മിസ്റ്റർ രവീ! ആദ്യത്തെ കണ്ടുമുട്ടൽ! അതോ ഏറ്റുമുട്ടലോ? നിങ്ങൾ തീരുമാനിക്ക്! അല്ല പിന്നെ!
ആരാണാവോ? ഞാൻ തിരക്കി.
ഞാൻ സാവിത്രി.
മോശം പറയരുതല്ലോ. ഇരു നിറം. ഒത്ത ഉയരം. നല്ല വടിവൊത്ത മാംസളമായ ശരീരം. ഐശ്വര്യമുള്ള മുഖം. ആ വലിയ കണ്ണുകൾ ഒരു മുണ്ടുമാത്രമുടുത്ത എൻ്റെ മേലാകെയൊന്നുഴിഞ്ഞു.
നിങ്ങളുടെ തെങ്ങ് എൻ്റെ
പയറുതോട്ടത്തില് തണലു പരത്തുന്നു. അതിരിലെ മാവിൻ്റെ വേരിറങ്ങി ദേ മതിലു പൊളിയാറായി. പിന്നെ… രണ്ടു കൊന്നത്തെങ്ങ്! ആരുടേലും തലേല് എപ്പവേണെലും കൊട്ടത്തേങ്ങ വീഴാം.
എൻ്റെ സാവിത്രിയമ്മേ! കൊന്നത്തെങ്ങ് എൻ്റെ പൊരേടത്തിലല്ല്യോ? എന്തിനാ ആരേലുമൊക്കെ അതിൻ്റെ താഴെച്ചെന്നു നിക്കണത്! പയർ തോട്ടത്തിൻ്റെ മോളിലേക്കു പടരണ ഓലകള്‍ വെട്ടിമാറ്റിയേക്കാം. പിന്നെ ആ മതിലു ഞാങ്കണ്ടായിരുന്നു. വെറുതേ മണ്ണില്‍ ചെങ്കല്ലു പാകിയതാണേ! അല്ല അതു മതി. പൊളിഞ്ഞാല്‍ ഞാങ്കെട്ടിക്കോളാം.
അവർ വേലിയിലെ ഒരനൗപചാരികമായ വാതിൽ തുറന്ന് എൻ്റെ പുരയിടത്തിലേക്കു വന്നതാണ്.
രവീ! സ്വരത്തിന് വാൾത്തലമൂർച്ച. മതിലിൻ്റെ പാതി ചെലവ് ഞാന്‍തരും. പിന്നെ തോട്ടം. ഓലമാറ്റലൊക്കെ വേഗമാവട്ടെ! ഞാനൊരു പാവം സ്ത്രീയാണ്, ആവശ്യമില്ലാതെ പുരയിടം കയ്യേറാം എന്നൊന്നും കരുതണ്ട! നിങ്ങൾക്ക് ഈ ഭൂമി വിറ്റ കരുണാകരമേനോനൊണ്ടല്ലോ വല്ല്യ റിട്ടയേഡ് മുൻസിപ്പ്! അങ്ങേരടെ വേലയൊന്നും ഇവിടെച്ചെലവായിട്ടില്ല.
“പിന്നെയല്ലേ നീ!” നിശ്ശബ്ദമായിരുന്ന വാചകങ്ങൾ എൻ്റെ തലച്ചോറു പൂരിപ്പിച്ചു. ഖമണ്ടി ഔരത്ത്! (അഹങ്കാരി സ്ത്രീ) ഞാൻ പിറുപിറുത്തു.
എന്തെങ്കിലും പറഞ്ഞോ രവീ? ആ ചോദ്യം. “മിസ്റ്റർ” അപ്രത്യക്ഷമായത് ഞാൻ ശ്രദ്ധിച്ചു.
ഇല്ല സാവിത്രിയമ്മേ! ഞാൻ ശാന്തമായി പറഞ്ഞു.
ആ… ശരി ശരി. കാര്യങ്ങൾ നടക്കട്ടെ! ആ പിന്നേ! സാവിത്രിയമ്മ എന്നൊന്നും വേണ്ട. ചേച്ചീന്നു വിളിച്ചാൽ മതി! മിസ്റ്റർ രവിയ്ക്ക് പ്രശ്നമൊന്നുമില്ലല്ലോ? ആ കണ്ണുകളിൽ നേരിയ മന്ദഹാസം വിടർന്നിരുന്നോ? ദേ പിന്നേം “മിസ്റ്റർ” എഴുന്നള്ളുന്നു!
