ഞാൻ മറ്റെന്നാൾ ദുബായ് പോകും. കുറച്ച് നാൾ അവിടെ ആകും അവിടുത്തെ കാര്യങ്ങൾ ആകെ കുളം ആയി കിടക്കുകയാണ് .. പോകുന്നെന്ന് മുന്നേ ഒന്ന് കാണാൻ പറ്റുമോ ? ഇവിടേക്ക് വരാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഞാൻ വീട്ടിലേക്ക് വരാം. കുറെ ആയി അവിടേക്ക് വന്നിട്ട്. നിങ്ങൾ; ഒന്ന് ആലോചിച്ചിട്ട് പറ.. ശരിയെടാ ഞാൻ ഒരു മീറ്റിംഗിലേക്ക് കേറുന്നു ബൈ”
മറുപടി പറയാൻ അമൃതയ്ക്ക് സമയം കൊടുക്കാതെ അർജുൻ കോൾ കട്ട് ചെയ്തു. അമൃത ഫോൺ ചെവിയോട് ചേർത്ത് കുറച്ചുനേരം അങ്ങനെ തന്നെ നിന്നു. വിനു തന്നെ ചതിച്ചല്ലോ എന്ന ദേഷ്യവും, അർജുൻ തന്നെ പൂർണ്ണമായും ഉപേക്ഷിച്ചോ എന്ന ഭയവും ഒരേസമയം അവളിൽ പടർന്നു.
അവൾ പതുക്കെ മുറിയിലെ ജനാലയ്ക്കൽ വന്നു നിന്നു. അർജുൻ നൽകിയ ആ സ്വാതന്ത്ര്യം ഇപ്പോൾ അവൾക്ക് ഒരു തടവറ പോലെയാണ് തോന്നുന്നത്. ഗായത്രി പറഞ്ഞ ആ ‘ആൺകരുത്ത്’ തന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയോ എന്ന് അവൾ പേടിയോടെ ഓർത്തു.
അമൃതയുടെ ഉള്ളിൽ ഒരു ശൂന്യതയായിരുന്നു. അവൻ വില്ലത്തരങ്ങൾ ഒന്നും കാണിച്ചില്ല, ഭീഷണിപ്പെടുത്തിയില്ല. പകരം, “നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ ഞാൻ പിന്മാറാം” എന്ന് വളരെ മാന്യമായി പറഞ്ഞു. ആ മാന്യതയാണ് അമൃതയെ കൂടുതൽ തളർത്തിയത്. അവൾക്ക് മനസ്സിലായി, അർജുൻ തന്നെ ഒന്നിനും നിർബന്ധിക്കുന്നില്ല. എല്ലാം തന്റെ മാത്രം തീരുമാനമായിരുന്നു.
വിനു പുറത്ത് മകളോടൊപ്പം ചിരിച്ചു കളിക്കുന്നത് കേട്ടപ്പോൾ അവൾക്ക് വല്ലാത്തൊരു വിമ്മിട്ടം തോന്നി.
ഉച്ചയ്ക്ക് അമൃത തന്റെ പഴയ മുറിയിൽ ഇരിക്കുമ്പോൾ ഗായത്രിയുടെ കോൾ വന്നു.
“അമ്മൂ… എത്തിയോ? നാട്ടിലെ വിശേഷങ്ങൾ എന്തൊക്കെയാടെ?” ഗായത്രിയുടെ ശബ്ദത്തിൽ പഴയ ആ ആവേശമുണ്ടായിരുന്നു.
“എത്തി ഗായൂ… ഇവിടെ വീട്ടിലെ ഓരോ കാര്യങ്ങൾ ആയിട്ട് പോകുന്നു”
അമൃതയിൽ ആ മാറ്റം അവൾ ശ്രദ്ധിച്ചു
“എന്ത് പറ്റി, എന്തേലും പ്രശ്നം ഉണ്ടോ ? അർജുൻ വിളിച്ചോ നിങ്ങളെ ? അവനെ കണ്ടില്ലേ ?
അമൃത മറുപടി പറഞ്ഞു : അവൻ വിളിച്ചിരുന്നു. നാളെ.. അല്ല.. മറ്റന്നാൾ ദുബായ്ക്ക് പോവുകയാണത്രേ. പോകുന്നതിന് മുൻപ് ഒന്ന് കാണണം എന്ന് പറഞ്ഞു. ഞങ്ങൾക്കു കൊച്ചിക് പോകാൻ പറ്റിയില്ല എങ്കിൽ അവൻ ഇവിടെക്ക് വരാം എന്ന് പറഞ്ഞു”
“അവൻ പോകുന്നതിൽ നിനക്കു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ? നിന്റെ മനം മാറ്റം വിനു എനിക്ക് മെസ്സേജ് ഇട്ടിരുന്നു..അമ്മു.. അതൊക്കെ നിന്റെ തീരുമാനം ആണ്..
ഗായത്രി എല്ലാം നേരത്തെ തന്നെ അറിഞ്ഞിരുന്നു.
“അതല്ല ഗായൂ… . എനിക്കറിയില്ല. പിന്നെ അവൻ പെട്ടെന്ന് ദുബായ്ക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ…. എനിക്കൊരു തീരുമാനമെടുക്കാൻ പറ്റുന്നില്ല.” അമൃത തന്റെ ഉള്ളിലെ ആ നിരാശ മറച്ചുപിടിക്കാൻ ശ്രമിച്ചു.
“എടാ, അവൻ ദുബായ്ക്ക് പോകുന്നത് അവന്റെ ബിസിനസ്സ് കാര്യമല്ലേ? അതിനിടയിൽ നിങ്ങളെ ഒന്ന് കാണണം എന്ന് പറഞ്ഞതല്ലേ ഉള്ളു അവൻ ഇടയ്ക് ഇങ്ങനെ പോയി വരാറുള്ളതല്ലേ പിന്നെ എന്താ” ഗായത്രി ശാന്തമായി പറഞ്ഞു.
“നോക്കാം ഗായത്രി… ഞാൻ വിനുവിനോട് ഒന്ന് സംസാരിക്കട്ടെ. . ഞാൻ വെറുതെ ഓരോന്ന് ആലോചിച്ചു കൂട്ടുന്നതാവാം.”
അമൃത ഫോൺ വെച്ച് കട്ടിലിലേക്ക് തളർന്നിരുന്നു. അർജുൻ അയച്ച ആ മെസ്സേജ് അവൻ ഡിലീറ്റ് ചെയ്തത് അവളുടെ കണ്ണിൽ ഇപ്പോഴും തെളിയുന്നുണ്ട്. തന്നെ അത്രയും ആഗ്രഹിച്ചിരുന്ന ഒരാൾ പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ “നീ സമാധാനമായി ഇരിക്ക്, ഞാൻ ശല്യം ചെയ്യില്ല” എന്ന് പറഞ്ഞത് അവളിലെ പെണ്ണിന്റെ അഹങ്കാരത്തെ മുറിവേൽപ്പിച്ചിരുന്നു.
അവനോട് വല്ലാത്ത ദേഷ്യം തോന്നി. തന്നെ ഇത്രത്തോളം എത്തിച്ചിട്ട് അവൻ മാത്രം സമാധാനമായി ദുബായ്ക്ക് പോകുന്നു!
അവൾ പതുക്കെ മുറിയിലെ ജനാലയ്ക്കൽ വന്നു നിന്നു. ചിന്തകൾ അവളെ ഭ്രാന്ത് പിടിപ്പിക്കുകയായിരുന്നു. ആ വാശിയിൽ അവൾ വിനുവിനെ വിളിച്ചു.
