“ശരി… പോയിട്ട് വാ. പക്ഷേ ആറു ദിവസം കഴിഞ്ഞാൽ നീ ഇവിടെ ഉണ്ടാവണം. അത് നിർബന്ധമാ.”
“അതെന്താ ആറു ദിവസം കഴിഞ്ഞ്?” ഞാൻ സംശയത്തോടെ ചോദിച്ചു.
അവൾ കയ്യിലിരുന്ന കത്തി താഴെ വെച്ച് ഇടുപ്പിൽ കൈകുത്തി നിന്ന് എന്നെ രൂക്ഷമായി നോക്കി.
“ഹരി! നിനക്ക് ശരിക്കും ഓർമ്മയില്ലേ? ആറു ദിവസം കഴിഞ്ഞാൽ എന്റെ ബർത്ത്ഡേ ആണ്. സ്വന്തം ഭാര്യയുടെ പിറന്നാൾ പോലും മറന്നുപോകാൻ മാത്രം തിരക്കായോ നിനക്ക്?”
അവളുടെ കണ്ണുകളിൽ പരിഭവം നിറഞ്ഞു.
സത്യത്തിൽ ആ തറവാട്ടിലെ വിശേഷങ്ങളും ഇവിടുത്തെ ഈ സംശയങ്ങളും കാരണം ഞാൻ അത് പൂർണ്ണമായും മറന്നുപോയിരുന്നു.
“അയ്യോ… സോറി അച്ചു. ഞാൻ ശരിക്കും അത് വിട്ടുപോയി. ആ ബിസിനസ്സ് ടെൻഷനിൽ അങ്ങ് പോയതാ. നീ സങ്കടപ്പെടണ്ട, ഞാൻ അപ്പോഴേക്കും എത്തും,”
ഞാൻ അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിച്ചു.
അവളുടെ പരിഭവം മാറ്റാൻ ഞാൻ ഒത്തിരി കൊഞ്ചിച്ച് സംസാരിച്ചു. ഒടുവിൽ അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്കു പിന്നിൽ അവൾ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ എന്നറിയാൻ എന്റെ കണ്ണുകൾ അവളുടെ ഓരോ ചലനങ്ങളെയും പിന്തുടർന്നു കൊണ്ടിരുന്നു. ഞാൻ വെച്ച ക്യാമറകൾ ഈ ആറു ദിവസത്തിനുള്ളിൽ എന്ത് അത്ഭുതമാകും എനിക്ക് കാട്ടിത്തരിക എന്നോർത്ത് എന്റെ ഉള്ളൊന്ന് വിറച്ചു. അച്ചുവിനെ കെട്ടിപ്പിടിച്ചു നിൽക്കുമ്പോഴും എന്റെ മനസ്സ് ആ ക്യാമറയുടെ ലെൻസുകളിലായിരുന്നു. പണ്ട് ടോണി അനുഭവിച്ച അതേ അവസ്ഥയിലേക്കാണോ ഞാനും നീങ്ങുന്നത്? കാലം കരുതിവെച്ചിരിക്കുന്ന ആ ഉത്തരത്തിനായി ഞാൻ കാത്തിരുന്നു.
അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങൾ ഒരു ക്യാബ് ബുക്ക് ചെയ്തു. എറണാകുളത്തെ വലിയൊരു മൈതാനത്ത് വെച്ചാണ് ഐഫ ഫിലിം അവാർഡ് നിശ നടക്കുന്നത്. നഗരമാകെ സിനിമയുടെയും ലൈറ്റുകളുടെയും വർണ്ണാഭമായ തിരക്കിലാണ്. അവാർഡ് നടക്കുന്ന സ്ഥലത്തേക്ക് എത്തിയപ്പോൾ തന്നെ വലിയൊരു ആൾക്കൂട്ടവും സെക്യൂരിറ്റി വലയങ്ങളും ഞങ്ങളെ സ്വീകരിച്ചു. റെഡ് കാർപെറ്റിലൂടെ കുറെ സിനിമ താരങ്ങൾ നടന്നുപോകുന്നത് കണ്ടു. ആരെയും പരിചയപ്പെടാനോ സംസാരിക്കാനോ എനിക്ക് വലിയ താല്പര്യമില്ലായിരുന്നു. അച്ചുവിന്റെ ഡാൻസ് കാണുക എന്നതായിരുന്നു എന്റെ ഒരേയൊരു ലക്ഷ്യം.
