ചചന്ദ്ര വേദം – 5 Likeഅടിപൊളി  

” ഹലോ ചെറിയച്ചാ വീട്ടിലെത്തിയോ? Free ആണോ? ”

” അഹ് ദേവാ ഞാൻ എത്തിയെടാ അവിടെ എന്താ അവസ്ഥ. ഞാൻ വിളിക്കാൻ നിൽക്കുവാർന്നു. ”

” ദേ ഇവിടിരിപ്പുണ്ട് . മുത്തശ്ശി കെട്ടിക്കാൻ വേണ്ടി നിക്കുവ ഏതോ പണിക്കരെ ഒക്കെ കാണാൻ പോവും നാളെ”

“അവിടെ വരെ ആയോ. പണിക്കർ ഒകെ പറഞ്ഞ നീ പെട്ടെടാ മോനെ, ഹ ഹ ഹ.. അല്ലടാ എന്താ സംഭവം നീ എന്തിനാ അവിടെ പോയെ?”

“ഇത് തന്ന നിങ്ങടെ പോണ്ടാട്ടിയും ചോദിച്ചെ. രണ്ടാൾക്കും വിശദമായി പിന്നെ പറഞ്ഞ് തരാം ഇപ്പോ ഞാൻ വിളിച്ചതെ മറ്റേ വീഡിയോ അയച്ചയാളുടെ

ഡീറ്റെയിൽസ് ചോദിക്കാനാ.”

“എന്താടാ ഉദ്ദേശം.. വള്ളി പിടിക്കാൻ ആണേൽ ഞാൻ തരില്ല. പഴെപോലെ ഒന്നും വയ്യ ഇപ്പോ”

“വള്ളി ഒന്നും ആക്കില്ല. ഞാൻ ഇപ്പൊ നന്നായില്ലേ. ഡീറ്റെയിൽസ് ഒന്ന് താ മാൻ”

” ശെരി ശെരി . വീഡിയോ വന്നത് ഒരു മെയിലിൽന്ന് ആണ്, ബട്ട് കോൾ വന്ന നമ്പറും മെയിലും സെയിം ആളുടെ ആണ്. പേര് കിരൺ. ഞാൻ വാട്സ്ആപ്പ് ചെയ്യാം”

” ഒക്കെ താങ്ക്യൂ മാൻ, പിന്നെ കെട്ടിയോളോട് ഇതൊന്നും എഴുന്നള്ളിക്കരുത് എന്നൊരു അപേക്ഷ ഉണ്ട്”

” ശെരി പരിഗണിക്കാം ”

കൃഷ്ണദാസ് അയച്ച മെയിലും നമ്പറും കാശി അനുരാഗിൻ്റെ നമ്പറിലേക്ക് ഫോർവേർഡ് ചെയ്തു. ബ്ലൂ ടിക് വീഴുന്നതിന് മുമ്പ് തന്നെ അവൻ കോൾ ചെയ്തു.

” പറയടാ മോനെ എന്താ ഈ നേരത്ത് ”

ഉറക്കച്ചടവോടെ അനുരാഗ് കാശിയുടെ കോൾ അറ്റൻഡ് ചെയ്തു.

” അഹ് അനു ഏട്ടാ നിങ്ങളെ ഒരു സുഹൃത്ത് സൈബർ സെല്ലിൽ ഇല്ലേ എനിക്കൊരു ഉപകാരം ചെയ്യണം. ഞാൻ ഒരു നമ്പറും മെയിലും അയച്ചിട്ടുണ്ട്. രണ്ടും ഒരാളുടെ ആണെന്നാ ചെറിയച്ചൻ പറഞ്ഞത്. നിങ്ങളെ അയാളോട് പറഞ്ഞ് 8-9 മണിടെ ഇടയിൽ എൻ്റെ നമ്പറിൻ്റെം ആ നമ്പറിൻ്റെ ചുറ്റും ആക്ടീവ് ആയിട്ടുള്ള വേറെ നമ്പറുകളുടെ ഡീറ്റെയിൽസ് ഒന്ന് എടുത്ത് തരുവോ. ഈ രണ്ടു നമ്പറും ഒരേ സമയത്ത് ഉണ്ടായിരുന്ന സ്ഥലത്തെ ആക്ടീവ് ആയ നമ്പർസ് .”

