ആൻ മുതൽ അഞ്ജലി വരെ – 8 18അടിപൊളി  

കടലിൽ നിന്നുള്ള കാറ്റ് അവളുടെ മുഖത്തടിച്ചു.

മുടിയിഴകൾ പിന്നിലേക്ക് പറന്നു.

ആദ്യത്തെ ഭയം പതുക്കെ മറ്റൊന്നായി മാറുന്നത് അവൾ അറിഞ്ഞു.

ആവേശമായി.

സ്വാതന്ത്ര്യമായി.

ഒരു വലിയ ചിരി അവളുടെ ചുണ്ടുകളിൽ വിരിഞ്ഞു.

“ഓ മൈ ഗോഡ്…!”

അവൾ അറിയാതെ വിളിച്ചു.

ജോൺ പിന്നിലേക്ക് ഒന്ന് നോക്കി.

“Still scared?”

അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“കുറച്ച്…”

അഞ്ജലി ചിരിച്ചു.

“പക്ഷേ നിർത്തരുത്!”

അതുകേട്ടതും ജോൺ പൊട്ടിച്ചിരിച്ചു.

Jet ski വീണ്ടും മുന്നോട്ട് കുതിച്ചു.

അഞ്ജലിക്ക് ശരിക്കും കടലിന് മുകളിൽ പറക്കുന്നതുപോലെ തോന്നി.

കര വളരെ ദൂരെയായി.

അവിടെ നിന്നിരുന്ന ആളുകളെ പോലും വ്യക്തമായി കാണാൻ പറ്റുന്നില്ല.

അവളുടെ മനസ്സിൽ കഴിഞ്ഞ ദിവസങ്ങളിലെ വേദനകളും ആശയക്കുഴപ്പങ്ങളും ഒരു നിമിഷത്തേക്ക് അകന്നുപോയതുപോലെ തോന്നി.

ആ നിമിഷം അവൾ ചിന്തിച്ചിരുന്നത് ഒന്നുമാത്രമായിരുന്നു.

ഈ അനുഭവം.

ഈ കാറ്റ്.

ഈ കടൽ.

വളരെ നാളുകൾക്ക് ശേഷം മനസ്സ് നിറഞ്ഞ് ചിരിക്കുന്ന സ്വന്തം ശബ്ദം.

ദൂരെയായി മറ്റൊരു jet ski വെള്ളം ചിതറിച്ചുകൊണ്ട് പോകുന്നത് കണ്ടപ്പോൾ അവൾ അറിയാതെ ചിരിച്ചു.

ഇന്ന് രാവിലെ changing roomന്റെ മുന്നിൽ നിന്നുകൊണ്ട് ഇതെല്ലാം താൻ ചെയ്യുമെന്ന് പോലും വിശ്വസിക്കാനാകുമായിരുന്നില്ല.

പക്ഷേ ഇപ്പോൾ…

അവൾ അത് ചെയ്യുകയായിരുന്നു. സ്വന്തം തീരുമാനപ്രകാരം. സ്വന്തം ഇഷ്ടപ്രകാരം.

അഞ്ജലിയുടെ ചിരി കേട്ടപ്പോൾ ജോൺ പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കി.

“Enjoy ചെയ്യുന്നുണ്ടല്ലേ…?”

അഞ്ജലി ആവേശത്തോടെ തലയാട്ടി.

“ഒരുപാട്..!”

അവളുടെ കണ്ണുകൾ കുട്ടികളെപ്പോലെ തിളങ്ങുകയായിരുന്നു.

ജോൺ ചിരിച്ചു.

“Good…”

കുറച്ചുനേരം കൂടി jet ski മുന്നോട്ട് പോയി.

പിന്നെ അവൻ പതുക്കെ വേഗം കുറച്ചു.

അഞ്ജലി അത്ഭുതത്തോടെ അവനെ നോക്കി.

“എന്താ…?”

ജോൺ കടലിലേക്ക് കൈ നീട്ടി കാണിച്ചു.

ചുറ്റും വെള്ളം മാത്രം.

കര വളരെ ദൂരെയായിരുന്നു.

“കുറച്ചുകൂടി bold ആകണോ…?”

അഞ്ജലി കണ്ണുകൾ ചുരുക്കി.