ഞങ്ങൾ വേഗം ബാക്ക് സ്റ്റേജിലേക്ക് കടന്നു. അവിടെ സിദ്ധാർത്ഥും സൽമാനും ഗൗരിയുമൊക്കെ നേരത്തെ എത്തിയിട്ടുണ്ട്. എല്ലാവരും തിരക്കിലാണ്. പ്രോഗ്രാം തുടങ്ങാൻ ഇനി അര മണിക്കൂർ കൂടി മാത്രം. അച്ചു വേഗം തന്നെ അവളുടെ വേഷം മാറാനായി ഗ്രീൻ റൂമിലേക്ക് പോയി.
കുറച്ചു കഴിഞ്ഞു അച്ചു പുറത്തേക്ക് വന്നപ്പോൾ അവളെ കണ്ടതും എന്റെ നെഞ്ചൊന്നു പിടച്ചു. പണ്ട് uk വെച്ച് കണ്ട ആ പാവം അച്ചുവല്ല ഇപ്പോൾ എന്റെ മുന്നിൽ നിൽക്കുന്നത്. അതീവ ഗ്ലാമറസ്സായ ഒരു ഡാൻസ് വേഷത്തിലാണ് അവൾ.
മുകൾഭാഗത്ത് കറുത്ത നിറത്തിലുള്ള ഒരു സ്ലീവ്‌ലെസ് ക്രോപ്പ് ടോപ്പ്. അത് ഏതാണ്ട് ഒരു സ്പോർട്സ് ബ്രാ സ്റ്റൈലിലാണ്. അവളുടെ വയറും മിഡ്‌റിഫ് ഭാഗവും പൂർണ്ണമായും തുറന്നുകാട്ടുന്ന ആ ടോപ്പിന്റെ പുറകുവശം ലളിതമായ ഒരു ഡിസൈനിൽ ഡിസൈൻ ചെയ്തിരിക്കുന്നു.
താഴെ വളരെ ചെറിയൊരു കറുത്ത പ്ലീറ്റഡ് മിനി സ്കർട്ട്. നൃത്തം ചെയ്യുമ്പോൾ പാറിപ്പറക്കാൻ പാകത്തിന് വളരെ ഷോർട്ടായ വേഷം.
ആ കറുത്ത വസ്ത്രത്തിന് മാറ്റുകൂട്ടാൻ അരയിൽ ഒരു കടും ചുവപ്പ് നിറത്തിലുള്ള ബെൽറ്റ് പോലൊരു ഡിസൈൻ ഹൈലൈറ്റ് ചെയ്തു നിൽക്കുന്നു. ശരിക്കും സെക്സിയായ ഒരു ‘ടു പീസ്’ ഡാൻസ് ഔട്ട്ഫിറ്റ്!
അവൾക്കൊപ്പം കളിക്കാൻ പോകുന്ന സിദ്ധാർത്ഥും സൽമാനും ടോപ്പ്ലെസ്സ് ആണ്. വെറും ഒരു ഡിസൈനർ വെള്ള പാന്റ്സ് മാത്രമാണ് അവരുടെ വേഷം. അവരുടെ പേശികൾ തിളങ്ങുന്നുണ്ടായിരുന്നു. അച്ചു ഇത്തരമൊരു വേഷത്തിൽ സിദ്ധാർത്ഥിനൊപ്പം ഇത്ര അടുത്ത് നിന്ന് ഡാൻസ് കളിക്കുന്നത് കാണുമ്പോൾ ഉള്ളിൽ പഴയ ആ അസ്വസ്ഥത ഉണ്ടായെങ്കിലും ഞാൻ തർക്കിക്കാൻ നിന്നില്ല.

Waiting for the next…