ചചന്ദ്ര വേദം – 5 Likeഅടിപൊളി  

” എനിക്ക് നഷ്ടപ്പെട്ട സ്വത്തോ പണമോ അവകാശമോ ഒന്നും വേണ്ട. ഒരു ജോലി കിട്ടുന്നവരെ എനിക്കും അമ്മയ്ക്കും പേടിക്കാതെ നിൽക്കാൻ ഒരു ഇടം മാത്രം മതി. അത് കഴിഞ്ഞ് ഞങ്ങൾ എങ്ങോട്ടെലും പൊക്കോളാം.. പ്ലീസ്”

അവനെ നോക്കി കൈകൂപ്പി അവൾ വിതുമ്പി. തനിക്ക് പ്രിയപ്പെട്ട ഒരാളോടെന്ന പോലെ അവൾ തൻ്റെ സങ്കടങ്ങൾ എല്ലാം കാശിയിലേക്ക് ചൊരിഞ്ഞു. കുറച്ച് മുമ്പ് അവളോട് അങ്ങനെ ചോദിച്ചതിൽ അവൻ കുറ്റബോധം തോന്നി. അവൻ്റെ ആ സ്വഭാവത്തെ എത്ര മാറ്റാൻ നോക്കിയിട്ടും അവനത് കഴിഞ്ഞിരുന്നില്ല. അവൻ കാരണം അവളുടെ കണ്ണു നിറഞ്ഞതോർത്ത് സ്വയം ദേഷ്യപ്പെട്ടു. അല്പം ആലോചിച്ച ശേഷം അവളുടെ കൈകൾ പിടിച്ചുകൊണ്ട്

അവൻ അവളോട് സംസാരിച്ചു.

” നോക്ക് നാളെ മുത്തശ്ശി പണിക്കരെ കണ്ട് ഇതിലൊരു തീരുമാനം ആക്കും. പണിക്കർ വേണ്ടെന്ന് പറഞ്ഞാ പിന്നെ കല്യാണം ഒന്നും നടക്കില്ല. പക്ഷെ അയാൾ പോസിറ്റീവ് ആയി പറഞ്ഞാൽ മുത്തശ്ശി എന്തായാലും ഇത് നടത്തും. അതുകൊണ്ട് അവർ പോകുന്നതിന് മുമ്പ് നമുക്ക് എല്ലാം തുറന്ന് പറയാം. പിന്നെ തൻ്റെ സേഫ്റ്റി അതിന് ഞാൻ വഴി ഉണ്ടാക്കാം ഇനി അവര് കാരണം തനിക്ക് പ്രശ്നം ഒന്നും ഉണ്ടാകില്ല. പോരെ?. എന്തായാലും ശ്രീഭദ്ര ഉറങ്ങിക്കോളു ”

അവളെ സമാധാനിപ്പിച്ചു കൊണ്ട് അവളുടെ മറുപടി പോലും കേൾക്കാതെ പുതപ്പെടുത്ത് കൊടുത്ത് അവൻ മൊബൈലും എടുത്ത് പുറത്തേക്കിറങ്ങി. വാതിലടച്ച് അവൻ സ്റ്റെയറിൽ പോയി ഇരുന്നു.

കാശിയുടെ പരിഹാരം അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല കാരണം അവനോടുള്ള ഇഷ്ടം തന്നെ. പക്ഷേ അത് പറയാൻ അവൾക്ക് പേടി തോന്നി. മറ്റെവിടെയെങ്കിലും സുരക്ഷിതമായ ഒരിടം കിട്ടിയാലും അവൻ്റെ സാമീപ്യം നഷ്ടമാകുമെന്ന ഭയം അവളുടെ ഉള്ളിൽ നിറഞ്ഞു. മണിക്കൂറുകളുടെ മാത്രം പരിചയമുള്ള ഒരാളോട് എന്തുകൊണ്ടാണ് ഇത്രയും അടുപ്പം തോനുന്നതെന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഒടുവിൽ അതിനൊരുത്തരമായി രക്ഷകനോടുള്ള ആരാധന എന്ന പേരും അവളുടെ മനസ്സ് തന്നെ തിരഞ്ഞെടുത്തു. ശരീരത്തെയും മനസിനെയും ഒരുപോലെ ക്ഷീണം ബാധിച്ചതിനാൽ അവൾ വേഗം തന്നെ ഉറക്കത്തിലേക്ക് വീണു.

