ആവനാഴി – 5 6അടിപൊളി  

“നിങ്ങൾ ഇവിടെ നിൽക്കുകയായിരുന്നോ?”

“അതെ.”

ലച്ചു ചെറുതായി മറുപടി പറഞ്ഞു.

“എന്താ?”

അജു ചോദിച്ചു.

“ഒന്നുമില്ല.”

“മുഖം കണ്ടാൽ അങ്ങനെ തോന്നുന്നില്ല.”

മീരക്ക് ഇനി പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.

“അജു.”

“എന്താ?”

“നീ ഇപ്പോൾ കോളേജിലെ പുതിയ സെലിബ്രിറ്റിയാണ്.”

“അതൊക്കെ വിട്.”

“അല്ല.”

അവൾ ചിരിച്ചു.

“അത് നമ്മുടെ ലച്ചുവിന് ഇഷ്ടപ്പെടുന്നില്ല.”

“മീര!”

ലച്ചു പ്രതിഷേധിച്ചു.

പക്ഷേ മുഖം ചുവന്നു.

അജു ഒരു നിമിഷം അവളെ നോക്കി.

പിന്നെ പുഞ്ചിരിച്ചു.

“ആണോ?”

“അജു!”

“ശരി ശരി.”

അഖിലും അവിടെ എത്തി.

“ഡാ.”

“എന്താ?”

“നിനക്ക് ഇനി സമാധാനം കിട്ടില്ല.”

“എന്തിന്?”

“രാവിലെ അഞ്ചുപേരെ അടിച്ചു.”

“ഉച്ചയ്ക്ക് ഹീറോയായി.”

“വൈകിട്ട് ഫാൻ ക്ലബ്ബ് തുടങ്ങും.”

എല്ലാവരും ചിരിച്ചു.

ലച്ചു മാത്രം പാതി ചിരിച്ചു.

പാതി മുഖം ചുളിച്ചു.

അത് കണ്ട അജു അവളുടെ അടുത്തേക്ക് ചെരിഞ്ഞു.

പതുക്കെ പറഞ്ഞു.

“എനിക്ക് ആരുടെയും ശ്രദ്ധ വേണ്ട.”

“എനിക്കറിയാം.”

“പിന്നെ?”

“എനിക്കൊന്നും ഇല്ല.”

“കള്ളം.”

ലച്ചു കണ്ണുരുട്ടി.

“പോടാ.”

അജു ചിരിച്ചു.

വളരെ സന്തോഷത്തോടെ.

കാരണം അവൾക്ക് അസൂയ തോന്നിയത് പോലും അവന്റെ മനസ്സിൽ ഒരു വിചിത്രമായ സന്തോഷം നിറച്ചിരുന്നു.

പക്ഷേ അവരുടെ അറിവില്ലാതെ.

നഗരത്തിന്റെ മറുഭാഗത്ത്.

ഒരു ആശുപത്രി മുറിയിൽ.

അഞ്ച് ഗുണ്ടകളിൽ ഒരാൾ കിടക്കുകയായിരുന്നു.

അവന്റെ ഫോൺ ചെവിയോട് ചേർന്നിരുന്നു.

“സാറേ…”

അവൻ ഭയന്ന് പറഞ്ഞു.

“സാറു കണ്ടതല്ലേ ആ നായിന്റെമോൻ…”

മറുവശത്ത് കുറച്ചുനേരം നിശ്ശബ്ദത.

ശേഷം ഒരു തണുത്ത ശബ്ദം.

“ഞാൻ പറഞ്ഞ പെൺകുട്ടിയുമായി നാളെ നിങ്ങളിവിടെ വന്നില്ലേൽ, പിന്നൊരു സൂര്യോദയത്തിന് സാക്ഷിയാവൻ നീ കാണില്ല അച്ചു. “

ഗുണ്ട വിറച്ചു.

“അവളുടെ കൂടെയുണ്ടായിരുന്ന ആ പയ്യൻ…”

“എന്ത് പയ്യൻ? നീയൊക്കെ അഞ്ചണ്ണമുണ്ടാരുന്നല്ലോ. “

“അയാൾ… മനുഷ്യനല്ല.”

“ആണ്. ഒരു കത്തികേറിയാൽ, അവനും ചോര തുപ്പും. തീർത്തേക്ക്.”

