ആൻ മുതൽ അഞ്ജലി വരെ – 8 18അടിപൊളി  

“Speed?”

“ഇത്.”

ജോൺ അവളുടെ വിരലുകൾ throttleലേക്ക് പതുക്കെ നീക്കി.

“പക്ഷേ ആദ്യം പതുക്കെ.”

അഞ്ജലി തലയാട്ടി.

അവൾ പതുക്കെ throttle അമർത്തി.

Jet ski മുന്നോട്ട് നീങ്ങി.

ആദ്യം വളരെ പതുക്കെ.

പിന്നെ അല്പം വേഗത്തിൽ.

“Oh my God…”

അഞ്ജലി അറിയാതെ ചിരിച്ചു.

“I’m doing it…!”

ജോൺ ചിരിച്ചു.

“അതെ.”

“ഇപ്പോൾ നീയാണ് ഓടിക്കുന്നത്.”

“ഞാൻ ശരിക്കും ഓടിക്കുകയാണ്!”

ജോൺ ചിരിച്ചു.

“അതെ. പിന്നെ അഞ്ചു മിനിറ്റ് മുൻപ് ആരായിരുന്നു ‘എനിക്ക് പറ്റില്ല’ എന്ന് പറഞ്ഞത്?”

അഞ്ജലി അറിയാതെ പൊട്ടിച്ചിരിച്ചു.

“അത് വേറെ കാര്യമാണ്.”

“ഓഹ്… ഇപ്പോൾ expert ആയല്ലോ.”

“കുറച്ച്.”

അവൾ കളിയായി പറഞ്ഞു.

ജോൺ തലയാട്ടി.

“അഞ്ചു മിനിറ്റിനുള്ളിൽ confidence വന്നല്ലോ.”

“ഇന്ന് രാവിലെ മുതൽ പല കാര്യങ്ങളിലും വന്നിട്ടുണ്ട്.”

ആ മറുപടി പറഞ്ഞ ഉടനെ അഞ്ജലി ഒന്നു നിശ്ശബ്ദയായി.

ജോൺ

ഒന്നും പറഞ്ഞില്ല.

പക്ഷേ അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് അവന് മനസ്സിലായിരുന്നു.

കടലിൽ നിന്നുള്ള കാറ്റ് ഇരുവരുടെയും മുഖത്തടിച്ചു.

അഞ്ജലി വീണ്ടും വേഗം കൂട്ടി.

ഇത്തവണ ഭയം കുറവായിരുന്നു.

ആവേശം കൂടുതലായിരുന്നു.

ദൂരെയായി ഒരു വള്ളം കാണാം.

അതിനപ്പുറം ആകാശവും കടലും തമ്മിൽ ചേരുന്ന നീല വര.

“ഇത് ഭയങ്കര ഫീലാണ്…”

അഞ്ജലി പതുക്കെ പറഞ്ഞു.

“എന്ത്?”

“ഇങ്ങനെ…”

അവൾ വാക്കുകൾ തേടി.

“…ഒന്നിനെയും കുറിച്ച് ചിന്തിക്കാതെ ഇരിക്കുന്നത്.”

ജോൺ കുറച്ചുകൂടി അടുത്തേക്ക് ഇരുന്നുകൊണ്ട് ശാന്തമായി പറഞ്ഞു.

“എന്നെ വിശ്വസിച്ചതിന് താങ്ക്സ്…. ആൻ….”

അഞ്ജലി ചെറുതായി ചിരിച്ചു.

Jet ski ഒരു ചെറിയ തിരമാലയിൽ കയറി വീണ്ടും താഴേക്ക് വന്നു.

അവൾ ഞെട്ടി ചിരിച്ചു.

“ഓഹ്!”

“Relax.”

ജോൺ ചിരിച്ചു.

“ഇപ്പോൾ നീ തന്നെയല്ലേ captain.”

അഞ്ജലി അഭിമാനത്തോടെ വീണ്ടും ഹാൻഡിൽ മുറുകെ പിടിച്ചു.കൊണ്ട് ചിന്തിച്ചു.. ഇന്നലെ വരെ സ്വയം തീർത്ത തടവറയിൽ ആയിരുന്നു ഞാൻ ഇപ്പൊൾ കടലിന്റെ നടുവിൽ jet ski ഓടിക്കുന്നു…

അതും സ്വന്തം തീരുമാനപ്രകാരം.

