” ഹലോ ഏട്ടാ പറ എന്തായി.?”
“എടാ സംഗതി കിട്ടിയിട്ടുണ്ട്, ആ നമ്പറിനു ചുറ്റും ഒരുപാട് ആക്ടീവ് നമ്പർസ് ഉണ്ടായിരുന്നു പിന്നെ അവൻ ഡിസ്റ്റൻസും നിൻ്റെ നമ്പറിൻ്റെ ലൊക്കേഷൻ ഒക്കെ വച്ച് sort ചെയ്തപ്പോൾ നിൻ്റെ അടക്കം മൊത്തത്തിൽ 7 നമ്പർ ഒരേ സ്ഥലത്ത് അരമണിക്കൂറിൽ കൂടുതൽ വന്നിരുന്നു. അതിലൊരു 4 നമ്പർ നീ തന്നതുൾപ്പെടെ ,പരസ്പരം കോൺടാക്ട് ചെയ്തിട്ടുണ്ട്. ബാക്കി മൂന്നിൽ രണ്ട് നമ്പറുകൾ പരസ്പരം കോൺടാക്ട് ചെയ്തിട്ടുണ്ട്. ഞാൻ അത് നിനക്ക് അയക്കാം. ഇത്രേം ഡീറ്റെയിൽസ് പോരെ നിനക്ക്? നീ പറഞ്ഞ സമയവുമായി ബന്ധപ്പെട്ട് മാത്രമേ നോക്കിയിട്ടുള്ളൂ കേട്ടോ.”
” ധാരാളം ബാക്കി ഞാൻ നോക്കിക്കോളാം”
അനുരാഗ് അയച്ച നമ്പർസ് നോക്കി അവൻ സ്വയം ഒരു നിഗമനത്തിൽ എത്തി.
” ആ നാലു നമ്പറുകൾ അവന്മാരുടെ ആവണം. ബാക്കി ഒന്നെൻ്റേത്, പിന്നെ ഭദ്രയുടെ കയ്യിൽ അപ്പൊൾ ഞാൻ ഫോൺ കണ്ടിരുന്നില്ല. So ബാക്കി രണ്ടും ആണ്. എനിക്ക് വേണ്ടത്. കാർത്തിക് അഞ്ജന. അപ്പൊ ഇവിടുന്നുള്ള പണിയാണ്. ഒഴിവാക്കി വിടുമ്പോൾ പണി ഇരന്നു വാങ്ങുവാണല്ലോ. തീർത്ത് കൊടുത്തേക്കാം. ”
ഡിസ്പ്ലയിൽ തെളിഞ്ഞ നമ്പറുകളുടെ നെയിം ലിസ്റ്റിൽ പരിചയമുള്ള രണ്ടുപേരുകൾ കണ്ടതും കാശിക്ക് തൻ്റെ ടാർജറ്റുകളെ കിട്ടിയിരുന്നു. അതിലേക്ക് നോക്കി അവൻ മനസിൽ പറഞ്ഞു.
ആദ്യം വയറിൻ്റെ പ്രശ്നം പരിഹരിക്കാൻ താഴേക്ക് നടന്നപ്പോഴാണ് പാത്രങ്ങളുടെ കാര്യം ഓർമ്മ വന്നത്. അതെടുക്കാൻ അവൻ മുറി തുറന്നു കയറി.
പാവാടയും ബ്ലൗസുമിട്ട് സാരി ചുറ്റാൻ തുടങ്ങുന്ന ഭദ്രയിലേക്കാണ് അവൻ്റെ നോട്ടം പോയത്. അപ്രതീക്ഷിതമായുള്ള അവടെ വരവിൽ സ്റ്റക്കായ അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞു നിന്നു. സ്ത്രീ ശരീരം ആദ്യമായി കാണുന്നതല്ലെങ്കിലും അവളുടെ ആലില വയറും അതിലെ കുഞ്ഞു പൊക്കിളിലും കാശി തറഞ്ഞു നിന്നുപോയിരുന്നു. മുറിയിൽ ആരും
ഇല്ലാത്തതും ആരും വരില്ലെന്നുമുള്ള വിചാരത്തിൽ കുറ്റിയിടാത്തിരുന്ന തീരുമാനം വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി. പക്ഷേ കാശിയുടെ മുൻപിൽ ഇങ്ങനെ നിൽക്കേണ്ടി വന്നതിൽ അവൾക്ക് അല്പം നാണം തോന്നി. ബോധം വന്ന അവൻ ഒന്നും പറയാതെ വാതിലടച്ച് താഴേക്ക് നടന്നു.
