സ്വന്തം ഭർത്താവിന്റെ മുന്നിൽ വെച്ച് അന്യപുരുഷന്മാർ തന്റെ ശരീരത്തിലേക്ക് നോക്കിയാൽ പോലും കടുത്ത സദാചാരം പ്രസംഗിച്ചിരുന്ന രാജേഷ്, യാതൊരു മടിയുമില്ലാതെ ഈ വേശ്യാതെരുവിന്റെ വന്യതയിലേക്ക് തന്നെയും കൂട്ടി നടക്കുന്നത് കണ്ടപ്പോൾ അവളുടെ ഉള്ളിൽ കടുത്ത അമർഷവും അറപ്പും ഇരച്ചുകയറി. കാതറിനോടൊപ്പം വഴിയരികിലെ പെൺകുട്ടികളുടെ മാറിടങ്ങളിലേക്ക് കണ്ണെറിഞ്ഞു നടക്കുന്ന രാജേഷിന്റെ മുന്നിലേക്ക് അവൾ വേഗത്തിൽ നടന്നു കയറി.
അവന്റെ കൈയിൽ പിടിച്ച് ഒറ്റവലിക്ക് അവളെ അഭിമുഖമായി നിർത്തിക്കൊണ്ട്, ചുറ്റുമുള്ള വലിയ സംഗീത ബഹളത്തിനിടയിലും കനത്ത ശബ്ദത്തിൽ അഞ്ജലി ചോദിച്ചു:
“എന്തിനാ എന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്? എന്തിനാ രാജേഷേട്ടാ എന്നെ ഈ തെരുവിലേക്ക് കൂട്ടിക്കൊണ്ടുവന്നത്…?”
പെട്ടെന്നുള്ള അഞ്ജലിയുടെ ആ ചോദ്യം കേട്ട് രാജേഷ് ഒന്നു പകച്ചുപോയി. കാതറിനും ജോണും പെട്ടെന്ന് നടപ്പ്
നിർത്തി അവരെത്തന്നെ നോക്കി നിന്നു.
രാജേഷ് തന്റെ മുഖത്തെ അമ്പരപ്പ് മറച്ചുവെക്കാൻ ശ്രമിച്ച്, ചുറ്റുമുള്ള തെരുവിലേക്ക് കൈ ചൂണ്ടി ഒരൊറ്റ ചിരിയോടെ പറഞ്ഞു:
“ഇതെന്താ അഞ്ജൂ നീ ഇങ്ങനെ ചോദിക്കുന്നത്? ഇത് പട്ടായ വാക്കിംഗ് സ്ട്രീറ്റാണ്! ലോകത്തിന്റെ പല ഭാഗത്തുനിന്നും ആളുകൾ ഇവിടുത്തെ ലൈഫ് കാണാൻ വരുന്നു. നമ്മളും അത് ആസ്വദിക്കാൻ വന്നതാ. നീ ഇതിനെ അത്ര വലിയ കാര്യമാക്കേണ്ടതില്ല…”
“ആസ്വദിക്കാനോ?”
അഞ്ജലി രാജേഷിന്റെ മുഖത്തേക്ക് കടുപ്പത്തിൽ നോക്കി പരിഹാസത്തോടെ ചോദിച്ചു.
“സ്ത്രീകളുടെ ശരീരം പച്ചയായി വിൽക്കാൻ വെച്ചിരിക്കുന്ന ഈ വേശ്യാതെരുവാണോ നിങ്ങൾ എനിക്ക് കാണിച്ചുതരാൻ കൊണ്ടുവന്ന ആസ്വാദനം?”
“നിങ്ങളുടെ ഉള്ളിലെ പുരുഷന് ഇതൊക്കെ കണ്ട് ആസ്വദിക്കാൻ തോന്നുമായിരിക്കും, പക്ഷെ ഒരു ഭാര്യയെയും കൂട്ടി വരാൻ പറ്റിയ സ്ഥലമാണോ ഇത്?”
