ചചന്ദ്ര വേദം – 5 Likeഅടിപൊളി  

” ചെറിയമ്മ ഉറങ്ങിയോ ”

” ഇല്ലാടാ തലകുത്തി നിക്കുവ, പാതിരാത്രിക്കാണോടാ ഉറങ്ങിയോന്ന് ചോദിക്കുന്നേ?”

ഉറക്കം മുറിഞ്ഞ ദേഷ്യത്തിലും അവൻ്റെ ചോദ്യത്തിലെ കളിയും മനസ്സിലാക്കി അവൾ കാശിയോട് തിരിച്ച് ചോദിച്ചു.

” എന്നാ ഒന്ന് വാതിൽ തുറക്ക്

” ഏഹ്.. എന്താടാ നിനക്ക് വേണ്ടത് ”

ദയനീയമായി അവൾ ചോദിച്ചു.

” ഒന്ന് വാതിൽ തുറക്ക് തള്ളേ ഒരു help വേണം”

” വരുന്നു”

മുടി ചുറ്റി കെട്ടിക്കൊണ്ട് മാലതി വാതിൽ തുറന്നു. ദേവു നല്ല ഉറക്കത്തിൽ ആയത് കൊണ്ട് ഇതൊന്നും അറിഞ്ഞില്ല.

” എന്താടാ ചെക്കാ ഈ സമയത്തൊരു help”

“അത് പിന്നെ… കുളിക്കണം”

“അതിന് ഞാൻ എന്ത് ചെയ്യാനാ കുളിപ്പിക്കണോ നിന്നെ, നിന്ന് താളം ചവിട്ടാതെ ഒന്ന് തെളിച്ച് പറ ”

” മ്ഹും.. അവൾക്കൊന്ന് കുളിക്കണം പക്ഷേ ഇടം വരെ ഡ്രസ്സ് ഇല്ല so ചെറിയമ്മയുടെ dress തന്ന് സഹായിക്കണം”

നെടുവീർപ്പിട്ടുകൊണ്ട് ഒറ്റശ്വാസത്തിൽ അവ പറഞ്ഞൊപ്പിച്ചു.

” ഏതവൾക്ക് ?”

വാതിൽ പടിയിൽ ചാറിനിന്നു നെഞ്ചിൽകൈപ്പിണച്ചുകൊണ്ട് മാലതി അവനെ തിരിച്ചു നോക്കി ചോദിച്ചു.

” മറ്റേ പെണ്ണില്ലേ എൻ്റെ കൂടെ വന്നേ”

” ഓഹ് ആ പെണ്ണ്… ഏഹ് അത് നിൻ്റെ ഭാര്യ അല്ലെടാ…ഫസ്റ്റ് നൈറ്റിന് എന്തിനാടാ ഡ്രസ്സൊക്കെ”

നാണം കലർന്ന ശൈലിയിൽ അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു

” എൻ്റെ പൊന്ന് തള്ളേ നിങ്ങളും കൂടെ തുടങ്ങല്ലേ..നിനക്കും കെട്ടിയോനും അങ്ങനെ ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആവോ…ഇപ്പൊ പറഞ്ഞത് ഒന്ന് എടുത്ത് താ”

മാലതിയുടെ കളിയാക്കലിനു പകരമായി അവനും ഒന്ന് കൊടുത്തു.

” അയ്യേ… ഈ ചെക്കൻ..അത്പോട്ടെ, പറഞ്ഞത് തരാം പക്ഷേ മോൻ ആദ്യം കാര്യങ്ങളുടെ കിടപ്പ് പറ”

“ഓഹ് അതൊക്കെ നേരം വെളുത്തിട്ട് പോരെ .. എല്ലാം പറഞ്ഞ് തരാം ഇപ്പോ ഇതിലൊരു തീരുമാനം ആക്ക്..”

“ഹും”

“അതിൻ്റെ കൂടെ ഒരു തോർത്തും വച്ചോ”

ഡ്രസ്സ് എടുക്കാൻ തിരിഞ്ഞ അവളെ നോക്കി അവൻ ഉളിച്ചുകൊണ്ട് പറഞ്ഞു. ഒരു ജോഡി ഡ്രസ്സ് എടുത്ത് അവൻ്റെ കയ്യിൽ കൊടുത്തു.