സ്വന്തം ഇഷ്ടപ്രകാരം…

കുറച്ചുനേരം കൂടി കടലിന്റെ നടുവിലൂടെ സഞ്ചരിച്ച ശേഷം ജോൺ തന്റെ വാച്ചിലേക്ക് ഒന്ന് നോക്കി.

“Ann…”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇനി തിരികെ പോകേണ്ട സമയമായി.”

അഞ്ജലി ചുണ്ടുകൾ ചുളിച്ചു.

“ഇത്ര പെട്ടെന്നോ…?”

“ഇപ്പോൾ ഇങ്ങനെ പറയുന്ന ആളാരായിരുന്നു കുറച്ചുമുൻപ് പേടിയാണ് എന്ന് പറഞ്ഞത്?”

ജോൺ കളിയാക്കി.

അഞ്ജലി അറിയാതെ ചിരിച്ചു.

“അത്… അപ്പോൾ.”

“Exactly.”

ജോൺ തലയാട്ടി.

“ഇനി തിരിച്ചു പോകാം.”

അഞ്ജലി ഹാൻഡിൽ മുറുകെ പിടിച്ചു.

പക്ഷേ ഇത്തവണ അവളുടെ കൈകൾ വിറച്ചില്ല. ഭയവും ഇല്ലായിരുന്നു.

അവൾ പതുക്കെ jet ski തിരിച്ചു.

ദൂരെയായി ബീച്ച് വീണ്ടും കാണാൻ തുടങ്ങി.

ആളുകൾ ചെറു രൂപങ്ങളായി കാണപ്പെട്ടു.

കരയും മണൽപ്പരപ്പും പതുക്കെ വലുതായി വന്നു.

“John…”

അഞ്ജലി പെട്ടെന്ന് വിളിച്ചു.

“എന്താ…?”

“തിരികെ പോകുമ്പോഴും ഞാൻ തന്നെ ഓടിച്ചാൽ കുഴപ്പമുണ്ടോ…?”

ജോൺ ചിരിച്ചു.

“ഇപ്പോൾ അത് ചോദിക്കാൻ പോലും വൈകിപ്പോയി.”

അഞ്ജലി ആശ്ചര്യത്തോടെ അവനെ നോക്കി.

“എന്തുകൊണ്ട്…?”

“കാരണം കഴിഞ്ഞ പത്ത് മിനിറ്റായി ഓടിക്കുന്നത് നീ തന്നെയല്ലേ.”

അഞ്ജലി പൊട്ടിച്ചിരിച്ചു.

അത് കേട്ട് ജോണും ചിരിച്ചു.

അവൾ അറിയാതെ അല്പം കൂടി വേഗം കൂട്ടി.

Jet ski വീണ്ടും വെള്ളം കീറിപ്പായാൻ തുടങ്ങി.

അപ്പോഴേക്കും കരയിൽ…

കാതറിനും രാജേഷും അവരുടെ ride കഴിഞ്ഞ് തിരിച്ചെത്തിയിരുന്നു.

കാതറിൻ എന്തോ പറഞ്ഞുകൊണ്ടിരുന്നു.

പക്ഷേ രാജേഷിന്റെ ശ്രദ്ധ മുഴുവൻ കടലിലായിരുന്നു. ദൂരെയായി ഒരു jet ski അവരുടെ ഭാഗത്തേക്ക് വരുന്നത് അവൻ കണ്ടു. ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

പക്ഷേ അടുത്ത നിമിഷം അവന്റെ കണ്ണുകൾ ചുരുണ്ടു.

“ഒരു മിനിറ്റ്…”

അവൻ അറിയാതെ പറഞ്ഞു.

“എന്താ…?”

കാതറിൻ ചോദിച്ചു.

രാജേഷ് മറുപടി പറഞ്ഞില്ല. അവന്റെ കണ്ണുകൾ അകലെയുള്ള jet skiയിലായിരുന്നു.

അത് അടുത്തുവരുന്തോറും അവന്റെ മുഖത്തെ അത്ഭുതം കൂടി. കാരണം handle പിടിച്ചിരുന്നത് ജോണല്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *