അമൃത പതുക്കെ തന്റെ ഫോണെടുത്തു. അർജുന്റെ മൂന്നാല് മിസ്സ്ഡ് കോളുകൾ കിടക്കുന്നു. വിറയ്ക്കുന്ന കൈകളോടെ അവൾ വാട്സാപ്പ് തുറന്നു.
അവൾ ആദ്യം നോക്കിയത് ആ ‘I love you’ എന്ന മെസേജാണ്. പക്ഷേ അവിടെ “This message was deleted” എന്ന് മാത്രം കണ്ടു. അവളുടെ നെഞ്ചിൽ ഒരു ചെറിയ വിങ്ങൽ അനുഭവപ്പെട്ടു. അത് കണ്ടപ്പോൾ താൻ രക്ഷപ്പെട്ടു എന്നതിനേക്കാൾ, തനിക്ക് ലഭിക്കേണ്ടിയിരുന്ന എന്തോ ഒന്ന് നഷ്ടപ്പെട്ടു എന്ന നിരാശയായിരുന്നു അവൾക്ക്.
താഴെ ഒരു ഓഡിയോ മെസ്സേജ് കിടക്കുന്നു. അവൾ ഫോൺ ശബ്ദം കുറച്ച് അത് പ്ലേ ചെയ്തു.
“സോറി അമൃത… ഇന്നലെ രാത്രി ഞാൻ കുറെയധികം കള്ളുകുടിച്ചിരുന്നു. ലഹരിയിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു പോയി. നീ അത് കാര്യമാക്കണ്ട. നീ എഴുന്നേൽക്കുമ്പോൾ എന്നെ ഒന്ന് തിരിച്ചു വിളിക്ക്.”
അർജുന്റെ ആ ശബ്ദത്തിൽ ഒരുതരം ഗൗരവമുണ്ടായിരുന്നു. ലഹരിയിൽ പറഞ്ഞതാണെന്ന് അവൻ പറയുമ്പോഴും, ഇന്നലെ രാത്രി ആ നിശബ്ദമായ കോളിൽ താൻ കേട്ട ആ ശ്വാസം കള്ളമല്ലെന്ന് അമൃതയ്ക്ക് ഉറപ്പായിരുന്നു. അവൻ മനപ്പൂർവ്വം ഒഴിഞ്ഞുമാറുന്നതാണോ അതോ തന്നെ പരീക്ഷിക്കുന്നതാണോ എന്ന് അവൾക്ക് മനസ്സിലായില്ല.
അവൾ ബെഡിൽ എഴുന്നേറ്റിരുന്നു. വിയർപ്പിൽ ഒട്ടിയ തന്റെ നൈറ്റി ശരിയാക്കി അവൾ കണ്ണാടിയിലേക്ക് നോക്കി. അവളുടെ മുഖത്ത് ഒരുതരം തെളിച്ചമില്ലാത്ത ഭാവം. വിനു മുറിയിലേക്ക് കയറിവന്നു.
“ആഹാ… നീ എഴുന്നേറ്റോ? അർജുൻ രാവിലെ വിളിച്ചിരുന്നു. നീ ഫോൺ എടുക്കുന്നില്ലെന്ന് അവൻ പറഞ്ഞു. എന്താ അമ്മൂ… നീ അവനോട് സംസാരിക്കുന്നില്ലേ?” വിനുവിന്റെ ചോദ്യം കേട്ടപ്പോൾ അമൃതയ്ക്ക് വല്ലാത്ത ദേഷ്യം തോന്നി.
“ഞാൻ വിളിക്കാം വിനു… നീ ഒന്ന് പുറത്തേക്ക് പോകാമോ?” അവൾ അല്പം പരുഷമായി പറഞ്ഞു.
