ആവനാഴി – 5 6അടിപൊളി  

രണ്ടുപേർ ഒരേസമയം ചാടി.

അജുവിന്റെ ശരീരം പെട്ടെന്ന് മാറി.

അതൊരു സാധാരണ അടിപിടിയല്ലായിരുന്നു.

കളരിയുടെ ചുവടുകൾ.

വേഗത.

സന്തുലനം.

കൃത്യത.

ആദ്യത്തവന്റെ ആക്രമണം ഒഴിഞ്ഞ് മാറിയ അജു അവന്റെ തോളിലെ ഒരു മർമ്മ സ്ഥാനത്ത് വിരൽ പ്രയോഗിച്ചു.

അയാൾ നിലവിളിച്ച് താഴേക്ക് വീണു.

രണ്ടാമനോട് തിരിഞ്ഞ് കാലുകൊണ്ട് ഇടിച്ചു.

അയാൾ ഒന്നു രണ്ട് മീറ്റർ പിന്നിലേക്ക് തെറിച്ചു.

ലച്ചു ശ്വാസം പോലും വിടാൻ മറന്നു.

“ദൈവമേ…”

അവൾക്ക് വിശ്വസിക്കാനായില്ല.

ഇതുവരെ അവൾ കണ്ട അജു ഇതായിരുന്നില്ല.

ശാന്തൻ.

തമാശക്കാരൻ.

സാധാരണ കോളേജ് വിദ്യാർത്ഥി.

പക്ഷേ ഇപ്പോൾ അവളുടെ മുന്നിൽ നിൽക്കുന്നത് മറ്റൊരാളായിരുന്നു.

അസാധാരണ വേഗമുള്ള ഒരു പോരാളി.

“ഡാ!”

മൂന്നാമൻ വലത് വശത്ത് നിന്ന് ഒരു ഇരുമ്പ് ദണ്ഡ് വീശി.

അജു താഴ്ന്നു.

ദണ്ഡ് വായുവിലൂടെ പോയി.

അതേ സമയം അജുവിന്റെ കൈ അവന്റെ നെഞ്ചിന് താഴെയുള്ള ഒരു മർമ്മസ്ഥാനത്ത് പതിച്ചു.

ആ മനുഷ്യൻ വായുവിനായി കിതച്ചു.

ദണ്ഡ് കൈയിൽ നിന്ന് വീണു.

അവനും.

“ഇതെന്തു മൈര്. ഇത് വല്ല സിനിമയാണോ?” ലച്ചുവിന്റെ കൈപിടിച്ച് കൊണ്ട് മീര മുറുമുറുത്തു.

അഖിലിന്റെ വായ തുറന്നു പോയി.

“അജുവോ?”

“നമ്മുടെ അജുവോ?”

“ഇവൻ തന്നെയാണോ ഇത്?”

മറ്റു രണ്ടുപേർ

ഇപ്പോൾ ശരിക്കും ഭയന്നിരുന്നു.

എങ്കിലും പിന്നോട്ടില്ല.

ഒരുമിച്ച് ആക്രമിച്ചു.

ഒരാൾ പിന്നിൽ നിന്ന്.

ഒരാൾ മുന്നിൽ നിന്ന്.

അജു തിരിഞ്ഞു.

താഴ്ന്നു.

കൈ പിടിച്ചു വലിച്ചു.

ശരീരഭാരം ഉപയോഗിച്ച് ഒരാളെ വളച്ചെറിഞ്ഞു.

ധപ്!

ഗുണ്ട നിലത്തുവീണു.

അഞ്ചാമൻ ചാടിവന്നപ്പോൾ.

ഒരു കറങ്ങുന്ന കാലടി.

അവന്റെ താടി കുലുങ്ങി.

അയാൾ നിലത്തു വീണു.

പിന്നെ എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല.

മുഴുവൻ സംഭവം നടന്നത് ഒരു മിനിറ്റിനുള്ളിൽ.

അഞ്ചുപേർ.

അഞ്ചുപേരും നിലത്ത്.

ഒരാൾ കരയുന്നു.

ഒരാൾ അലറുന്നു.

ചിലർ എഴുന്നേൽക്കാൻ ശ്രമിക്കുന്നു.

വീണ്ടും വീഴുന്നു.

അവിടെയുള്ള വിദ്യാർത്ഥികൾ നിശ്ശബ്ദരായി.

ആരും സംസാരിച്ചില്ല.

ഒരുപെൺകുട്ടി പതുക്കെ പറഞ്ഞു.

