മീര ഉടനെ പറഞ്ഞു.
“അതെ. വിശദീകരണം വേണം.”
അജു ചിരിച്ചു.
“ചെറുപ്പം മുതൽ കളരി പഠിച്ചിട്ടുണ്ട്.”
“ചെറുപ്പം മുതൽ?”
“അതെ.”
“അതിനൊപ്പം കുറച്ചു മർമ്മവും.”
അഖിൽ കണ്ണിറുക്കി.
“അതുകൊണ്ടാണോ അവർ ഓരോരുത്തരും ബട്ടൺ ഓഫ് ചെയ്തപോലെ വീണത്?”
“കുറച്ച് അങ്ങനെ.”
മീര കൈയടിച്ചു.
“വാവ്!”
“ഇത് ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും കിടിലൻ ഫൈറ്റാണ്.”
ലച്ചു ഒന്നും പറഞ്ഞില്ല.
അവൾ ഇപ്പോഴും ഭയത്തിന്റെ ശേഷിപ്പിൽ നിന്നു പുറത്തുവന്നിരുന്നില്ല.
പോലീസ് മൊഴിയെടുത്തു.
ആക്രമണം നടന്ന രീതി രേഖപ്പെടുത്തി.
ഇൻസ്പെക്ടർ അവസാനം ലച്ചുവിനോട് ചോദിച്ചു.
“കോളേജിൽ അതിക്രമിച്ചു കേറി പ്രശ്നമുണ്ടാക്കിയതിനു ഞങ്ങൾ തന്നെ കേസെടുക്കും. അതിന്റെ കൂടെ കുട്ടി ഒരു പരാതി എഴുതുമോ?”
അവൾ മിണ്ടാതെ നിന്നു.
“ലക്ഷ്മി?”
അഖിൽ പതുക്കെ വിളിച്ചു.
കുറച്ചു നിമിഷങ്ങൾക്കുശേഷം അവൾ പറഞ്ഞു.
“വേണ്ട സാർ.”
എല്ലാവരും അവളെ നോക്കി.
“എന്തിന്?”
ഇൻസ്പെക്ടർ ചോദിച്ചു.
ലച്ചു ദീർഘമായി ശ്വസിച്ചു.
“ഇവർ ആരാണെന്ന് എനിക്ക് ഉറപ്പില്ല.”
അത് പൂർണ്ണ സത്യമല്ലായിരുന്നു.
പക്ഷേ അവളുടെ മനസ്സിൽ ഒരു പേര് ഉയർന്നുവന്നിരുന്നു.
രേവതി.
അവളുടെ രണ്ടാനമ്മ.
“എന്തോ കാരണം കൊണ്ട് അവർ വിട്ടതാകാം.”
“പക്ഷേ കേസ് കൊടുത്താൽ വിഷയം വലുതാകും.”
“എനിക്ക് ഇപ്പോൾ അതൊന്നും വേണ്ട.”
ഇൻസ്പെക്ടർ കുറച്ച് നേരം ആലോചിച്ചു.
“നിങ്ങളുടെ ഇഷ്ടം.”
“എങ്കിലും ഞങ്ങൾ അന്വേഷണം നടത്തും.”
പോലീസ് പോയ ശേഷം അല്പസമയം എല്ലാവരും നിശ്ശബ്ദരായിരുന്നു.
അവസാനം അജു ചോദിച്ചു.
“നിനക്ക് ശരിക്കും രേവതിയാണെന്ന് തോന്നുന്നുണ്ടോ?”
ലച്ചു കണ്ണ് താഴ്ത്തി.
“അറിയില്ല.”
“പക്ഷേ സംശയമുണ്ട്.”
“അവൾക്ക് എന്നെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകണമാരിക്കും. അച്ഛൻ വിളിച്ചു വഴക്കിട്ടുകാണും. അല്ലേൽ എന്നെ കൊല്ലാൻ ആരിക്കും. അവർക്കു ആ ആഗ്രഹം എന്നും ഉണ്ടായിരുന്നു. അല്ലെങ്കിൽ നിയന്ത്രിക്കാനാരിക്കും.”
“അപ്പോൾ പരാതി കൊടുക്കാതിരുന്നത്?”
അഖിൽ ചോദിച്ചു.
“അച്ഛന് കൂടുതൽ പ്രശ്നം ഉണ്ടാക്കാൻ എനിക്ക് തോന്നുന്നില്ല.”
