രണ്ടുപേരും ഒന്നും പറയുന്നില്ല.
പക്ഷേ മിണ്ടാതിരിക്കുന്നതുപോലും സംശയാസ്പദമായിരുന്നു.
കാരണം സാധാരണ അവർ തമ്മിൽ തർക്കിക്കും.
കളിയാക്കും.
വാദിക്കും.
ഇപ്പോൾ ഒന്നുമില്ല.
വെറും ചിരി.
വെറും നോട്ടങ്ങൾ.
അഖിൽ തിരിച്ചുവന്നപ്പോൾ രണ്ടുപേരും പെട്ടെന്ന് അകന്നു.
അത് കണ്ടപ്പോൾ അവന്റെ സംശയം ഉറപ്പായി.
ഉച്ചഭക്ഷണ സമയത്ത് നാലുപേരും കാന്റീനിലേക്ക് പോയി.
പഴയ പതിവുപോലെ തന്നെ.
അഖിലും മീരയും ഭക്ഷണം വാങ്ങാൻ എഴുന്നേറ്റു.
അജുവും ലച്ചുവും മാത്രം മേശക്കരികിൽ.
“അവർ എന്തോ സംശയിക്കുന്നുണ്ട്,” അജു പറഞ്ഞു.
“എനിക്കറിയാം.”
“പിടിക്കപ്പെട്ടാൽ?”
“പിടിക്കപ്പെടട്ടെ. ഇപ്പൊ തന്നെ പിടിക്കപ്പെട്ടു എന്നാ തോന്നുന്നേ അജു. “
“ലച്ചു…”
“എന്താ? ഞാൻ നിന്റെ കാമുകി അല്ലേ?”
അജു ചുറ്റും നോക്കി.
“പതുക്കെ.”
അവൾ ചിരിച്ചു.
മുമ്പോട്ട് ചാഞ്ഞു.
“അജു.”
“ഹും?”
“ഒരു കാര്യം പറയട്ടെ?”
“പറ.”
“എനിക്ക് ഭയങ്കര സന്തോഷമാ.”
അവന്റെ മുഖവും മൃദുവായി.
മേശയ്ക്കടിയിൽ വെച്ചിരുന്ന അവന്റെ കൈ ലച്ചു കണ്ടെത്തി.
ഒരു നിമിഷം മാത്രം.
മറ്റാരും കാണുന്നില്ലെന്ന് ഉറപ്പാക്കി.
അവൾ ആ കൈ പിടിച്ചു.
മുറുകെ.
അജുവിന്റെ ഹൃദയമിടിപ്പ് കൂടി.
“ലച്ചു…”
“ഒന്നും പറയണ്ട.”
അവൾ കൈ വിടാതെ പിടിച്ചു.
അന്നേരം.
ദൂരെ നിന്ന് ട്രേയുമായി നടന്നുവന്ന മീര അത് കണ്ടു.
വ്യക്തമായി.
ലച്ചു അജുവിന്റെ കൈ
പിടിച്ചുനിൽക്കുന്നു.
അഖിൽ മറ്റേ വശത്ത് എന്തോ സംസാരിച്ചുകൊണ്ടിരിക്കുകയാണ്.
അവൻ കണ്ടിട്ടില്ല.
പക്ഷേ മീര കണ്ടിരുന്നു.
മുഴുവൻ.
അവൾ നിശ്ചലമായി.
പിന്നെ പതുക്കെ ചിരിച്ചു.
പത്ത് മിനിറ്റിനകം എഫ്. ഐ. ആർ അടക്കാനുള്ള അന്വേഷണം തുടങ്ങി.
നാലുപേരും ഒരേ മേശയിൽ.
അഖിൽ ഭക്ഷണത്തിനാവസാനം ഒരു സമോസ പൊട്ടിച്ച് കഴിക്കുന്നു.
മീര ശാന്തമായി ഇരിക്കുന്നു.
അജുവും ലച്ചുവും അസ്വസ്ഥരാണ്.
“ഒരു കാര്യം ചോദിക്കട്ടെ?” മീര ചോദിച്ചു.
“ചോദിക്ക്,” ലച്ചു പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും പ്രണയത്തിലാണോ?”
സമോസ തൊണ്ടയിൽ കുടുങ്ങിയത് അഖിലിനായിരുന്നു.
“എന്ത്?!”
ലച്ചു നിശ്ചലമായി.
