ദമയന്തിപ്പൂട്ട് – 2 1അടിപൊളി  

“എന്താ പറയുന്നത് എന്ന് വല്ല ബോധ്യവുമുണ്ടോ? ഈ പറയുന്ന കുട്ടിക്ക് ആകെ 18 വയസേയുള്ളു. നിനക്ക് 28 ഉം. അമ്മ അവളെ അരുണിന് ആലോചിച്ചത് ആ ഒരു കാരണം കൊണ്ട് കൂടിയാണ്.

അവനാകുമ്പോൾ 6 വയസ്സ് വ്യത്യാസമേയുള്ളു. അത് പോലും കൂടുതലാണ് ഈ കാലത്ത്.”

വിശ്വൻ പറയുന്നത് കേട്ട് ശരിയാണെന്നു തലയാട്ടി ഇരിക്കുകയായിരുന്നു സരസ്വതി.

“Eww… 10 years difference?? That’s creep bro 😮”

അരുൺ അരവിന്ദിനെ നോക്കി പുച്ഛം കാണിച്ചു. അരവിന്ദിനൊരു കുലുക്കവുമുണ്ടായില്ല.

“നിനക്ക് അവളോട് വല്ല ഫീലിങ്സുംഉണ്ടോ?”

“ശേയ്യ്… ഞാനാ ടൈപ്പ് അല്ല…എനിക്കെന്ത് ഫീലിംഗ്സ്.. അതും ആ കൊച്ച് കുട്ടിയോട്?”

അരുണിന്റെ മുഖം ചുളിഞ്ഞു.

“Good for you… By the way.. നിന്റെ വിയറ്റ്നാമി ഗേൾഫ്രണ്ടിന് എത്ര വയസ്സാ? 36 or 39?”

അരവിന്ദ് ഊറിചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ അവൻ വിളറിപ്പോയി.

“എടാ കുരുത്തംകെട്ടവനെ…”

സരസ്വതി കസേരയിൽ നിന്നെണീറ്റ് അവന്റെ തലക്കൊന്നു കൊട്ടി. അരവിന്ദ് ഒന്നും സംഭവിക്കാത്തത് പോലെ ചിരിച്ചുകൊണ്ട് ദോശ കഴിച്ചു. അമ്മയും അരുണും തമ്മിൽ ഇത് പതിവാണ്.

“ഹായ്യ് നിർത്ത്… അതാണോ ഇവിടെ കാര്യം…? കുട്ടാ..

നീയിത് മൗര്യയോട് പറഞ്ഞിട്ടുണ്ടോ?”

വിശ്വൻ രണ്ടു പേരെയും ശകാരിച്ചു കൊണ്ട് അരവിന്ദിനോട് ചോദിച്ചു.

“ഇല്ല.”

പതിവ് പോലെ തണുത്ത ഉത്തരം.

“ഹാ… പിന്നെങ്ങനെ ശരിയാകും? നിങ്ങൾ ആദ്യമേ സംസാരിച്ച് തീരുമാനത്തിൽ എത്തിയിട്ടാണ് അവളെ വേണം എന്നൊക്കെയുള്ള സംസാരം എങ്കിൽ ok ആണ്. അതല്ലാതെ പറ്റില്ല.

ആ കുട്ടി ചെറുപ്പമാണ്… അതിന്റെ വീട്ടിൽ പോയി പത്ത് വയസിനു മൂപ്പുള്ള ഒരുത്തനു കെട്ടിച്ചു കൊടുക്കുമോ എന്ന് ചോദിക്കാൻ എനിക്കിത്തിരി മടിയുണ്ട്. ”

“So?”

“So, അവള് പറയട്ടെ… നിന്നെ വേണം എന്ന് അവളും പറയട്ടെ. അന്നേരം ഇതാലോചിക്കാം… അല്ലാത്ത പക്ഷം എനിക്കൊരു താല്പര്യവുമില്ല അവളെ നിന്നെക്കൊണ്ട് കെട്ടിക്കാൻ .”

വിശ്വൻ അറുത്തുമുറിച്ചു പറഞ്ഞു.