പടികളിൽ ഇരുന്ന് ഫോൺ നോക്കുന്ന അവൻ്റെ വിരൽ അലക്ഷ്യമായി സ്ക്രീനിലൂടെ ഓടി നടന്നു. അവളുടെ കരഞ്ഞുകലങ്ങിയ മുഖം ആയിരുന്നു അവൻ്റെ മനസിൽ മുഴുവൻ. ഇത്രയും വയസിനിടയിൽ ഒരുപാട് മുഖങ്ങൾ അവൻ കണ്ടിട്ടുണ്ടെങ്കിലും ഓമനത്തമുള്ള അവളുടെ മുഖം അവൻ്റെ മനസിനെ ഏറെ സ്വാധീനിച്ചിരിക്കുന്നു എന്ന സത്യം അവൻ മനസ്സിലാക്കി. പക്ഷേ നാളെയൊരു ദിവസം തന്നിൽ നിന്നും അകന്ന് പോകേണ്ടവൾ ആണ്, ജീവൻ ഭയന്ന് ഇങ്ങനൊരു തീരുമാനം എടുക്കേണ്ടി വന്ന അവളുടെ കൂടെ സപ്പോർട്ട് ആയി നിൽക്കുകയാണ് വേണ്ടതെന്ന് അവൻ തീരുമാനിച്ചു. കുറച്ച് നേരത്തെ ഇരിപ്പിന് ശേഷം അവൻ തിരികെ മുറിയിലേക്ക് കയറി. ലൈറ്റ് പോലും അണക്കാതെ പാവം ഉറങ്ങിപ്പോയിരുന്നു. അവളെ നോക്കിയ ശേഷം അവൻ ലാപ്ടോപ് തുറന്ന് വെബ് ക്യാം ഓൺ ചെയ്ത് ഷർട്ട് അഴിച്ചു. അല്പം തിരിഞ്ഞ് തല ചരിച്ചുകൊണ്ട് സ്ക്രീനിൽ തെളിഞ്ഞ മുറിവേറ്റ ഒറ്റക്കണ്ണൻ ചെന്നായയുടെ ടാറ്റൂവിൽ നോക്കി. കുറച്ച് പൈസ കയ്യിൽ കിട്ടിയപ്പോൾ ചെയ്ത ടാറ്റൂ ആണ്, ജീവിതത്തിലെ പ്രശ്നങ്ങളെ ഒറ്റയ്ക്ക് പൊരുതി വന്നവന് ഇതിലും മികച്ച ഒരു തീം അവന് ആലോചിക്കാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ അതവളുടെ സ്വപ്നത്തിൽ വന്നതെങ്ങനെ എന്ന് അവന് മനസിലായില്ല. പക്ഷേ തികച്ചും നോർമ്മലായ കണ്ണുകൾ ആണ് അവൻ്റെതെന്ന ഒരു കുറവ് അവൾ കണ്ടത് തന്നെ ആവില്ല എന്ന തോന്നലിലേക്ക് അവനെ എത്തിച്ചു. Lap അടച്ചുവെച്ച് shirt ഇട്ടുകൊണ്ട് അവളുടെ

അരികിലേക്ക് നടന്നു.

” ഞാൻ തേടിയ നീലകണ്ണുകൾക്ക് അതിലും മനോഹരമായ മുഖം ഉണ്ടെന്ന് ഞാൻ കരുതിയിരുന്നില്ല. ഈ നീലക്കണ്ണുകൾക്ക് കാവലായി ഞാൻ ഉണ്ടാകും”

അവൾക്കരികിൽ ചെന്ന് കരഞ്ഞു വാടിയ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു. കട്ടിലിൻ്റെ ഒരരികിൽ ശ്വാസമെടുക്കുന്നതിനൊത്ത് ഉയർന്നു താഴുന്ന അവളുടെ ഇളം കരിക്കുകളിലേക്ക് അവൻ്റെ നോട്ടം പോയി. അവളെ നോക്കി അവനും ഉറക്കത്തിൻ്റെ ആഴങ്ങൾ അളന്നു..

Leave a Reply

Your email address will not be published. Required fields are marked *