അഞ്ജലിയുടെ ആ കടുപ്പത്തിലുള്ള ചോദ്യങ്ങളും നാടൻ ചിന്താഗതിയെന്ന പ്രഹാസനവും രാജേഷിനെ ശരിക്കും പ്രകോപിപ്പിച്ചു. വിദേശ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് ഭാര്യ തന്നെ ചോദ്യം ചെയ്തത് അവന്റെ ആൺ അഹങ്കാരത്തിന് വലിയൊരു തിരിച്ചടിയായിരുന്നു.
അവൻ അഞ്ജലിയെ ദേഷ്യത്തോടെ നോക്കി മുഖം തിരിച്ചു.
“ഓഹ്! നിന്റെ ഭ്രാന്ത് കാണാൻ എനിക്ക് സമയമില്ല. മൂഡ് കളയാനായിട്ട് ഓരോന്ന് ഇറങ്ങിക്കോളും!”
നിനക്ക് വേണമെങ്കിൽ കൂടെ വാ അല്ലെങ്കിൽ റൂമിൽ പൊയ്ക്കോ…”
അവൻ ദേഷ്യത്തോടെ പിറുപിറുത്തു.
അത് കണ്ട കാതറിൻ പതുക്കെ രാജേഷിന്റെ കൈകളിൽ പിടിച്ചു വലിച്ചു..
“Leave it Raj… ആദ്യമായി ആയതുകൊണ്ടാണ്… അവൾ പതുക്കെ ശീലിച്ചോളും. വാ നമ്മൾക്ക് പോകാം,”
രാജേഷ് അഞ്ജലിക്ക് പിന്നാലെ വരുന്ന ജോണിനെ നോക്കി… ജോൺ കണ്ണുകൊണ്ട് നിങൾ പൊക്കോളൂ ഞാൻ നോക്കിക്കോളാം എന്ന രീതിയിൽ കണ്ണു കൊണ്ട് കാണിച്ചു… രാജേഷ് തിരിഞ്ഞു നടന്നു…
അഞ്ജലി ഒന്നും മിണ്ടാതെ താഴേക്ക് നോക്കി നിൽക്കുകയായിരുന്നു… അവളുടെ കണ്ണുകൾ നിറഞ്ഞു … രാജേഷ് അഞ്ജലിയെ അവിടെത്തന്നെ ഉപേക്ഷിക്കുന്നത് പോലെ തിരിഞ്ഞുനോക്കാതെ കാതറിനോടൊപ്പം ആ ജനത്തിരക്കിലേക്ക് നടന്നു നീങ്ങി.
പെട്ടെന്ന് ജനക്കൂട്ടത്തിന്റെ നടുവിൽ തനിച്ചായതുപോലെ തോന്നി…
അവൾ പതുക്കെ തിരിഞ്ഞ് ജോണിന്റെ മുഖത്തേക്ക് നോക്കി. ജോൺ ഇതുവരെ ഒരു വാക്ക് പോലും പറഞ്ഞിരുന്നില്ല. അവൻ ചുറ്റുമുള്ള തെരുവിലേക്കും, പിന്നെ അഞ്ജലിയിലേക്കും നോക്കി. അവളുടെ മുഖത്തെ അസ്വസ്ഥതയും പരിഭ്രമവും അവന് വ്യക്തമായി കാണാമായിരുന്നു.
കുറച്ചുനേരം മിണ്ടാതിരുന്ന ശേഷം അവൻ ശാന്തമായി പറഞ്ഞു.
“Ann…”
അഞ്ജലി അവനെ നോക്കി.
“നിനക്ക് ഇപ്പോൾ തോന്നുന്നത് തെറ്റല്ല.”
അവൾ ഒന്നു അമ്പരന്നു. ജോൺ തുടർന്നു.
“ഈ സ്ഥലം എല്ലാവർക്കും ഒരുപോലെ തോന്നില്ല.”
“പിന്നെ രാജ് ചിലപ്പോ ഈ സ്ഥലത്തെ കുറിച്ച് ശരിയായി മനസ്സിലാക്കിയിട്ടില്ല…”
“ചിലർക്ക് ഇത് ആഘോഷമാണ്.”
“ചിലർക്ക് ഞെട്ടൽ.”
“രണ്ടും ശരിയാണ്.”
അഞ്ജലി ഒന്നും പറഞ്ഞില്ല.