വിനു പുറത്തേക്ക് പോയതും അമൃത അർജുന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ റിംഗ് ചെയ്യുന്ന ഓരോ സെക്കൻഡിലും അവളുടെ ഹൃദയം പടപടാ ഇടിച്ചു. തന്റെ തീരുമാനങ്ങൾ ഒക്കെ മാറ്റി അവനെ കാണാൻ താൻ വെമ്പുകയാണോ എന്ന് അവൾ ഭയപ്പെട്ടു.
ഫോൺ രണ്ട് തവണ റിംഗ് ചെയ്തപ്പോഴേക്കും അർജുൻ എടുത്തു. അമൃതയുടെ ശ്വാസം ഒരു നിമിഷം തങ്ങിനിന്നു.
“ഹലോ…” അമൃതയുടെ ശബ്ദം ഒന്ന് ഇടറി.
“… നീ എഴുന്നേറ്റോ? എടാ ഞാൻ ഇന്നലെ രാത്രി അയച്ച മെസ്സേജിനും ഓഡിയോയ്ക്കും സോറി. നിനക്ക് വിഷമമായെങ്കിൽ ക്ഷമിക്കണം.” അർജുന്റെ ശബ്ദത്തിൽ ഇപ്പോൾ പഴയ ആ ഒരു അധികാരമില്ല, പകരം ഒരുതരം നിസ്സംഗതയായിരുന്നു.
” അർജുൻ… ഞാൻ.. അത് ….” അമൃത വാക്കുകൾ തപ്പിത്തടഞ്ഞു.
“അതല്ല അമൃത… വിനു എന്നെ രാവിലെ വിളിച്ചിരുന്നു. ഇന്നലെ രാത്രി നിങ്ങൾ തമ്മിൽ നടന്ന സംസാരത്തെക്കുറിച്ച് അവൻ പറഞ്ഞു. നിനക്ക് ഫ്ലാറ്റിൽ വരാൻ താല്പര്യമില്ലെന്നും, എന്റെ സഹായം വേണ്ടെന്നും നീ പറഞ്ഞതായി അവൻ പറഞ്ഞു.” അർജുൻ ഒന്ന് നിർത്തി പതുക്കെ ശ്വാസം വിട്ടു.
“നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ. എനിക്ക് നിന്നെ ബുദ്ധിമുട്ടിക്കണമെന്നില്ല. നിനക്ക് എന്നെ കാണുമ്പോൾ പേടിയോ അറപ്പോ തോന്നുന്നുണ്ടെങ്കിൽ ഞാൻ ഇത് ഇവിടെ വെച്ച് നിർത്താം. നിന്റെയും വിനുവിന്റെയും സമാധാനമാണ് എനിക്ക് വലുത്. ഞാൻ ശല്യം ചെയ്യില്ല.”
അർജുന്റെ ആ വാക്കുകൾ അമൃതയുടെ നെഞ്ചിൽ ഒരു ആണി തറയ്ക്കുന്നത് പോലെയാണ് അനുഭവപ്പെട്ടത്. താൻ ആഗ്രഹിച്ചതും ഇതൊക്കെ തന്നെയായിരുന്നു—അർജുനിൽ നിന്നുള്ള മോചനം. പക്ഷേ അവൻ അത് ഇത്ര എളുപ്പത്തിൽ സമ്മതിച്ചപ്പോൾ അമൃതയുടെ ഉള്ളിൽ ഒരു വല്ലാത്ത ശൂന്യത പടർന്നു. തന്റെ മേൽ അധികാരം കാണിച്ചിരുന്ന ആ പുരുഷൻ പെട്ടെന്ന് പിൻവാങ്ങിയപ്പോൾ അവളിൽ ഒരു നഷ്ടബോധം തോന്നി.
“അർജുൻ… ഞാൻ… ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്…” അമൃതയ്ക്ക് വാക്കുകൾ കിട്ടിയില്ല.
“സാരമില്ല ഡാ … ഞാൻ എല്ലാം മനസ്സിലാക്കുന്നു. നീ സമാധാനമായി ഇരിക്ക്. വിനുവിനോട് ഞാൻ സംസാരിച്ചോളാം…”