ഹാളിൽ എത്തിയ അവനെ മാലതി കയ്യോടെ പിടിച്ച് മുറിയിലേക്ക് കയറി വാതിലടച്ചു. ദേവു ഇപ്പഴും നല്ല ഉറക്കത്തിലാണ്.
” ഡാ പറയടാ, എന്താ രണ്ടിൻ്റെയും ഉദ്ദേശം, എപ്പോ തുടങ്ങി എങ്ങനെ തുടങ്ങി എല്ലാം പറ.”
” എന്ത് പറയാൻ , മാറിയേ ഞാൻ പോയി കഴിക്കട്ടെ നല്ല വിശപ്പുണ്ട്”
“ദേ ചെക്കാ അടി വാങ്ങുമേ നീ. കളിക്കാതെ പറയടാ”
” ഓഹ് ഈ പെണ്ണുപിള്ള. എൻ്റെ പൊന്ന് ചെറിയമ്മ എൻ്റെ അമ്മയാണെ എനിക്കതിനെ അറിഞ്ഞൂട. ഇന്നലെയാണ് ഞാൻ ആദ്യമായിട്ട് കാണുന്നത്. ഇന്നലെ കാവിൽ വച്ച് കണ്ടപ്പോ ചുമ്മാ വായിനോക്കി നടന്നതാ അപ്പൊ ആരോ അവളെ പിടിച്ചോണ്ട് പോകുന്നേ കണ്ടു . അപ്പൊ അതിൽ ഇടപെട്ട് അവന്മാരെ ഉപദേശിച്ച് അവളെയും കൂട്ടി വീട്ടിലാക്കി ഇറങ്ങാൻ നേരം നിങ്ങടെ കണവൻ വന്ന് പൊക്കി. ആരോ പറ വെച്ചതാ. പിന്നെ അവളുടെ അമ്മായിയും മോനും അത്ര ശരിയല്ല അതുകൊണ്ട് രക്ഷപെടാൻ വേണ്ടി അവൾ കണ്ടെത്തിയ വഴി ആണ് ഞാൻ.”
” ഇതൊക്കെ ഉള്ളതാണോ ഡാ. ഞാൻ എങ്ങനെ വിശ്വസിക്കും”
” ഇന്നലെ ഒന്ന് വിരട്ടിയപ്പോ അവൾ തന്നെ പറഞ്ഞതാ. പിന്നെ ഇതൊന്നും ആരോടും പറയാൻ നോക്കണ്ട”
” എടാ മഹാപാപി ആ പാവത്തിനെയും നീ പേടിപ്പിച്ചോ ”
” അത് പിന്നെ കര്യങ്ങൾ അറിയാനുള്ള ഒരു ഇതിലങ്ങ് പറ്റിപ്പോയി. പാവം കുറച്ച് കരഞ്ഞു. പിന്നെ കെട്ടിപ്പിടിച്ച് സമാധാനിപ്പിച്ചു. ”
ആവേശത്തിൽ വാ വിട്ട വാക്കോർത്ത് അവൻ നെടുവീർപ്പിട്ടു. അത് മതിയായിരുന്നു അവൾക്ക്.
” എങ്ങനെ സമാധാനിപ്പിച്ചെന്ന്, മുഖത്ത് നോക്കടാ”
” അത് ചെറിയമ്മേ… പാവം തോന്നിയപ്പോ വേറെ വഴി ഇല്ലാതെ അങ്ങ് ചെയ്ത് പോയി.”
” ഓഹോ അതുകൊണ്ടായിരിക്കും അല്ലേ ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞ് ചോറ് എടുപ്പിച്ചതും ഡ്രസ്സ് എടുത്ത് കൊടുത്തതും ഒക്കെ. അവന് കെട്ടിപിടിച്ചേ സമാധാനിപ്പിക്കാൻ പറ്റു അല്ലേ? “