അരവിന്ദ് ഭാവവ്യത്യാസമൊന്നും കാണിച്ചില്ലെങ്കിലും ഉള്ളിൽ ചെറിയൊരു കനൽ വീണിരുന്നു.

“അവരോട് നമുക്കൊന്ന് സംസാരിക്കായിരുന്നു വിശ്വേട്ടാ… അവനിത്രേം പറഞ്ഞതല്ലേ…”

“എന്റെ പൊന്നു ടീച്ചറേ… ഞാനില്ല ഇതിന്റെ ഇടക്ക് തലയിടാൻ…അവന്റെ കാര്യം അവൻ നോക്കിക്കോളും. ”

വിശ്വൻ കൈമലർത്തി. പ്രായവ്യത്യാസം മാത്രമല്ലായിരുന്നു അയാളുടെ മനസിലുണ്ടായിരുന്നത്. അരവിന്ദ് തന്നെപോലെയല്ല. അവന്റെ അമ്മയെ പോലെയുമല്ല. ഒരു മുരടൻ. മൗര്യ അങ്ങനെയല്ല. പാറിപ്പറന്നു നടക്കുന്ന കുട്ടിയാണ്.

ജീവിതത്തിന്റെ dry period ലേക്ക് കടക്കാനുള്ള പ്രായം അവൾക്കായിട്ടില്ല. അവളുടെ ജീവിതം ഈ മുരടന്റെ കൂടെയായാൽ ശരിയാവില്ല.

“പിന്നെ..അമ്മ പറഞ്ഞത് നിസ്സാരമായിട്ടെടുക്കണ്ട. തിരുക്കുടിയിൽ പോണം. അടുത്ത കൊല്ലം വരെ നിനക്ക് സമയമുണ്ട്, നിന്നെക്കൊണ്ട് പറ്റുമെങ്കിൽ അവളോട് കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിക്ക്. ഇല്ലെങ്കിൽ വേറെ ആളെ അവൾക്ക് ആലോചിക്കും….”

അച്ഛന്റെ സംസാരത്തിലെ പുച്ഛം അരവിന്ദിന് മനസിലായെങ്കിലും അവനൊരു ഭാവവും വരുത്താതെ ദോശ കഴിച്ചെണീറ്റ് പോയി.

അച്ഛന്റെ പുച്ഛം

understandable ആണ്. ദേഷ്യം തോന്നേണ്ട കാര്യമില്ല. ഈ 28 വയസ്സിനിടക്ക് തനിക്കൊരു കാമുകി പോലും ഉണ്ടായിട്ടില്ല. അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണോ??

അല്ല.. ആവശ്യം ഉള്ളതായി തോന്നിയില്ല എന്നതാണ് സത്യം. വളരേ healthy ആയ സ്ത്രീ സൗഹൃദങ്ങൾ തനിക്കുണ്ട്. അതിൽക്കടന്നൊന്നും വേണ്ടതായി തോന്നിയിട്ടില്ല. തന്റെ ലോകം എപ്പോഴും വണ്ടികളും പുസ്തകങ്ങളും മാത്രമായിരുന്നു.

പക്ഷേ, കഴിഞ്ഞ കുറച്ചു കാലമായി ആ ലോകത്തേക്ക് മറ്റൊരാൾ കൂടി കടന്നെത്തിയിട്ടുണ്ട്. മൗര്യ. അച്ഛന്റെ പ്രിയസുഹൃത്ത് രാമചന്ദ്രൻ അങ്കിളിന്റെയും രേഖ ആന്റിയുടെയും ഒറ്റമകൾ.

ചെറുപ്പം തൊട്ട് കാണുന്നെങ്കിലും പൊതുവേ സംസാരിക്കാനുള്ള മടി കാരണം അവളോടും താൻ മിണ്ടിയിട്ടില്ല. പക്ഷേ, കഴിഞ്ഞ കൊല്ലം ഉത്സവത്തിന് വീട്ടിലേക്ക് വന്നപ്പോൾ അവൾ തന്റെ ശ്രദ്ധ പിടിച്ചു പറ്റി.

Leave a Reply

Your email address will not be published. Required fields are marked *