” അപ്പൊ തോർത്തോ?”

” അടങ്ങ് ചെക്കാ അമ്മേടെ റൂമിൽന്ന് എടുത്ത് തരാം വാ”

” പിന്നെ ഒരു ഉപകാരം കൂടെ ചെയ്യണം ”

” ഇനിയെന്താ”

“അവൾക്ക് വിശക്കുന്നെന്ന് പറഞ്ഞിരുന്നു. അതോണ്ട് കുറച്ച് ചോറ് കൂടെ എടുത്ത് തന്നാൽ എനിക്കൂടെ വയർ നിറക്കാർന്നു ”

ശബ്ദമുണ്ടാക്കാതെ അവൾടെ പുറകെ നടന്ന അവൻ മാലതി കേൾക്കാൻ പാകത്തിൽ പതിയെ പറഞ്ഞു. അത് കേട്ടതും നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി മാലതി. ഭവാനിയുടെ മുറിയിൽ കയറി ഒരു പുത്തൻ തോർത്തും എടുത്ത് അവനെ ഏല്പിച്ചു.

” ഞാൻ ഇത് കൊണ്ട് കൊടുത്തിട്ട് വരാം അപ്പോഴേക്കും ചോറ് എടുത്ത് വെക്കണേ”

” ഓഹ് ശെരി ശെരി കൊടുത്തിട്ട് വാ”

ചെറിയൊരു പുച്ഛം മുഖത്ത് വരുത്തിക്കൊണ്ട് അവൾ അവനെ കളിയാക്കി പറഞ്ഞു.

അവൻ മുറിയിൽ കയറിയപ്പോഴും ഭദ്ര അതേ

ഇരിപ്പായിരുന്നു. അരികിൽ ചെന്ന് ഡ്രെസ്സും തോർത്തും കൊടുത്ത് കുളിക്കാൻ പറഞ്ഞു.

” ദാ ഇടാൻ ഉള്ള ഡ്രസ്സ്, ചെറിയമ്മേടതാ കുറച്ച് ലൂസ് ആയിരിക്കും ഇന്ന് ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യു. പിന്നെ ബാത്രൂമിൽ ബോഡി വാഷ് ഉണ്ട് അത് യൂസ് ചെയ്തോ. കുളിക്കുമ്പോഴേക്കും ഞാൻ ചോറെടുത്ത് വരാം ”

അത്രയും പറഞ്ഞ് അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ താഴേക്ക് നടന്നു.

” ഒരാൾക്ക് സഹായം ചെയ്യുന്നതിന് നീ എന്തിനാ കിടന്ന് തുള്ളുന്നേ.. ആരാണെന്ന് പോലും അറിയില്ല എന്തിനാ ഇത്ര സന്തോഷവും ഉത്സാഹവും”

പോകുന്നവഴിയെ കാശിയുടെ മനസ്സിൽ അവനോട് തന്നെ ചോദ്യങ്ങൾ ഉയർന്നു. ഇഷ്ടപ്പെട്ടതെന്തോ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൻ്റെ ഉള്ളം എന്ന് അവന് അപ്പൊൾ മനസിലായില്ല. അവൻ അടുക്കളയിലെത്തിയപ്പോഴേക്കും മാലതി ചോറും കറിയുമെല്ലാം എടുത്ത് വച്ചിരുന്നു.

” കൊണ്ടോയി വാരി കൊടുക്ക് നിൻ്റെ ഭാര്യക്ക് ”

” താങ്ക്യൂ…good night”

കിട്ടിയ അവസരത്തിൽ എല്ലാം അവനെ കളിയാക്കാൻ മാലതി മറന്നില്ല. കറി മറയാതെ ഒരുവിധം അവൻ മുറിയിലേക്ക് കയറി. ഭക്ഷണം കസേരയിൽ വച്ച് കുളിക്കാൻ കയറിയ ഭദ്രയെ കാത്ത് കട്ടിലിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *