“നാളെ എന്താ plan…?”
ജോൺ ചോദിച്ചു.
അഞ്ജലി ചുമലുയർത്തി.
“ഒന്നും തീരുമാനിച്ചിട്ടില്ല.”
പിന്നെ ഒരു നിമിഷം കഴിഞ്ഞ് കൂട്ടിച്ചേർത്തു.
“എന്തായാലും നാളെ രാത്രി ഞങ്ങൾ തിരികെ പോകും.”
ജോണിന്റെ മുഖത്തെ ചിരി ഒരു നിമിഷത്തേക്ക് മങ്ങി.
“നാളെ രാത്രിയോ…?”
“അതെ.”
അഞ്ജലി തലയാട്ടി.
“അവധിയും തീർന്നു.”
“That was fast…”
ജോൺ അറിയാതെ പറഞ്ഞു.
അഞ്ജലി ചെറുതായി ചിരിച്ചു.
“എനിക്കും അങ്ങനെ തന്നെയാണ് തോന്നുന്നത്.”
കുറച്ചുനേരം ജോൺ ഒന്നും പറഞ്ഞില്ല.
പിന്നെ ചിരിച്ചുകൊണ്ട് പറഞ്ഞു.
“അപ്പോൾ ഇത് goodbye ആകുമല്ലോ.”
“Goodbye ആവണമെന്നില്ല.”
അഞ്ജലി ഫോൺ പുറത്തെടുത്തു.
“നിന്റെ number പറ.”
ജോൺ ഒരു നിമിഷം അമ്പരന്നു.
പിന്നെ ചിരിച്ചു.
“Sure.”
രണ്ടുപേരും number save ചെയ്തു.
“ഞാൻ കേരളത്തിൽ വന്നാൽ വിളിക്കട്ടെ…?”
ജോൺ ചോദിച്ചു.
“തീർച്ചയായും.”
അഞ്ജലി പറഞ്ഞു.
“അപ്പോൾ നിങ്ങളെന്നെ help ചെയ്യുമല്ലോ…?”
“എന്ത് help…?”
“കാതറിനെ സാരി ഉടുക്കാൻ പഠിപ്പിക്കണം.”
അഞ്ജലി
പൊട്ടിച്ചിരിച്ചു.
“അതാണോ വലിയ കാര്യം…?”
അഞ്ജലി ചിരിച്ചു.
“അതെ.”
ജോൺ ചിരിച്ചു.
“ഞാൻ എപ്പോഴും പറയാറുണ്ട്…”
“Especially കേരളത്തിലെ പെൺകുട്ടികൾ സാരി ഉടുക്കുമ്പോൾ വേറെ ഒരു ഭംഗിയുണ്ട്.”
“കാതറിനോട് പറഞ്ഞാൽ അവൾ എന്നെ കളിയാക്കും.”
“അതിന് നിങ്ങൾ കേരളത്തിൽ വന്നിട്ടുണ്ടോ..?? ”
“ഉണ്ട്… ഒരു തവണ.. ഓണത്തിന്…”
“അടുത്ത തവണ വരുമ്പോൾ കാതറിൻ നമുക്ക് കേരള ഗേൾ ആക്കാം”
“അഞ്ജലി പൊട്ടിച്ചിരിച്ചു.”
“Deal.”
അപ്പോഴേക്കും mazeന്റെ exitൽ നിന്ന് രാജേഷ് പുറത്തുവന്നു.
“എന്താ ഇത്ര ചിരി…?”
അവൻ ചോദിച്ചു.
“ഒന്നുമില്ല.”
കാതറിൻ ചിരിച്ചു.
“അടുത്ത ഓണത്തിന് കാതറിൻ ആണ് കേരള ഗേൾ…”
അത് കേട്ട് എല്ലാവരും വീണ്ടും ചിരിച്ചു.
“Good luck, Catherine”
രാജേഷും ചിരിച്ചു.
അവർ അടുത്ത് കണ്ട ഒരു റെസ്റ്റോറൻ്റിൽ കയറി..
Dinner മുഴുവൻ ചിരിയും തമാശയും നിറഞ്ഞതായിരുന്നു.
കാതറിൻ കൂടുതലായി സംസാരിച്ചത് ജോണിനോടായിരുന്നു.
ജോൺ ഇടയ്ക്കിടെ അഞ്ജലിയെയും സംഭാഷണത്തിലേക്ക് വലിച്ചിഴച്ചു.
അഞ്ജലിയും സ്വാഭാവികമായി മറുപടി പറഞ്ഞു.
അതിൽ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല.
അതാണ് രാജേഷിനെ കൂടുതൽ അസ്വസ്ഥനാക്കിയത്.
കാരണം അവർക്കിടയിൽ അവൻ എതിർക്കാൻ കഴിയുന്ന ഒന്നും ഉണ്ടായിരുന്നില്ല.
ജോൺ മാന്യമായിരുന്നു.
അഞ്ജലി സന്തോഷവതിയായിരുന്നു.
പക്ഷേ എന്തുകൊണ്ടോ…
ഇന്നലെ വരെ കാണാതിരുന്ന ഒരു സൗഹൃദം ഇന്ന് അവരുടെ ഇടയിൽ ഉണ്ടായിരുന്നു.
അത് എപ്പോഴാണ് ഉണ്ടായതെന്ന് രാജേഷിന് മനസ്സിലായില്ല.
ഒരിക്കൽ അഞ്ജലി ചിരിച്ചപ്പോൾ ജോണും ചിരിച്ചു.
അത്ര മാത്രം.
പക്ഷേ രാജേഷിന്റെ മനസ്സ് അതിൽ പോലും കുടുങ്ങി.
അവൻ സ്വയം ശകാരിച്ചു.
“ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നത്…”
ഭക്ഷണം കഴിഞ്ഞ് നാലുപേരും റസ്റ്റോറന്റിന് പുറത്തേക്ക് ഇറങ്ങി.
രാത്രിക്കാറ്റിന് കടലിന്റെ മണം ഉണ്ടായിരുന്നു.
“അപ്പോൾ…”
കാതറിൻ കൈകൾ കൂട്ടിക്കൊണ്ട് പറഞ്ഞു.
“Tomorrow is the last day.”
“അതെ.”
അഞ്ജലി ചിരിച്ചു.
“സമയം പോയത് അറിഞ്ഞില്ല.”
“Exactly.”
ജോൺ പറഞ്ഞു.
കുറച്ചുനേരം കൂടി സംസാരിച്ച ശേഷം എല്ലാവരും ഹോട്ടലിലേക്ക് തിരികെ പോകാൻ തീരുമാനിച്ചു.
ലോബിയിലെത്തിയപ്പോൾ കാതറിനും ജോണും ലിഫ്റ്റിന് സമീപം നിന്നു.
“Good night, guys.”
കാതറിൻ പറഞ്ഞു.
“Good night.”
അഞ്ജലി മറുപടി നൽകി.
ജോൺ അഞ്ജലിയെ നോക്കി ചിരിച്ചു.
“See you tomorrow.”
“See you.”
അഞ്ജലിയും ചിരിച്ചു.
അത്ര മാത്രം.
പക്ഷേ ആ ചെറിയ സംഭാഷണം പോലും രാജേഷിന്റെ മനസ്സിൽ എന്തോ ഇളക്കി.
കാരണം ആ ചിരി അവൻ മുമ്പ് കണ്ടിട്ടില്ലാത്തതായിരുന്നു.
