“ജിഗോളോകളോ…?”
അവൻ കളിയായി ചോദിച്ചു.
അഞ്ജലിയുടെ കവിളുകൾ ചെറുതായി ചുവന്നു.
“അല്ല…”
അവൾ പറഞ്ഞെങ്കിലും ശബ്ദത്തിൽ ഉറപ്പില്ലായിരുന്നു. ജോൺ ചിരിച്ചില്ല.
അവളെ രക്ഷിക്കാനും ശ്രമിച്ചില്ല.
അവൻ വെറുതെ കാത്തുനിന്നു.
അവസാനം അഞ്ജലി തന്നെ പതുക്കെ പറഞ്ഞു.
“പുരുഷന്മാരും അങ്ങനെ ജീവിക്കുന്ന ഒരു ലോകമുണ്ടെന്ന് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ല.”
“അതായിരിക്കും.”
ജോൺ തലയാട്ടി.
“അതാണ് എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത്.”
അവൾ ഒന്ന് കൂടി അത് യുവാവിനെ നോക്കി..
“എന്താ ആൻ…”
അഞ്ജലി പെട്ടെന്ന് ജോണിനെ നോക്കി.
“ആ ജിഗോളോകളെ കണ്ടിട്ട് വരാൻ തോന്നുന്നില്ലേ…?”
“ഏയ് അങ്ങനെ ഒന്നുമില്ല.”
അഞ്ജലി ഉടനെ പറഞ്ഞു.
“ഇല്ലേ…?”
ജോൺ കളിയായി ചോദിച്ചു.
അവൾ തലയാട്ടി.
കുറച്ചുനേരം രണ്ടുപേരും മിണ്ടാതെ നടന്നു.
പിന്നെ ജോൺ പെട്ടെന്ന് ചോദിച്ചു.
“സത്യം പറ…”
“എന്ത്…?”
“Try ചെയ്യാൻ തോന്നുന്നുണ്ടോ…?”
അഞ്ജലി ഒന്ന് അമ്പരന്നു.
“എന്ത് try ചെയ്യാൻ…?”
ജോൺ മുഖം ഗൗരവത്തിൽ പിടിച്ചുനിർത്താൻ ശ്രമിച്ചു.
“അതേ… അവരെ.”
ഒരു നിമിഷം അഞ്ജലിക്ക് മനസ്സിലായില്ല.
പിന്നെ
അവൻ എന്താണ് ഉദ്ദേശിച്ചതെന്ന് തലച്ചോറിൽ തെളിഞ്ഞു.അടുത്ത നിമിഷം അവളുടെ കണ്ണുകൾ വലുതായി.
“ജോൺ!”
അഞ്ജലി പൊട്ടിച്ചിരിച്ചുകൊണ്ട് അവന്റെ കൈയിൽ അടിക്കാൻ ഓങ്ങി. ജോൺ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.
പക്ഷേ അടുത്ത നിമിഷം അവളുടെ കൈ വീണ്ടും തന്റെ നേരെ വരുന്നത് കണ്ടപ്പോൾ അവൻ അറിയാതെ ഒരു കൈകൊണ്ട് അവളുടെ കൈത്തണ്ടയിൽ പിടിച്ചു.
എല്ലാം ഒരു നിമിഷം കൊണ്ടായിരുന്നു.
അഞ്ജലി പെട്ടെന്ന് നിശ്ചലമായി.
ജോണും.
രണ്ടുപേരുടെയും ചിരി ഒരു നിമിഷത്തേക്ക് മാഞ്ഞു. ജനക്കൂട്ടത്തിന്റെ ബഹളത്തിനിടയിലും ആ ചെറിയ നിശ്ശബ്ദത അവൾക്ക് വ്യക്തമായി അനുഭവപ്പെട്ടു.
ജോണിന്റെ വിരലുകൾ ഇപ്പോഴും തന്റെ കൈത്തണ്ടയിൽ ഉണ്ടെന്ന് അഞ്ജലി അറിഞ്ഞു.