കോൾ അവസാനിപ്പിക്കാൻ അപ്പുറത്തെ തലക്കലെ ആൾ പോയപ്പോൾ, ഗുണ്ട അച്ചു പറഞ്ഞു.

“സാറേ എങ്കിൽ ഒരു കാര്യം ചെയ്താലോ?…”

അച്ചു തന്റെ യജമാനന്റെ

നല്ലയൊരു പട്ടിയായി എന്തൊക്കെയോ പറഞ്ഞപ്പോൾ, അവിടെ, ആ മുറിയിൽ മരണത്തിന്റെ നിശ്ശബ്ദത മാത്രം ബാക്കിയായി.

ഒരു പുതിയ കൊടുങ്കാറ്റ് വരാനിരിക്കുകയായിരുന്നു.

ലച്ചുവിനും അജുവിനും അത് അറിയില്ലായിരുന്നു.

വൈകുന്നേരം കോളേജ് വിട്ടിറങ്ങുമ്പോഴും അഖിലും മീരയും അവരുടെ പിന്നാലെ വിട്ടില്ല.

“ഡാ, നിങ്ങൾ രണ്ടുപേരും ഞങ്ങളിൽ നിന്ന് ഒളിപ്പിച്ചത് ഇത്ര വലിയ ഒരു കാര്യമാണെന്ന് ഞാൻ ഒരിക്കലും കരുതിയില്ല, ആഹ് അല്ലേലും ആത്മാർത്ഥ സൗഹൃദത്തിനൊക്കെ എന്ത് വില അല്ലെ പുള്ളേ,” അഖിൽ തലകുലുക്കിക്കൊണ്ട് പറഞ്ഞു.

“നീ അങ്ങനെ പറയുന്നത് കേൾക്കുമ്പോൾ ഞങ്ങൾ എന്തോ രാജ്യദ്രോഹം ചെയ്തപോലെയുണ്ട്,” ലച്ചു പറഞ്ഞു.

“അതിലും വലിയ കുറ്റം,” മീര ഉടൻ പറഞ്ഞു. “ഞങ്ങളുടെ മുമ്പിൽ നിന്ന് ഒളിച്ചു പ്രണയിച്ച് ഞങ്ങളെ മണ്ടന്മാരാക്കി.”

അജു നെറ്റിയിൽ കൈവച്ചു.

അവൻ ഇതുവരെ ജീവിതത്തിൽ ഇത്രയും തവണ നാണിച്ചിട്ടില്ല.

രണ്ടു ദിവസം നീണ്ട ഈ പരിഭവം അവസാനം ഒരു ചായയും രണ്ട് സമോസയും അഖിലിന് വാങ്ങിക്കൊടുത്ത ശേഷമാണ് അവസാനിച്ചത്.

ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ അഖിലും മീരയും ബൈക്കിൽ കേറി.

പോകുന്നതിന് മുൻപ് മീര ലച്ചുവിന്റെ ചെവിയിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ശ്രദ്ധിച്ചോ… ഈ പഠിപ്പി നാട്ടുകാർ കരുതുന്നതുപോലെ പാവം ആളല്ല.”

“എനിക്കറിയാം,” ലച്ചു പറഞ്ഞു.

അഖിൽ അജുവിന്റെ തോളിൽ കൈവച്ചു.

“ഡാ… ഹാപ്പിയായിട്ടിരിക്കണം.”

അജു ചിരിച്ചു.

“ഉം.”

യാത്ര പറഞ്ഞു അവർ ബൈക്കിൽ നീങ്ങിപ്പോയി.

ഒരു നിമിഷം ഇരുവരും ആ ബൈക്ക് പോകുന്നത് നോക്കി നിന്നു.

അങ്ങനെ നിന്നപ്പോൾ ലച്ചു മെല്ലെ അജുവിന്റെ കൈ തട്ടി.

“അജു.”

“ഹും?”

“ഇന്ന് നല്ല ദിവസമായിരുന്നു.”

അവൻ അവളെ നോക്കി.

“എനിക്കും.”

അവർ

പതിവുപോലെ വീട്ടിലേക്ക് മടങ്ങി.

വീട്ടിലെത്തുമ്പോഴേക്കും ഇരുട്ട് വീണിരുന്നു.

Updated: September 21, 2026 — 8:52 pm

Leave a Reply

Your email address will not be published. Required fields are marked *