ലച്ചു പറഞ്ഞു.
“ഞാൻ നേരിട്ട് അച്ഛനോട് സംസാരിച്ചോളാം.”
“എല്ലാം പറയും.”
“ഇന്നുതന്നെ.”
അജു അവളെ നോക്കി.
അവളുടെ കണ്ണുകളിൽ ഭയം ഉണ്ടായിരുന്നു.
പക്ഷേ അതിനേക്കാൾ കൂടുതൽ ദൃഢനിശ്ചയവും.
ആ സംഭവം അവിടെ അവസാനിച്ചു. അല്ലെങ്കിൽ അവസാനിച്ചു എന്നവർ കരുതി.
പക്ഷേ വാർത്ത അവസാനിച്ചില്ല.
അത് കോളേജിലാകെ കാട്ടുതീപോലെ പടർന്നു.
ഒന്നാം വർഷം.
രണ്ടാം വർഷം.
മൂന്നാം വർഷം.
ഫൈനൽ ഇയർ.
എല്ലായിടത്തും ഒരേ വിഷയം.
“അഞ്ചുപേരെ അടിച്ച ആ പയ്യൻ.”
“കളരി അറിയുന്ന അജു.”
“മർമ്മം ഉപയോഗിക്കുന്ന അജു.”
ഉച്ചയോടെ.
അജു ക്യാമ്പസിലൂടെ നടക്കുമ്പോൾ.
ആളുകൾ അവനെ നോക്കി.
ചിലർ ഫോട്ടോ എടുക്കാൻ ശ്രമിച്ചു.
ചിലർ അടുത്തുവന്ന് കൈകൊടുത്തു.
ചിലർ സുഹൃത്താകാൻ ശ്രമിച്ചു.
സീനിയർ വിഭാഗത്തിൽ നിന്ന് ഒരു സംഘം തന്നെ അവനെ തേടി വന്നു.
“ബ്രോ.”
അജു തിരിഞ്ഞു.
“ഹും?”
“ഞങ്ങളുടെ സ്പോർട്സ് ക്ലബ്ബിൽ ചേരാമോ?”
“ഇപ്പോൾ വേണ്ട.”
“ഒരു ഡെമോ എങ്കിലും കാണിക്കണേ.”
അവൻ രക്ഷപ്പെടാൻ നോക്കുമ്പോൾ.
മറ്റൊരു സംഘം എത്തി.
ഇത്തവണ പെൺകുട്ടികൾ.
“എക്സ്ക്യൂസ് മീ.”
“യെസ്?”
“നിങ്ങൾ തന്നെയല്ലേ ഇന്ന് രാവിലെ…”
“അതെ.”
“സൂപ്പർ ആയിരുന്നു.”
അജുവിന് അസ്വസ്ഥത തോന്നി.
“താങ്ക്സ്.”
എന്ന് പറഞ്ഞ് അവൻ മാറി.
പക്ഷേ അടുത്ത സംഘം വീണ്ടും എത്തി.
ഇതെല്ലാം ദൂരത്ത് നിന്ന് കാണുന്ന ഒരാളുണ്ടായിരുന്നു.
ലക്ഷ്മി.
ആദ്യം അവൾ ചിരിച്ചു.
പിന്നെ മുഖം ചുളിച്ചു.
പിന്നെ കൈകൾ നെഞ്ചിൽ കെട്ടി നിന്നു.
“എന്താ പറ്റിയത്?”
മീര ചോദിച്ചു.
“ഒന്നുമില്ല.”
“കള്ളം.”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ.”
അന്നേരം ഒരു സീനിയർ പെൺകുട്ടി അജുവിനോട് സംസാരിച്ച് ചിരിക്കുന്നതുകണ്ടു.
ലച്ചുവിന്റെ മുഖം ഉടൻ മാറി.
മീര അത് കണ്ടു.
പിന്നെ പൊട്ടിച്ചിരിച്ചു.
“ഓഹോ.”
“എന്ത് ഓഹോ?”
“ആർക്കോ അസൂയ വരുന്നു.”
“എനിക്കോ?”
“അതെ.”
“ഒന്നുമില്ല.”
“ഉണ്ട്.”
കുറച്ചു കഴിഞ്ഞ് അജു അവരുടെ അടുത്തെത്തി.