“ആ ഫസ്റ്റ് ഇയർ ചെക്കൻ ഒറ്റയ്ക്ക് അഞ്ചുപേരെ, അതും ഗുണ്ടകളെ തോൽപ്പിച്ചോ?”

മറ്റൊരാൾ തലകുലുക്കി.

“അതെ.”

“എങ്ങനെയാ?”

“എനിക്കറിയില്ല.”

ലച്ചുവിന്റെ കണ്ണുകൾ അജുവിൽ തന്നെയായിരുന്നു.

അവനും അവളെ നോക്കി.

“നിനക്ക് ഒന്നും പറ്റിയില്ലല്ലോ?”

അതാണ് അവൻ ആദ്യം ചോദിച്ചത്.

അവൾക്ക് സംസാരിക്കാൻ പോലും കഴിഞ്ഞില്ല.

വെറും തലയാട്ടി.

അതിനിടയിൽ കോളേജ് സ്റ്റാഫ് എത്തി.

സെക്യൂരിറ്റി ജീവനക്കാർ.

ചില അധ്യാപകർ.

സംഭവം കേട്ടതുമാത്രം അവർ പൊലീസിനെ വിളിച്ചിരുന്നു.

പത്ത് മിനിറ്റിനകം പൊലീസ് ജീപ്പ് എത്തി.

ഇൻസ്പെക്ടർ ഇറങ്ങി.

ചുറ്റും നോക്കി.

പിന്നെ നിലത്ത് കിടക്കുന്ന ഗുണ്ടകളെ നോക്കി.

വീണ്ടും അജുവിനെ നോക്കി.

“ഇവരെ ആരാ അടിച്ചത്?”

ചുറ്റുമുണ്ടായിരുന്ന നൂറു വിദ്യാർത്ഥികളും ഒരേ ദിശയിലേക്ക് വിരൽ ചൂണ്ടി.

അജു.

ഇൻസ്പെക്ടർ ഒരു നിമിഷം മിണ്ടാതെ നിന്നു.

“നീയോ?”

“അതെ സാർ.”

“ഒറ്റയ്ക്കോ?”

“അതെ.”

ഇൻസ്പെക്ടർ പതുക്കെ ചിരിച്ചു.

“വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.”

“സാർ.”

എഞ്ചിനീയറിംഗ് ഫിസിക്സ്‌ എടുക്കുന്ന

മാത്യു സർ ഇടപെട്ടു.

“കോളേജിൽ വന്നു ഒരു വിദ്യാർത്ഥിയുടെ മേലെ കൈവച്ചതിനാണ് ഞാൻ നിങ്ങളെ വിളിച്ചത്. സർ ഇവനെ ക്രോസ്സ് ചെയ്യാണ്ട് ഗുണ്ടകളെ കസ്റ്റഡിയിൽ എടുക്കു സാറേ.”

പോലീസ് അഞ്ചുപേരെയും കസ്റ്റഡിയിലെടുത്തു.

അവരിൽ രണ്ടുപേരെ ആശുപത്രിയിലേക്ക് അയക്കേണ്ടി വന്നു.

മാരക പരിക്കുകളൊന്നുമില്ലായിരുന്നു.

പക്ഷേ ഇനി അടിപിടി ചെയ്യാൻ കുറച്ച് ദിവസം കഴിയില്ലെന്ന് ഉറപ്പായിരുന്നു.

മീര അജുവിന്റെ അടുത്തേക്ക് ഓടി വന്നു.

അവളുടെ മുഖം ആവേശം കൊണ്ട് തിളങ്ങുകയായിരുന്നു.

“അജു!”

“ഹും?”

“നീ മനുഷ്യനല്ല.”

“എന്ത്?”

“നീ മുഴുവൻ സർപ്രൈസുകളുടെ പാക്കേജാണ്.”

അഖിലും എത്തി.

ഇപ്പോഴും ഞെട്ടൽ മാറിയില്ല.

“ഡാ.”

“എന്താ?”

“നീ ഇത്രയും വലിയ ഫൈറ്ററാണെന്ന് എന്നോട് പറഞ്ഞില്ലല്ലോ?”

അജു ചുമൽ കുലുക്കി.

“ആരും ചോദിച്ചില്ല.”

“ഞാൻ ഇപ്പോൾ ചോദിക്കുകയാണ്.”

Updated: September 21, 2026 — 8:52 pm

Leave a Reply

Your email address will not be published. Required fields are marked *