളുമ്പി.
രാത്രി മല്ലിക വന്നു. വാതിൽക്കൽ നിന്നു.
“ഏട്ടാ, കുഞ്ഞമ്മ കരയുവാണ്. നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷേ അവർക്ക് ആരെയും വിശ്വാസമില്ല.
ഞാൻ മിണ്ടാതെ നിന്നു.
മല്ലിക അടുത്തുവന്നു. “ഏട്ടന് ഇഷ്ടമാണോ കുഞ്ഞമ്മയെ?
ഞാൻ മറുപടി പറഞ്ഞില്ല.
“ഉണ്ടെങ്കിൽ പറയണം. ഇല്ലെങ്കിൽ അവരെ വിടണം. അവർ ഒറ്റയ്ക്ക് നിന്ന് മടുത്തുകാണും ചേട്ടാ. പാവം. പക്ഷേ പറയില്ല.”
മഴ പെയ്ത രാത്രിയായിരുന്നു
അടുത്ത കൂടിക്കാഴ്ച്ച അല്ലെങ്കിൽ ഏറ്റുമുട്ടൽ.
വൈദ്യുതി പോയി. കാറ്റും മഴയും കൂടിവന്നു. അവരുടെ വീടിൻ്റെ ചായ്പിൻ്റെ ചുവരിടിഞ്ഞു വീണു. കിടപ്പുമുറിയിൽ പടപടാന്ന് ഓടിട്ട മേൽക്കൂര താഴേക്കു വീണ ശബ്ദം കേട്ട് ഞാൻ ടോർച്ചുമായി പോയി. സാവിത്രിയമ്മ മുറ്റത്ത് നിപ്പുണ്ടായിരുന്നു. കുട കാറ്റിൽ മടങ്ങി.. മഴയത്ത് മുണ്ട് നനഞ്ഞ് കാലിൽ ഒട്ടി. മിന്നലിൻ്റെ വെട്ടത്തിൽ ആ ബ്ലൗസ് കൊഴുത്ത ദേഹത്തോടൊട്ടിക്കിടക്കണതു കണ്ടു. എന്തൊരു മുഴുത്ത മുലകൾ… വലിയ ഇരുണ്ട മുലക്കണ്ണുകൾ തെളിഞ്ഞു മാഞ്ഞു…. ആഴമുള്ള ചന്തിയിടുക്ക് നനഞ്ഞ തുണിയിലൂടെ കാണാമായിരുന്നു.
