ചചന്ദ്ര വേദം – 5 Likeഅടിപൊളി  

” എത്രയും പെട്ടെന്ന് എല്ലാവരും ഇവിടെ എത്തണം”

ഉള്ളിലെരിയുന്ന പകയെ ആളിക്കത്തിച്ചുകൊണ്ടുളള അവരുടെ ചോദ്യത്തിന് മായൻ മറുപടി നൽകി. മൊബൈലിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്യാൻ ഇരുവരും പുറത്തേക്ക് നടന്നു.

###

” ഒന്ന് നിന്നേ, എൻ്റെ മോനെ കളഞ്ഞിട്ട് നീ ഇവൻ്റെ കൂടെ പോകാൻ തീരുമാനിച്ച സ്ഥിതിക്ക് എടുക്കേണ്ടതെല്ലാം എടുത്ത് എൻ്റെ വീട്ടിൽനിന്ന് ഇറങ്ങിക്കോണം… മോളും .. തള്ളയും. കേട്ടല്ലോ. ”

പ്രതീക്ഷകൾ എല്ലാം തകർന്ന അവസ്ഥയിൽ കത്തുന്ന കണ്ണുകളോടെ പത്മാവതി ഭദ്രയെ നോക്കി അലറി.

“മോളെ നേരം വെളുത്തിട്ട് പോയി എല്ലാം എടുക്കാം, മോള് വാ ”

നിസ്സഹായതയോടെ പത്മാവതിയെ നോക്കി നിന്ന ഭദ്രയോടായി ഭവാനി പറഞ്ഞു.

മാലതിയുടെയും മുത്തശ്ശിയുടെയും കൂടെ ഇരുവരും ചേർന്നു. മാധവൻ മറ്റെന്തോ ആവശ്യത്തിൻ്റെ പേരും പറഞ്ഞ് വേറെ വഴിക്കും പോയി.

നീല balano സൂര്യമംഗലത്തിൻ്റെ കവാടം കടന്ന് മുറ്റത്ത് ഒതുക്കി നിർത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ മാലതി അമ്മയെ ശ്രദ്ധയോടെ ഇറക്കി.

” ഇറങ്ങുന്നില്ലേ?”

ഇറങ്ങാൻ മടിച്ചിരുന്ന ഭദ്രയോട് കാശി ചോദിച്ചു.

” വാ ഇറങ്ങ് ”

ഭദ്രയുടെ കൈ പിടിച്ച് കാശി ആവശ്യപ്പെട്ടു. ഇടത് ഡോറിലൂടെ ഇരുവരും ഇറങ്ങി. മാധവൻ വഴി ഏറെക്കുറെ തറവാട്ടിൽ ന്യൂസ് പരന്നിരുന്നു. ആ കാഴ്ച കാണാൻ കാവിൽ നിന്നും തിരിച്ചെത്തിയ പിള്ളേരും അമ്മമാരും എല്ലാം തന്നെ ഉമ്മറത്ത് കൂടിനിന്നു.

” മാലതി വിളക്കെടുത്തോ,ആദ്യമായി കയറുന്നത് അല്ലെ മുറ പോലെ തന്നെ നടക്കട്ടെ ”

അമ്മയുടെ ആവശ്യപ്രകാരം പൂജാമുറിയിൽ നിന്നും വിളക്ക് കത്തിച്ച് മാലതി ഉമ്മറത്തേക്ക് വന്നു. ഇരുവരോടും വലതുകാൽ വച്ച് കയറാൻ പറഞ്ഞ് വിളക്ക് ഭദ്രയെ ഏല്പിച്ചു. ഓർമവച്ച നാൾമുതൽ മൂന്നുപേരിൽ ഒതുങ്ങിയ വീട്ടിൽ നിന്നും വലിയൊരു കൂട്ടുകുടുംബത്തിലേക്ക് ചുവടുവെക്കാൻ ഭദ്രയ്ക്ക് പാടായിരുന്നു. മനസ്സ് നിറയെ അമ്മയെ പറ്റിയുള്ള ചിന്തകളും ഇതൊന്നും കാണാൻ പറ്റിയില്ലാലോ അമ്മായി എന്തെങ്കിലും ചെയ്യുമോ എന്നുള്ള ആകുലതകളുമായി അവൾ സൂര്യമംഗലത്തെ മരുമകൾ ആയി പടികയറി.