അവന്റെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം അവളുടെ ഹൃദയം ഒന്ന് മിടിപ്പ് തെറ്റി.
പക്ഷേ അത് ഒരു നിമിഷം മാത്രം.
അടുത്ത സെക്കൻഡിൽ തന്നെ അവൾ ചെറുതായി കൈ പിൻവലിച്ചു.
“വിട്…”
അവൾ ചിരി ഒളിപ്പിച്ചുകൊണ്ട് പറഞ്ഞു.
ജോൺ ഉടനെ കൈ വിട്ടു.
“Sorry.”
അവൻ ചിരിച്ചു.
“നീ എന്നെ ശരിക്കും അടിക്കുമെന്ന് തോന്നി.”
“അടിച്ചേനേ.”
അഞ്ജലി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
പിന്നെ അവൾ മുന്നിലേക്ക് നടക്കാൻ തുടങ്ങി.
പക്ഷേ എന്തുകൊണ്ടോ… അവളുടെ ചുണ്ടുകളിലെ ആ ചെറിയ പുഞ്ചിരി മായാതെ തന്നെ നിന്നു.
അപ്പോഴേക്കും മുന്നിൽ നിന്നും കാതറിൻ അവരെ നോക്കി ഉറക്കെ വിളിച്ചു:
”Guys… Come fast! ഇവിടെ ഒരു അടിപൊളി മിറർ മേസ് ക്ലബ്ബ് ഉണ്ട്. വാ വേഗം!”
കാതറിൻ ആവേശത്തോടെ കൈ വീശിക്കൊണ്ട് വിളിച്ചു.
അഞ്ജലിയും ജോണും തമ്മിൽ നോക്കി ചിരിച്ചു.
“പോവാം…”
ജോൺ പറഞ്ഞു.
മുന്നിൽ ജനക്കൂട്ടത്തിനിടയിലൂടെ കാതറിനും രാജേഷും ഇതിനോടകം നടന്നു തുടങ്ങിയിരുന്നു.
അവരുടെ പിന്നാലെ അഞ്ജലിയും ജോണും നടന്നു.
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ വലതുവശത്തായി നിറയെ നീയോൺ ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച ഒരു വലിയ പ്രവേശന കവാടം അഞ്ജലിയുടെ കണ്ണിൽപ്പെട്ടു.
പ്രവേശന കവാടത്തിന് മുകളിൽ വലിയ അക്ഷരങ്ങളിൽ എഴുതിയിരുന്നു.
INFINITY MIRROR MAZE
കവാടത്തിന്റെ ഇരുവശത്തും നിറയെ കണ്ണാടികളും വർണവെളിച്ചങ്ങളും.
അകത്ത് നിന്ന് ആളുകളുടെ ചിരിയും ആരവവും കേൾക്കാമായിരുന്നു.
“ഇതെന്താ…?”
അഞ്ജലി കൗതുകത്തോടെ ചോദിച്ചു.
“അകത്ത് കയറിയാൽ മനസ്സിലാകും.”
കാതറിൻ കണ്ണിറുക്കി.
“ഞാൻ ആദ്യമായി വന്നപ്പോൾ പത്ത് മിനിറ്റ് ഒരു കണ്ണാടിയുടെ മുന്നിൽ നിന്ന് പുറത്തേക്കുള്ള വഴി അന്വേഷിച്ചു.”
രാജേഷ് ചിരിച്ചു.
“നിനക്ക് മാത്രമല്ല. എനിക്കും പണി കിട്ടിയിട്ടുണ്ട്.”
“Exactly!”
കാതറിൻ പൊട്ടിച്ചിരിച്ചു.
“That’s why it’s fun.”
ടിക്കറ്റ് എടുത്ത ശേഷം നാലുപേരും പ്രവേശന കവാടത്തിലേക്ക് നടന്നു.
അകത്തേക്ക് കടക്കുന്നതിന് മുമ്പ് ഒരു സ്റ്റാഫ് അംഗം അവരെ അഭിവാദ്യം ചെയ്തു…