അജു വെള്ളക്കുപ്പി എടുത്തു.
മീര അവരെ നോക്കി.
“മറുപടി.”
“അല്ല,” അജു ഉടനെ പറഞ്ഞു.
“കള്ളം.”
“എന്ത് കള്ളം?”
“ഞാൻ കണ്ടു.”
നിശബ്ദത.
അഖിലിന്റെ കണ്ണുകൾ വലുതായി.
“എന്ത് കണ്ടു?”
മീര ചിരിച്ചു.
“ലച്ചു കൈ പിടിച്ചുനിന്നത്.”
ഇപ്പോൾ അഖിൽ ഭക്ഷണം പോലും മറന്നു.
“എന്ത്?!”
അവൻ മാറിമാറി രണ്ടുപേരെയും നോക്കി.
“ഡാ…”
ആരും മറുപടി പറഞ്ഞില്ല.
“ഡാ അജു.”
നിശബ്ദത.
“ലച്ചു.”
നിശബ്ദത.
അഖിൽ പെട്ടെന്ന് മേശയിൽ കൈ അടിച്ചു.
“എനിക്ക് അറിയാമായിരുന്നു!”
മീര പൊട്ടിച്ചിരിച്ചു.
“എനിക്കും.”
അജു നിസ്സഹായനായി ലച്ചുവിനെ നോക്കി.
ലച്ചു തോളുയർത്തി.
“ശരി.”
“എന്ത് ശരി?” അഖിൽ ചോദിച്ചു.
“നിങ്ങൾ പിടിച്ചു.”
“അപ്പോ?”
ലച്ചു അജുവിനെ നോക്കി.
അജുവും അവളെ നോക്കി.
പിന്നെ പതുക്കെ തലകുലുക്കി.
“അതെ.”
അഖിലും മീരയും ഒരേസമയം അലറി.
“എനിക്കറിയാമായിരുന്നു! കള്ള കാമുകീകാമുകാ.“
മുഴുവൻ കാന്റീനും തിരിഞ്ഞുനോക്കി.
അടുത്ത പത്ത് മിനിറ്റ് അവർക്ക് രക്ഷയില്ലായിരുന്നു.
എങ്ങനെ?
എപ്പോൾ?
എന്തുകൊണ്ട്?
എത്ര നാളായി?
ചോദ്യങ്ങൾ മാത്രം.
അവസാനം അജു കൈ ഉയർത്തി.
“നിർത്തൂ.”
“പറയൂ.”
“കഴിഞ്ഞ വാരാന്ത്യത്തിലാണ്.”
“കഴിഞ്ഞ വാരാന്ത്യത്തിലോ? ഒറ്റ വാരാന്ത്യം കൊണ്ടു ഇത്ര അടുത്തോ?“
“അതെ.”
അഖിൽ ഭ്രൂവരി ചുളിച്ചു.
“അപ്പൊ അതുവരെ നീ ഒന്നും പറയുകയോ ചെയ്യുകയോ ഒന്നും ചെയ്തില്ലേ?”
“ഇല്ല.”
“സത്യം.”
“സത്യം.”
ലച്ചു ഉടനെ ഇടപെട്ടു.
“അത് ഇവന്റെ ഭാഗം മാത്രം.”
“എന്ത്?”
“ഇവന് കഴിഞ്ഞ വാരാന്ത്യത്തിലാണ് മനസ്സിലായത്.”
മീര ചിരിച്ചു.
“നിനക്കോ?”
ലച്ചു യാതൊരു നാണവുമില്ലാതെ പറഞ്ഞു.
“എനിക്ക് പണ്ടേ.”
അഖിൽ മിണ്ടാതെ നിന്നു.
“എത്ര പണ്ടേ?”
“ഒത്തിരി പണ്ടേ.”
“എന്ന് വെച്ചാൽ?”
“സെമെസ്റ്ററിന്റെ രണ്ടാം ദിവസം മുതൽ.”
അജു ഞെട്ടി.
“എന്ത്?!”
“അതെ.”
“ലച്ചു!”
“എന്താ? ഞാൻ പറഞ്ഞത് കള്ളമാണെന്ന് തോന്നുന്നുണ്ടോ?”
മീര കൈകൊട്ടി.
“വാവ്.”
അഖിൽ ചിരിച്ചുകൊണ്ട് തലകുലുക്കി.
