ലച്ചു തുടർന്നു.
“ഇവൻ മാത്രമാ കാണാഞ്ഞത്.”
“ഞാൻ…”
“അതെ അജു.”
അവൾ വിരൽ ചൂണ്ടി.
“നീ മാത്രം.”
“മറ്റുള്ളവർക്ക് അറിയാമായിരുന്നോ?”
“അന്ധരല്ലാത്ത എല്ലാവർക്കും.”
മീര വീണ്ടും ചിരിച്ചു.
അഖിൽ അജുവിന്റെ തോളിൽ തട്ടി.
“ഡാ, ഞാൻ ഇതു പ്രതീക്ഷിച്ചതാ.”
“എന്ത്?”
“നിങ്ങൾ രണ്ടുപേരും അവസാനം ഇവിടെ എത്തുമെന്ന്.”
“ഇത്ര വ്യക്തമായിരുന്നോ?”
“വളരെ.”
അഖിലിന്റെ മുഖത്ത് ഒരു നിമിഷം വിചിത്രമായൊരു വികാരം മിന്നി മറഞ്ഞു.
സന്തോഷം.
അതോടൊപ്പം പറയാനാവാത്ത മറ്റെന്തോ.
പക്ഷേ അത് ഒരു നിമിഷം മാത്രം.
അടുത്ത സെക്കൻഡിൽ അവൻ ചിരിച്ചു.
“ഐ ആം ഹാപ്പി ഫോർ യു.“
മീരയും ഉടനെ തലകുലുക്കി.
“ഞാനും.”
അവൾ ലച്ചുവിന്റെ കൈ പിടിച്ചു.
“സത്യത്തിൽ എനിക്ക് ഭയങ്കര സന്തോഷമാ. നിങ്ങൾ രണ്ടും നേരെ എതിർ സ്വഭാവമാണേലും
നല്ല മാച്ചാ.“
ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു.
“താങ്ക്സ്.”
അതിനുശേഷം ദിവസം വേഗത്തിൽ കടന്നു.
ക്ലാസുകൾ.
ലാബ്.
അസൈൻമെന്റുകൾ.
ഇടയ്ക്കിടെ അഖിലിന്റെയും മീരയുടെയും പുതിയ കളിയാക്കലുകൾ.
“കപ്പിൾ.”
“ലവ് ബേർഡ്സ്.”
“പ്രോജക്റ്റ് പാർട്ണേഴ്സ് പ്ലസ്.”
അവസാനം ലച്ചു ഒരു പുസ്തകം എടുത്തെറിഞ്ഞു.
വൈകുന്നേരം കോളേജ് വിട്ടപ്പോൾ നാലുപേരും ഒരുമിച്ച് ബസ് സ്റ്റാൻഡിലേക്ക് നടന്നു.
പക്ഷേ അഖിലും മീരയും ബൈക്കും എടുത്തു വേറെ റൂട്ടിലായിരുന്നു.
ബസ് വന്നപ്പോൾ വിട പറഞ്ഞ് അവർ പോയി.
“നാളെ കാണാം,” മീര പറഞ്ഞു.
“തീർച്ചയായും,” ലച്ചു മറുപടി പറഞ്ഞു.
“ഇന്ന് രാത്രി മുഴുവൻ എന്താ പരുപാടി?” മീര ആക്കിചോദിച്ചു.
“പോടീ.”
അവസാനമായും ചിരി.
അതിനുശേഷം ബസ് യാത്ര.
ലച്ചുവും അജുവും ഒരുമിച്ച് ഇരുന്നു.
സന്ധ്യക്കാറ്റ് ജനലിലൂടെ അകത്തേക്ക് വന്നു.
ബസ് പതുക്കെ മുന്നോട്ട് നീങ്ങി.
ചില മിനിറ്റുകൾക്ക് ശേഷം.
ലച്ചുവിന്റെ നോക്കിയ ഫോൺ ശബ്ദിച്ചു.
ടിങ്.
അവൾ എടുത്തു നോക്കി.
സ്ക്രീനിലെ പേര് കണ്ടപ്പോൾ അവളുടെ മുഖം മാറി.
അച്ഛൻ.
“എന്താ?” അജു ചോദിച്ചു.
“അച്ഛനാ.”
അവൻ അത്ഭുതപ്പെട്ടു.
ലച്ചു ഫോൺ എടുത്തു.
“ഹലോ?”