” അമ്മയെപ്പോലെ തന്നെ ”

“പണ്ടും ഇവന് ഇതുതന്നെ ആയിരുന്നല്ലോ

പണി ”

കൂടിനിന്ന സ്ത്രീജനങ്ങളുടെ അടക്കി പറച്ചിലും കളിയാക്കി ചിരിയുടെയും നേർത്ത സ്വരം കാശിയുടെ കാതിലും എത്തി. അവരെ നോക്കി ദഹിപ്പിച്ച ശേഷം മാലതിയുടെ പിറകെ പൂജാമുറിയിലേക്ക് നടന്നു. ഒരുമിച്ച് നിന്ന ഇരുവരെയും ദേവുവിൻ്റെ ആവശ്യപ്രകാരം അച്ചു തൻ്റെ മൊബൈലിൽ പകർത്തിയെടുത്തു. കാര്യങ്ങളുടെ കിടപ്പ് വശം ദേവുവിന് മനസ്സിലായില്ലെങ്കിലും അവൾ സന്തോഷത്തിലാണ്.

ഉർവശി ശാപം ഉപകാരമായത് പോലെ അവനു കൊടുത്ത പണി ഇങ്ങനെ ആവുമെന്ന് പ്രതീക്ഷിക്കാതിരുന്ന കാർത്തിക്കും അഞ്ജനയും മുഖത്തോട് മുഖം നോക്കി നിന്നു. ഒരു ദിവസം കൊണ്ട് അറിയാതെ മനസിൽ ഉടലെടുത്ത മോഹം പൂജയുടെ കണ്ണിൽ നിറഞ്ഞു തുടങ്ങിയിരുന്നു. ആരും കാണാതെ അവൾ അത് തുടച്ചു നീക്കി.

” തൊട്ടോട്ടെ”

മുത്തശ്ശി എടുത്തു നൽകിയ സിന്ദൂരം നെറുകിൽ തൊടുന്നതിന് മുമ്പ് അവൻ തന്നെ നോക്കി നിൽക്കുന്ന അവളോട് ചുണ്ടുകളനക്കി ചോദിച്ചു.

“മ്മ്”

ചെറുതായി തലയനക്കി കൊണ്ട് അവൾ സമ്മതം അറിയിച്ചു. നിവൃത്തികേടുകൊണ്ട് സമ്മതിച്ചതാണോന്ന് ഉള്ള സംശയം കാശിയുടെ ഉള്ളിൽ കെട്ടിക്കിടന്നു.

” അങ്ങോട്ട് തൊട്ട് കൊടുക്ക് ചെറുക്ക, നിൻ്റെ പെണ്ണാ അവൾ”

കണ്ണുകളടച്ച അവൻ്റെ ഉള്ളിൽ അമ്മയുടെ സ്വരം കേട്ടു. അതുകേട്ട അവൻ്റെ ചുണ്ടിൽ ചെറുതായൊരു ചിരിവിരിഞ്ഞു. സന്തോഷത്തോടെ അവൻ അവൾക്ക് സിന്ദൂരം ചാർത്തി.

” ബാക്കിയൊക്കെ നാളെ കുട്ടൻ പണിക്കരെ കണ്ട് തീരുമാനിക്കാം. അതുവരെ അടങ്ങി ഇരിക്ക്യ… അതിനു പുതിയ തലമുറക്ക് എന്ത് നേരോം കാലോം അല്ലേ ദേവാ… എല്ലാരും ചെല്ല്, കുട്ട്യോൾ ഒന്ന് ശ്വാസം വിടട്ടെ. ”

മുത്തശ്ശിയുടെ കളിയാക്കൽ പ്രയോഗം അവിടെ അടക്കി ചിരികൾക്ക് വഴിയൊരുക്കി.

” മുത്തശ്ശി…”

കാശി മുത്തശ്ശിയെ നോക്കി ശബ്ദമില്ലാതെ ചുണ്ടനക്കി.

Leave a Reply

Your email address will not be published. Required fields are marked *