ചചന്ദ്ര വേദം – 5 Likeഅടിപൊളി  

” ന്താ ഭവാനിയമ്മേ കോലം നേരിട്ട് പറഞ്ഞ മാംഗല്യം വീണ്ടും നോക്കണമോ ഞാൻ”

ചെറു ചിരിയോടെ പ്രായമായ ശബ്ദത്തിൽ അദ്ദേഹം ചോദിച്ചു. ഭവാനിയിൽ വലിയ മാറ്റമൊന്നും ഉണ്ടായിലെങ്കിലും മാധവൻ്റെ മുഖത്ത് ഞെട്ടൽ വ്യക്തമായിരുന്നു.

” ദോഷങ്ങൾ ഉള്ള ജാതകമാണ് ഇരുവരുടെയും പക്ഷെ ചേർത്തുവച്ച ശക്തിക്ക് പോലും പിരിക്കാൻ കഴിയില്ല. പക്ഷേ ഈ ജാതകങ്ങൾ ഒന്നാകുന്നത് വഴി മരണങ്ങൾ ഉണ്ടാകാം. അപകടങ്ങളുടെ കെട്ടഴിയുകയാണ് . എല്ലാവരും സൂക്ഷിച്ചുകൊള്ളുക.”

” പണിക്കരെ എൻ്റെ കുഞ്ഞുങ്ങൾക്കെന്തെങ്കിലും..?”

“ഹ ഹ ഹ…ഓമനിച്ചു വളർത്തിയ കുഞ്ഞിനെ നേരത്തെ നഷ്ടപ്പെട്ടില്ല്യേ നിങ്ങൾക്ക്. സൂക്ഷിക്യ, ഈ ജാതകക്കാരെ ഓർത്ത് ഭയം വേണ്ട. ഒന്നിച്ചിരിക്കും തോറും ശക്തി കൂടും. പക്ഷേ ബാക്കിയുളവർക്കുമേൽ ഒരു കണ്ണ് വെക്ക്യ. മാധവൻ പുറത്ത് കാത്തിരുന്നോളൂ.”

രഹസ്യ സ്വഭാവമുള്ള കര്യങ്ങൾ സംസാരിക്കാൻ വേണ്ടി പണിക്കർ മാധവനെ മനഃപൂർവം അവിടെ നിന്നും മാറ്റി നിർത്തി.

” ഈ മാംഗല്യം നടക്കേണ്ടതാണ്. പക്ഷേ ചെറിയ ചടങ്ങുകൾ മാത്രമായി നടത്തുക. അവൾക്ക് വേണ്ടത് ആയില്യം പിറന്ന ആത്മാവിനെ ആണ്. ഈ മാംഗല്യം കാരണം ആ കുട്ടി രക്ഷപ്പെടും. ബാക്കിയുള്ളവരെ സൂക്ഷിക്കണം. ”

” തടുക്കാൻ എന്തെങ്കിലും പരിഹാരം. ”

” പറ്റുമെങ്കിൽ മനയത്ത് കാവിലെ ഭദ്രകാളിക്ക് വിലക്ക് കൊടുക്ക്വ. മാംഗല്യം കാലഭൈരവൻ്റെ മുന്നിൽ വച്ച് തന്നെ ആവട്ടെ. സ്വന്ത ബന്ധങ്ങൾ മാത്രം മതി സാക്ഷിയായി. ഉത്സവത്തിൻ്റെ ആറാം നാൾ ഇരുവരും ചേർന്ന് താലി ബന്ധനത്തോടെ കാവിൽ കാരണവർക്ക് മുമ്പിൽ ഉണ്ടാവണം. അന്നേദിവസം ഒന്നാം യാമത്തിൻ്റെ അഞ്ചാം നാഴികയിൽ കാലഭൈരവൻ്റെ മുന്നിൽ വച്ച് അവർ ഒന്നിക്കട്ടെ. ബാക്കിയൊക്കെ വിധി പോലെ നടക്കും. അമ്മേ ദേവീ… ധൈര്യമായി മടങ്ങിക്കൊള്ളുക.”

തൊഴുത്തുകൊണ്ട് ഭവാനി അവിടെ നിന്നും ഇറങ്ങി. പോകുന്ന വഴിയിൽ മാധവനോട് കല്യാണകാര്യം മാത്രം അവർ സൂചിപ്പിച്ചു. ഹോൺ മുഴക്കി കൊണ്ട് വെള്ള fortuner ന് മുന്നിലേക്ക് വേഗതയിൽ പാഞ്ഞു വരുന്ന ലോറിയെ കണ്ട് ഭവാനിയും മാധവനും ഭയന്നു.

*******

ഇടയിലെ സ്പേസ് ഒഴിവാക്കാൻ നോക്കിയിട്ടുണ്ട് ശരിയായില്ലെങ്കിൽ പഴയ പോലെ തന്നെ സ്പേസ് ഇടാം. കഥ എഴുതി (റൊമാൻ്റിക്) അത്ര വശമില്ല.

ഇഷ്ടപ്പെട്ടില്ലെങ്കിൽ അറിയിക്കണേ.

സ്നേഹപൂർവ്വം മന്ത്രവാദി

ഓം ഹ്രീം മായേ… 🪄

Leave a Reply

Your email address will not be published. Required fields are marked *