മറുവശത്ത് കുറച്ചുനേരം നിശബ്ദത.
പിന്നെ പരിചിതമായ ശബ്ദം.
“ലക്ഷ്മി?”
“അതെ അച്ഛാ.”
“സുഖമാണോ?”
അവൾ ഒരുനിമിഷം മിണ്ടാതെ നിന്നു.
അച്ഛൻ സാധാരണ വീട്ടിലെ ലാൻഡ്ലൈനിലേക്കാണ് വിളിക്കാറ്.
അവളുടെ വ്യക്തിഗത ഫോണിലേക്ക് നേരിട്ട് വിളിക്കുന്നത് അപൂർവം.
“സുഖമാണ്.”
“സേഫ് ആണല്ലോ?”
“അതെ.”
“രേവതിയുമായി വഴക്കൊന്നുമില്ലല്ലോ?”
ലച്ചുവിന് അറിയാതെ ചിരി വന്നു.
“ഇല്ല.”
“വീട്ടിലേക്ക് തിരികെ വരാത്തത് അതുകൊണ്ടല്ലേ?”
“അല്ല അച്ഛാ.”
“ശരി.”
വീണ്ടും നിശബ്ദത.
“കുറച്ചു ദിവസം കഴിഞ്ഞേ വരൂ?”
“അതെ.”
“ശരി.”
ഒരു ശ്വാസം.
“ശ്രദ്ധിക്കണം.”
“ശരി അച്ഛാ.”
കോൾ അവസാനിച്ചു.
ലച്ചു കുറച്ചുനേരം ഫോൺ നോക്കി നിന്നു.
“എന്താ പറഞ്ഞത്?” അജു ചോദിച്ചു.
“ഞാൻ സേഫ് ആണോന്ന്.”
“അത്രേയുള്ളോ?”
“അതെ.”
അവൾ ജനലിന് പുറത്തേക്ക് നോക്കി.
എന്തോ ഒരുതരം ശൂന്യത നെഞ്ചിലൂടെ കടന്നുപോയി.
പക്ഷേ അത് അധികനേരം നിന്നില്ല.
അജുവിന്റെ കൈ അവളുടെ കൈയിൽ തട്ടി.
അവൾ അവനെ നോക്കി.
പുഞ്ചിരിച്ചു.
ബസ് തറവാട്ടിനടുത്തുള്ള സ്റ്റോപ്പിൽ നിന്നു.
രണ്ടുപേരും ഇറങ്ങി.
പരിചിതമായ വഴി കടന്ന് വീട്ടിലെത്തി.
“ലച്ചുമോൾ വന്നോ?” അമ്മയുടെ ശബ്ദം അകത്തുനിന്നു ഉയർന്നു.
“വന്നു അമ്മേ.”
“ഇന്ന് എങ്ങനെയുണ്ടായിരുന്നു കോളേജ്?”
“സൂപ്പർ.”
ദിവ്യയും പുറത്തേക്ക് വന്നു.
അതിനുശേഷം സമയം വളരെ വേഗത്തിൽ കടന്നുപോയി.
ലച്ചു അമ്മയുടെ കൂടെ അടുക്കളയിൽ ഇരുന്നു സംസാരിച്ചു.
ദിവ്യയുടെ വിദ്യാർത്ഥികളെക്കുറിച്ചുള്ള തമാശകൾ കേട്ടു.
അമ്മയോട് പാചകരഹസ്യങ്ങൾ ചോദിച്ചു.
അവസാനം എല്ലാവരും ഒരുമിച്ച് അത്താഴം കഴിച്ചു.
ഒരു സാധാരണ കുടുംബസായാഹ്നം.
ഭക്ഷണം കഴിഞ്ഞു.
കുറച്ചുനേരം വരാന്തയിൽ ഇരുന്നു സംസാരിച്ചു.
രാത്രി ആഴപ്പെട്ടു.
ഒരാൾക്ക് പിന്നാലെ ഒരാൾ ഉറങ്ങാൻ എഴുന്നേറ്റു.
“ഗുഡ് നൈറ്റ് അമ്മേ.”
“ഗുഡ് നൈറ്റ് മോളെ.”
“ഗുഡ് നൈറ്റ് ദിവ്യേച്ചി.”
“ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ് അജു.”
അവൻ ചിരിച്ചു.
“ഗുഡ് നൈറ്റ് ലച്ചു.”