” എന്താടാ സീൻ ആണോ. എന്തായാലും ഇപ്പൊ നടക്കില്ല രാവിലെ പോരെ?”

” സീൻ ഒന്നുമല്ല ഒരാളെ കിട്ടാനാ.. പറ്റുന്നത്രേം വേഗം set ആക്ക്.”

“ശെരിയെടാ ഞാൻ വിളിക്കാം.”

മറുഭാഗത്ത് ഭദ്രയുടെ മൊബൈലിൽ നിന്നും സംഭാഷണം ആവർത്തിച്ചുകൊണ്ടിരുന്നു പക്ഷേ അവൾ മറ്റേതോ ലോകത്തായിരുന്നു. കോൾ കട്ട് ചെയ്ത കാശി കാണുന്നത് സ്വപ്നലോകത്തുള്ള ഭദ്രയെ. അവൻ്റെ രണ്ടാമത്തെ വിളിയിൽ അവൾ ഞെട്ടി തിരിഞ്ഞു നോക്കി. അവൻ്റെ മുഖത്ത് പതിക്കാതെ ഓടിനടന്ന കൃഷ്ണമണികളെ അവൻ പിന്തുടർന്നു. ഇരുകണ്ണുകളും ഉടക്കി നിമിഷം കള്ളം പിടിക്കപ്പെട്ടവളെ പോലെ തല താഴ്ത്തി ഉൾവലിഞ്ഞു ഭദ്ര.

” തനിക്ക് ഉറങ്ങണമെങ്കിൽ അവിടെ കിടന്നോ ”

” ദേവേട്ടൻ എവിടെ കിടക്കും ?”

പറഞ്ഞു കഴിഞ്ഞാണ് അതിലെ അബദ്ധം അവൾക്ക് കത്തിയത്. അരുതാത്തതെന്തോ കേട്ടതുപോലെ തന്നെ നോക്കുന്ന കാശിയെ കണ്ടതും കണ്ണുകൾ ഇറുക്കിയടച്ച് മുഖം തിരിച്ചു.

” എന്ത് മണ്ടത്തരമാ ഞാൻ കാണിച്ചത്, അല്പം മുമ്പ് അയാളെ സ്വപ്നം കണ്ടിരുന്നു അതും അയാളുടെ മുമ്പിൽ ഇരുന്നുകൊണ്ട് ഇപ്പൊൾ ഏട്ടനെന്ന് വിളിച്ചിരിക്കുന്നു. ഉയ്യോ ഇനിയെങ്ങനെ മുഖത്ത് നോക്കും”

ഇടങ്കണ്ണിട്ട് അവനെ നോക്കിക്കൊണ്ട് അവൾ മനസിൽ പറഞ്ഞു.

ദേവേട്ടനെന്ന വിളിയിൽ അവൻ്റെ കിളി പറഞ്ഞിരുന്നു. ദേവുവും അച്ചുവും വിളിക്കാറുള്ളതാണെലും മറ്റൊരാൾ അങ്ങനെ വിളിക്കാറില്ല.

താൻ നോക്കുന്നത് കണ്ട് കണ്ണുകളടച്ച അവളുടെ പ്രവൃത്തി കണ്ട് അവൻ്റെ ചുണ്ടിൽ ചെറിയൊരു ചിരി വിരിഞ്ഞു. രണ്ടും കല്പിച്ച് അവൻ അവളുടെ അരികിൽ ചെന്നിരുന്നു. നീട്ടിവച്ച കാലുകൾ ചുരുക്കി അവനുള്ള സ്ഥലം അവളൊരുക്കി. ഇരുവർക്കും സംസാരിക്കാൻ തോന്നിയെങ്കിലും ആരാദ്യം തുടങ്ങുമെന്ന ചോദ്യവും ഉയർന്നു. കാശി തന്നെ മുൻകൈ എടുത്ത് സംസാരിച്ചു തുടങ്ങി.

” എന്തിനാ ഇതിലേക്ക് എന്നെ വലിച്ചിട്ടത് , എന്തിനാ നമ്മൾ ഇഷ്ടത്തിലാണെന്ന് പറഞ്ഞത്? ”

അവളുടെ പക്കൽ ഉത്തരം ഉണ്ടായിരുന്നെങ്കിലും അതെങ്ങനെ പറയണമെന്ന് ആലോചിച്ച് വീണ്ടും സമയം കളഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *