അതിനൊപ്പം തന്നെ മേശയുടെ അടിയിലും ഫ്ലവർ വാസിനുള്ളിലുമായി ശബ്ദം റെക്കോർഡ് ചെയ്യാൻ സാധിക്കുന്ന ചെറിയ മൈക്കുകളും ഞാൻ ഘടിപ്പിച്ചു. ഓരോ തവണയും കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
സ്വന്തം ഭാര്യയെ ചാരപ്പണി ചെയ്യാൻ വിധിക്കപ്പെട്ട ഒരു ഭർത്താവിന്റെ ഗതികേട് എന്നെയോർത്ത് തന്നെ എനിക്ക് പുച്ഛം തോന്നിപ്പിച്ചു. എങ്കിലും സത്യം അതറിയണം. അവൾ എന്നെ ചതിക്കുകയാണെങ്കിൽ അത് തെളിവോടെ തന്നെ എനിക്ക് പിടിക്കണം.
എല്ലാം പൂർത്തിയാക്കി ഫോണിലെ ആപ്പ് തുറന്നപ്പോൾ മുറികളിലെ ദൃശ്യങ്ങൾ തെളിഞ്ഞു വന്നു. എല്ലാം കൃത്യമായി വർക്ക് ചെയ്യുന്നുണ്ട്. ഇനി അവൾ വരട്ടെ.
ഈ വീടിനുള്ളിൽ ഞാൻ ഇല്ലാത്തപ്പോൾ എന്താണ് നടക്കുന്നത് എന്നും എനിക്ക് ബോധ്യപ്പെടണം.
അച്ചു റൂമിലേക്ക് കയറി വരുമ്പോൾ അവളുടെ മുഖത്ത് തിളക്കമുണ്ടായിരുന്നു. ഇറുകിയ ഒരു നീല ഷർട്ടും ജീൻസുമാണ് വേഷം. കയ്യിൽ നാളത്തെ നൃത്ത പരിപാടിക്കുള്ള വിലകൂടിയ കോസ്റ്റ്യൂമുകൾ അടങ്ങിയ ബാഗുകളുമുണ്ട്.
ഉള്ളിൽ സംശയത്തിന്റെ കനൽ കത്തുന്നുണ്ടെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ, ഒരു നല്ല നടനെപ്പോലെ ഞാൻ മുഖത്ത് പുഞ്ചിരി വരുത്തി.
“ഹരീ… നീ എത്തിയോ!”
ബാഗുകൾ സോഫയിലേക്ക് എറിഞ്ഞ് അവൾ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. അവളുടെ ആ സ്പർശനത്തിൽ പഴയ അതേ ഊഷ്മളത. എന്റെ കഴുത്തിൽ കൈകൾ പിണച്ച് അവൾ എന്റെ ചുണ്ടുകളിൽ ആഴത്തിൽ ചുംബിച്ചു. ഒരു നിമിഷം ഞാൻ എല്ലാം മറന്നുപോയി. ഈ ചുണ്ടുകൾ തന്നെയാണോ ഇന്നലെ മറ്റൊരാൾക്ക് കീഴടങ്ങിയത്? എന്റെ ഉള്ളിലെ ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.
“എങ്ങനെയുണ്ടായിരുന്നു നാട്ടിലെ വിശേഷങ്ങൾ? അമ്മാവനും അമ്മായിയും ഒക്കെ എന്ത് പറയുന്നു?”
അവൾ എന്റെ നെഞ്ചിൽ മുഖം ചായ്ച്ചു കൊണ്ട് ചോദിച്ചു.
“വിശേഷങ്ങൾ ഒക്കെ സുഖം അച്ചു. അവർക്കൊക്കെ വലിയ സന്തോഷമായി,”
ഞാൻ വളരെ സ്വാഭാവികമായി മറുപടി നൽകി.
പിന്നെ ഞങ്ങൾ രണ്ടുപേരും കൂടി അടുക്കളയിലേക്ക് നീങ്ങി. രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഞാൻ പതുക്കെ അവളിലേക്ക് ഒരു വല എറിഞ്ഞു.
“അല്ല അച്ചു… ഞാൻ ഇല്ലാത്ത ഈ രണ്ട് ദിവസം നീ നിന്റെ ഫ്രണ്ട്സുമായി നല്ല അടിച്ചുപൊളി ആയിരുന്നിരിക്കുമല്ലോ, അല്ലേ?”
ഒരു നിമിഷം അവളുടെ കൈകൾ ചലിക്കുന്നത് നിന്നോ എന്ന് എനിക്ക് സംശയം തോന്നി. പക്ഷേ അവൾ വേഗം സ്വയം നിയന്ത്രിച്ചു.
“എന്ത് അടിച്ചുപൊളി ഹരി! ഈ പ്രാക്ടീസിന് ഇടയിൽ അതിനൊക്കെ എവിടെയാ സമയം? സ്റ്റുഡിയോയും വീടും പിന്നെ ഈ ക്ഷീണവും… അതല്ലാതെ മറ്റൊന്നും ഉണ്ടായില്ല.”
അവൾ പച്ചക്കറി അരിയുന്നതിനിടയിൽ എത്ര ലാഘവത്തോടെയാണ് നുണ പറയുന്നതെന്ന് കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. വേസ്റ്റ് ബിന്നിലെ ആ ബിയർ കുപ്പികളും ബെഡ് ഷീറ്റിലെ ആ മണവും അവളുടെ ഈ വാക്കുകളെ പരിഹസിക്കുന്നതുപോലെ എനിക്ക് തോന്നി. എങ്കിലും ഞാൻ ഒന്നും തിരുത്താൻ പോയില്ല.
“അച്ചു… എനിക്ക് മറ്റന്നാൾ ഒരിക്കൽ കൂടി നാട്ടിലേക്ക് ഒന്ന് പോകേണ്ടി വരും,”
ഞാൻ പതുക്കെ പറഞ്ഞു. ഞാൻ ഇവിടെയുണ്ടെങ്കിൽ അവൾ ജാഗരൂകയായിരിക്കും, എനിക്ക് സത്യങ്ങൾ പിടിക്കാൻ കഴിയില്ലെന്ന് എന്റെ മനസ്സ് മന്ത്രിച്ചു.
അതുകേട്ടതും അവൾ നെറ്റി ചുളിച്ചു തിരിഞ്ഞു നോക്കി.
“ഇന്ന് വന്നല്ലേ ഉള്ളൂ! അപ്പോഴേക്കും ഇത് എങ്ങോട്ടാ വീണ്ടും? എന്താ ഹരി നിനക്ക് പറ്റിയത്?”
“അതല്ലടി… നാട്ടിൽ ചെറിയ രീതിയിൽ എന്തെങ്കിലും ബിസിനസ്സ് തുടങ്ങുന്നതിനെക്കുറിച്ച് എനിക്ക് ചില പ്ലാനുകളുണ്ട്. എത്ര കാലമാണെന്ന് വെച്ചാ നമ്മൾ ഇങ്ങനെ യു.കെയിൽ ജീവിക്കുക? ഇവിടെ സെറ്റിൽ ആകുന്നതിനെക്കുറിച്ച് എനിക്ക് ഗൗരവമായി ആലോചിക്കണം.”
അവൾ കുറച്ചു നേരം എന്നെ സൂക്ഷിച്ചു നോക്കി. പിന്നെ പതുക്കെ പറഞ്ഞു,

Waiting for the next…