ഇല്ലേച്ചീ! ഞാൻ ചിരിച്ചുപോയി! അപ്പോ എന്നേം പേരുവിളിക്കാമോ മിസ്സിസ്സ് സാവിത്രിയമ്മേ?
ഇത്തവണ മന്ദഹാസം ഒരു പുഞ്ചിരിയായി. പിന്നെയവർ തിരിഞ്ഞു നടന്നു. അരക്കെട്ടിൻ്റെ വിരിവ് സൂചിപ്പിച്ച ഉരുണ്ടുകൊഴുത്ത ചന്തികൾ ഇറുക്കിയുടുത്ത ഒന്നരയ്ക്കുള്ളിൽ തുളുമ്പുന്നു!
ഇവിടെ
വന്നതീപ്പിന്നെ അന്നു നാട്ടിൽ മെല്ലെപ്പടർന്നിരുന്ന ഇൻ്റർനെറ്റും അതിൻ്റെ കുഞ്ഞായ ഈമെയിലുമൊന്നും ഞാൻ തിരിഞ്ഞുനോക്കീട്ടില്ല. അത്യാവശ്യം വരുമ്പോൾ മാത്രം ലാപ്പുമെടുത്ത് അടുത്ത പട്ടണത്തിൽ ഞാനും ഇത്തിരി ഇൻവെസ്റ്റു ചെയ്തിരുന്ന ബിസിനസ്സിൻ്റെ ഓഫീസിൽ ചെല്ലും. ഏതെങ്കിലും ഒഴിഞ്ഞ ഡെസ്ക്കിലിരുന്ന് നെറ്റു കണക്റ്റു ചെയ്ത് ബാങ്കിടപാടുകൾ, ചില്ലറ കമ്യൂണിക്കേഷൻസ്… അത്ര തന്നെ. ചുളു വിലയ്ക്കു കിട്ടിയ ഒരു സെക്കൻ്റ്ഹാൻ്റ് മാരുതി ജിപ്സിയുമുണ്ട് കൂട്ടിന്.
ചേട്ടാ! വെളുപ്പിന് കട്ടനും മോന്തി കണ്ണുതുറന്നു വെക്കാൻ കഷ്ട്ടപ്പെടുന്ന എൻ്റെ മുന്നിലൊരു കിളിനാദം.
കണ്ണു തുറന്നപ്പോൾ നീണ്ട പാവാടകളും ഭംഗിയുള്ള ബ്ലൗസുകളുമണിഞ്ഞ മൂന്നു സുന്ദരിപ്പെൺകിടാങ്ങൾ. മുഴുത്ത മുലകൾ ബ്ലൗസിൽ ഞെരുങ്ങുന്നു.
ഞങ്ങടെ കോളേജിലെ ഫെസ്റ്റിവലാണ്. ഒരുത്തി ഒരു രസീതു ബുക്കു നീട്ടുന്നു.
പെട്ടെന്ന് ഞാൻ ചുറ്റുപാടുകളെപ്പറ്റി ബോധവാനായി. അവർ മുറ്റത്താണു നിൽക്കുന്നത്.
ഞാനെണീറ്റു. വരൂ. ഇങ്ങോട്ടിരിക്കൂ. പിള്ളേരെ ചാരുപടിയിലിരുത്തി.
വിജയമ്മേ.
പുള്ളിക്കാരി മൂന്നു കപ്പു ചായയുമായി ഹാജരായി.
ആരിത്! മല്ലിക മോളോ!
വിജയേച്ചി. കൂട്ടത്തിൽ ഏറ്റവും സുന്ദരിയെണീറ്റു. ചായക്കപ്പുകൾ വിതരണം ചെയ്തു.
സാവിത്രിയമ്മേടെ ചേച്ചീടെ മോളാ സാറേ! വിജയമ്മ പരിചയപ്പെടുത്തി.
അയ്യോ! ചേച്ചീടെ മോളാണോ! ഞാനകത്തു പോയി അഞ്ഞൂറിൻ്റെ രണ്ടു പെടയ്ക്കണ നോട്ടുകളുമായി വന്നു.
പെണ്ണുങ്ങടെ കണ്ണുകൾ വിടർന്നു.
മോളൂ! ചേച്ചിയോട് ഈയുള്ളവനെപ്പറ്റി നല്ലതേ പറയാവൊള്ളേ! ഇല്ലേല് എൻ്റെ കാര്യം കട്ടപ്പൊഹ! ഞാൻ വിനീത വിധേയനായി പറഞ്ഞു.