“എന്താ ഉദ്ദേശിക്കുന്നത്…?”

ജോൺ

ചിരിച്ചു.

“നീ ഓടിക്കുന്നോ…?”

അഞ്ജലിയുടെ വായ അറിയാതെ തുറന്നുപോയി.

“ഞാനോ…?”

“അതെ.”

“ജോൺ… എനിക്ക് പേടിയാണ്.”

“ഡ്രൈവ് ചെയ്യാറില്ലേ….?”

“കാർ ഓടിക്കും…”

“അത് മതിയല്ലോ.”

അഞ്ജലി ഉടനെ തലകുലുക്കി.

“അത് റോഡാണ്.”

“ഇത് കടലാണ്.”

“അതുകൊണ്ടാണ് safe.”

ജോൺ ചിരിച്ചു.

“ഇവിടെ മതിലിൽ കൊണ്ടുപോയി ഇടിക്കാനും പറ്റില്ല.”

അഞ്ജലി അറിയാതെ ചിരിച്ചു.

പക്ഷേ അടുത്ത നിമിഷം തന്നെ വീണ്ടും മടി വന്നു.

“വേണ്ട ജോൺ…”

“ഞാൻ വീഴും.”

“ഞാൻ പിടിച്ചോളാം. ഇനി അറിയാതെ വീണാലും വെള്ളത്തിൽ പൊങ്ങി കിടക്കും… ”

അവൻ വളരെ സാധാരണ മട്ടിൽ പറഞ്ഞു.

അഞ്ജലി അവന്റെ മുഖത്തേക്ക് നോക്കി.

അവൻ കളിയാക്കുകയോ impress ചെയ്യാൻ ശ്രമിക്കുകയോ ചെയ്തിരുന്നില്ല.

തനിക്ക് കഴിയുമെന്ന് വിശ്വസിക്കുന്ന ഒരാളുടെ മുഖമായിരുന്നു അത്.

അഞ്ജലിയുടെ നെഞ്ചിനുള്ളിൽ വീണ്ടും ആ വിചിത്രമായ ധൈര്യം തലപൊക്കി.

ഇന്ന് രാവിലെ bikini വാങ്ങിയപ്പോഴും ഇതേ തോന്നലായിരുന്നു.

അവൾ ഒരു ദീർഘശ്വാസം വിട്ടു.

“അഞ്ച് മിനിറ്റ് മാത്രം…”

ജോൺ പൊട്ടിച്ചിരിച്ചു.

“Deal.”

John വെള്ളത്തിലേക്ക് ചാടി…

അഞ്ജലി jet skiയുടെ മുന്നിലേക്ക് പതുക്കെ നീങ്ങി ഇരുന്നു.

ജോൺ വീണ്ടും പുറകിൽ കയറി .

ഹാൻഡിലിൽ കൈവെച്ച നിമിഷം തന്നെ അവളുടെ നെഞ്ചിടിപ്പ് കൂടി.

“ജോൺ… ഇത് ശരിക്കും safe ആണല്ലോ…?”

“Relax, Ann…”

ജോൺ ചിരിച്ചു.

“ഞാൻ ഇവിടെ തന്നെയുണ്ട്.”

അഞ്ജലി ഒരു ദീർഘശ്വാസം വിട്ടു.

പക്ഷേ engineന്റെ ശബ്ദം കേട്ടതോടെ അവളുടെ ധൈര്യം വീണ്ടും ചോർന്നു.

“എനിക്ക് പറ്റില്ല…”

“പറ്റും.”

ജോൺ ശാന്തമായി പറഞ്ഞു.

അടുത്ത നിമിഷം അവൻ മുന്നോട്ട്  വന്നു അവളോട് ചേർന്നു ഇരുന്നുകൊണ്ട്  അവളുടെ ഇരുകൈകൾക്കും മുകളിലൂടെ തന്റെ കൈകൾ വച്ചു.

“ഇങ്ങനെ…”

അവൻ പതുക്കെ ഹാൻഡിൽ തിരിച്ചു കാണിച്ചു.

“ഇടത്തേക്ക് പോകണമെങ്കിൽ ഇങ്ങനെ.”

“വലത്തേക്ക് പോകണമെങ്കിൽ ഇങ്ങനെ.”

Leave a Reply

Your email address will not be published. Required fields are marked *