ആൻ മുതൽ അഞ്ജലി വരെ – 8
[ മനോഹരൻ മംഗളോദയം ]
[ Previous Part ] [ www.kambi.pw ]
ആൾക്കൂട്ടത്തിൽ തനിയെ

Kambi Stories
“Ann…”
പിന്നിൽ നിന്നും ജോണിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞുനോക്കിയത്
അവൻ ഒരു ചെറിയ പുഞ്ചിരിയോടെ അവളെ നോക്കുകയായിരുന്നു.
“നീ പോയില്ല jet ski rideന്…?”
ഇല്ല പോയില്ല
അഞ്ജലി ചുമലുയർത്തി.
അതെന്താ ഇഷ്ടമല്ലേ
“ഇഷ്ടക്കേടില്ല… പിന്നെ പേടിയും ഉണ്ട് ”
അവൾ പതുക്കെ പറഞ്ഞു.
“പക്ഷേ ഒരിക്കലും ചെയ്തിട്ടില്ല.”
ജോൺ കുറച്ചുനേരം അവളെ നോക്കി നിന്നു.
പിന്നെ കടലിലേക്ക് കണ്ണോടിച്ചു.
“നിനക്ക് ഇഷ്ടമാണല്ലോ…”
അവൻ ശാന്തമായി പറഞ്ഞു.
“പേടി രണ്ടാമത്തെ കാര്യമല്ലേ…”
അഞ്ജലി ഒന്നും പറഞ്ഞില്ല.
കാരണം അത് ശരിയായിരുന്നു.
പേടിയുണ്ടായിരുന്നു.
പക്ഷേ അതിനേക്കാൾ വലിയ കാര്യം അവൾക്ക് ചെയ്യണമെന്ന ആഗ്രഹമായിരുന്നു.
ജോൺ ചെറുതായി ചിരിച്ചു.
“ഇന്ന് രാവിലെ മുതൽ എത്ര കാര്യങ്ങളാണ് ആദ്യമായി ചെയ്തത് എന്ന് അറിയാമോ നിനക്ക്…?”
അഞ്ജലി അവനെ നോക്കി.
“ഇതും അതുപോലൊരു കാര്യം മാത്രം.”
അവൾ അറിയാതെ ചിരിച്ചു.
“നിങ്ങൾക്ക് പറയാൻ എളുപ്പമാണ്.”
“അതെ.”
ജോൺ ചിരിച്ചു.
“കാരണം ഞാൻ താഴെ വീണാലും നീയല്ലല്ലോ.”
അഞ്ജലി അറിയാതെ പൊട്ടിച്ചിരിച്ചു.
അവളുടെ ചിരി കേട്ടപ്പോൾ ജോണിന്റെയും മുഖം തെളിഞ്ഞു.
“വാ…”
അവൻ കടലിലേക്ക് വിരൽ ചൂണ്ടി.
“ഇഷ്ടപ്പെട്ടില്ലെങ്കിൽ അഞ്ചു മിനിറ്റിൽ തിരിച്ചു വരാം.”
“ഇഷ്ടപ്പെട്ടാൽ…?”
അഞ്ജലി ചോദിച്ചു.
“അപ്പോൾ പിന്നെ എന്നെ കുറ്റം പറയരുത്.”
ജോൺ ചിരിച്ചു.
അഞ്ജലി ഒരു നിമിഷം ആലോചിച്ചു.
പിന്നെ ദൂരെയുള്ള കടലിലേക്ക് നോക്കി.
ഇന്ന് രാവിലെ മുതൽ ഓരോ തവണയും താൻ പേടിച്ച കാര്യങ്ങളെയാണ് നേരിട്ടത്.
അപ്പോൾ ഇതും ആ കൂട്ടത്തിൽ ഒന്നായിക്കൂടെ.
അവൾ പതുക്കെ തലയാട്ടി.
“Okay…”
ജോൺ വിജയഭാവത്തിൽ ചിരിച്ചു.
“That’s my girl…”
പറയാൻ വന്നത് അവൻ അവസാന നിമിഷം വിഴുങ്ങി.
പകരം ചിരിച്ചുകൊണ്ട് പറഞ്ഞു.
“That’s the spirit.”
ഇരുവരും jet ski counter ലക്ഷ്യമാക്കി നടന്നു.
ഓപ്പറേറ്റർ അവരെ കണ്ടതും എഴുന്നേറ്റു.
“Sir?”
ജോൺ jet skiയിലേക്ക് വിരൽ ചൂണ്ടി.
“Available?”
“Yes sir.”
ഓപ്പറേറ്റർ ചിരിച്ചു.
“15 minutes, 30 minutes, premium package…”
ജോൺ അഞ്ജലിയെ നോക്കി.
“30 minutes?”
അഞ്ജലിയുടെ കണ്ണുകൾ വലുതായി.
“വേണ്ട ജോൺ…”
അവൾ ഉടനെ പറഞ്ഞു.
“15 മിനിറ്റ് മതി.”
ജോൺ പൊട്ടിച്ചിരിച്ചു.
“See…?”
അവൻ ഓപ്പറേറ്ററോട് തിരിഞ്ഞു.
“15 minutes.”
ഓപ്പറേറ്റർ life jacket എടുത്ത് അവരുടെ നേരെ നീട്ടി.
അഞ്ജലി അത് കൈയിൽ വാങ്ങുമ്പോൾ അവളുടെ ഹൃദയം വീണ്ടും വേഗത്തിൽ മിടിക്കാൻ തുടങ്ങി.
പക്ഷേ ഇത്തവണ…
അത് ഭയം മാത്രം കൊണ്ടായിരുന്നില്ല.
ഒരു പുതിയ അനുഭവത്തിന്റെ ആവേശം കൂടി അതിൽ കലർന്നിരുന്നു.
ജോൺ അവൾക്ക് life jacket ശരിയായി കെട്ടിക്കൊടുത്തു.
പിന്നെ ആദ്യം jet skiയിൽ കയറി ഇരുന്നു.
“വാ…”
അവൻ കൈ നീട്ടി.
അഞ്ജലി ഒരു നിമിഷം കടലിലേക്ക് നോക്കി.
പിന്നെ അവന്റെ കൈ പിടിച്ച് സൂക്ഷിച്ചുകൊണ്ട് പിന്നിലേക്ക് കയറി ഇരുന്നു.
തിരമാലകൾ jet skiയുടെ വശങ്ങളിൽ പതിഞ്ഞ് ചെറുതായി കുലുക്കുന്നുണ്ടായിരുന്നു.
“മുറുകെ പിടിച്ചോളൂ…”
ജോൺ തിരിഞ്ഞുനോക്കാതെ പറഞ്ഞു.
അഞ്ജലി ഒരു നിമിഷം മടിച്ചു.
പിന്നെ പതുക്കെ അവന്റെ തോളുകളിൽ പിടിച്ചു.
“ഇത്ര പോരാ…”
ജോൺ ചിരിച്ചു.
“ആദ്യ തിരമാല വന്നാൽ നീ കടലിലാകും.”
അഞ്ജലി അറിയാതെ ചിരിച്ചു.
ഒടുവിൽ കുറച്ചുകൂടി മുറുകെ പിടിച്ചു.
അടുത്ത നിമിഷം engineന്റെ ശബ്ദം ഉയർന്നു.
Jet ski പതുക്കെ മുന്നോട്ട് നീങ്ങി.
ആദ്യം വേഗം കുറവായിരുന്നു.
പക്ഷേ കരയിൽ നിന്ന് അകന്നതോടെ ജോൺ വേഗം കൂട്ടി.
“ജോൺ…!”
അഞ്ജലി ഞെട്ടി വിളിച്ചു.
അവളുടെ ശബ്ദത്തിൽ ഭയവും ആവേശവും ഒരുമിച്ച് ഉണ്ടായിരുന്നു.
Jet ski തിരമാലകളെ മുറിച്ചുകടന്ന് മുന്നോട്ട് പാഞ്ഞു.
